കൊല്ലം ∙ രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളാകട്ടെ എന്ന നിർദേശം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നതിനെച്ചൊല്ലി പാർട്ടിയിൽ കൊണ്ടുപിടിച്ച ചർച്ച. മട്ടന്നൂർ സീറ്റിൽ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടർച്ചയായി | Pinarayi Vijayan | KK Shailaja | AC Moideen | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളാകട്ടെ എന്ന നിർദേശം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നതിനെച്ചൊല്ലി പാർട്ടിയിൽ കൊണ്ടുപിടിച്ച ചർച്ച. മട്ടന്നൂർ സീറ്റിൽ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടർച്ചയായി മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ ആസൂത്രിതമായ നീക്കം കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽനിന്നുള്ള ചിലർ നടത്തിയതായാണു വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിലേക്കു രണ്ടു ടേം നിബന്ധന നടപ്പാക്കിയതു പരക്കെ അംഗീകരിക്കപ്പെട്ടതിനു തെളിവാണു തിരഞ്ഞെടുപ്പിലെ വൻ വിജയമെന്നും ആ മാതൃകയിൽ മന്ത്രിസഭയിലും പാർട്ടിയുടെ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്നുമായിരുന്നു ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിർദേശമത്രെ. എന്നാൽ മുഖ്യമന്ത്രിതന്നെ ഈ ചർച്ചയ്ക്കു വിലങ്ങിട്ടുവെന്നാണു സൂചന.

ADVERTISEMENT

കെ.കെ ശൈലജയ്ക്കു പുറമെ മന്ത്രി എ.സി.മൊയ്തീനെയും ഈ വാദത്തിലൂടെ ചിലർ ഉന്നം വച്ചിരുന്നു. നിയമസഭയിലേക്ക് നാലാം വട്ടം തിരഞ്ഞെടുക്കപ്പെടുന്ന മൊയ്തീനും കഴിഞ്ഞ തവണ ആദ്യമായാണു മന്ത്രിയായത്. സ്ഥാനാർഥിത്വത്തിലെ തലമുറമാറ്റം മന്ത്രിസഭയിലും പ്രതിഫലിക്കണമെന്നാണു സിപിഎമ്മിൽ ഉടലെടുത്തിട്ടുള്ള ധാരണ. പുതിയ മന്ത്രിസഭയിൽ അംഗങ്ങളായ നിലവിലെ മന്ത്രിമാരെയെല്ലാം നിലനിർത്തണോ, അതല്ല കേന്ദ്രകമ്മിറ്റിയംഗം ശൈലജ ഒഴികെ മറ്റെല്ലാവരെയും പൊതുമാനദണ്ഡം അടിസ്ഥാനമാക്കി മാറ്റണോ എന്നതാണു പാർട്ടിയിൽ ഇനി തീരുമാനിക്കാനുള്ളത്.

ശൈലജയ്ക്കു പുറമെ എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. വി.ശിവൻകുട്ടി, വി.എൻ.വാസവൻ, പി.പി.ചിത്തരഞ്ജൻ, സജി ചെറിയാൻ, പി.നന്ദകുമാർ, സി.എച്ച്.കുഞ്ഞമ്പു, വീണാ ജോർജ്, എം.ബി.രാജേഷ്, കാനത്തിൽ ജമീല, ആർ.ബിന്ദു, എ.എൻ.ഷംസീർ, കെ.ടി.ജലീൽ എന്നീ പേരുകളും പരിഗണനയിലുണ്ട്. ഇവരിൽ ഒരാള്‍ സ്പീക്കർ ആകാനാണു സാധ്യത.

ADVERTISEMENT

പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്ന് ഏതാണ്ടു ധാരണയുണ്ടെങ്കിലും അക്കൂട്ടത്തിൽ ശൈലജയെക്കൂടി ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെയാണത്രെ സംസ്ഥാന സെക്രട്ടേറിയറ്റിൽ കേന്ദ്ര കമ്മിറ്റിയംഗം ചർച്ച നടത്തിയത്. ൈശലജയെ കോൺഗ്രസിലെ വി.എസ്.ശിവകുമാറിനെതിരെ തിരുവനന്തപുരം ജില്ലയിൽനിന്നു മത്സരിപ്പിക്കണമെന്ന നിർദേശവുമായി നേരത്തെ രംഗത്തു വന്നതും ഇതേ വിഭാഗം തന്നെയായിരുന്നു.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ സീറ്റു വിഭജനം സംബന്ധിച്ച ചർച്ച നടന്നപ്പോൾ മട്ടന്നൂർ ഇല്ലെങ്കിൽ താൻ മത്സരിക്കുന്നില്ലെന്നു കെ.കെ.ശൈലജ കടുപ്പിച്ച ഭാഷയിൽ വ്യക്തമാക്കിയത് ഈ നീക്കം മുന്നിൽ കണ്ടാണ്. മട്ടന്നൂരിൽ ജനവിധി തേടാൻ ആഗ്രഹിച്ച ചിലരാണ് ഈ നീക്കത്തിനു പിന്നിലെന്നും ശൈലജ മുൻകൂട്ടി കണ്ടു. മുൻ മന്ത്രി ഇ.പി.ജയരാജന് 2016ൽ കിട്ടിയ ഭൂരിപക്ഷത്തേക്കാൾ പതിനേഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ശൈലജ ഇക്കുറി മട്ടന്നൂരിൽ തിരഞ്ഞെടുക്കപ്പെട്ടത്. ജയരാജനാകട്ടെ, ടേം നിബന്ധനയിൽ തട്ടി സീറ്റു ലഭിച്ചതുമില്ല.

ADVERTISEMENT

English Summary: CPM in heat discussion over new faces in Pinarayi Vijayan's second term Cabinet