തിരുവനന്തപുരം ∙ മകനും ഭാര്യയും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ താൻ ക്വാറന്റീനിൽ പ്രവേശിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മകനും മരുമകളുമായി പ്രൈമറി കോൺടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനിൽ കഴിയാൻ തീരുമാനിച്ചത്. തനിക്കു രോഗ ലക്ഷണങ്ങൾ ഇല്ലെന്നും തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ | KK Shailaja | Quarantine | Covid Second Wave | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മകനും ഭാര്യയും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ താൻ ക്വാറന്റീനിൽ പ്രവേശിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മകനും മരുമകളുമായി പ്രൈമറി കോൺടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനിൽ കഴിയാൻ തീരുമാനിച്ചത്. തനിക്കു രോഗ ലക്ഷണങ്ങൾ ഇല്ലെന്നും തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോണിലൂടെയും ഇടപെട്ട് നടത്തുമെന്നും സമൂഹമാധ്യമത്തിൽ മന്ത്രി അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങൾക്കു കോവിഡ് ബാധിച്ചിരുന്നു. മകൾക്കു കോവിഡ് ബാധിച്ചിട്ടും മുഖ്യമന്ത്രി പ്രോട്ടോക്കോൾ പാലിക്കാതിരുന്നതായി ആക്ഷേപമുയർന്നിരുന്നു.

കെ.കെ.ശൈലജയുടെ കുറിപ്പ്:

ADVERTISEMENT

പ്രിയമുള്ളവരെ,

എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റീനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

ADVERTISEMENT

English Summary: Minister KK Shailaja under Quarantine