കോട്ടയം∙ മന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍.ജയരാജ്. ഒരു സ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ പാര്‍ട്ടി | Kanjirappally Constituency | N Jayaraj | Jose K Mani | Roshy Augustine | Kerala Congress M | Kerala Assembly Elections result | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ മന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍.ജയരാജ്. ഒരു സ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ പാര്‍ട്ടി അത് റോഷി അഗസ്റ്റിന് നല്‍കണം. പാലായേക്കാള്‍ സുരക്ഷിത മണ്ഡലമുണ്ടായിട്ടും ജോസ് കെ.മാണി മത്സരിക്കാതിരുന്നത് ധീരതയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

അഞ്ച് എംഎൽഎമാരുള്ള കേരള കോണ്‍ഗ്രസിന് എത്ര മന്ത്രിസ്ഥാനം എന്നത് സജീവ ചര്‍ച്ചയായതോടെയാണ് നിലപാട് വ്യക്തമാക്കി ജയരാജ് രംഗത്തെത്തിയത്. എണ്ണം പറയുന്നില്ല. സീറ്റിന്‍റെ കാര്യത്തില്‍ ലഭിച്ച പരിഗണന മന്ത്രിസ്ഥാനത്തിലും പ്രതീക്ഷിക്കുന്നു. ഒരു സ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ അക്കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്.

ADVERTISEMENT

പാര്‍ട്ടിയോടുള്ള വൈകാരിക ബന്ധമാണ് തന്നെയും റോഷിയെയും പിടിച്ചുനിര്‍ത്തിയ ഘടകം. അധികാരമോഹികളായ നേതൃനിരയാണ് വിട്ടുപോയത്. അണികളിപ്പോഴും ഒപ്പമുണ്ട്. പാലായേക്കാള്‍ സുരക്ഷിത മണ്ഡലമുണ്ടായിട്ടും ജോസ് കെ.മാണി മത്സരിക്കാതിരുന്നത് ധീരതയാണ്. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് കൈവിട്ടപ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളുമായ കെ.നാരായണക്കുറുപ്പിന്‍റെ മകനായ ജയരാജ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. 2006 മുതല്‍ കാഞ്ഞിരപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു, മൂന്ന് തവണ യുഡിഎഫ് ടിക്കറ്റിലും ഏറ്റവുമൊടുവില്‍ ഇടതു പിന്തുണയോടെയും.

ADVERTISEMENT

Content Highlights: Kanjirappally Constituency, N Jayaraj, Kerala Congress (M)