യുഡിഎഫിന് ഭരണം കിട്ടിയാൽ പി.ജെ. ജോസഫിനു മന്ത്രിസ്ഥാനം ഉറപ്പാണ്. കൂടുതൽ എംഎൽഎമാരുണ്ടെങ്കിൽ രണ്ടാം മന്ത്രി സ്ഥാനത്തിനും സാധ്യതയുണ്ട്. മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാം. നേരത്തെ മന്ത്രിയായിരുന്നു എന്നതും...Kerala Congress

യുഡിഎഫിന് ഭരണം കിട്ടിയാൽ പി.ജെ. ജോസഫിനു മന്ത്രിസ്ഥാനം ഉറപ്പാണ്. കൂടുതൽ എംഎൽഎമാരുണ്ടെങ്കിൽ രണ്ടാം മന്ത്രി സ്ഥാനത്തിനും സാധ്യതയുണ്ട്. മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാം. നേരത്തെ മന്ത്രിയായിരുന്നു എന്നതും...Kerala Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫിന് ഭരണം കിട്ടിയാൽ പി.ജെ. ജോസഫിനു മന്ത്രിസ്ഥാനം ഉറപ്പാണ്. കൂടുതൽ എംഎൽഎമാരുണ്ടെങ്കിൽ രണ്ടാം മന്ത്രി സ്ഥാനത്തിനും സാധ്യതയുണ്ട്. മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാം. നേരത്തെ മന്ത്രിയായിരുന്നു എന്നതും...Kerala Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പി.ജെ. ജോസഫും പി.സി. തോമസും ഒത്തു ചേർന്ന് കേരള കോൺഗ്രസിന്റെ ബ്രാക്കറ്റ് ഒഴിവാക്കിയപ്പോൾ ചില നേതാക്കളെ മറ്റു ചിലർ ബ്രാക്കറ്റിനകത്താക്കിയോ? ഭരണ ഘടനയിൽ എഴുതിച്ചേർത്തിട്ടില്ലെങ്കിലും വളരുകയും പിളരുകയും വീണ്ടും ലയിക്കുകയും ചെയ്യുന്നതാണ് കേരള കോൺഗ്രസുകളുടെ അധ്വാന വർഗ സിദ്ധാന്തത്തിൽ ആദ്യത്തേത്. കേരള കോൺഗ്രസിലെ (എം) പിളർപ്പിനു ശേഷം ആഘോഷത്തോടെയാണ് പി.ജെ. ജോസഫിന്റെയും പി.സി. തോമസിന്റെയും നേതൃത്വത്തിൽ മുതിർന്ന കേരള കോൺഗ്രസുകാർ ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിൽ ലയിച്ചത്. എന്നാൽ കേരള കോൺഗ്രസിന്റെ ബ്രാക്കറ്റിനുള്ളിൽനിന്നു തന്നെ കെ. ഫ്രാൻസിസ് ജോർജ് ആദ്യവെടി പൊട്ടിച്ചു. പദവികൾ പങ്കു വയ്ക്കുന്നതാണു തർക്കം. ഒരു മാസം മുൻപ് ലയിച്ച കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്കു നീങ്ങുകയാണോ. പി.ജെ. ജോസഫിന്റെ പിൻഗാമി, പാർലമെന്ററി പാർട്ടി ലീഡർ, രണ്ടാം മന്ത്രി തുടങ്ങിയ പദവികളാണ് ഇപ്പോഴത്തെ തർക്കത്തിനു കാരണം. 

പിൻഗാമിയാര്?

ADVERTISEMENT

കേരള കോൺഗ്രസുകളുടെ പിളർപ്പിന് എക്കാലവും വഴിയൊരുക്കുന്നത് പാർട്ടിയുടെ പിന്തുടർച്ചാവകാശത്തിന്റെ പേരിലാണ്. ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിൽ പാരമ്പര്യവും പ്രവർത്തന പരിചയവും ഉള്ള മുതിർന്ന നേതാക്കളുടെ നിരയാണുള്ളത്. മുതിർന്ന നേതാവ് പി.ജെ. ജോസഫിന് ചെയർമാൻ സ്ഥാനം നൽകുന്നതിൽ ആർക്കും തർക്കമില്ല. രണ്ടാമനാര്, മൂന്നാമനാര് എന്നതിൽ ലയന ദിനത്തിൽ തന്നെ തർക്കം ഉയർന്നു. പാർട്ടി രൂപീകരണത്തിന് കാരണക്കാരനായ പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസ് വർക്കിങ് ചെയർമാൻ സ്ഥാനത്തോടെ രണ്ടാമനായി.

മോൻജ് ജോസഫും പി.ജെ.ജോസഫും (ചിത്രം: മനോരമ)

ഇതുവരെ കേരള കോൺഗ്രസിൽ ഇല്ലാതിരുന്ന എക്സിക്യൂട്ടിവ് ചെയർമാൻ എന്ന പദവി രൂപീകരിച്ച് മോൻസ് ജോസഫ് മൂന്നാമനായി. കേരള കോൺഗ്രസിലെ ജനറൽ സെക്രട്ടറി പദവിയുടെ പേര് സെക്രട്ടറി ജനറൽ എന്നു മാറ്റി ജോയ് ഏബ്രഹാം നാലാം സ്ഥാനത്തും എത്തി. അഞ്ചാം സ്ഥാനത്ത് മുതിർന്ന നേതാവ് ടി.യു. കുരുവിളയെ ചീഫ് കോഓർഡിനേറ്ററാക്കിയതിലും തർക്കമില്ല. മൂന്ന് ഡപ്യൂട്ടി ചെയർമാൻമാർക്കൊപ്പം തന്നെ ആറാമനാക്കിയതിലാണ് ഫ്രാൻസിസ് ജോർജിന് അമർഷം.

പാർട്ടിയുടെ സ്ഥാപക നേതാവ് കെ.എം. ജോർജിന്റെ മകനാണ് കെ. ഫ്രാൻസിസ് ജോർജ്. പഴയ ജോസഫ് വിഭാഗം നേതാവും എംപിയുമായ ഫ്രാൻസിസ് ജോർജിനെ പലരും ജോസഫിന്റെ പിൻഗാമിയായി കണ്ടിരുന്നു. എന്നാൽ പാർട്ടി വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ചു പോയതാണ് ഫ്രാൻസിസ് ജോർജിന് വിനയായതെന്ന് ജോസഫ് വിഭാഗം നേതാക്കളും പറയുന്നു. കേരള കോൺഗ്രസുമായി വഴി പിരിഞ്ഞ ജോസഫ് വിഭാഗത്തിൽ നിലവിൽ 4 മുൻ എംപിമാരും രണ്ട് എംഎൽഎമാരും 5 മുൻ എംഎൽഎമാരുമുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളവരാകും പി.ജെ. ജോസഫിന്റെ പിൻഗാമിയെന്നതാണ് ഇപ്പോഴത്തെ തർക്കത്തിനു കാരണം. അതേ സമയം പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫിന് പദവികൾ ഒന്നും നൽകിയിട്ടില്ല. തിരഞ്ഞെടുപ്പു കാലത്ത് അപുവാണ് പാർട്ടിയെ നിയന്ത്രിച്ചിരുന്നതെന്നത് ഏവർക്കും അറിയാവുന്നതുമാണ്. 

ആരാകും പാർലമെന്ററി പാർട്ടി ലീഡർ?

ADVERTISEMENT

കേരള കോൺഗ്രസുകളിൽ ചെയർമാനൊപ്പം തുല്യ പ്രാധാന്യമാണ് പാർട്ടി ലീഡർക്ക്. ഇരുപദവികളും കെ.എം. മാണി ഒരുമിച്ച് കൈവശം വച്ചു. ഇരു പദവികൾ പാടില്ലെന്ന നിർദേശം വന്നപ്പോൾ സി.എഫ്. തോമസിനെ ചെയർമാനാക്കി പാർട്ടി ലീഡർ സ്ഥാനം കൈവശം വയ്ക്കാനും കെ.എം. മാണി മടിച്ചില്ല. ജയിച്ചുവരുന്ന എംഎൽഎമാരാണ് ലീഡറെ തിരഞ്ഞെടുക്കുക. പി.ജെ. ജോസഫ് തന്നെ ലീഡർ ആകാനാണു സാധ്യത. ജോസഫ് സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ വീണ്ടും തർക്കം തുടങ്ങും. മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. പാർട്ടിയിൽ അധികാരം നേടാൻ നിയമസഭയിലെ വിജയം നേതാക്കൾക്ക് നിർണായകമാകും. 

ജോണി നെല്ലൂർ, പി.ജെ.ജോസഫ്, തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ് (ചിത്രം: മനോരമ)

ആരാകും രണ്ടാം മന്ത്രി?

യുഡിഎഫിന് ഭരണം കിട്ടിയാൽ പി.ജെ. ജോസഫിനു മന്ത്രിസ്ഥാനം ഉറപ്പാണ്. കൂടുതൽ എംഎൽഎമാരുണ്ടെങ്കിൽ രണ്ടാം മന്ത്രി സ്ഥാനത്തിനും സാധ്യതയുണ്ട്. മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാം. നേരത്തെ മന്ത്രിയായിരുന്നുവെന്നതും കോട്ടയം ജില്ലയിലെ എംഎൽഎയാണെന്നതും മോൻസിന് ഗുണം ചെയ്യും. മുൻ എംപിയാണ് കെ. ഫ്രാൻസിസ് ജോർജ്. മുൻ ചീഫ് വിപ്പാണെന്നതും തൃശൂരിൽനിന്ന് എംഎൽഎയാകാൻ ഇടയുണ്ടെന്നതും തോമസ് ഉണ്ണിയാടനും അനുകൂല ഘടകങ്ങളാണ്. മന്ത്രിക്കു തുല്യ പദവിയുള്ള ചീഫ് വിപ്പ് സ്ഥാനത്തിലും നേതാക്കൾക്ക് കണ്ണുണ്ട്.

തുല്യരല്ല ചെയർമാനും വർക്കിങ് ചെയർമാനും

ADVERTISEMENT

2011ൽ കെ.എം. മാണിയും പി.ജെ. ജോസഫും ലയിച്ചപ്പോൾ അധികാര തർക്കം പരിഹരിക്കാൻ ഭരണഘടന ഭേദഗതി ചെയ്താണ് ചെയർമാനും വർക്കിങ് ചെയർമാനും തുല്യ അധികാരങ്ങൾ നൽകിയത്. പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിലുള്ള തർക്കത്തിന് കാരണവും ഈ തുല്യപ്രാധാന്യമാണ്. അതിനാൽ ഇക്കുറി ഭരണഘടന വളരെ കരുതലോടെയാണ് രൂപീകരിച്ചത്. പി.സി. തോമസിന്റെ പാർട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്തതാണ് പുതിയ ഭരണ ഘടന. പാർട്ടിയുടെ പരമാധികാരി ചെയർമാനാണ്. യോഗം വിളിക്കാനും വിപ്പു നൽകാനും ചെയർമാനു മാത്രം അധികാരം. വർക്കിങ് ചെയർമാന് രണ്ടാം സ്ഥാനം. പക്ഷേ തുല്യതയില്ല. 

ഫ്രാന്‍സിസ് ജോർജ്, പി.സി.തോമസ്, കെ.എം.മാണി, ജോണി നെല്ലൂർ (ഫയൽ ചിത്രം: മനോരമ)

ചെയർമാനും വർക്കിങ് ചെയർമാനും ചേർന്ന് തീരുമാനം എടുക്കണമെന്ന പഴയ വ്യവസ്ഥ നീക്കം ചെയ്തു. പകരം ചെയർമാൻ നൽകുന്ന ജോലികൾ മാത്രം വർക്കിങ് ചെയർമാനു ചെയ്യാം. എന്നാൽ ഒരു പ്രത്യേക അധികാരമുണ്ട്. ചെയർമാൻസ്ഥാനത്ത് ഒഴിവു വന്നാൽ 15 ദിവസത്തിനകം സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കണം. അതു വരെ മാത്രം വർക്കിങ് ചെയർമാന് അധികാരം. എന്നാൽ പാർട്ടിയിൽ രണ്ടാം സ്ഥാനം വർക്കിങ് ചെയർമാനാണ്. മൂന്നാം സ്ഥാനം എക്‌സിക്യുട്ടിവ് ചെയർമാനാണ്. പക്ഷേ പ്രത്യേക അധികാരങ്ങളില്ല. ചെയർമാൻ ഏൽപിക്കുന്ന കാര്യങ്ങളുടെ നിർവഹണമാണ് ചുമതല.

ഒന്നല്ല ജനറൽ സെക്രട്ടറിയും സെക്രട്ടറി ജനറലും!

മുൻ ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം തന്നെ സെക്രട്ടറി ജനറൽ. പക്ഷേ പ്രാധാന്യംകൂടും. സ്ഥാനം ഉയരും. ചെയർമാന്റെ നിർദേശ പ്രകാരം കമ്മിറ്റികൾ വിളിക്കുന്നതും തിരഞ്ഞെടുപ്പു കമ്മിഷനിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നതും സെക്രട്ടറി ജനറലാണ്. കെ.എം. മാണിയുടെ മരണ ശേഷം പി.ജെ. ജോസഫും ജോയ് ഏബ്രഹാമും ഒന്നിച്ചതാണ് ജോസ് കെ. മാണിക്ക് ചെയർമാൻ സ്ഥാനത്തേക്ക് എത്താൻ തിരിച്ചടിയായത്. എന്നാൽ ജനറൽ സെക്രട്ടറിയേക്കാൾ മുകളിലാണ് സെക്രട്ടറി ജനറൽ. അഞ്ചാമനാണ് പാർട്ടിയിൽ. 

പി.ജെ.ജോസഫ്, ജോസ് കെ.മാണി

ജനറൽ സെക്രട്ടറിയെ ചെയർമാൻ നാമനിർദേശം ചെയ്യുന്നതാണ് പതിവ്. സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ട തസ്തികയാണ്. മുതിർന്ന നേതാവും പാർട്ടിയിലെ ബുദ്ധി കേന്ദ്രവുമായ ജോയ്ഏബ്രഹാമിന്റെ പ്രാധാന്യം പരിഗണിച്ചാണ് സെക്രട്ടറി ജനറൽ എന്ന തസ്തിക രൂപീകരിച്ചത്. മുൻപ് പല ജനറൽ സെക്രട്ടറിമാരിൽ ഒരാൾക്ക് ഓഫിസ് ചാർജ് നൽകുന്നതാണു പതിവ്. നാലാമനായ ചീഫ് കോഓർഡിനേറ്റർ വിവിധ കമ്മിറ്റികളെയും ചെയർമാൻമാരെയും ഏകോപിപ്പിക്കും. ടി.യു. കുരുവിളയുടെ സീനിയോരിറ്റി പരിഗണിച്ചാണ് ഈ തസ്തിക രൂപീകരിച്ചത്. 

എല്ലാവർക്കും പരിഗണന

കേരള കോൺഗ്രസ് ജോസഫ് വിഭാഗം, പി.സി. തോമസ് വിഭാഗം, മാണി വിഭാഗത്തിലെ ഒരു വിഭാഗം, ജേക്കബ് വിഭാഗത്തിലെ ഒരു വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസിലെ ഒരു വിഭാഗം എന്നിവ യോജിച്ചാണ് പുതിയ കേരള കോൺഗ്രസ്. ലയന വേളയിൽ രൂപീകരിച്ച 24 തസ്തികകൾ ഈ വിഭാഗങ്ങൾക്കായി പങ്കു വച്ചു. ജോസഫ് വിഭാഗവും പഴയ മാണി വിഭാഗവും 7 പദവികൾ വീതം പങ്കിട്ടു. പി.സി. തോമസ്–4, ഫ്രാൻസിസ് ജോർജ്– 3, ജോണി നെല്ലൂർ– 3 എന്നിങ്ങനെയാണ് മറ്റുള്ളവർക്കു ലഭിച്ച പദവികൾ. 

ഓരോ വിഭാഗത്തിനും ലഭിച്ച സീറ്റുകൾ

ജോസഫ് വിഭാഗം

ചെയർമാൻ, എക്സിക്യൂട്ടീവ് ചെയർമാൻ, ചീഫ് കോർഡിനേറ്റർ, ട്രഷറർ,  വൈസ് ചെയർമാൻ– 4.

പഴയ മാണി വിഭാഗം

സെക്രട്ടറി ജനറൽ, ഡെപ്യൂട്ടി ചെയർമാൻ–1, സ്റ്റേറ്റ് അഡ്വൈസർ 2, വൈസ് ചെയർമാൻ– 3 

പിസി. തോമസ്  വിഭാഗം

വർക്കിങ് ചെയർമാൻ, വൈസ് ചെയർമാൻ– 2, ജനറൽ സെക്രട്ടറി– 1

കെ. ഫ്രാൻസിസ് ജോർജ് വിഭാഗം

ഡപ്യൂട്ടി ചെയർമാൻ– 1, വൈസ് ചെയർമാൻ– 2

ജോണി നെല്ലൂർ  വിഭാഗം

ഡപ്യൂട്ടി ചെയർമാൻ – 1, സ്റ്റേറ്റ് അഡ്വൈസർ– 1, വൈസ് ചെയർമാൻ– 1

English Summary: Is Kerala Congress Again on the Verge of a Split?