സാധാരണ ആളുകളുടെ ഡിവോഴ്സ് പോലെയല്ല ശതകോടീശ്വരൻമാരുടേത്. സാധാരണക്കാർ ഡിവോഴ്സ് വാങ്ങി വീട്ടിൽപോകും. ജീവനാംശവും സ്വത്തു വിഭജനവുമൊക്കെ കോടതി തീരുമാനിക്കും.... Bill Melinda Gates Divorce, bill melinda gates divorce settlement, bill melinda gates divorce reason, bill melinda gates foundation, Malayala Manorama, Manorama Online, Manorama News

സാധാരണ ആളുകളുടെ ഡിവോഴ്സ് പോലെയല്ല ശതകോടീശ്വരൻമാരുടേത്. സാധാരണക്കാർ ഡിവോഴ്സ് വാങ്ങി വീട്ടിൽപോകും. ജീവനാംശവും സ്വത്തു വിഭജനവുമൊക്കെ കോടതി തീരുമാനിക്കും.... Bill Melinda Gates Divorce, bill melinda gates divorce settlement, bill melinda gates divorce reason, bill melinda gates foundation, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ ആളുകളുടെ ഡിവോഴ്സ് പോലെയല്ല ശതകോടീശ്വരൻമാരുടേത്. സാധാരണക്കാർ ഡിവോഴ്സ് വാങ്ങി വീട്ടിൽപോകും. ജീവനാംശവും സ്വത്തു വിഭജനവുമൊക്കെ കോടതി തീരുമാനിക്കും.... Bill Melinda Gates Divorce, bill melinda gates divorce settlement, bill melinda gates divorce reason, bill melinda gates foundation, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ ആളുകളുടെ ഡിവോഴ്സ് പോലെയല്ല ശതകോടീശ്വരൻമാരുടേത്. സാധാരണക്കാർ ഡിവോഴ്സ് വാങ്ങി വീട്ടിൽപോകും. ജീവനാംശവും സ്വത്തു വിഭജനവുമൊക്കെ കോടതി തീരുമാനിക്കും. എന്നാൽ ശതകോടീശ്വരർ ഡിവോഴ്സ് നേടുമ്പോൾ ലോകം മുഴുവൻ ചർച്ചയാകും. അവർ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ ഷെയർ ഇടിയും. രാജ്യാന്തര ബിസിനസ് ജേണലിസ്റ്റുകൾ മുതൽ സാമ്പത്തിക വിദഗ്ധർ വരെ വിഷയത്തിൽ ലേഖനങ്ങൾ എഴുതും. എന്താ പുകിൽ അല്ലേ?

ലോകം ഈ വർഷം കാണാൻ പോകുന്ന ഏറ്റവും വലിയ ഹൈപ്രൊഫൈൽ ഡിവോഴ്സിനു കളമൊരുങ്ങിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക സിഇഒമാരിലെ സൗമ്യമുഖവുമായ സാക്ഷാൽ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിയൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കോടതി നടപടികളിലേക്കു കടക്കാനിരിക്കുന്നു. ലോകത്തെ നാലാമത്തെ ധനികനാണ് ഗേറ്റ്സ്. ഡിവോഴ്സിനു ശേഷം എന്തു സംഭവിക്കും. എത്ര ധനം മെലിൻഡയ്ക്കു ലഭിക്കും?

ലോകത്തെ ഏറ്റവും വലിയ ധനികകളുടെ പട്ടികയിലേക്കു മെലിൻഡ ഉയരുമെന്നു നിരീക്ഷകർ പറയുന്നു. ഇതിന് ഉദാഹരണമായി അവർ കാണിക്കുന്നത്, ലോക ശതകോടീശ്വരൻമാരിലെ ബിഗ് ബോസ് ‘ജെഫ് ബെസോസിന്റെ’ ഡിവോഴ്സാണ്. ഇതിനുശേഷം ബെസോസിന്റെ അന്നത്തെ ഭാര്യയായ മക്കിൻസി സ്കോട്ടിനു ലഭിച്ചത് 3800 കോടി യുഎസ് ഡോളർ. ഇന്നു ഫോബ്സ് പട്ടികപ്രകാരം ലോകത്തിലെ മൂന്നാമത്തെ ധനികയാണ് മക്കിൻസി.

ബില്ലും മെലിൻഡയും. 2002 ഏപ്രിൽ 22ലെ ചിത്രം. (Photo by STEPHEN JAFFE / AFP)
ADVERTISEMENT

∙ ബിൽ ഗേറ്റ്സിന്റെ ആസ്തി

13,050 കോടി യുഎസ് ഡോളർ ആണ് ബിൽ ഗേറ്റ്സിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് വെബ്സൈറ്റായ ഇൻവെസ്റ്റോപീഡിയ ഈ വർഷമാദ്യം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ ആസ്തിയിൽ സിംഹഭാഗവും മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന കാലത്ത് സമ്പാദിച്ചതാണ്.

മൈക്രോസോഫ്റ്റിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് 2014ൽ ഗേറ്റ്സ് പടിയിറങ്ങിയെങ്കിലും ഇന്നും കമ്പനിയിൽ 1.34 ശതമാനം നിക്ഷേപം ഗേറ്റ്സിനുണ്ട്. ഗേറ്റ്സിന്റെ ധനത്തിൽ നല്ലൊരു പങ്കും കാസ്കേഡ് ഇൻവെസ്റ്റ്മെന്റ് എൽഎൽസി എന്ന കമ്പനിയിലാണ്. തന്റെ ധനനിക്ഷേപങ്ങൾ നിയന്ത്രിക്കാനായാണ് ഗേറ്റ്സ് ഈ കമ്പനി സ്ഥാപിച്ചത്. ഓട്ടോനേഷൻ, ബെർക്‌ഷെയർ ഹാത്ത്‌വേ, കൊക്കക്കോള തുടങ്ങിയ വൻ കമ്പനികളിൽ കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റിലും ഗേറ്റ്സ് ഒരു കൈ നോക്കിയിട്ടുണ്ട്. യുഎസിലെ സിയാറ്റിലിലുള്ള ഗേറ്റ്സിന്റെ വസതിയായ ക്സാനഡു 2.0, 66,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ്. ആറ് അടുക്കളകളും 24 ബാത്ത്റൂമുകളുമുള്ള ഒരു ആധുനിക സൗധം. ഇവിടത്തെ എല്ലാ സൗകര്യങ്ങളും കംപ്യൂട്ടർ, ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായത്തോടെ പൂർണമായും ഓട്ടമേറ്റഡാണ്.

ബില്ലും മെലിൻഡയും. 2017 ഏപ്രിൽ 21ലെ ചിത്രം. (Photo by Kamil Zihnioglu / POOL / AFP)
ADVERTISEMENT

ഫ്ലോറിഡയിൽ 6 കോടി യുഎസ് ഡോളർ വിലവരുന്ന ഒരു മാൻഷനും മുപ്പതേക്കർ കുതിര ഫാമും ഗേറ്റ്സിനുണ്ട്. മധ്യഅമേരിക്കൻ രാജ്യം ബെലീസിന്റെ തീരത്തിനു സമീപമുള്ള ഗ്രാൻഡ് ബോഗ് കയേ എന്ന 314 ഏക്കർ വിസ്തീർണമുള്ള ദ്വീപും ഗേറ്റ്സിന്റേതാണെന്ന് അഭ്യൂഹമുണ്ട്. ഇതു കൂടാതെ യുഎസിൽ പലയിടത്തും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ഗേറ്റ്സ് കുടുംബം നടത്തിയിട്ടുണ്ട്.

ബൊംബാർഡിയർ ബിഡി 700 ഗ്ലോബൽ എക്സ്പ്രസ് വിഭാഗത്തിലെ രണ്ടു ജെറ്റ് വിമാനങ്ങൾ ബിൽ ഗേറ്റ്സിനു സ്വന്തമാണ്. പോർഷെ, ജാഗ്വർ, മെഴ്സിഡീസ്, ഫെരാരി ഉൾപ്പെടെ വമ്പനൊരു കാർ കല‌ക്‌ഷനും ഗേറ്റ്സിനുണ്ട്. കംപ്യൂട്ടർ വൈദഗ്ധ്യത്തിനൊപ്പം കലാപരമായ അഭിരുചികളും സൂക്ഷിക്കുന്ന ഗേറ്റ്സിന് അസൂയാവഹമായ കലാവസ്തു ശേഖരമുണ്ട്.

ഇതിലെ പ്രധാനപ്പെട്ട ഐറ്റം, വിശ്വവിഖ്യാത ബഹുമുഖ പ്രതിഭ ലിയണാഡോ ഡാവിഞ്ചി സ്വന്തം കൈപ്പടയിലെഴുതിയ കോഡക്സ് ലീസെസ്റ്റർ എന്ന കയ്യെഴുത്തു പ്രതിയാണ്. ഡാവിഞ്ചിയുടെ ശാസ്ത്ര നിരീക്ഷണങ്ങളും നിഗമനങ്ങളുമടങ്ങിയ ഈ നോട്ടുപുസ്തകം ഗേറ്റ്സ് സ്വന്തമാക്കിയത് മൂന്നു കോടി യുഎസ് ഡോളറിനാണ്.

ബില്ലും മെലിൻഡയും. 2020 ഏപ്രിൽ 18ലെ ചിത്രം. (Photo by GETTY IMAGES / GETTY IMAGES NORTH AMERICA / Getty Images via AFP)

കൂടാതെ ആൻഡ്രൂ വ്യെത്തിന്റെ ഡിസ്റ്റന്റ് തണ്ടർ, വില്യം മെറിറ്റ് ചേസിന്റെ നഴ്സറി, ഫ്രെഡറിക് ഹാസാമിന്റെ റൂം ഓഫ് ഫ്ലവേഴ്സ്, ജോർജ് ബെല്ലോയുടെ പോളോ ക്രൗഡ് തുടങ്ങിയ വിലപിടിപ്പുള്ള പെയിന്റിങ്ങുകളും ഈ ശേഖരത്തെ സമ്പന്നമാക്കുന്നു. ബിൽ‌ ഗേറ്റ്സും മെലിൻഡയും ചേർന്നു തുടക്കമിട്ട ജീവകാരുണ്യ സംഘടനയ്ക്ക് 52 കോടി യുഎസ് ഡോളറും നൽകിയിട്ടുണ്ട്.

ADVERTISEMENT

∙ മെലിൻഡയ്ക്ക് കിട്ടുന്നത്?

ഇതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ ചോദ്യം. ഇതുവരെ മെലിൻഡ ഗേറ്റ്സായിരുന്ന ഇനി മെലിൻഡ ഫ്രഞ്ച് എന്ന പഴയ പേരിലേക്കു മടങ്ങിപ്പോകുന്ന ബിൽ ഗേറ്റ്സിന്റെ ഭാര്യയ്ക്ക് എന്തു കിട്ടും ഇതിനു ശേഷം. യുഎസിൽ സിവിൽ നിയമങ്ങൾ ഓരോ സംസ്ഥാനങ്ങൾക്കനുസരിച്ചു മാറും. ബിൽ ഗേറ്റ്സും മെലിൻഡയും താമസിക്കുന്ന വാഷിങ്ടൻ സംസ്ഥാനത്തിന്റെ നിയമപ്രകാരം വിവാഹത്തിനുശേഷം ഒരു ദമ്പതികൾ ആർ‌ജിക്കുന്ന സമ്പത്തിന് തുല്യാവകാശമാണ് (വിവാഹ പൂർവ പ്രീനൂപ്പിറ്റൽ ഉടമ്പടി ഒപ്പുവച്ചിട്ടില്ലെങ്കിൽ).

ബിൽ ഗേറ്റ്സ് വിവാഹത്തിനു മുൻപ് തന്നെ ശതകോടീശ്വര സ്ഥാനം നേടിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ സമ്പത്തിലെ നല്ലൊരുഭാഗവും 1994ലെ വിവാഹത്തിനുശേഷമാണ് വളർന്നത്. ഇരുവരും തമ്മിൽ യാതൊരു വിധ വിവാഹപൂർവ ഉടമ്പടികളുമില്ല. അതിനാൽ നിയമപ്രകാരം നോക്കുമ്പോൾ ഇതിൽ തുല്യാവകാശം മെലിൻഡയ്ക്കും വരാം. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികയായി മെലിൻഡ മാറും.

English Summary: Bill and Melinda Gates divorce: How the couple will split their assets