ആലപ്പുഴ∙ പുന്നപ്രയിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തിൽ. വീടുകളിൽ ക്വാറന്റീനിൽ ഇരിക്കാൻ സൗകര്യമില്ലാത്തവർക്ക് പഞ്ചായത്ത് പോളിടെക്‌നിക് വനിത ഹോസ്റ്റലിൽ ഒരുക്കിയ താൽക്കാലിക സംവിധാനമായ പുന്നപ്ര.... | Alappuzha | Covid Patient in Bike | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ പുന്നപ്രയിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തിൽ. വീടുകളിൽ ക്വാറന്റീനിൽ ഇരിക്കാൻ സൗകര്യമില്ലാത്തവർക്ക് പഞ്ചായത്ത് പോളിടെക്‌നിക് വനിത ഹോസ്റ്റലിൽ ഒരുക്കിയ താൽക്കാലിക സംവിധാനമായ പുന്നപ്ര വടക്കുപഞ്ചായത്തിലെ കോവിഡ് കെയർ സെന്ററിലാണ് സംഭവം. ഇവിടെയുണ്ടായിരുന്ന പുറക്കാട് സ്വദേശിയായ യുവാവിന് കടുത്ത നെഞ്ചുവേദന വരികയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ അവിടെ താമസിച്ചിരുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ ആംബുലൻസ് എത്താൻ സമയമെടുക്കുമെന്നും വേറെന്തെങ്കിലും മാർഗം വഴി ആശുപത്രിയിൽ എത്തിക്കുന്നതാകും നല്ലതെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് രോഗിയുടെ ദയനീയ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രോഗിയെ എത്തിക്കാൻ മാർഗം കണ്ടെത്തി. പിപിഇ കിറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ നടുവിലിരുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

ADVERTISEMENT

അതേസമയം, ബൈക്കില്‍ കോവിഡ് രോഗിയെ കൊണ്ടുപോയത് അധികൃതരെ അറിയിക്കാതെയെന്ന് ജില്ലാ കലക്ടര്‍ എ. അലക്സാണ്ടർ. പുന്നപ്ര സെന്‍ററിലെ വോളണ്ടിയേഴ്സ് അറിയിച്ചില്ലെന്നും അലക്സാണ്ടര്‍ പറഞ്ഞു.

English Summary : Covid patient brought to hospital in bike due to lack of ambulance in Alappuzha