ന്യൂഡൽഹി∙ അടുത്ത മാസം 7 റാഫാൽ പോർവിമാനങ്ങൾ ലഭിക്കാനിരിക്കെ പരിശീലനാവശ്യങ്ങൾക്കായി ഫ്രഞ്ച് നിർമിത മിഡ് എയർ റീഫ്യുവലറായ എയർബസ് 330 വാടകയ്ക്ക്... Indian Air Force (IAF), A330 mid-air refueller, Airbus A330 multi-role tanker transport aircraft, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അടുത്ത മാസം 7 റാഫാൽ പോർവിമാനങ്ങൾ ലഭിക്കാനിരിക്കെ പരിശീലനാവശ്യങ്ങൾക്കായി ഫ്രഞ്ച് നിർമിത മിഡ് എയർ റീഫ്യുവലറായ എയർബസ് 330 വാടകയ്ക്ക് നൽകാൻ ഫ്രാൻസിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമസേന. ഇതുമായി ബന്ധപ്പെട്ട റിക്വസ്റ്റ് ഫോർ ഇൻഫർമേഷൻ (RFI) സർക്കാരിനു സമർപ്പിച്ചതായി വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു. വ്യോമസേന മേധാവി ആർ.കെ.എസ്. ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനത്തിൽ ഫ്യുവലർ വിഷയം ചർച്ച ചെയ്തിരുന്നു. സർക്കാർ തലത്തിൽ വാടകയ്ക്ക് എടുക്കാനാണു വായുസേനയുടെ തീരുമാനം.

പോർവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാനാണ് എയർബസ് 330 ഉപയോഗിക്കുന്നത്. പുതിയ റാഫാൽ ഫൈറ്ററുകൾ ബംഗാളിലെ ഹാഷിമാര വ്യോമ താവളത്തിൽ വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. സമീപഭാവിയിൽ അഞ്ച് മിഡ് എയർ റീ ഫ്യുവലർ എയർക്രാഫ്റ്റുകൾക്ക് ഓർഡർ കൊടുക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ADVERTISEMENT

‘വളരെ കൃത്യതയും സൂക്ഷ്മതയും ആവശ്യമായ റീഫ്യുവലിങ് പ്രക്രിയയിൽ വിജയിക്കാൻ നമ്മുടെ പൈലറ്റുമാർക്കു വേണ്ടത്ര പരിശീലനം ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇവ ഉപയോഗിക്കാൻ തീരുമാനിച്ചത്,' വ്യോമസേനാ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

English Summary: IAF set to lease A330 mid-air refueller from France for training