പ്രായോഗിക രാഷ്ട്രീയം വെള്ള സാരിയുടുത്താൽ അതിനു മമത ബാനർജിയുടെ ഛായയുണ്ടാകും. അവസരങ്ങൾ കൃത്യമായി മുതലെടുക്കുന്ന അസംഖ്യം രാഷ്ട്രീയക്കാരിൽ ഒരാൾ ‍മാത്രമല്ല മമത. തനിക്കു വേണ്ട അവസരങ്ങൾ സൃഷ്ടിച്ച് വിജയം നേടിയെടുക്കുന്ന രാഷ്ട്രീയത്തിലെ മിടുമിടുക്കി കൂടിയാണ്. നിർമൽ ചന്ദ്ര ചാറ്റർജി എന്ന പഴയ ഹിന്ദു മഹാസഭ നേതാവിന്റെ മകൻ, ....| Mamata Banerjee | Bengal | Manorama News

പ്രായോഗിക രാഷ്ട്രീയം വെള്ള സാരിയുടുത്താൽ അതിനു മമത ബാനർജിയുടെ ഛായയുണ്ടാകും. അവസരങ്ങൾ കൃത്യമായി മുതലെടുക്കുന്ന അസംഖ്യം രാഷ്ട്രീയക്കാരിൽ ഒരാൾ ‍മാത്രമല്ല മമത. തനിക്കു വേണ്ട അവസരങ്ങൾ സൃഷ്ടിച്ച് വിജയം നേടിയെടുക്കുന്ന രാഷ്ട്രീയത്തിലെ മിടുമിടുക്കി കൂടിയാണ്. നിർമൽ ചന്ദ്ര ചാറ്റർജി എന്ന പഴയ ഹിന്ദു മഹാസഭ നേതാവിന്റെ മകൻ, ....| Mamata Banerjee | Bengal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായോഗിക രാഷ്ട്രീയം വെള്ള സാരിയുടുത്താൽ അതിനു മമത ബാനർജിയുടെ ഛായയുണ്ടാകും. അവസരങ്ങൾ കൃത്യമായി മുതലെടുക്കുന്ന അസംഖ്യം രാഷ്ട്രീയക്കാരിൽ ഒരാൾ ‍മാത്രമല്ല മമത. തനിക്കു വേണ്ട അവസരങ്ങൾ സൃഷ്ടിച്ച് വിജയം നേടിയെടുക്കുന്ന രാഷ്ട്രീയത്തിലെ മിടുമിടുക്കി കൂടിയാണ്. നിർമൽ ചന്ദ്ര ചാറ്റർജി എന്ന പഴയ ഹിന്ദു മഹാസഭ നേതാവിന്റെ മകൻ, ....| Mamata Banerjee | Bengal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായോഗിക രാഷ്ട്രീയം വെള്ള സാരിയുടുത്താൽ അതിനു മമത ബാനർജിയുടെ ഛായയുണ്ടാകും. അവസരങ്ങൾ കൃത്യമായി മുതലെടുക്കുന്ന അസംഖ്യം രാഷ്ട്രീയക്കാരിൽ ഒരാൾ ‍മാത്രമല്ല മമത. തനിക്കു വേണ്ട അവസരങ്ങൾ സൃഷ്ടിച്ച് വിജയം നേടിയെടുക്കുന്ന രാഷ്ട്രീയത്തിലെ മിടുമിടുക്കി കൂടിയാണ്.  നിർമൽ ചന്ദ്ര ചാറ്റർജി എന്ന പഴയ ഹിന്ദു മഹാസഭ നേതാവിന്റെ മകൻ, പിന്നീട് ലോക്സഭ സ്പീക്കർ വരെയായ സോമനാഥ് ചാറ്റർജിയെന്ന രാഷ്ട്രീയക്കാരനെ പലതും പഠിപ്പിച്ചുകൊണ്ടാണ് മമത രാഷ്ട്രീയത്തിൽ അടയാളപ്പെട്ടത്. ആദ്യം ഹിന്ദു മഹാസഭയുടെയും പിന്നീട് സിപിഐയുടേയും സിപിഎമ്മിന്റെയും എംപിയായിരുന്നു നിർമൽ ചന്ദ്ര. 1971 ലെ തിരഞ്ഞെടുപ്പായപ്പോഴേക്ക് നിർമലിന്റെ ആരോഗ്യം ക്ഷയിച്ചു. 

മകനും അഭിഭാഷകനുമായ സോമനാഥ് ചാറ്റർജിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചു. പിന്നീട് മൂന്നു തുടർ വിജയങ്ങളോടെ ബംഗാളിലെ സിപിഎമ്മിന്റെ ശക്തനായി സോമനാഥ് മാറി. 1984ൽ സംസ്ഥാന കമ്മിറ്റി ഉറപ്പായ സീറ്റുകളുടെ പട്ടികയിൽ ജാദവ്പുരിനെ ഉൾപ്പെടുത്തി സോമനാഥിനെ അങ്ങോട്ടയച്ചു. സോമനാഥിന്റെ ജനപിന്തുണ കണ്ട് കോൺഗ്രസിനു മത്സരിക്കാൻ ആളെക്കിട്ടാത്ത സ്ഥിതി. അപ്പോഴാണ് മമത എന്ന ചെറിയ നേതാവിന്റെ പേര് ഉയർന്നു വരുന്നത്. ചടുലയായ സംഘാടക. മഹിളാ കോൺഗ്രസ് നേതാവ്. സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർഥിക്കു മുൻപിൽ 29 വയസ്സുകാരിയായ മമത പതറിപ്പോകുമെന്ന് സ്വന്തം പാർട്ടിക്കാരുൾപ്പെടെ കരുതി. 

ADVERTISEMENT

ആ അനുഗ്രഹം!

നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയ സോമനാഥ് ചാറ്റർജിയെ കണ്ട മമത അദ്ദേഹത്തിന്റെ കാൽക്കൽ വീണു. അസ്വസ്ഥനായ സോമനാഥ് അവരെ പിടിച്ച് എഴുന്നേൽപ്പിച്ചു. അനിഷ്ടത്തോടെ നടന്നു പോയി. മമത ആ കാൽക്കൽ നിന്ന് എഴുന്നേറ്റത് പുതിയൊരു ആയുധവുമായിട്ടായിരുന്നു. സോമനാഥ്  തന്നെ അപമാനിച്ചു എന്ന ഒറ്റ വാചകമേ അന്നു കൂടിനിന്ന പ്രാദേശിക പത്രക്കാരോടു മമത പറഞ്ഞുള്ളൂ. സോമനാഥിന്റെ ധാർഷ്ട്യം എന്ന രീതിയിൽ അതു വിവാദമായി.

പിന്നീടങ്ങോട്ട് പ്രചാരണങ്ങളിൽ ബംഗാൾ കാണാത്ത പ്രയോഗങ്ങളായിരുന്നു മമതയുടേത്. 24 മണിക്കൂർ പ്രചാരണം. ഓരോ മുക്കിലും മൂലയിലും മമത ഓടിയെത്തി. പ്രവർത്തകർ കൂടെയോടാൻ പാടുപെട്ടു. 19,660 വോട്ടുകൾക്ക് വിജയിച്ചു കയറിയുട്ടേ കാളിഘട്ടിലെ ഇടുങ്ങിയ വീട്ടിൽ മമത വിശ്രമിച്ചുള്ളൂ. സോമനാഥ് എന്ന അതികായനെ മറിച്ചിട്ട് ലോക്സഭയിലേക്ക് തലയുയർത്തി നടന്നു കയറിയത് പിന്നീട് ഇന്ത്യ കണ്ട കരുത്തരിൽ കരുത്തയാണെന്ന് അന്ന് ആരും കരുതിയില്ല.

വണങ്ങിയും വെട്ടിയും

ADVERTISEMENT

പ്രണബ് മുഖർജിയെന്ന കോൺഗ്രസിന്റെ ബംഗാളിലെ മുതിർന്ന നേതാവ് മമതയുടെ രാഷ്ട്രീയ ജീവിതത്തിൽ പല രീതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 1984ലെ ആദ്യ സ്ഥാനാർഥി നിർണയത്തിൽ മമതയുടെ പേര് ഉയർന്നപ്പോൾ‍ ഡൽഹിയിൽ പ്രണബ് പാർട്ടിയോടു പറഞ്ഞു. അവർ പോരാളിയാണ്. എതിരാളികളെ നിലം പരിശാക്കും. അവരാവണം നമ്മുടെ സ്ഥാനാർഥി. പിന്നീട് മമത കോൺഗ്രസിൽ നിന്നു പുറത്തു പോയപ്പോഴും പ്രണബ് പ്രധാന റോളിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും മമത ചുവരെഴുതും, പോസ്റ്ററൊട്ടിക്കും. രാത്രി വരെ നീളുന്ന പ്രചാരണത്തിനു ശേഷം ചൂടുവെള്ളത്തിൽ മൈദ കലക്കിയെടുത്ത് മമത പോസ്റ്ററൊട്ടിക്കാൻ ഇറങ്ങുമ്പോൾ പ്രവർത്തകരെങ്ങനെ ഉറങ്ങും?

മികച്ച ചിത്രകാരി കൂടിയായ മമത ചുവരിൽ, മമത ബാനർജിക്ക് വോട്ടു ചെയ്യുക എന്നു ഭംഗിയുള്ള കയ്യക്ഷരത്തിൽ എഴുതും. അതൊരു വലിയ സന്ദേശമായിരുന്നു. എനിക്കു വേണ്ട ചരിത്രം ഞാൻ എഴുതിയെടുക്കുമെന്ന ദീദിയുടെ പ്രഖ്യാപനം. ഇന്നും ആ വീര്യത്തിൽ ഒരു കുറവുമില്ലെന്ന് നമ്മൾ അടുത്തിടെയും കണ്ടു.  ഇത്തവണ തിരഞ്ഞെടുപ്പു കമ്മിഷൻ 24 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ മമത വീണ്ടും പെയിന്റ് ബ്രഷ് കയ്യിലെടുത്തു. 

കൊൽക്കത്തിയിലെ ഗാന്ധി മൂർത്തിയിൽ ഒറ്റയ്ക്കിരുന്ന് ക്യാൻവാസിൽ ചിത്രം വരച്ചായിരുന്നു മമതയുടെ പ്രതിഷേധം. തളർത്താൻ നോക്കിയാൽ അത് ഉത്തേജനമാക്കുകയാണ് ദീദിയുടെ രീതി. അതുകൊണ്ടു തന്നെ ബിജെപി എന്ന എതിരാളിയുടെ സാമീപ്യം ഏറ്റവും നന്നായി ആസ്വദിക്കുന്നത് മമതയാവും. ഇന്ന് അവിടെയെത്തുന്ന എതിർ രാഷ്ട്രീയക്കാരെ പത്തലെടുത്തു തല്ലാം എന്ന ലൈസൻസ് നേടിക്കൊടുത്തതും മമതയാണ്. മമത ചില ചീത്ത ശീലങ്ങളും ബംഗാളിനെ പഠിപ്പിച്ചിട്ടുണ്ട്.

ഇടം വലം തകർത്ത്

ADVERTISEMENT

100 രൂപയുടെ വള്ളിച്ചെരിപ്പിട്ട് നടക്കുന്ന മമതയെ വിശ്വസിച്ച് ബംഗാൾ‍ നൽകിയത് 2.8 കോടി വോട്ടുകളാണ്. അത് ലളിത ജീവിതത്തോടുള്ള ബംഗാളിന്റെ സ്വതസിദ്ധമായുള്ള ആരാധനകൊണ്ടു മാത്രമല്ല. മമത ജനങ്ങൾക്കു വേണ്ടിയാണു ജീവിക്കുന്നത് എന്ന അടിയുറച്ച ബംഗാൾ വിശ്വാസം കൊണ്ടു കൂടിയാണ്. 2016 ൽ ആദ്യമായി മമത അധികാരത്തിലേറിയ കാലം. ബർധവാനിലെ മതി ഉത്സവത്തിനു പോയ മമത അവിടെ കൂടിയിരിക്കുന്ന ആയിരക്കണക്കിനു കുട്ടികളെ കണ്ടു. തിരികെ കാറിൽ പോകുമ്പോൾ മമതയെ അലട്ടിയിരുന്നത് നഗ്നപാദരായി നിന്നിരുന്ന ഈ കുഞ്ഞുങ്ങളായിരുന്നു. തിരിച്ച് ഓഫിസിലെത്തിയപാടെ പ്രഖ്യാപിച്ചു, 1 മുതൽ 4 വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും സർക്കാർ ഷൂ നൽകും. അതിന് 154 കോടി മമത വകയിരുത്തി. ജീവിതത്തിൽ ഒരിക്കൽപ്പോലും ചെരിപ്പിടാത്ത ആയിരക്കണക്കിനു കുട്ടികൾക്ക് അന്ന് ഷൂ ലഭിച്ചു. ജനങ്ങളോട് ഈ കരുതൽ മമതയ്ക്കുണ്ട്. 

എന്നാൽ രാഷ്ട്രീയത്തിൽ ചിലപ്പോൾ ഇത്ര മനുഷ്യത്വ സമീപനം എതിരാളികൾ പോലും പ്രതീക്ഷിക്കുന്നില്ല.  ഇത്തവണ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ ശേഷം മമത പറഞ്ഞതിങ്ങനെയാണ്. ഇടതു പക്ഷം പൂജ്യമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബിജെപിക്കു കിട്ടിയ സീറ്റുകൾ ഇടതിനാണെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ. മമതയുടെ മതേതര വിശാലതയായി അതിനെ പലരും കാണുമ്പോഴും സിപിഎമ്മിന് ഒരിക്കലും അതു തോന്നാൻ ഇടയില്ല. സിപിഎമ്മിന്റെ അടിവേരിളക്കിയ മമതയെന്ന ഒറ്റയാൾപ്പട്ടാളത്തെ സിപിഎം ഏതു രാഷ്ട്രീയ സന്ധിയിലും വിശ്വസത്തിലെടുക്കുമോ? 

എൻഡിഎയുടെ ഒരു കാലത്തെ പ്രധാന സഖ്യമായിരുന്ന മമത ഇന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മമതയുടെ തളർച്ച കാണാൻ പണവും പവറും ഇറക്കിയിട്ടും ബിജെപിക്ക് നഷ്ടം മാത്രമാണു ബാക്കി. അടുത്ത അനുയായികളെ ഇളക്കി മാറ്റിയിട്ടും, കേസുകളിൽ ചുറ്റി വരിഞ്ഞിട്ടും കൂറ്റൻ റാലികൾ നടത്തിയിട്ടും മമതയുടെ വൈദ്യുത പ്രഭാവത്തിനു മുന്നിൽ ഷോക്കേറ്റത് പ്രതിപക്ഷത്തിന് ഒട്ടാകെയാണ്.

മൾട്ടി ടാസ്കിങ്

ഒരേസമയം തെരുവിലെ നേതാവും മികച്ച സ്ട്രാറ്റജിസ്റ്റുമാകുക. എന്തിനും ഏതിനും റോഡിലിറങ്ങി പ്രവർത്തകർക്കൊപ്പം നിൽക്കാൻ മുഖ്യമന്ത്രി പദം ദീദിക്ക് ഒരു തടസ്സമേ അല്ല. വള്ളിച്ചെരുപ്പിട്ട്, സാരി ഒന്നു ചുഴറ്റി മമത പറന്നിറങ്ങും. കമാൻഡോ പരിശീലനം സിദ്ധിച്ച സുരക്ഷാ ഉദ്യോഗസ്ഥരെക്കാൾ വേഗത്തിൽ മമത സഞ്ചരിക്കുമ്പോൾ ജനകീയത വാനോളം ഉയരും. പൊലീസ് സ്റ്റേഷനിലെത്തി ജാമ്യത്തിലെടുക്കാനും, ഗുണ്ടകളെ നേരിട്ടു വിരട്ടാനും മമത വരുമ്പോൾ ഏതു തൃണമൂലുകാരനാണ് ദീദിയെ ആരാധിക്കാതിരിക്കുക?

തന്റെ ബുദ്ധിയെന്ന പോലെ ശരീരവും ആയുധമാണ് മമതയ്ക്ക്. എപ്പോഴൊക്കെ മമതയ്ക്കു മുറിവേറ്റിട്ടുണ്ടോ അന്നൊക്കെ എതിരാളികൾക്കു കൂടുതൽ വേദനച്ചിട്ടുണ്ട്. 1990ൽ സിപിഎം-കോൺഗ്രസ് തെരുവുയുദ്ധം നടക്കുന്ന കാലം. മമതയെ ഒരു ഡിവൈഎഫ്ഐ നേതാവ് മർദിച്ചു. ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം പുറത്തിറങ്ങിയ മമത കൂടുതൽ അപകടകാരിയായതും സിപിഎം എന്ന പ്രസ്ഥാനത്തിന്റെ തന്നെ അന്തകയായതും ചരിത്രം.  

ആരോപണങ്ങൾ

ബംഗാളിനെ ഒരിക്കലും വിട്ടു പോകാത്ത ശാപമാണ് കട്ട് മണി എന്ന കൈക്കൂലി. സർക്കാരിന്റെ എന്തു പദ്ധതിയും ജനങ്ങളിലെത്തും മുൻപ് പ്രാദേശിക രാഷ്ട്രീയക്കാർ അതിൽ കയ്യിട്ടു വാരും. ഇടതു പാർട്ടികൾ മുതൽ തുടങ്ങി വന്ന ഈ അഴിമതിക്കു തടയിടാൻ മമതയ്ക്കും എളുപ്പമല്ല. പ്രാദേശിക നേതൃത്വത്തിന്റെ വരുമാനമാണ് കട്ട് മണി. അതില്ലാതാക്കിയാൽ മമതയുടെ ശക്തി ചോരുമെന്നുറപ്പ്, അതുകൊണ്ടുതന്നെ മമത അത്തരം ഹീന നടപടികളിലൊന്നും കാര്യമായി കൈവച്ചില്ല. 

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിൽ മമതയുടെ ഡസനിലേറെ അനുയായികളും ഉൾപ്പെട്ടു. മമതയുടെ പാർട്ടിയിൽ നിന്നു പുറത്തു പോയ മുകുൾ റോയി മുതൽ സുവേന്ദു അധികാരി വരെയുള്ളവർ മമതയുടെ ജനാധിപത്യ വിരുദ്ധതയെപ്പറ്റി പറഞ്ഞിട്ടുണ്ട്. മമതയാണു പാർട്ടി. അവിടെ ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. എന്നാൽ പുറത്തു പോയവരൊക്കെ ബിജെപിയിൽ ചേർന്നതോടെ ഒറ്റുകാരാണന്ന മമതയുടെ ആരോപണത്തിനാണു ബലം കിട്ടിയത്. ഈ തിരഞ്ഞെടുപ്പോടു കൂടി മമതയ്ക്ക് അതു കൂടുതൽ ഉറപ്പായി.

മമത ബാനർജി സുവേന്ദു അധികാരിക്കൊപ്പം

കലാകാരി, കലാപകാരി

രാഷ്ട്രീയമെന്ന കലയിൽ കലഹിച്ചു നിൽക്കുമ്പോഴും മമതിയിലെ കലാകാരി ഒരിക്കലും അവസാനിച്ചിരുന്നില്ല. ചിത്രം വരയ്ക്കാനും അവ വിറ്റ് പാർ‌ട്ടിക്കു ഫണ്ടുണ്ടാക്കാനും മമതയ്ക്കു സമയമുണ്ട്. ട്രാഫിക് സിഗ്നലുകളിൽ രവീന്ദ്രനാഥ ടഗോറിന്റെ കവിതകൾ കേൾപ്പിക്കണമെന്നുള്ള ഭാവനാപൂർണമായ തീരുമാനവും മമതയുടേതായി വന്നിട്ടുണ്ട്. റഫ് ആൻഡ് ടഫ് ആയിരിക്കുമ്പോഴും കവിതകളിൽ പ്രകൃതിയോട് സംവിദിക്കുന്ന മമത അതിവിനീതയാണ്.

പൂക്കളെയും മരങ്ങളെയും സസൂക്ഷ്മം വീക്ഷിക്കുന്ന കവിയാണവർ. സിങ്കൂരിലെ കർഷക സമരത്തിന്റെ വിപ്ലവ സ്ഫുരണങ്ങൾ സ്കൂൾ സിലബസുകളിലെത്തിച്ച മമത തന്റെ കരുതലിന്റെ കവിതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ ബിരുദവും ഇസ്ലാമിക ചരിത്രത്തിലെ ബിരുദാനന്തര ബിരുദവും കൈമുതലായുള്ള മമതയുടെ ചരിത്രം കുട്ടികൾ പഠിക്കണമെന്ന് മമതയ്ക്കു നിർബന്ധമുണ്ട്.

സഭയിലായാലും റോഡിലായാലും മമതയ്ക്ക് ഒരേ നിലപാടാണ്. തനിക്കു വേണ്ടതു നേടിയെടുക്കും. എതിർക്കുന്നവരെ പാഠം പഠിപ്പിക്കും. ബംഗാളിനു വേണ്ടി വാദിക്കുന്നതിനിടെ അമർ സിങ്ങിന്റെ കോളറിനു പിടിക്കാൻ മമതയ്ക്ക് ആരുടെയും സഹായം വേണ്ടിയിരുന്നില്ല. റാം വിലാസ് പസ്വാന്റെ റെയിൽവേ ബജറ്റിനോടുള്ള പ്രതിഷേധം അദ്ദേഹത്തിനു നേരെ ഷാൾ വലിച്ചെറിഞ്ഞാണു മമത തീർത്തത്. ഇതേ മമത 102 പുസ്തകങ്ങളുടെ രചയിതാവാകും ദുർഗാ പൂജയ്ക്കു പാട്ടെഴുതും. ആരുടെയും സ്ഥിരമായ കൂട്ട് ഇഷ്ടപ്പെടാത്ത മമത അവിവാഹിതയുമാണല്ലോ.

പ്രവചാനാതീതയായ ദീദിയെ ബംഗാൾ മൂന്നാമതും സുഗമമായി നേതാവായി വരിച്ചുവെങ്കിലും ഇന്നു ബംഗാളിലെ സ്ഥിതി ശാന്തമല്ല. തല്ലിത്തോൽപ്പിക്കുന്നതാണ് എന്നും ബംഗാൾ രാഷ്ട്രീയം. സിപിഎമ്മിനെ തല്ലിത്തോൽപ്പിച്ച മമതയുടെ പാർട്ടി ഇന്നു ബിജെപിയോടാണു പോരാട്ടം. അതിൽ ജീവൻ പൊലിയുന്നുതും ആളുകൾ പലായനം ചെയ്യുന്നതുമൊന്നും ദീദിക്കു പ്രശ്നമേയല്ല. ഉപദേശകരെ വച്ചു പൊറുപ്പിക്കാത്ത ദീദിയോട് ആരും ഒന്നും പറയാൻ ധൈര്യപ്പെടില്ല. ജനപിന്തുണയോടെ ദീദി കൂടുതൽ ശക്തയാണ്. നടപ്പാണു ദീദിയുടെ മറ്റൊരു ശക്തി. എന്നും രാവിലെ 5 കിലോമീറ്റർ വരെ നടക്കും. സാധാരണക്കാരനെ ഓർമിപ്പിക്കുന്ന വള്ളിച്ചെരിപ്പിന്റെ വേഗത്തിനൊപ്പം നടന്നെത്താൻ ബൂട്ടിട്ട കാലുകൾക്ക് ഇനിയും ഒരുപാട് പരിശീലനം വേണ്ടിവരും.

English Summary : Life and rise of Mamata Banerjee as a powerful politician in Bengal