മുംബൈ ∙ സാധാരണക്കാരോടുള്ള പൊലീസുകാരുടെ പെരുമാറ്റം നേരിട്ട് മനസിലാക്കാൻ കമ്മിഷണറും അസിസ്റ്റന്റ് കമ്മിഷണറും വേഷം മാറി തങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകൾ | Pimpri Chinchwad | police commissioner | Krishna Prakash | Prerna Katte | Maharashtra | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സാധാരണക്കാരോടുള്ള പൊലീസുകാരുടെ പെരുമാറ്റം നേരിട്ട് മനസിലാക്കാൻ കമ്മിഷണറും അസിസ്റ്റന്റ് കമ്മിഷണറും വേഷം മാറി തങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി. പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് കമ്മിഷണർ കൃഷ്ണ പ്രകാശും, അസിസ്റ്റന്റ് കമ്മിഷണർ പ്രേർണ കാട്ടെയുമാണ് വേഷം മാറി പരാതിക്കാെരെ പോലെ സ്റ്റേഷനുകളിൽ എത്തിയത്.

ഹിഞ്ചാവടി, വാകഡ്, പിംപ്രി എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ഇവർ ദമ്പതികളെ പോലെ എത്തിയത്. ആളെ തിരിച്ചറിയാതിരിക്കാൻ താടിയും കുർത്തയുമൊക്കെ അണിഞ്ഞാണ് കമ്മിഷണർ എത്തിയത്. ഒപ്പം ഭാര്യയുടെ വേഷത്തിൽ അസിസ്റ്റന്റ് കമ്മിഷണറും. തന്റെ ഭാര്യയെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു, മാല മോഷണം പോയി, എന്നിങ്ങനെ പല വിധത്തിലുള്ള പരാതിയുമായിട്ടാണ് ഇവർ സ്റ്റേഷനിലെത്തിയത്.

ADVERTISEMENT

വളരെ വിനയത്തോടെയാണ് പൊലീസുകാർ പ്രതികരിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കോവിഡ് രോഗിയിൽനിന്നും ആംബുലൻസ് സർവീസുകാർ കൂടുതൽ പണം ഈടാക്കി എന്ന പരാതി പറഞ്ഞപ്പോൾ അതിന് പൊലീസിനൊന്നും ചെയ്യാൻ പറ്റില്ലെന്നാണ് ഒരു സ്റ്റേഷനിലെ പൊലീസുകാരൻ പ്രതികരിച്ചത്. ഇതല്ലാതെ മറ്റെല്ലായിടത്തും നല്ല പെരുമാറ്റമാണെന്ന് കമ്മിഷണർ പറയുന്നു. മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. സ്റ്റേഷനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് താക്കീത് നൽകി.

English Summary: Pimpri Chinchwad Top Cop Poses as Common Man to Check 'Promptness, Efficiency' of Police on Duty