കൊച്ചി ∙ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ ഉത്തരവിനെതിരെ ഡോ. കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി തലനാരിഴകീറി പരിശോധിച്ച് ഫയലില്‍ സ്വീകരിക്കാന്‍ പോലും തയാറാകാതെ തള്ളിയ ഹൈക്കോടതി നടപടി മന്ത്രിമാരുള്‍പ്പെടെയുള്ള | KT Jaleel, Lokayukta, Kerala High Court

കൊച്ചി ∙ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ ഉത്തരവിനെതിരെ ഡോ. കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി തലനാരിഴകീറി പരിശോധിച്ച് ഫയലില്‍ സ്വീകരിക്കാന്‍ പോലും തയാറാകാതെ തള്ളിയ ഹൈക്കോടതി നടപടി മന്ത്രിമാരുള്‍പ്പെടെയുള്ള | KT Jaleel, Lokayukta, Kerala High Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ ഉത്തരവിനെതിരെ ഡോ. കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി തലനാരിഴകീറി പരിശോധിച്ച് ഫയലില്‍ സ്വീകരിക്കാന്‍ പോലും തയാറാകാതെ തള്ളിയ ഹൈക്കോടതി നടപടി മന്ത്രിമാരുള്‍പ്പെടെയുള്ള | KT Jaleel, Lokayukta, Kerala High Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ ഉത്തരവിനെതിരെ ഡോ. കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി തലനാരിഴകീറി പരിശോധിച്ച് ഫയലില്‍ സ്വീകരിക്കാന്‍ പോലും തയാറാകാതെ തള്ളിയ ഹൈക്കോടതി നടപടി മന്ത്രിമാരുള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ശക്തമായ മുന്നറിയിപ്പാണെന്ന് വിലയിരുത്തല്‍. ജലീലിന്റെ വാദങ്ങള്‍ ഓരോന്നും വിശദമായി വിലയിരുത്തിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറഞ്ഞത്.

ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെ തള്ളുകയായിരുന്നു. ലോകായുക്തയ്ക്കു പരാതി നൽകിയ എടപ്പാൾ സ്വദേശി വി.കെ.മുഹമ്മദ് ഷാഫി, സംസ്ഥാന സർക്കാർ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. കെ.ടി അബ്ദുൽ വഹാബ്, മാനേജിങ് ഡയറക്ടർ എ.അക്ബർ, നിയമനം ലഭിച്ച ജലീലിന്റെ ബന്ധു കെ.ടി. അദീബ്, ലോകായുക്ത എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയത്. മുഖ്യമന്ത്രിക്കു കേരള ലോകായുക്ത നിയമപ്രകാരം ലോകായുക്ത നൽകിയ റിപ്പോർട്ടാണു ഹർജിയിൽ ചോദ്യം ചെയ്തത്.

ADVERTISEMENT

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി നിയമിച്ചതിനെതിരെ വി.കെ.മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണു ലോകായുക്തയുടെ റിപ്പോർട്ട്. മന്ത്രിയെന്ന നിലയിൽ അധികാര ദുർവിനിയോഗത്തിലൂടെ സ്വജനപക്ഷപാതവും മറ്റും നടത്തി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു അദീബിന്റെ പരാതി. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ലോകായുക്ത നിയമം 12 (3) വകുപ്പ് പ്രകാരം അധികാരപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. 

ജലീലിന് മന്ത്രിയായി തുടരാനാവില്ലെന്നു നിയമത്തിന്റെ 14–ാം വകുപ്പ് പ്രകാരം പ്രഖ്യാപിക്കണമെന്നും പരാതിയിലുണ്ടായിരുന്നു. കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരുന്നത് എംബിഎ അല്ലെങ്കിൽ സിഎസ്/സിഎ/ഐസിഡബ്ല്യുഎഐ ആണ്. എന്നാൽ ന്യൂപക്ഷ വികസന വകുപ്പ് മന്ത്രിയായി കെ.ടി.ജലീൽ ചുമതലയെടുത്ത് ഉടനെ 2016 ഓഗസ്റ്റ് 18ന് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിട്ടു. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വേണമെന്ന കെ.ടി.ജലീലിന്റെ നോട്ടിന്റെ അടിസ്ഥാനത്തിൽ, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ഡിപ്ലോമയും ബിടെക്കും മറ്റൊരു വിദ്യാഭ്യാസ യോഗ്യതയാക്കുകയായിരുന്നെന്നു ലോകായ്ക്തയ്ക്കു നൽകിയ പരാതിയിൽ വിശദമാക്കിയിരുന്നു. ജലീലിന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണു ലോകായുക്ത വിലയിരുത്തിയത്. തുടർന്നു മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ മുഖ്യമന്ത്രിക്ക് ലോകായുക്ത റിപ്പോർട്ട് നൽകി. ഇതിനെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ഏപ്രില്‍ 13ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.

സർക്കാർ കോടതിയിൽ പറഞ്ഞത്

ജലീലിന്റെ അഭിഭാഷകന്റെ വാദങ്ങളെ പിന്തുണച്ച സ്റ്റേറ്റ് അറ്റോർണി പരാതിയിൽ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചു. മാർച്ച് 26 വരെ പരാതി പ്രാഥമിക അന്വേഷണത്തിനുവേണ്ടി മാത്രമായിട്ടാണു ലിസ്റ്റ് ചെയ്തിരുന്നതെന്നും ഇതുസംബന്ധിച്ച കോസ് ലിസ്റ്റ് കോടതിയിൽ ഹാജരാക്കി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിനായി പോസ്റ്റ് ചെയ്ത ദിവസമായിരുന്നു അന്തിമമായി ഹിയറിങ് നടത്തിയതെന്നും തുടർന്ന് ഏപ്രിൽ 9ന് ലോകായുക്ത അന്തിമ റിപ്പോർട്ടുണ്ടാക്കിയെന്നും സർക്കാർ അറിയിച്ചു. സ്വാഭാവിക നീതിക്കെതിരായ റിപ്പോർട്ടാണെന്നും പരാതിക്കാരനു ഭരണഘടന നൽകുന്ന സംരക്ഷണം തേടാമെന്നും സ്റ്റേറ്റ് അറ്റോർണി ചൂണ്ടിക്കാട്ടി.

ADVERTISEMENT

പരാതിക്കാരന്റെ അഭിഭാഷകൻ

ഒരു കേസിൽ എങ്ങനെയാണ് അന്വേഷണം നടത്തേണ്ടതെന്ന കാര്യം തീരുമാനിക്കാൻ ലോകായുക്തയ്ക്കു പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് പരാതിക്കാരനായ വി.കെ.മുഹമ്മദ് ഷാഫിയുടെ അഭിഭാഷകൻ വാദിച്ചു. ഇരുകക്ഷികളുടെയും വാക്കാലുള്ള വാദത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ലോകായുക്ത പരാതി തീർപ്പാക്കിയെന്ന കാരണത്താൽ അന്വേഷണമൊന്നും ഇല്ലായിരുന്നെന്നു പറയാനാവില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിയാണിതെന്നും നിയമത്തിന്റെ എട്ടാം വകുപ്പ് (1) പ്രകാരമുള്ള വിലക്ക് ബാധകമല്ലെന്നും കൂട്ടിച്ചേർത്തു. ലോകായുക്ത വസ്തുതാപരമായ തീരുമാനത്തിൽ എത്തിയത് അംഗീകരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണ്, അത് എന്തടിസ്ഥാനത്തിലാണെങ്കിലും നിലനിൽക്കുന്നതല്ലെന്നു പറയാനാവില്ലെന്നും വിശദീകരിച്ചു.

ലോകായുക്തയുടെ തീരുമാനം അന്തിമം

ലോകായുക്തയുടെ തീരുമാനം അന്തിമമാകണമെന്നാണ് ഇതുസംബന്ധിച്ച് നിയമനിർമാണത്തിന്റെ ലക്ഷ്യമെന്നു കോടതി പറഞ്ഞു. തീരുമാനത്തിനെതിരെ അപ്പീൽ സാധ്യമല്ല. ഭരണഘടനയുടെ 226ാം വകുപ്പ് പ്രകാരം ജുഡിഷ്യൽ റിവ്യൂവിനായുള്ള അവകാശമുണ്ട്. എന്നാൽ ജുഡീഷ്യൽ റിവ്യൂവിനായുള്ള അവകാശം ലോകായുക്തയുടെ തീരുമാനത്തിനെതിരെയല്ല, തീരുമാനത്തിലേക്കുള്ള നടപടികൾ സംബന്ധിച്ചാണെന്നും കോടതി വ്യക്തമാക്കി. ലോകായുക്ത അധികാര പരിധി മറികടന്നോ, നിയമപരമായി തെറ്റുവരുത്തിയോ, സ്വാഭാവിക നീതിയുടെ ചട്ടങ്ങളുടെ ലംഘനം നടത്തിയോ, യുക്തി രഹിതമായ തീരുമാനത്തിലെത്തിയോ, അധികാരം ദുർവിനിയോഗം ചെയ്തോ തുടങ്ങിയ ചോദ്യങ്ങളാണു കോടതിയുടെ പരിധിയിലുള്ളതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലോകായുക്ത നിയമത്തിന്റെ ലക്ഷ്യത്തിന്റെയും പശ്ചാത്തലത്തിന്റെയും വെളിച്ചത്തിലാണു ജലീലിന്റെ അഭിഭാഷകന്റെ വാദങ്ങൾ പരിഗണിക്കുന്നതെന്നു കോടതി വ്യക്തമാക്കി. ജുഡീഷ്യൽ റിവ്യൂ സംബന്ധിച്ച തത്വങ്ങളും ഇക്കാര്യത്തിൽ കോടതി പരിശോധിക്കുമെന്നും അറിയിച്ചു.

ADVERTISEMENT

ജലീലിന്റെ വാദങ്ങളും കോടതിയുടെ വിലയിരുത്തലും 

∙ സത്യവാങ്മൂലത്തിൽ പിഴവുണ്ട്

പരാതിയെ പിന്തുണച്ചു നൽകിയ സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്നു ജലീൽ ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമപ്രകാരമല്ല പരാതിക്കാരൻ സത്യവാങ്മൂലം നൽകിയത്. ഇക്കാര്യത്തിൽ വസ്തുതകൾ സത്യമാണോയെന്നു പരിശോധിച്ചിട്ടില്ലെന്നുമായിരുന്നു ജലീലിന്റെ ആരോപണം.

കോടതി പറഞ്ഞത്

ജലീൽ ഹാജരായി രേഖാമൂലം നൽകിയ വിശദീകരണ പത്രികയിൽ സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്നതു സംബന്ധിച്ച് എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നു കോടതി വ്യക്തമാക്കി. തുടർ നടപടികളുടെ ഘട്ടത്തിലും എതിർപ്പ് പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ നടപടിയിലുള്ള പിഴവുകൾ അപ്പീലിലോ, റിവ്യൂവിലോ ഉന്നയിക്കാനാവില്ല. പരാതിയിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ തന്റെ അറിവിലുള്ളതാണെന്നാണു പരാതിക്കാരൻ അറിയിച്ചിരിക്കുന്നത്. തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെങ്കിൽ അതിന്റെ അടിസ്ഥാനം പരാതിക്കാരൻ വിശദമാക്കുമായിരുന്നു. അങ്ങനെയെങ്കിൽ പരാതിക്കാരന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമോയെന്നു കോടതിക്കു വിധികൽപിക്കാനുമായിരുന്നു. സത്യവാങ്മൂലം പൂർണമായും മുറപ്രകാരമാണെന്നു കോടതി വിലയിരുത്തി.

∙ പരാതി നിലനിൽക്കില്ല

08/10/2014, K T Jaleel MLA at Kasaragod-photo by Fahad Muneer

അധിക യോഗ്യതാ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ താൻ എടുത്ത നടപടികൾ സംബന്ധിച്ചാണു പരാതിയെന്നു ജലീൽ പറഞ്ഞു. ഇത്തരം പരാതി സംബന്ധിച്ച് അന്വേഷിക്കുന്നതിൽനിന്ന് ലോകായുക്ത നിയമപ്രകാരം ലോകായുക്തയ്ക്കു തടസ്സമുണ്ട്.

കോടതി പറഞ്ഞത്

പരാതിക്കാരൻ നടപടികളിലെ അന്യായത്തിനു പരിഹാരം തേടിയല്ല ലോകായുക്തയെ സമീപിച്ചത്. പകരം, ലോകായുക്ത നിയമ പ്രകാരം, പൊതുസേവകനെതിരെ, പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉയർത്തുകയാണ് ചെയ്തത്. അന്യായം ഉൾപ്പെടുന്നതായി പറയാനാവില്ല. ഈ കേസിൽ നിയമത്തിൽ പറയുന്ന വിലക്ക് ബാധകമല്ല. ഇക്കാര്യത്തിൽ, പരാതി നിലനിൽക്കില്ലെന്ന വാദം ലോകായുക്ത പരിശോധിക്കുകയും തള്ളുകയും ചെയ്തിരുന്നു. ലോകായുക്ത ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് മുറപ്രകാരമാണ്.

∙ നിയമത്തിന്റെ ഒൻപതാം വകുപ്പ് (3) പാലിച്ചില്ല

എല്ലാ പരാതിയിലും പ്രാഥമിക അന്വേഷണം വേണം, അതിനുശേഷം അന്വേഷണത്തിന്റെ ആവശ്യമുണ്ടെങ്കിൽ ലോകായുക്ത നിയമപ്രകാരം പരാതിയുടെ ഒരു പകർപ്പ് പൊതുസേവകനും ബന്ധപ്പെട്ട അധികാരപ്പെട്ട അധികൃതർക്കും നൽകണമെന്നും ജലീൽ അറിയിച്ചു. അന്വേഷണം നടത്തുന്ന പരാതിയിലെ വിഷയത്തെക്കുറിച്ചും പൊതുസേവകന് അഭിപ്രായം പറയാൻ കഴിയണം. എന്നാൽ വ്യവസ്ഥകൾ പാലിക്കാതെയാണു റിപ്പോർട്ട് നൽകിയത്.

കോടതി പറഞ്ഞത്

2019 ഫെബ്രുവരി എട്ടിന് പരാതിക്കാരന്റെ അഭിഭാഷകനെയും സർക്കാർ സ്പെഷൽ അറ്റോർണിയെയും കേട്ടതിനുശേഷം ലോകായുക്ത പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചു. സർക്കാരിനോട് ബന്ധപ്പെട്ട ഫയലുകളും ഹാജരാക്കാൻ നിർദേശിച്ചു. അതേപോലെ, പരാതിയിലെ എതിർകക്ഷികളുടെ ഭാഗം കേൾക്കാൻ അവസരം നൽകി. നോട്ടിസിനെ തുടർന്നു കെ.ടി.ജലീൽ ഹാജരായി പരാതിയിൽ തന്റെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി രേഖാമൂലമുള്ള വിശദീകരണ പത്രിക നൽകി. ഫയലിൽ സ്വീകരിക്കുന്നതിനു മുൻപുതന്നെ പരാതിയുടെ ഒരു പകർപ്പ് പൊതുസേവകനു നൽകിയെന്ന കാര്യത്തിൽ തർക്കമില്ല. പരാതി സ്വീകരിച്ചതിനുശേഷം പരാതിയുടെ പകർപ്പ് നൽകിയില്ലെന്നും തന്റെ അഭിപ്രായം പറയാൻ അവസരം നൽകിയില്ലെന്നതും എന്നുള്ള വീഴ്ച ലോകായുക്തയുടെ തീരുമാനത്തെ ഏതെങ്കിലും തരത്തിൽ ബാധിച്ചെന്നു സ്ഥാപിക്കാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയ കോടതി ആ വാദവും തള്ളി.

∙ പരാതിയിൽ അന്വേഷണം നടന്നില്ല

പരാതിയിൽ അന്വേഷണം നടന്നില്ലെന്നായിരുന്നു ഹർജിക്കാരന്റെ മുഖ്യവാദം. കൂടുതൽ തെളിവ് ഹാജരാക്കാനും വസ്തുതകൾ ശേഖരിക്കാനും കക്ഷികൾക്കെല്ലാം അവസരം നൽകുന്നതാണ് അന്വേഷണം. നിയമപ്രകാരം ഇക്കാര്യം ചെയ്തിട്ടില്ലെങ്കിൽ പരാതിയിൽ അന്വേഷണം നടന്നില്ലെന്നാണ് അർഥമെന്നും കെ.ടി. ജലീൽ വാദിച്ചു.

കോടതി പറഞ്ഞത്

എന്നാൽ ഹർജിക്കാരൻ ഉൾപ്പെടെയുള്ള കക്ഷികൾ വാക്കാലുള്ള വാദങ്ങൾ നൽകിയിട്ടുണ്ട്. 42 പേജ് വരുന്ന ഹർജിയിൽ, തനിക്ക് കൂടുതൽ തെളിവുകൾ ഹാജരാക്കാനുണ്ടായിരുന്നെന്നും ലോകായുക്ത തന്നെ അനുവദിച്ചില്ലെന്നും പറയുന്നില്ല. കൂടാതെ, കൂടുതൽ തെളിവുകൾ ഹർജിക്കാരനിൽനിന്ന് തേടേണ്ട ആവശ്യമുണ്ടെന്നു ലോകായുക്ത കണ്ടെത്തിയില്ല. പരാതി സ്വീകരിക്കുന്നതിനു മുൻപ് ലോകായുക്ത എല്ലാ എതിർ കക്ഷിൾക്കും പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. വിശദമായ രേഖാമൂലമുള്ള വിശദീകരണ പത്രിക നൽകാൻ ലഭിച്ച അവസരം ഹർജിക്കാരനും സംസ്ഥാന സർക്കാരും വിനിയോഗിച്ചു. സർക്കാർ അഡീഷനൽ വിശദീകരണ പത്രികയും നൽകി. ഇതിനിടെ, സർക്കാരിൽനിന്നു ലോകായുക്ത ഫയലുകളും തേടി. 

മാർച്ച് 26നാണ് പരാതിയിൽ നടപടികളുമായി മുന്നോട്ടുപോകാനും അന്തിമമായി വാദം കേൾക്കാനും ലോകായുക്ത തീരുമാനിച്ചത്. കൂടുതൽ വിശദീകരണ പത്രിക നൽകാൻ അനുവദിക്കണമെന്നോ കൂടുതൽ തെളിവ് നൽകണമെന്നോയുള്ള ഒരപേക്ഷയും മാർച്ച് 26 ന് നൽകിയിട്ടില്ല. തുടർന്ന് കക്ഷികൾ മാർച്ച് 26നും 30നും അന്തിമവാദത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരും കെ.ടി. ജലീലും നൽകിയ രേഖാമൂലമുള്ള വിശദീകരണ പത്രികയിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ടിലെ വസ്തുതാപരമായ തീരുമാനത്തിൽ ലോകായുക്ത എത്തിയത്. ലോകായുക്ത നിയമത്തിന് വിരുദ്ധമായിട്ടുള്ള നടപടി ക്രമങ്ങളല്ല ലോകായുക്ത സ്വീകരിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത അന്വേഷണം നടത്തിയല്ല ഉത്തരവിറക്കിയതെന്ന ജലീലിന്റെ വാദം കോടതി തള്ളി.

∙ലോകായുക്തയുടെ വസ്തുതാപരമായ കണ്ടെത്തലുകൾ തലതിരിഞ്ഞതാണ്

നിയമനത്തിന് രണ്ട് വർഷം മുൻപ് താൻ സ്വീകരിച്ച നടപടി സ്വജനപക്ഷപാതവും പക്ഷപാതിത്വവുമാണെന്ന് അനുമാനിക്കാനാവില്ലെന്നു ഹർജിക്കാരൻ അറിയിച്ചു. കോർപറേഷന്റെ നിർദേശപ്രകാരം ഡെപ്യൂട്ടേഷൻ രീതിയിൽ അദീബിനെ ജനറൽ മാനേജരായി നിയമിച്ചത്, സർക്കാർ കോർപറേഷന്റെ നിർദേശം സ്വീകരിച്ചത് എന്ന പേരിൽ ഹർജിക്കാരന്റെ പ്രവ‍ൃത്തി സ്വകാര്യ താൽപര്യംമൂലമാണു പറയാനാവില്ല.

കോടതി പറഞ്ഞത്

എന്നാൽ ഹൈക്കോടതി ഇക്കാര്യത്തിൽ ലോകായുക്തയുടെ റിപ്പോർട്ടിലെ 46ാം ഖണ്ഡിക അതേപടി ഉദ്ധരിക്കുകയായിരുന്നു. സംഭവങ്ങളുടെ നാൾവഴി മറ്റും ലോകായുക്ത വിശദമാക്കിയിരിക്കുന്നതാണ് ഈ ഖണ്ഡികയിലുള്ളത്. പരാതിയിലെ ആരോപണങ്ങൾ കൃത്യമായി നിർണയിക്കണമെങ്കിൽ നാൾവഴി ശ്രദ്ധിക്കണമെന്നു കോടതി പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തണമെന്ന ആശയം ജലീലിന്റെതാണെന്നു വ്യക്തമാണെന്നു റിപ്പോർട്ട് ഉദ്ധരിച്ചു കോടതി പറഞ്ഞു. ഈ നിർദേശം കോർപറേഷനിൽനിന്നു വന്നിട്ടില്ല. മന്ത്രിസഭയ്ക്കു മുന്നിൽ വിഷയം വച്ചിട്ടില്ല. ധനവകുപ്പിന്റെ ഉപദേശം തേടണമെന്ന നിർദേശവും തള്ളി. മന്ത്രിയുടെ നിർദേശമാണു സർക്കാർ ഉത്തരവിലൂടെ നടപ്പാക്കിയതെന്നു ലോകായുക്ത റിപ്പോർട്ടിലുണ്ട്.

അദീബ് അപേക്ഷ നൽകിയിരുന്നെങ്കിലും അഭിമുഖത്തിന് എത്തിയില്ല. എന്നാൽ പിന്നീട് തന്നെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനറൽ മാനേജരായി നിയമിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു മാനേജിങ് ഡയറക്ടർക്ക് അപേക്ഷ നൽകി. എന്നാൽ മാനേജിങ് ഡയറക്ടർ ഈ അപേക്ഷ കോർപറേഷൻ ബോർഡിനു മുന്നിൽ വയ്ക്കാതെ സർക്കാരിനു നൽകി. തുടർന്നു മാനേജിങ് ഡയറക്ടറുടെ റഫറൻസിൽ ജലീൽ അദീബിനെ നിയമിക്കാൻ നിർദേശം നൽകി ഉത്തരവിടുകയായിരുന്നു. ലോകായുക്തയുടെ റിപ്പോർട്ടിലെ 46–ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന ഈ വസ്തുതകൾ ഹർജിക്കാരൻ എതിർത്തിട്ടില്ല. 46ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണു ലോകായുക്ത അന്തിമ അഭിപ്രായം രൂപീകരിച്ചത്. 

അതോറിറ്റി അധികാര പരിധിക്കുള്ളിൽനിന്നു പ്രവ‍ർത്തിക്കുന്നിടത്തോളം കാലം എത്ര തുച്ഛമായ വസ്തുതകളാണെങ്കിലും കോടതികൾ ജു‍ഡീഷ്യൽ റിവ്യൂ പ്രയോഗിച്ച് അഭിപ്രായത്തിൽ ഇടപെടരുതെന്നു കോടതി വ്യക്തമാക്കി. ലോകായുക്ത തീരുമാനത്തിൽ എത്തിയത് അധികാര പരിധിക്കുള്ളിൽനിന്നാണ്. ലോകായുക്ത രൂപീകരിച്ച അന്തിമ തീരുമാനത്തിൽ ഇടപെടാൻ തക്കതായ കാരണങ്ങൾ കെ.ടി.ജലീൽ നിരത്തിയിട്ടില്ലെന്നു കോടതി പറഞ്ഞു. അതിനാൽ ഫയലിൽ സ്വീകരിക്കാതെ തള്ളുകയാണെന്നു കോടതി വ്യക്തമാക്കി.

English Summary: Kerala High Court Rejects Ex-Minister KT Jaleel's Plea Against Lokayukta Report; How and Why?