മുംബൈ ∙ ടൈംസ് ഗ്രൂപ്പ് ചെയർപഴ്‌സൻ ഇന്ദു ജെയ്‌ൻ(83) അന്തരിച്ചു. കോവിഡ് മുക്തയായ ശേഷം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വ്യാഴാഴ്ച രാത്രി 9.35നാണ് വിയോഗമെന്ന് ടൈംസ് ഗ്രൂപ്പ് അറിയിച്ചു. 2016ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.....Indu Jain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ടൈംസ് ഗ്രൂപ്പ് ചെയർപഴ്സൻ ഇന്ദു ജെയ്‌ൻ(83) അന്തരിച്ചു. കോവിഡ് മുക്തയായ ശേഷം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വ്യാഴാഴ്ച രാത്രി 9.35നാണ് വിയോഗമെന്ന് ടൈംസ് ഗ്രൂപ്പ് അറിയിച്ചു. 2016ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ഇന്ദുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ പുരോഗതി ഒരു വികാരമായി കൊണ്ടുനടന്ന വ്യക്തിയെന്ന നിലയിലാകും അവർ ഓർമിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

1999ലാണ് ഇന്ദു ജെയ്ൻ ടൈംസ് ഗ്രൂപ്പ് ചെയർപഴ്സനായത്. 2000ൽ ദ് ടൈംസ് ഫൗണ്ടേഷൻ രൂപീകരിച്ച അവർ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായി. ടൈംസ് റിലീഫ് ഫണ്ടിനു കീഴിൽ പ്രളയം, ഭൂകമ്പം, പകർച്ചവ്യാധികൾ തുടങ്ങിയ ദുരിതങ്ങളിൽപ്പെട്ടവർക്ക് സഹായമെത്തിക്കുന്നതിലും അവർ മുന്നിൽ നിന്നു.

1983ൽ ഫിക്കി ലേഡീസ് ഓർഗനൈസേഷൻ(എഫ്എൽഒ) സ്ഥാപക പ്രസിഡന്റായ അവർ ഇതിലൂടെ രാജ്യത്തെ വിവിധ രംഗങ്ങളിലുള്ള സ്ത്രീകൾക്ക് സംരംഭകത്വത്തിന് അവസരങ്ങൾ തുറന്നു. 1999 ൽ അവർ ഭർതൃപിതാവായ സാഹു ശാന്തി പ്രസാദ് ജെയ്ൻ 1944 ൽ തുടക്കമിട്ട ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റിന്റെ ചെയർപഴ്സനായി. ഇന്ത്യൻ ഭാഷകളിലെ സാഹിത്യമികവിന് നൽകുന്ന പ്രധാനപുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠം ഈ ട്രസ്റ്റാണ് നൽകിവരുന്നത്.

ADVERTISEMENT

2003ൽ ആഗോളഐക്യം ലക്ഷ്യമിട്ടു തുടങ്ങിയ വൺനെസ് ഫോറത്തിന്റെ ചാലകശക്തിയും ഇന്ദു ആയിരുന്നു. മഹാത്മജിയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ അഹിംസ പ്രചരിപ്പിക്കുന്നതിലെ മികവിന് ഏർപ്പെടുത്തിയ മഹാവീര–മഹാത്മ പുരസ്കാരം ഈ ഫോറമാണ് നൽകുന്നത്. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യണമെന്നായിരുന്നു അവരുടെ ആഗ്രഹമെങ്കിലും കോവിഡ് മുക്തയായ ശേഷം ആരോഗ്യപ്രശ്നങ്ങൾ നിലനിന്നതിനാൽ ഇത് സാധ്യമായില്ലെന്നും ടൈംസ് ഗ്രൂപ്പ് അറിയിച്ചു.

English Summary: Times Group chairperson Indu Jain passes away

ADVERTISEMENT