ആലപ്പുഴ∙ ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് സംസ്ഥാനത്ത് നിർമിക്കാനായി കേന്ദ്ര സർക്കാരുമായി അടിയന്തര ചർച്ച നടത്തണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. | Sandeep Vachaspati | Kerala Government | DRDO | 2-deoxy-D-glucose | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് സംസ്ഥാനത്ത് നിർമിക്കാനായി കേന്ദ്ര സർക്കാരുമായി അടിയന്തര ചർച്ച നടത്തണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ആലപ്പുഴയിലെ കെഎസ്ഡിപിയുടെ വൈദഗ്ധ്യം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണമെന്നും സർക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

കോവിഡിനുള്ള മരുന്ന് ഭാരതത്തിന്‍റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ചെന്ന വാർത്ത മാനവരാശി മുഴുവൻ ഏറെ ആശ്വാസത്തോടെയാണ് കേട്ടത്. 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി നിർമിക്കാനും ഉപയോഗിക്കാനും എളുപ്പമാണ് എന്നതും ഏറെ നിർണായകമാണ്. വാക്സീൻ നിർമാണത്തിനുള്ള സങ്കീർണതയും സമയ ദൈർഘ്യവും 2-ഡിജി നിർമിക്കാൻ ഇല്ലാത്തതിനാൽ മരുന്നിന്‍റെ വിലയും കുറവായിരിക്കും.

ഇതോടെ കോവിഡ് എന്ന മഹാമാരിയോട് നാം എത്രയും വേഗം വിട പറയുമെന്ന ആത്മവിശ്വാസം ലോകത്തിനുതന്നെ കൈവന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും ഏറെ ചെയ്യാനുണ്ട്. സ്വന്തമായി വാക്സീൻ നിർമിക്കുമെന്ന അവകാശ വാദം, ക്യൂബയിൽനിന്ന് വാക്സീൻ ഇറക്കുമതി ചെയ്യാനുള്ള നീക്കം എന്നിവ സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഉപേക്ഷിക്കണം.

ADVERTISEMENT

പകരം 2-ഡിജി നിർമിക്കാനുള്ള അനുമതി കേന്ദ്ര സർക്കാരിൽനിന്ന് നേടിയെടുക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടത്. നമ്മുടെ സ്വന്തം മരുന്നു നിർമാണ കമ്പനിയായ ആലപ്പുഴയിലെ കെഎസ്ഡിപിയുടെ വൈദഗ്ധ്യം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണം. ഇതിനായി കൂടുതൽ മുതൽമുടക്കോ വലിയ നവീകരണ പ്രവർത്തനങ്ങളോ ആവശ്യമില്ല. ഇപ്പോഴത്തെ സൗകര്യങ്ങൾ ഉപയോഗിച്ച് തന്നെ നിർമാണം തുടങ്ങാവുന്നതേ ഉള്ളൂ.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആലപ്പുഴയുടെ നിയുക്ത എംഎൽഎ പി.പി.ചിത്തരഞ്ജൻ, കെഎസ്ഡിപി ചെയർമാൻ സി.ബി.ചന്ദ്രബാബു എന്നിവർ മുൻകൈ എടുക്കണം. നമ്മുടെ സംസ്ഥാനത്തിന് ലൈസൻസ് നേടിയെടുക്കാൻ കേന്ദ്ര സർക്കാരുമായി അടിയന്തരമായി ചർച്ച നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്യുന്നു.

ADVERTISEMENT

English Summary: Sandeep Vachaspati about 2-deoxy-D-glucose production