കോഴിക്കോട്∙ കോവിഡ് കീഴ്‌പ്പെടുത്തിയ സാഗറിന്റെ മൃതദേഹം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി വെസ്‌റ്റ്‌ഹിൽ ശ്‌മശാനത്തിൽ നിൽക്കുമ്പോൾ ചേളന്നൂർ പള്ളിപ്പൊയിൽ പുന്നക്കോട്ട് മീത്തൽ പി.എം.അനസ്, കുമാരസ്വാമിയിലെ എൻ.എം.ഷാജർ എന്നിവരുടെ മനസ്സിൽ ഈദുൽ | youth care workers | funeral of Covid victim | funeral | COVID-19 | Kozhikode | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോവിഡ് കീഴ്‌പ്പെടുത്തിയ സാഗറിന്റെ മൃതദേഹം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി വെസ്‌റ്റ്‌ഹിൽ ശ്‌മശാനത്തിൽ നിൽക്കുമ്പോൾ ചേളന്നൂർ പള്ളിപ്പൊയിൽ പുന്നക്കോട്ട് മീത്തൽ പി.എം.അനസ്, കുമാരസ്വാമിയിലെ എൻ.എം.ഷാജർ എന്നിവരുടെ മനസ്സിൽ ഈദുൽ ഫിത്‌റിന്റെ ശതകോടി പുണ്യം പെയ്‌തിറങ്ങി.

പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം കഴിയുന്നതിനു പകരം ഇരുവരും സാഗറിന്റെ മൃതദേഹം സംസ്‌കരിക്കാൻ സേവനം വേണമെന്ന അഭ്യർഥന വന്നപ്പോൾ സുഹൃത്തുക്കളായ അശ്വിൻ ഇട‌വലത്ത്, ഒ.വി.ആകാശ്, കെ.ടി.ആകാശ് എന്നിവർക്കൊപ്പം വെസ്‌റ്റ്‌ഹിലിലേക്കു പുറപ്പെടുകയായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ച ചേളന്നൂർ സ്വദേശി സാഗറിന്റെ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ച ശേഷം നാട്ടിലെത്തിയ യൂത്ത് കെയർ വൊളന്റിയർമാരായ പി.എം.അനസ്, എൻ.എം.ഷാജർ, ഒ.വി.ആകാശ്, കെ.ടി.ആകാശ്, ഇ.അശ്വിൻ എന്നിവർ
ADVERTISEMENT

കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം രാത്രിയാണ് സാഗർ മരിച്ചത്. വെസ്‌റ്റ്ഹിൽ ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ നാല് വൊളന്റിയർമാരുടെ സേവനം വേണമെന്ന ആവശ്യം അറിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.ബവീഷ് ഉടനെ ചേളന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.

യൂത്ത് കെയർ വൊളന്റിയർമാരായ ബ്ലോക് യൂത്ത് കോൺഗ്രസ് സെക്രട്ടറി ഇ.അശ്വിൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.വി.ആകാശ്, സെക്രട്ടറി കെ.ടി.ആകാശ് എന്നിവർക്കൊപ്പം വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ വെ‌സ്‌റ്റ്‌ഹിൽ ശ്‌മശാനത്തിൽ എത്തുകയായിരുന്നു. ഉടനെ അഞ്ചുപേരും പിപിഇ കിറ്റ് ധരിച്ചു. അൽപസമയത്തിനകം സാഗറിന്റെ മൃതദേഹവുമായി ആംബു‌ലൻസ് എത്തി.

കോവിഡ് ബാധിച്ച് മരിച്ച ചേളന്നൂർ സ്വദേശി സാഗറിന്റെ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ച ശേഷം നാട്ടിലെത്തിയ യൂത്ത് കെയർ വൊളന്റിയർമാരായ പി.എം.അനസ്, എൻ.എം.ഷാജർ, ഒ.വി.ആകാശ്, കെ.ടി.ആകാശ്, ഇ.അശ്വിൻ എന്നിവർ
ADVERTISEMENT

ആംബു‌ലൻസിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരത്തിനുള്ള നടപടികളിലേക്ക് കടന്നു. രാമച്ചം വിരിച്ച തറയിൽ മൃതദേഹം കിടത്തി. നാലു ഭാഗത്തും കമ്പികൾ അടിച്ചു. തുടർന്ന് കർമങ്ങൾ ഓരോന്നായി നിർവഹിച്ചു. എല്ലാം കൃത്യതയോടെ നടത്തി. അനസാണ് ചന്ദനത്തിരി ഉപയോഗിച്ച് മൃതദേഹത്തിനു തീ കൊളുത്തിയത്.

മൃതദേഹം കത്തി തുടങ്ങി അൽപം കഴിഞ്ഞ ശേഷം അഞ്ചു പേരും പിപിഇ കിറ്റ് ധരിച്ച് തന്നെ അണുവിമുക്തമാക്കി. തുടർന്ന് പിപിഇ കിറ്റ് ഈരി വീണ്ടും കൈകൾ ഉൾപ്പെടെ അണുവിമുക്തമാക്കി. ഉടനെ യൂത്ത് കെയർ വണ്ടിയിൽ വീണ്ടും ചേളന്നൂരിലെ പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെന്ററിലേക്കു പുറപ്പെട്ടു. അനസും അശ്വിനും 14 ദിവസമായി വീട്ടിലേക്കു പോലും പോകാതെ ഡൊമിസിലറി കോവിഡ് കെയർ സെന്ററിലാണ് കഴിയുന്നത്.

ADVERTISEMENT

കോവിഡ് ബാധിച്ചവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു ഉൾപ്പെടെ മുഴുവൻ സമയവും സേവന സന്നദ്ധരായി നാടിനൊപ്പമുള്ള ഇവരെ ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് തുടങ്ങിയവർ അഭിനന്ദിച്ചു.

English Summary: Youth care workers perform funeral of Covid victim