ന്യൂഡൽഹി∙ വാക്സീന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാർ. കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. തുല്യത ഉറപ്പാക്കി പക്ഷപാതരഹിതമായാണ് വാക്സീൻ വിതരണം. വാക്സീന്‍ കുറവായതിനാൽ... covid 19, covid news, covid vaccine, corona virus, central government, supreme court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വാക്സീന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാർ. കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. തുല്യത ഉറപ്പാക്കി പക്ഷപാതരഹിതമായാണ് വാക്സീൻ വിതരണം. വാക്സീന്‍ കുറവായതിനാൽ എല്ലാവര്‍ക്കും ഒരേസമയം നല്‍കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാൽപര്യം മുന്‍നിർത്തി നയങ്ങൾ രൂപീകരിക്കാനുള്ള വിവേചനാധികാരം സർക്കാരിനാണ്. സംസ്ഥാന സർക്കാരുകള്‍ സൗജന്യമായി വാക്സീൻ നൽകുന്നതിനാൽ വിലയിലെ വ്യത്യാസം ജനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കില്ല. സംസ്ഥാന സർക്കാരുകൾ, വിദഗ്ധർ, വാക്സീൻ നിർമാതാക്കൾ എന്നിവരുമായി നിരന്തരം ചർച്ച നടത്തിയാണ് നയം രൂപീകരിച്ചതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.

ADVERTISEMENT

സ്വമേധയാ എടുത്ത കേസ് ഏപ്രിൽ 30ന് പരിഗണിക്കവേയാണ് സർക്കാരിന്റെ വാക്സീൻ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകള്‍ക്കുമുള്ള വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിനെയും കോടതി വിമർശിച്ചിരുന്നു. സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

English Summary: Supreme Court should not interfere in Vaccine policy, Centre files affidavit in court