ന്യൂഡൽഹി∙ സന്ദർഭത്തിന് അനുസരിച്ചുള്ള ഇടപെടലിലൂടെ ബെംഗളുരുവിലെ എആർകെ ആശുപത്രിയിലെ 22 ഓളം പേരുടെ ജീവന്‍ രക്ഷിച്ച് സോനു സൂദിന്റെ ചാരിറ്റി ഫൗണ്ടേഷൻ. എആർഎകെ ആശുപത്രിയിലെ | Sonu Sood | save Csave zOVID patients | Bengaluru | oxygen cylinder | oxygen supply | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സന്ദർഭത്തിന് അനുസരിച്ചുള്ള ഇടപെടലിലൂടെ ബെംഗളൂരുവിലെ എആർഎകെ ആശുപത്രിയിലെ 22 ഓളം പേരുടെ ജീവന്‍ രക്ഷിച്ച് സോനു സൂദിന്റെ ചാരിറ്റി ഫൗണ്ടേഷൻ. എആർഎകെ ആശുപത്രിയിലെ ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്‌പെക്ടർ എം.ആർ.സത്യനാരായണൻ, സോനു സൂദ് ചാരിറ്റി ഫൗണ്ടേഷൻ അംഗം ഹഷ്മത് റാണയെ വിളിക്കുന്നത് അർധരാത്രിയാണ്. അപ്പോഴേക്കും ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു.

ടീം വേഗത്തിൽ ഒരു സിലിണ്ടർ സംഘടിപ്പിച്ച് ആശുപത്രിയിലെത്തി. ടീമിലെ എല്ലാ അംഗങ്ങളെയും വിളിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അർധരാത്രി ഉണർന്നു പ്രവർത്തിച്ച സംഘം മണിക്കൂറുകൾക്കുള്ളിൽ 15 ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്. ചാരിറ്റി ഫൗണ്ടേഷന്റെ കർണാടക സംഘം മേധാവി ഹഷ്മത് റാസയുടെ നേതൃത്വത്തിൽ രാധിക, രാഘവ് സിംഗാൾ, റക്ഷ സോം, നിധി, മേഘഷ, എം.ആർ.അനീഷ്, ആർ.ജെ.അമിത് എന്നിവർ ചേർന്നാണ് ഇത്രയും പേർക്ക് ഓക്‌സിജൻ എത്തിച്ചത്.

ADVERTISEMENT

അർധരാത്രി സേവന പ്രവർത്തനത്തിൽ മുഴുകിയ ടീം അംഗങ്ങളെ സോനു സൂദും പ്രശംസിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ സത്യനാരായണന്റെ പിന്തുണ ഏറെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. സോനുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘എല്ലാവരോടും ഞാൻ നന്ദിയറിയിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് മുൻപോട്ടുള്ള ഊർജം. ഹഷ്മതിനെക്കുറിച്ച് അഭിമാനിക്കുന്നു. സംഭവത്തെക്കുറിച്ച് രാത്രി മുഴുവൻ അദ്ദേഹം വിവരം നൽകിക്കൊണ്ടിരുന്നു’– സോനു സൂദ് പറഞ്ഞു.

English Summary: Sonu Sood and team save 20-22 COVID patients at ARAK hospital in Bengaluru in the middle of the night