300ൽ അധികംപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു ശരീരം ചിന്നിച്ചിതറിയതിനാൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര ഏജൻസികളുടെ പക്കലുള്ള ഇത്തരം ചില വിവരങ്ങളാണു കൊച്ചിയിൽ നടന്ന ഡിജെ പാർട്ടി റെയ്ഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഈ ഏപ്രിലിൽ ‘സജങ്ക’യുടെ ഇന്ത്യയിലെ സാന്നിധ്യത്തിനു.. Sri Lanka Blast

300ൽ അധികംപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു ശരീരം ചിന്നിച്ചിതറിയതിനാൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര ഏജൻസികളുടെ പക്കലുള്ള ഇത്തരം ചില വിവരങ്ങളാണു കൊച്ചിയിൽ നടന്ന ഡിജെ പാർട്ടി റെയ്ഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഈ ഏപ്രിലിൽ ‘സജങ്ക’യുടെ ഇന്ത്യയിലെ സാന്നിധ്യത്തിനു.. Sri Lanka Blast

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

300ൽ അധികംപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു ശരീരം ചിന്നിച്ചിതറിയതിനാൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര ഏജൻസികളുടെ പക്കലുള്ള ഇത്തരം ചില വിവരങ്ങളാണു കൊച്ചിയിൽ നടന്ന ഡിജെ പാർട്ടി റെയ്ഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഈ ഏപ്രിലിൽ ‘സജങ്ക’യുടെ ഇന്ത്യയിലെ സാന്നിധ്യത്തിനു.. Sri Lanka Blast

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ 2021 ഏപ്രിൽ 11നു രാത്രി ഫോർട്ട് കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ നടത്താൻ നിശ്ചയിച്ചു ടിക്കറ്റുകൾ വിറ്റഴിച്ച ആ ഡിജെ പാർട്ടി പൊടുന്നനെ ഉപേക്ഷിച്ചു വിദേശിയായ ‘കലാകാരൻ’ മുങ്ങിയത് എന്തുകൊണ്ടാണ്? ഇന്ത്യയുടെ സൗഹൃദരാഷ്ട്രമായ ഇസ്രയേലിൽ നിന്നെത്തിയ ഡിജെയുടെ പിന്നാലെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പായുന്നത് എന്തുകൊണ്ടാണ്? ഡിജെ ‘സജങ്ക’ എന്നറിയപ്പെടുന്നത് ഒരു വ്യക്തി മാത്രമാണോ? അല്ലെങ്കിൽ ഒരു സംഘമോ? ഇസ്രയേൽ സ്വദേശിയെന്നാണു പറയുന്നതെങ്കിലും ഇയാൾക്കു പിന്നിലുള്ള യഥാർഥ്യം എന്താണ്? ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ ഒറ്റരാത്രികൊണ്ട് അന്വേഷണ ഏജൻസികളുടെ തലയിൽ കൊട്ടയ്ക്കു ചൊരിഞ്ഞാണു പരിപാടി ഉപേക്ഷിച്ചു ഡിജെ നാടുവിട്ടത്. ശ്രീലങ്കയിൽ 2019 ഇസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിനു രണ്ടു വയസ്സു തികയുന്ന വേളയിൽത്തന്നെ സജങ്ക ഇന്ത്യയിലേക്കെത്തിയതും ഏജൻസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ മെട്രോ നഗരങ്ങളിൽ പരിപാടികൾ ചാർട്ട് ചെയ്തു ഓൺലൈൻ വഴി ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. ‌നിയമസഭാ തിരഞ്ഞെടുപ്പിനിടയിൽ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കു വിദേശത്തുനിന്നു രാസലഹരിമരുന്നുകൾ വൻതോതിൽ എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണു കസ്റ്റംസ് പ്രിവന്റിവ്, എക്സൈസ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിവർ സംയുക്തമായി ഹോട്ടലുകളിൽ റെയ്ഡുകൾക്കു പദ്ധതിയിട്ടത്. നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടത്. ഈ വിവരം ‘സജങ്കയ്ക്കു’ മാത്രം ചോർന്നു കിട്ടിയതാണ് കേന്ദ്ര ഏജൻസികളെ അലോസരപ്പെടുത്തുന്നത്. 

ADVERTISEMENT

ഫോർട്ട് കൊച്ചിയിലെ പരിപാടി ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ നടത്താനിരുന്ന ഡിജെ പാർട്ടികളും ഉപേക്ഷിച്ചാണു കിടന്നിടത്തു പൂടപോലും ശേഷിപ്പിക്കാതെ സജങ്ക ഇന്ത്യവിട്ടു പോയത്. ഇന്ത്യയുമായി രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്ന രാജ്യമാണ് ഇസ്രയേൽ. ഇരുരാജ്യങ്ങളുടെയും ചാരസംഘടനകളായ റോയും മൊസാദും തമ്മിലുള്ള സഹകരണവും പ്രസിദ്ധമാണ്. 2019ൽ ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ മുന്നറിയിപ്പ് ഇസ്രയേൽ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. ഇക്കാര്യം ശ്രീലങ്കൻ സർക്കാരിനെ ഇന്ത്യ അറിയിച്ചിട്ടും ഭീകരാക്രമണം തടയാൻ കഴിയാതിരുന്നതു ശ്രീലങ്കയിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തു. 

2019 ഏപ്രിൽ 21നു തലസ്ഥാന നഗരമായ കൊളംബോയിലെ 3 പള്ളികളും 3 ആഡംബര ഹോട്ടലുകളും അടക്കം 8 ഇടങ്ങളിലാണു സ്ഫോടനം നടന്നത്. ഇതിൽ ആഡംബര ഹോട്ടലുകളുടെ ഡിസ്പ്ലേ ബോർഡിൽ ‘സജങ്ക’യുടെ ഡിജെ പാർട്ടികളുടെ പോസ്റ്റർ പതിച്ചിരുന്നത് അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഈ പാർട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ബോംബു സ്ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, സിയോൺ പള്ളികളുടെ അതേ ടവർ ലൊക്കേഷനുകളിൽ അന്വേഷണ സംഘം പിന്നീടു തിരിച്ചറിയുകയും ചെയ്തു. സ്ഫോടനം നടന്ന ഈസ്റ്റർ ഞായറാഴ്ചയ്ക്കു ശേഷം ഈ ഫോണുകളെല്ലാം നിർജീവമാണ്. 

ശ്രീലങ്കയിൽ 2019ൽ സ്ഫോ‌ടനത്തെത്തുടർന്ന് പള്ളിക്ക് കാവൽ ഏർപ്പെടുത്തിയപ്പോൾ. File Photo: AFP
ADVERTISEMENT

300ൽ അധികംപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു ശരീരം ചിന്നിച്ചിതറിയതിനാൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര ഏജൻസികളുടെ പക്കലുള്ള ഇത്തരം ചില വിവരങ്ങളാണു കൊച്ചിയിൽ നടന്ന ഡിജെ പാർട്ടി റെയ്ഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഈ ഏപ്രിലിൽ ‘സജങ്ക’യുടെ ഇന്ത്യയിലെ സാന്നിധ്യത്തിനു പിന്നിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോയെന്നാണു രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. ലഹരി റെയ്ഡിന്റെ വിവരം ചോർന്നു കിട്ടിയതാണ് ഏപ്രിൽ 11ലെ ഇവരുടെ ഫോർട്ട് കൊച്ചിയിലെ ഡിജെ പാർട്ടി ഉപേക്ഷിക്കാൻ കാരണമെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം.

ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ ചാവേർ സ്ഫോടനം നടത്തിയ ഭീകരർ ഇന്ത്യയിലെത്തിയിരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഐജി അശോക് മിത്തലിന്റെ നേതൃത്വത്തിലുള്ള സംഘം കൊളംബോ സന്ദർശിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. എൻഐഎ കൊച്ചി യൂണിറ്റിന്റെ സഹകരണത്തോടെയായിരുന്നു ഈ അന്വേഷണം. ഒരു വിദേശരാജ്യത്തു നടന്ന സ്ഫോടനം ആ രാജ്യത്തിന്റെ സമ്മതത്തോടെ അന്വേഷിക്കാൻ ഏതെങ്കിലും ഇന്ത്യൻ ഏജൻസിക്ക് ആദ്യമായാണു നിയമഭേദഗതിയിലൂടെ അവസരം ലഭിച്ചത്. ശ്രീലങ്കൻ സ്ഫോടനത്തിൽ ചാവേറുകളായ 9 പേരിൽ ചിലർക്കു രാജ്യാന്തര ലഹരികടത്തു സംഘങ്ങളുമായുള്ള ബന്ധം എൻഐഎ തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട മുഖ്യസൂത്രധാരൻ സഹ്റാൻ ഹാഷിം തമിഴ്നാട്ടിലും ബെംഗളൂരുവിലും കേരളത്തിലും വ്യാജപ്പേരിൽ എത്തിയെന്ന വിവരവും കേന്ദ്ര ഏജൻസികൾ ശേഖരിച്ചു. ശ്രീലങ്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ മഹേഷ് സേനനായകെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ADVERTISEMENT

ഇന്ന് 2 വർഷം

ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന്റെ ഓർമ ദിവസമായ ഏപ്രിൽ 21ന് രണ്ടു മിനിറ്റ് മൗന പ്രാർഥനയ്ക്ക് കൊളംബോ ആർച്ച് ബിഷപ് ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന രണ്ടു പള്ളികളിലും പ്രത്യേക പ്രാർഥന നടക്കും. രാവിലെ 8.45നാണു പ്രാർഥന. രാജ്യമെമ്പാടും പള്ളികൾക്കു പ്രത്യേകം കാവലും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2019 ഏപ്രിൽ 21ന് രാവിലെ 8.45നായിരുന്നു പള്ളികളിലൊന്നിൽ ആദ്യത്തെ ചാവേർ പൊട്ടിത്തെറിച്ചത്. 258 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിൽ 11 പേർ ഇന്ത്യക്കാരായിരുന്നു. നാഷനൽ തവീദ് ജമാഅത്ത് (എൻടിജെ) എന്നു പേരുള്ള ഭീകരസംഘടനയിലെ ഒൻപതു ചാവേറുകളായിരുന്നു ആക്രമണത്തിനു പിന്നിൽ. ഇസ്‌ലാമിക് സ്റ്റേറ്റിനോട് അനുഭാവമുള്ള സംഘമായിരുന്നു എൻടിജെയെന്നു കണ്ടെത്തിയിരുന്നു. 21നു നടക്കുന്ന പ്രാർഥനയ്ക്കു പിന്തുണ നൽകാൻ ശ്രീലങ്കയിലെ മുസ്‌ലിം കൗണ്‍സിലും (എംസിഎസ്എൽ) ആഹ്വാനം ചെയ്തിട്ടുണ്ട്.

English Summary: Who is DJ Sajanka? How He is Connected with Drugs and Deadly Easter Sunday attacks in 2019