സിപിഎമ്മിന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ ‘വിജയന് ഇനി പിണറായിയിൽ പോയി ഇരിക്കേണ്ടിവരും’ എന്നായിരുന്നു എതി‍ർ ഗ്രൂപ്പുകാർ അടക്കം പറഞ്ഞത്. പാർട്ടി സമ്മേളനത്തിലെ വിജയത്തിനു ശേഷം ‘ഞാൻ പിണറായി വരെ പോയി വരട്ടെ’ എന്ന് പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. | Kerala Election Results | LDF | UDF | NDA | Manorama News

സിപിഎമ്മിന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ ‘വിജയന് ഇനി പിണറായിയിൽ പോയി ഇരിക്കേണ്ടിവരും’ എന്നായിരുന്നു എതി‍ർ ഗ്രൂപ്പുകാർ അടക്കം പറഞ്ഞത്. പാർട്ടി സമ്മേളനത്തിലെ വിജയത്തിനു ശേഷം ‘ഞാൻ പിണറായി വരെ പോയി വരട്ടെ’ എന്ന് പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. | Kerala Election Results | LDF | UDF | NDA | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ ‘വിജയന് ഇനി പിണറായിയിൽ പോയി ഇരിക്കേണ്ടിവരും’ എന്നായിരുന്നു എതി‍ർ ഗ്രൂപ്പുകാർ അടക്കം പറഞ്ഞത്. പാർട്ടി സമ്മേളനത്തിലെ വിജയത്തിനു ശേഷം ‘ഞാൻ പിണറായി വരെ പോയി വരട്ടെ’ എന്ന് പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. | Kerala Election Results | LDF | UDF | NDA | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ ‘വിജയന് ഇനി പിണറായിയിൽ പോയി ഇരിക്കേണ്ടിവരും’ എന്നായിരുന്നു എതി‍ർ ഗ്രൂപ്പുകാർ അടക്കം പറഞ്ഞത്. പാർട്ടി സമ്മേളനത്തിലെ വിജയത്തിനു ശേഷം ‘ഞാൻ പിണറായി വരെ പോയി വരട്ടെ’ എന്ന് പിണറായി വിജയൻ മാധ്യമപ്രവർത്തകരോട്  പറയുകയും ചെയ്തു.

ഇത്തവണ വോട്ടെണ്ണലിന്റെ രണ്ടുദിവസം മുൻപേ തന്നെ മുഖ്യമന്ത്രി പിണറായിയിലേക്കു പോയി. വിജയിച്ചു മടങ്ങിവരുന്നത് കേരള രാഷ്ട്രീയത്തിലെ പുതുമകളുമായാണ്. 77ൽ അച്യുതമേനോൻ സൃഷ്ടിച്ച തുടർഭരണം എന്ന ചരിത്രം പിണറായി വിജയന് ആവർത്തിക്കാൻ കഴിഞ്ഞു. തുടർഭരണം ഉണ്ടായിരുന്നില്ലെങ്കിൽ 1967നു ശേഷം രാജ്യത്ത് എവിടെയും ഭരണമില്ലാത്ത അവസ്ഥ സിപിഎമ്മിന് സംഭവിക്കുമായിരുന്നു. പിണറായിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിജയത്തോടെ ആ വീഴ്ച ഒഴിവാക്കാൻ കഴിഞ്ഞു എന്നത് പാർട്ടിയുടെ കേരള ഘടകത്തിന്റെ വലിയ വിജയമാണ്, പിണറായി വിജയന്റേയും.

ADVERTISEMENT

∙ വിജയം, ഉയർന്ന വിജയം

തുടർഭരണം ഉണ്ടാകും എന്നു കരുതുമ്പോഴും 80 സീറ്റ് എന്നാണ് ഇടതു നേതാക്കൾ കരുതിയിരുന്നത്. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിച്ചുകൊണ്ടാണ് ഇടതുമുന്നണി നേട്ടമുണ്ടാക്കിയത്. 2001ൽ വെറും 4 സീറ്റിന് വി.എസ്.അച്യുതാനന്ദൻ സർക്കാരിന് ഭരണം കൈവിട്ടുപോയതുപോലെ സംഭവിക്കാം എന്നു കരുതിയവരും ഉണ്ട്. എന്നാൽ കേരളത്തിന് സംശയമേ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞു. സിപിഎം ഒറ്റയ്ക്ക് 68 സീറ്റുകൾ നേടി. മലപ്പുറം, വയനാട്, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ സമഗ്രാധിപത്യമെന്നും വ്യക്തം. കോൺഗ്രസിനു നേടാനായത് 22 സീറ്റുകൾ മാത്രം.

ഇടതുമുന്നണി സ്ഥാനാർഥികൾ ജയിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷമാണു കിട്ടിയത്. ഇത് ജനഹിതം എത്ര വ്യക്തമാണെന്നു സൂചിപ്പിക്കുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതി നേടിയ കെ.കെ.ശൈലജ ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമയായത് ഉദാഹരണം മാത്രം. നേമം പോലെ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലത്തിൽ പോലും ഇടതുമുന്നണിയുടെ വോട്ട് ഉറച്ചുതന്നെ നിന്നു. മഞ്ചേശ്വരം മുതൽ പാറശാല വരെ ഒരു തരംഗമായാണ് ഇടതുമുന്നേറ്റമുണ്ടായത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ 9 ജില്ലകൾ വ്യക്തമായും ചുവന്നു. എറണാകുളം വേറിട്ടു നിന്നത് ആരെയും അദ്ഭുതപ്പെടുത്തുന്നതല്ല. എന്നാൽ പത്തനംതിട്ടയിലെ നേട്ടം ഇടതുമുന്നണിക്ക് അഭിമാനം നൽകുന്നതാണ്. ജോസ്.കെ.മാണി, മന്ത്രി മേഴ്സിക്കുട്ടിയമ്മ, എം.സ്വരാജ് എന്നിവരൊഴികെ മത്സരിച്ച പ്രമുഖരെയെല്ലാം ജയിപ്പിക്കാൻ എൽഡിഎഫിനായി.

ADVERTISEMENT

∙ പിണറായിയുടെ നേതൃത്വം

സാമൂഹ്യമാധ്യമങ്ങളും ചാനലുകളും കൂടി നേതാക്കളെ വീട്ടിനകത്തേക്ക് എത്തിക്കുന്ന കാലത്ത് കരുത്തുള്ള ഭരണാധികാരിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന കാര്യം തെളിയിക്കുന്നതാണ് പിണറായി വിജയന്റെ വിജയം. ഒപ്പം തിരഞ്ഞെടുപ്പു നടന്ന ബംഗാളിൽ മമതയെന്ന കരുത്തുള്ള നേതാവിനൊപ്പം നാടു നിന്നു. അസമിലും കേരളത്തിലും നേതാവിന്റെ അഭാവം കോൺഗ്രസിനെ ചതിച്ചു. വിജയം വേലിയേറ്റം സൃഷ്ടിക്കാറുള്ള തമിഴ്നാട്ടിൽ പോലും ഡിഎംകെയെ പിടിച്ചുനിർത്താൻ എടപ്പാടി പളനിസ്വാമി എന്ന നേതാവിനു കഴിഞ്ഞു.

കേരളം കടന്നുപോയ പ്രളയങ്ങളിലും മഹാമാരിയിലും പാറപോലെ ഉറച്ചുനിന്ന നേതാവ് എന്ന പ്രതിഛായ പിണറായി വിജയനിലൂടെ ഇടതുമുന്നണിക്ക് മുതൽക്കൂട്ടായി. പിണറായിയിലൂടെ തുടർഭരണം എന്നതു സത്യമായപ്പോൾ സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കും നേട്ടമുണ്ടായി. ദീർഘകാലം കിറ്റുവഴി ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യാനാവും എന്നും പെൻഷൻ കൃത്യമായി ആവശ്യമുള്ള കൈകളിൽ എത്തിക്കാനാവും എന്നു തെളിയിച്ചത് നിശബ്ദ തരംഗമായി  മാറി. കോവിഡ് കാലത്ത് ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നവർക്ക് ഇത്രയൊക്കെ കൈത്താങ്ങ് ഭരണകൂടം നൽകുമെന്നത് തിരിച്ചറിവായി മാറി. ഇതെല്ലാം വോട്ട് ആയി മാറുകയും ചെയ്തു.

∙ ഒഴുക്കിനെതിരെ നീന്തി

ADVERTISEMENT

സംസ്ഥാനത്ത് ഇടതുമുന്നണി വിജയത്തിലേക്കു കുതിച്ചപ്പോൾ ആ ഒഴുക്കിനെതിരെയുള്ള നീന്തൽ വേണ്ടിവന്നു യുഡിഎഫിന് നാൽപ്പതിലേറെ മണ്ഡലങ്ങളിൽ വിജയം നേടാൻ. യുഡിഎഫ് സ്ഥാനാർഥികളിൽ വലിയ ഭൂരിപക്ഷം നേടിയവരുടെ എണ്ണം കുറവാണ് എന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. എറണാകുളം പോലെ കൊടുങ്കാറ്റിലും കുലുങ്ങാതെ യുഡിഎഫിനൊപ്പംനിന്ന ജില്ലയിലെ മണ്ഡലങ്ങളിൽ പോലും ഭൂരിപക്ഷം ദുർബലമാണെന്നത് കാണാതിരുന്നുകൂടാ. ചുരുക്കത്തിൽ യുഡിഎഫിന്റെ വിജയം വളരെ ശ്രമകരമായിരുന്നു. അതേസമയം, ഇടതുമുന്നണിയുടെ അടിത്തറ വോട്ട് വ്യക്തമായും പോൾ ചെയ്യപ്പെടുകയും ഇടതുഭൂരിപക്ഷം വർധിക്കുകയും ചെയ്തു.

∙ കോൺഗ്രസ് സംഘടന ദുർബലം

ബിഹാറിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ മഹാസഖ്യത്തിന് അധികാരം നഷ്ടമായപ്പോൾ എല്ലാവരും വിരൽചൂണ്ടിയത് കോൺഗ്രസിനു നേരെയായിരുന്നു. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം കാരണം അവർ മത്സരിച്ച സീറ്റുകളിൽ  വിജയിക്കാതെ വന്നത് സഖ്യത്തെ പിന്നോട്ടടിച്ചു എന്നായിരുന്നു ആരോപണം. അതിൽ വസ്തുതയുണ്ടായിരുന്നു. കേരളത്തിലും കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം വലിയ ആഘാതമായി. കോൺഗ്രസ് കഴിഞ്ഞാൽ ശക്തമായ ഘടകകക്ഷിയായ മുസ്‌ലിം ലീഗിന് അവരുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടു ചോരാതെ നോക്കാനും യുഡിഎഫ് വോട്ടുകൾ പെട്ടിയിലാക്കാനും കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ആ നേട്ടം ഉണ്ടാക്കാനായില്ല. രാഹുൽ ഗാന്ധി ശക്തമായി പ്രചാരണത്തിനിറങ്ങിയിട്ടും അതൊന്നും വോട്ടായില്ല.

∙ നല്ല സ്ഥാനാർഥികളും വിജയമായില്ല

സ്ഥാനാർഥികളുടെ മെച്ചമാണു യുഡിഎഫ് ഉയർത്തിക്കാട്ടിയത്. ഇരുപതോളം മണ്ഡലങ്ങളിൽ സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്നവരെയും പാവപ്പെട്ടവരെയും സ്ഥാനാർഥികളാക്കാൻ യുഡിഎഫിന് കഴിഞ്ഞു. എന്നാൽ അട്ടിമറി നടത്താനുള്ള ശക്തി അവർക്ക് നേടാനായില്ല. അഥവാ അവർക്ക് ശക്തമായ അടിത്തറ പണിതുനൽകാൻ യുഡ‍ിഎഫിന്റെ സംഘടനാ സംവിധാനത്തിന് കഴിഞ്ഞില്ല. വടകരയിൽ മത്സരിച്ച കെ.കെ.രമയെപ്പോലെ പാർട്ടികൾക്ക് അതീതമായി വോട്ടു ലഭിക്കുന്ന സ്ഥാനാർഥിക്കു പോലും വൻഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല എന്നത് ഇതിന്റെ തെളിവാണ്.

ദരിദ്ര ചുറ്റുപാടുകളോട് പൊരുതിക്കയറി വന്ന കയ്പമംഗലത്തെ ശോഭാ സുബിനും കായംകുളത്തെ അരിതാ ബാബുവിനും വർക്കലയിലെ ഷെഫീറിനും ഗുണമുണ്ടാക്കാൻ കഴിയാതെ പോയത് ഇതുകൊണ്ടുതന്നെ. കണ്ണൂർ പോലെ യുഡിഎഫിന് വിജയ സാധ്യതയുണ്ടായിരുന്ന മണ്ഡലത്തിൽ സതീശൻ പാച്ചേനിക്ക് കടന്നുകൂടാൻ കഴിഞ്ഞില്ല. കെ.സുധാകരനെപ്പോലുള്ളവരുടെ പിന്തുണയും അവിടെ തുണയായില്ല. ബിന്ദു കൃഷ്ണയുടെ അട്ടിമറി മോഹം കൊല്ലത്ത് നടന്നില്ല. കോൺഗ്രസിന്റെ യുവനിരയിൽ ശബരീനാഥനും വി.ടി.ബൽറാമിനും അടിപതറിയതും തിരിച്ചടിയായി. പിണറായിയോട് സഭയിൽ ഏറ്റുമുട്ടിയ കെ.എം.ഷാജിയുടെ തോൽവിയും മുന്നണിക്ക് ക്ഷീണമാണ്.

∙ നോക്കിക്കണ്ട് വോട്ടു ചെയ്തു

സ്ഥാനാർഥികളെ നോക്കി പൊതു പാറ്റേണിൽനിന്നു മാറി വോട്ടു ചെയ്യുന്ന മലയാളികളുടെ സവിശേഷത ഈ തിരഞ്ഞെടുപ്പിലും കാണാം. ശ്രദ്ധേയമായ മണ്ഡലങ്ങളായ പാലാ, വടകര തുടങ്ങിയ മണ്ഡലങ്ങളിൽ മാറി ചിന്തിച്ചാണ് വോട്ട് നൽകിയത്. ശക്തമായ ഇടതു തരംഗം ഉണ്ടായപ്പോഴും പാലായിൽ മാണി സി.കാപ്പനെ വോട്ടർമാർ കൈവിട്ടില്ല. ഇടതു സർക്കാരിന്റെ കാലത്തെ അഴിമതികളും ശബരിമല വിഷയത്തിലെ നിലപാടും ഇടതുമുന്നണിക്ക് എതിരാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

സ്വർണക്കടത്ത് പോലുള്ള വിഷയങ്ങളിൽ സർക്കാരിനെ ജനങ്ങൾ സംശയിച്ചിട്ടില്ലെന്നു വേണം കരുതാൻ. ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഇറങ്ങിയവരുടെ ട്രാക്ക് റെക്കോർഡിനോടും ജനങ്ങൾക്കു മതിപ്പ് ഉണ്ടിയിരുന്നില്ലെന്നു സംശയിക്കാം. ശബരിമല വിഷയം പാർലമെന്റ് തിരഞ്ഞെടുപ്പോടെ പ്രചാരണവിഷയം അല്ലാതായിക്കഴിഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ മാപ്പുപറയലുമായി ബന്ധപ്പെട്ട് വിഷയം വീണ്ടും ഉയർത്തിയെടുക്കാനുള്ള ബിജെപി തന്ത്രം കഴക്കൂട്ടത്തു തന്നെ പാളിപ്പോയി.

∙ ഉമ്മൻ ചാണ്ടി ഫാക്ടർ

കേരളത്തിൽ യുഡിഎഫ് ആരെ ഉയർത്തിക്കാട്ടും എന്ന ചോദ്യം ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടി ഒരിക്കൽ കൂടി നയിക്കും എന്ന ധാരണയോടെയാണ് ഡൽഹി ചർച്ചകൾക്കു ശേഷം കോൺഗ്രസ് കളത്തിലിറങ്ങിയത്. അതേസമയം തിരഞ്ഞെടുപ്പ് പോരാട്ടം സജീവമായതോടെ ഉമ്മൻ ചാണ്ടി പിന്നിലേക്ക് പോയി. ശാരീരിക അവസ്ഥയും അതിനു കാരണമായിട്ടുണ്ടാവാം. മധ്യതിരുവിതാംകൂർ മേഖലയിൽ പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിൽ യുഡിഎഫിന് മേൽക്കൈ കിട്ടാതെ പോയത് ശ്രദ്ധേയമാണ്. പിണറായി വിജയൻ ഒരുവശത്ത് ക്യാപ്റ്റനായപ്പോൾ മറുവശത്ത് കൂട്ടുനേതൃത്വം എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞത് യുഡിഎഫിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചു. 

∙ എൻഡിഎ നിലംതൊട്ടില്ല

തിരഞ്ഞെടുപ്പു ഫലം അറിഞ്ഞതിനു തൊട്ടു പിന്നാലെ നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടുമെന്നു പറഞ്ഞ പിണറായി വിജയന്റെ വിഡിയോ വൈറലായി. കേരളത്തിൽ വലിയ സ്വപ്നങ്ങൾ കണ്ട ബിജെപിക്കും അതിനെ നയിച്ച കെ.സുരേന്ദ്രനും തിരഞ്ഞെടുപ്പു ഫലം വലിയ തിരിച്ചടിയാണ്. സുരേന്ദ്രൻ മഞ്ചേശ്വരത്ത് 700 വോട്ടിനാണ് തോറ്റതെങ്കിലും രണ്ടിടത്തു മത്സരിക്കാനുള്ള സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനം പാർട്ടിയിൽ വലിയ വിമർശനത്തിനിടയാക്കിയിരുന്നു. 35 സീറ്റിൽ ജയിച്ചാൽ ഭരണം പിടിക്കുമെന്ന അവകാശവാദത്തോടും വിയോജിപ്പുള്ളവരുണ്ടായിരുന്നു. അക്കൗണ്ട് തുറന്ന നേമം കൂടി പരാജയപ്പെട്ടതോടെ പാർട്ടി നേതൃത്വം ശരിക്കും പ്രതിക്കൂട്ടിലായി. 

English Summary: Kerala Election Result 2021- Analysis