വലിയ കാര്യങ്ങൾക്കു വേണ്ടി നടക്കുമ്പോൾ ചില ത്യാഗങ്ങൾ വേണ്ടി വരുമെന്നാണ് മമത ബാനർജി തന്റെ തോൽവിയെക്കുറിച്ച് പറഞ്ഞത്. നേതാവെങ്കിൽ മമതയെ പോലെ ആകണം. എതിരാളി കരുത്താർജിക്കുന്നതിനൊപ്പം... Nandigram, Mamata Banerjee, Trinamool Congress, Bengal Assembly Election, Elections2021, Assembly Election, BJP, Manorama News, Manorama Online.

വലിയ കാര്യങ്ങൾക്കു വേണ്ടി നടക്കുമ്പോൾ ചില ത്യാഗങ്ങൾ വേണ്ടി വരുമെന്നാണ് മമത ബാനർജി തന്റെ തോൽവിയെക്കുറിച്ച് പറഞ്ഞത്. നേതാവെങ്കിൽ മമതയെ പോലെ ആകണം. എതിരാളി കരുത്താർജിക്കുന്നതിനൊപ്പം... Nandigram, Mamata Banerjee, Trinamool Congress, Bengal Assembly Election, Elections2021, Assembly Election, BJP, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ കാര്യങ്ങൾക്കു വേണ്ടി നടക്കുമ്പോൾ ചില ത്യാഗങ്ങൾ വേണ്ടി വരുമെന്നാണ് മമത ബാനർജി തന്റെ തോൽവിയെക്കുറിച്ച് പറഞ്ഞത്. നേതാവെങ്കിൽ മമതയെ പോലെ ആകണം. എതിരാളി കരുത്താർജിക്കുന്നതിനൊപ്പം... Nandigram, Mamata Banerjee, Trinamool Congress, Bengal Assembly Election, Elections2021, Assembly Election, BJP, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ കാര്യങ്ങൾക്കു വേണ്ടി നടക്കുമ്പോൾ ചില ത്യാഗങ്ങൾ വേണ്ടി വരുമെന്നാണ് മമത ബാനർജി തന്റെ തോൽവിയെക്കുറിച്ചു പറഞ്ഞത്. നേതാവെങ്കിൽ മമതയെ പോലെ ആകണം. എതിരാളി കരുത്താർജിക്കുന്നതിനൊപ്പം സ്വന്തം കരുത്തു വർധിപ്പിക്കാനും ശത്രുവിനെ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കാനും തയാറാവണം. പടയ്ക്കിടെ കൂറുമാറ്റം നടത്തിയ സുവേന്ദു അധികാരിയെ നേരിടാൻ സുരക്ഷിതമായ ഭവാനിപ്പൂർ മണ്ഡലം വിട്ട് അകലെയുള്ള നന്ദിഗ്രാമിൽ ചെന്ന് മമത മത്സരിച്ചു. സുരക്ഷിതമായി രണ്ടാമതൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് കരുതിയവർക്കുപോലും തെറ്റി. കോൺഗ്രസിന് സാധിക്കാത്തത് തൃണമൂൽ കോൺഗ്രസിന് സാധിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദിശാസൂചകമാണ്. 294 അംഗ സഭയിൽ 200നു മുകളിൽ സീറ്റുനേടി ഭദ്രമായ അവസ്ഥയിലാണ് തൃണമൂൽ കോൺഗ്രസ് തിരിച്ചെത്തിയത്. ബിജെപിയെ നേർക്കുനേർ നേരിടാൻ മമതയ്ക്ക് ഇനിയും സാധിക്കും എന്ന വിശ്വാസമാണ് ഇവിടെ അരക്കിട്ടുറപ്പിക്കുന്നത്.

ജന്മനാലേ പോരാളി എന്നത് മമത ബാനർജിക്കുള്ള ഒരു വിശേഷണം മാത്രം. എപ്പോഴും യുദ്ധസന്നദ്ധയാണവർ. ഒപ്പം ഉഴവുകാളയെപ്പോലെ അധ്വാനിക്കുകയും ശത്രുവിനെ ചവിട്ടേറ്റ പാമ്പിനെപ്പോലെ ആക്രമിക്കുകയും ചെയ്യും. മന്ത്രിയും മമതയുടെ വിശ്വസ്തനുമായ സുവേന്ദുവിനെ പാർട്ടിയിൽ എത്തിച്ചുകൊണ്ടാണ് ബിജെപി ബംഗാളിൽ കളി തുടങ്ങിവച്ചത്. നന്ദിഗ്രാമിലെ കിരീടം വയ്ക്കാത്ത നേതാവായിരുന്നു സുവേന്ദുവും അദ്ദേഹത്തിന്റെ പിതാവും.

ADVERTISEMENT

മമത എത്തിയതോടെ സംസ്ഥാനം കണ്ട കടുത്ത മത്സരമായിരുന്നു നന്ദിഗ്രാമിൽ നടന്നത്. മാർച്ച് 10ന് വോട്ടെടുപ്പു ദിവസം മമത ബാനർജിക്ക് പരുക്കേറ്റിരുന്നു. തുടർന്ന് വീൽചെയറിലാണ് പ്രചാരണം നടത്തിയത്. സിപിഎമ്മിനു വേണ്ടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖർജിയും വന്നതോടെയാണ് മമതയുടെ നില പരുങ്ങലിലായത്.നന്ദിഗ്രാമിൽ 2007-08 കാലത്ത് പീഡനങ്ങളിൽനിന്ന് മമതയുടെ ആളായിനിന്ന് നാട്ടുകാരെ രക്ഷിച്ചയാളാണ് സുവേന്ദു അധികാരി. അതിനാൽ ശക്തമായ ജനപിന്തുണയുമുണ്ടായിരുന്നു. മമതയോ സുവേന്ദുവോ (ഭൂമി കന്യയോ ഭൂമി പുത്രനോ?) എന്ന തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നപ്പോൾ നാട്ടുകാർ സുവേന്ദുവിനൊപ്പം നിന്നു.

മുദ്രാവാക്യങ്ങൾ ഏശിയില്ല

ദീദി കൊള്ളാം പക്ഷേ പാർട്ടിക്കാരോ? ഇത്തവണ തിരഞ്ഞെടുപ്പിൽ ഈ ചോദ്യം ഉന്നയിച്ചത് ബിജെപി ആയിരുന്നു. തൃണമൂലിന്റെ ജനാപത്യവിരുദ്ധ നയങ്ങളാണ് ബിജെപി പ്രചാരണവേളയിൽ ഉയർത്തിക്കാട്ടിയത്. തൃണമൂലിനെ നേരിടാൻ കഴിയാത്ത ഇടതുപക്ഷക്കാരാണ് ബിജെപിക്ക് പല തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തിരുന്നത്. അതിനാൽ അക്കാര്യം ഏശുമെന്ന് ബിജെപി കരുതി. പക്ഷേ അതുണ്ടായില്ല. അതേസമയം, നിരവധി വെൽഫയർ പദ്ധതികളാണ് മമത പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയത്.

തൃണമൂൽ കോൺഗ്രസിന്റെ വിജയം ആഷോഷിക്കുന്ന പ്രവർത്തകർ∙ (Photo by - / AFP)

രണ്ടു രൂപയ്ക്ക് അരി ഉൾപ്പെടെ 70 പദ്ധതികൾ നടപ്പാക്കി. എന്നാൽ താഴെത്തട്ടിൽ ‘കട്ട്’ വ്യാപകം എന്ന ആരോപണവും ഉയർന്നിരുന്നു. കട്ട് മണി ആയിരുന്നു തൃണമൂലിന് എതിരായ ബിജെപിയുടെ മറ്റൊരു മുദ്രാവാക്യം. ഇതിനു പുറമെയാണ് തൃണമൂലിൽനിന്നുള്ള കൂറുമാറ്റം പരീക്ഷിച്ചത്. തൃണമൂൽ നേതാക്കളായ മുകുൾ റോയ്, അർജുൻ സിങ്, നിതിഷ് പ്രമാണിക്, ലോക്കറ്റ് ചാറ്റർജി എന്നിവർ 2019ൽ ബിജെപിയിലെത്തി. ഇത്തവണ സുവേന്ദു, രജിബ് ബാനർജി എന്നിവരടക്കം 30 തൃണമൂൽ എംഎൽഎമാർ ബിജെപിയിലെത്തി. മിക്കവർക്കും സീറ്റു കിട്ടി. വലിയ ജനകീയ സമരങ്ങളൊന്നും നടത്താതെയാണ് ബിജെപി നേട്ടമുണ്ടാക്കിയത്.

ADVERTISEMENT

ബിജെപി വന്നു, ലക്ഷ്യം നേടിയില്ല

തൃണമൂലിനുവേണ്ടി തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ഒരുക്കിയ പ്രശാന്ത് കിഷോർ തുടക്കത്തിലേ ഒരു കാര്യം പറഞ്ഞിരുന്നു: ബിജെപി 100 സീറ്റു കടന്നാൽ ഈ ജോലി ഞാൻ അവസാനിപ്പിക്കും എന്ന്. 100 സീറ്റിനു താഴെ ബിജെപിയുടെ വെല്ലുവിളി അവസാനിച്ചു. ബംഗാളിൽ ബിജെപി 2014 വരെ ‘ചെറിയ കളിക്കാരൻ’ മാത്രമായിരുന്നു. 1998, 1999, 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സഖ്യകക്ഷിയുമായിരുന്നു അവർ. എന്നാൽ 2001ലും 2006ലും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒഴിവാക്കി മമത കോൺഗ്രസിനെയാണ് സഖ്യകക്ഷിയാക്കിയത്. അത്ര പ്രാധാന്യമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ, 2011ൽ ഇടതുമുന്നണിയെ പുറത്താക്കിയ തിരഞ്ഞെടുപ്പിലും കോൺഗ്രസായിരുന്നു മമതയ്ക്ക് തുണ. അത്തവണ 4.1ശതമാനം വോട്ടുമാത്രം കിട്ടിയ പാർട്ടിയായിരുന്നു ബിജെപി.

മമത ബാനർജി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. ചിത്രം∙ സമൂഹമാധ്യമം.

മോദി തരംഗം ദൃശ്യമായ 2014ൽ 17ശതമാനം വോട്ടും രണ്ടു സീറ്റും ആരുടേയും പിന്തുണയില്ലാതെ നേടി ബിജെപി എല്ലാവരേയും ഞെട്ടിച്ചു. 2011ലും 14ലും തൃണമൂലും കോൺഗ്രസും വോട്ടുശതമാനം നിലനിർത്തി. അപ്പോൾ ഒരു കാര്യം വ്യക്തമായി. ഇടതുമുന്നണിയുടെ വോട്ടുകളിലേക്കാണ് ബിജെപി കടന്നുകയറിയത്. വോട്ടുതിരിച്ചുപിടിക്കാനുള്ള പദ്ധതിയൊന്നുമില്ലാതെ ഇടതുസഖ്യം നിസ്സംഗത തുടർന്നതോടെയാണ് ബിജെപി പടർന്നുകയറിയത്.
അധികാരം പിടിക്കുന്ന കാര്യത്തിൽ ധാർമിക ആശങ്കകൾ ഒന്നുമില്ലായിരുന്നെങ്കിലും ഇത്തവണ ബംഗാളിൽ ബിജെപിക്ക് അടിതെറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം അനുസരിച്ചാണെങ്കിൽ 126 സീറ്റുകളാണ് ബിജെപിക്ക് കിട്ടേണ്ടത്. എന്നാൽ അതു നൂറിൽ താഴെ ഒതുങ്ങി.

വർഗീയതയും കളത്തിൽ

ADVERTISEMENT

1957 മുതൽ തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ള താൻ ഇത്രയും വർഗീയവൽക്കരിക്കപ്പെട്ട തിരഞ്ഞെടുപ്പ് കണ്ടിട്ടില്ല എന്നാണ് പ്രചാരണത്തിനിടെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബിപൻ ബസു സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. ബിജെപി നടത്തിയ പ്രചാരണത്തെ മുൻനിർത്തിയാണ് മുതിർന്ന നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്ന പുതിയ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തി സിപിഎമ്മും മതരാഷ്ട്രീയത്തെ പുൽകാൻ തയാറായി. എന്നാൽ ബംഗാൾ ജനത അതെല്ലാം തള്ളി. 199 സീറ്റു നേടി ഭരണം നടത്തിയിരുന്ന മമത ഇത്തവണ നില മെച്ചപ്പെടുത്തി.

സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഭീകരമായ വർഗീയലഹളകളിൽ പലതും ബംഗാളിനെ നടക്കിയിട്ടുണ്ട്. എന്നാൽ ക്രമേണ വർഗീയ രാഷ്ട്രീയത്തോട് അകലം പാലിക്കുകയാണ് ബംഗാൾ ചെയ്തത്. സംസ്ഥാനത്ത് ശക്തിപ്രാപിച്ചുവന്ന ഇടതുരാഷ്ട്രീയം ആണ് വർഗീയതയെ തടഞ്ഞുനിർത്തുന്നതിൽ പ്രധാനപങ്കുവഹിച്ചത്. എഴുപതുകളുടെ തുടക്കത്തിലെ കിഴക്കൻ ബംഗാളിൽനിന്നുള്ള അഭയാർഥി പ്രവാഹമായിരുന്നു മറ്റൊന്ന്.

ജീവൻ രക്ഷിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി എത്തിയ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവരെ സഹായിക്കാനും പുരോഗമന പ്രസ്ഥാനങ്ങൾ തയാറായി. ഇങ്ങനെ മാനുഷിക മുഖമുള്ള രാഷ്ട്രീയത്തെ സാമുദായികവൽക്കരിക്കാൻ ഇത്തവണത്തെ പ്രചാരണത്തിൽ ബോധപൂർവമായ ശ്രമമുണ്ടായി. സംസ്ഥാനത്തെ 28 ശതമാനം വരുന്ന മുസ്‌ലിം വോട്ടർമാർ പരമ്പരാഗതമായി സിപിഎമ്മിനേയും തുടർന്ന് മമതയേയും ആണ് തുണച്ചിരുന്നത്. 75 സീറ്റുകളിൽ നിർണായകമാണ് മുസ്​ലിം വോട്ട്. ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റെ സാന്നിധ്യം മമതയ്ക്ക് ദോഷമാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

ഇടതുക്ഷീണം ബിജെപിക്ക് നേട്ടം

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തോടെ ഇടതുമുന്നണിയും മറുവശത്ത് ഒറ്റയ്ക്ക് തൃണമൂലും ഏറ്റുമുട്ടി. ഇടതുസഖ്യം 39 ശതമാനവും മമത 45 ശതമാനവും നേടി. കോൺഗ്രസിന് 44 സീറ്റുകിട്ടിയപ്പോൾ ഇടതുപക്ഷം 32 സീറ്റിലേക്ക് ചുരുങ്ങി. 2014ലെ 17 ശതമാനം എന്ന ബിജെപി വോട്ട് 2016 ആയപ്പോൾ 10 ശതമാനം ആയതുമാത്രമാണ് ഇടതുപക്ഷത്തിന് ചൂണ്ടിക്കാട്ടാൻ ഉണ്ടായ ഏക കാര്യം. ഇതേ കാലയളവിൽ കോൺഗ്രസ് സഖ്യമുണ്ടായിട്ടും ഇടതു സഖ്യത്തിന്റെ വോട്ട് 3 ശതമാനം കുറഞ്ഞത് അവർ ചർച്ചയ്ക്കെടുത്തില്ല. അതായത് രണ്ടു വർഷം മുൻപ് ബിജെപി കൊണ്ടുപോയ വോട്ട് അവരിലേക്ക് തിരിച്ചെത്തിയില്ല എന്ന കാര്യം അവർ ഗൗരവത്തിലെടുത്തില്ല.

ഇതേസമയം തൃണമൂലിനെ വിറപ്പിക്കാൻ കോൺഗ്രസോ ഇടതുസഖ്യമോ തയാറല്ലെന്നതും അഥവാ അതിന് അവർക്ക് വേണ്ട പിന്തുണയില്ലെന്നതും നോക്കിക്കണ്ട ബിജെപി ആ ഒഴിവിലേക്ക് ഇടിച്ചുകയറി. ഏറെ പതിറ്റാണ്ടുകൾക്കു ശേഷം ബംഗാൾ രാഷ്ട്രീയത്തിൽ മതം കടന്നുവരാൻ തുടങ്ങി. തൃണമൂൽ വിരുദ്ധ ഇടതുവോട്ടുകൾ ബിജെപിയിലേക്ക് ഒഴുകാൻ തുടങ്ങി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റിൽ 18 എണ്ണത്തിൽ വിജയിച്ച് ബിജെപി എല്ലാവരെയും ഞെട്ടിച്ചു. 2016ലെ വോട്ടുശതമാനം 10 ആയിരുന്നത് 40ലേക്ക് എത്തി. ഇടതുപക്ഷത്തിന്റെ വോട്ടുശതമാനം 27ൽ നിന്ന് 7.5 ആയി. കോൺഗ്രസിന് 7ശതമാനവും തൃണമൂലിന് 2 ശതമാനവും വോട്ട് കുറഞ്ഞു.

ഈ കാലയളവിൽ ഇടതുപക്ഷത്തിന്റെ ഒരു കോടി വോട്ട് ബിജെപിയിലേക്ക് പോയെന്നാണ് കണക്ക്. അതോടെ തൃണമൂലിന് ബദൽ ബിജെപി എന്ന നിലവന്നു. മമതയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം ക്രമേണ വർധിച്ചുവന്നത് ബിജെപി മുതലെടുക്കാൻ തുടങ്ങി. അതോടെ കൂറുമാറ്റം എന്ന വിജയകരമായ സിദ്ധാന്തവും ബിജെപി പ്രയോഗിക്കാൻ തുടങ്ങി. മുൻ മന്ത്രിയായ സുവേന്ദു അധികാരിയെ കൊണ്ടുവന്ന ബിജെപി 9 എംഎൽഎമാരെയും കൂറുമാറ്റിച്ചു. ഇതിൽ ഓരോ സിപിഎം, സിപിഐ, കോൺഗ്രസ് എംഎൽഎമാർ കൂടി ഉണ്ടായിരുന്നു എന്നതാണ് രസകരം.

തിരിച്ചുവരാത്ത ഇടതുപക്ഷം

തെറ്റു തിരുത്തുക എന്നത് കമ്യൂണിസ്റ്റ് നിഘണ്ടുവിലെ പ്രധാന വാക്കാണ്. ആത്മപരിശോധനയും തെറ്റു തിരുത്തലുമാണ് പാർട്ടിക്കുള്ളിലെ ജനാധിപത്യം നിലനിർത്താനും പാർട്ടിയെ ശുദ്ധീകരിക്കാനുമുള്ള വഴി. എന്നാൽ ഒരു തരം തെറ്റുതിരുത്തലും സിപിഎമ്മിൽ ഉണ്ടായില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. പകരം കോൺഗ്രസിന്റെയും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റേയും സഹായത്തോടെ ഇത്തവണ പിടിച്ചുകയറാനാണ് പാർട്ടി ശ്രമിച്ചത്. ഇത് ജനങ്ങളെ കൂടുതൽ രോഷാകുലരാക്കുകയും ചെയ്തു.

ദരിദ്രജന പക്ഷപാതിത്വമാണ് ആദ്യകാലത്ത് ഇടതുരാഷ്ട്രീയത്തിന്റെ കൈമുതലായിരുന്നത്. സുദീർഘഭരണത്തെ തുടർന്ന് അതു പിന്നെ ജീർണിച്ചു. അതു തിരിച്ചുപിടിക്കാൻ ഒരു പദ്ധതിയും അവർക്കുണ്ടായില്ല. പകരം ചെറുപ്പക്കാരെ ഇറക്കി പ്രതാപം തിരിച്ചുപിടിക്കാനള്ള ശ്രമമാണ് നടത്തിയത്. ഇത്തവണ ദയനീയ പരാജയമാണ് ഇടതുമുന്നണി നേരിട്ടത്. 137 സീറ്റിൽ മത്സരിച്ചിട്ടും ചലനമുണ്ടാക്കാനായില്ല. ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് ഉണ്ടായ തകർച്ചയിൽ നിന്നാണ് ബംഗാളിൽ ബിജെപി പിടിച്ചുകയറിയത്. ഓരോ തിരഞ്ഞെടുപ്പും വിശകലനം ചെയ്യുമ്പോൾ ഇക്കാര്യം വ്യക്തമാണ്. സിപിഎമ്മിന്റെ ശക്തിയായ നിന്ന നേതാക്കൾ കൂട്ടത്തോടെ തൃണമൂലിന്റെ അണികളായി മാറിയപ്പോൾ സാധാരണക്കാർ ബിജെപിയെ അഭയമായി കാണാൻ തുടങ്ങി. വൃദ്ധനേതൃത്വത്തെ മാറ്റാനും ജനങ്ങൾക്കുള്ള വിരോധം ഇല്ലാതാക്കാനും സിപിഎം ശ്രമിച്ചില്ല. ഈ സമയം ഇടതുപക്ഷത്തിന് വോട്ടുചെയ്തുവന്ന ഗ്രാമീണർ ബിജെപിയിലേക്ക് ഒഴുകുകയായിരുന്നു.

തൃണമൂൽ നേരിടുന്ന വെല്ലുവിളി

സിപിഎമ്മിനോടുള്ള വിരോധം മുതലെടുത്ത് മമത അധികാരത്തിലെത്തിയെങ്കിലും ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല എന്ന ആരോപണമാണ് നിലവിലുള്ളത്. വികസനരംഗത്ത് ഇടതുഭരണകാലത്ത് ബംഗാൾ പിന്നോട്ടടിച്ചു. ഇത് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമെയായിരുന്നു വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയത്. അഴിമതിയും സാർവത്രികമായി. ഈ അവസ്ഥയിൽ സിപിഎമ്മിനോ കോൺഗ്രസിനോ ഒന്നും ചെയ്യാൻ കഴിയില്ല എന്ന അവസ്ഥയുണ്ടായി. ഈ സാധ്യത ഉപയോഗിക്കാമെന്നാണ് ബിജെപി കരുതിയത്.

സുവേന്ദു അധികാരി, അമിത് ഷാ∙ Photo by Dibyangshu SARKAR / AFP)

മമതയെപ്പോലുള്ള ഒറ്റയാൾ പോരാട്ടം നടത്തുന്ന വ്യക്തികളിൽ സ്വാഭാവികമായും ഉണ്ടാകുന്ന സ്വേച്ഛാപ്രമത്തതയാണ് മറ്റൊരു ആരോപണം. സഹപ്രവർത്തകർ അധികാരം പിടിച്ചെടുക്കുമോ എന്ന ഭയം കാരണമാണ് അനന്തരവനെ ഒപ്പം കൂട്ടുന്നതെന്ന് വിമർശകർ കരുതുന്നു. മമതയുടെ ദൗർബല്യം അനന്തരവനായ അഭിഷേക് ബാനർജിയാണ്. ഡയമണ്ട് ഹാർബറിൽനിന്നുള്ള ലോക്സഭാംഗമായ അഭിഷേകിന് വലിയ സ്വാധീനമാണ് മമതയിലുള്ളത്. സുവേന്ദു അധികാരിയും മുകുൾ റോയിയും പാർട്ടിവിട്ടത് ഇതിനാലാണ്. ഒറ്റയാൾ പോരാട്ടം എന്ന അവസ്ഥയിൽ നിന്ന് ബിജെപി വിരുദ്ധ രാഷ്ട്രീയ സഖ്യത്തിന്റെ തലപ്പത്തേക്ക് മമത എത്തുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.

English Summary: After TMC's Victory and BJP's Loss, What is Next in Bengal Politics?