തിരുവനന്തപുരം ∙ സംസ്ഥാനത്ത് മേയ് എട്ട് മുതൽ 16 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം വ്യാഴം രാത്രി മുതൽ | bus services | KSRTC | KSRTC bus | Kerala Lockdown | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മേയ് എട്ട് മുതൽ 16 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം വ്യാഴം രാത്രി മുതൽ വെള്ളി രാത്രി വരെ പരമാവധി ബസുകൾ സർവീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ബെംഗളൂരുവിൽനിന്ന് അടിയന്തരമായി കേരളത്തിലേക്ക് വരേണ്ടവർക്ക് വേണ്ടി സർക്കാർ നിർദേശപ്രകാരം മൂന്നു ബസുകളും ഏർപ്പാടാക്കി.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫിസർമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. അല്ലെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും സജ്ജീകരണം ഒരുക്കും. കൺട്രോൾ റൂം നമ്പർ: 9447071021, 0471 2463799.

ADVERTISEMENT

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യൂണിറ്റ് ഓഫിസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതൽ സർവീസുകൾ നടത്തണമെന്നും സിഎംഡി നിർദേശിച്ചു.

English Summary: Maximum bus services on thursday and friday: KSRTC