യുഎസിൽ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ കരഘോഷത്തോടെയാണ് ജനം എതിരേറ്റത്. ബൈഡന്റെ വാക്കുകൾ യു.എസിലെ കോവിഡ് പോരാട്ടം നിര്‍ണായകഘട്ടം പിന്നിട്ടെന്ന സൂചനയാണ് നൽകിയത്. മാസ്‌ക് വേണ്ടെന്ന്....Americ covid, US covid, America Manorama enws, Joe Biden, Joe Biden mask news

യുഎസിൽ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ കരഘോഷത്തോടെയാണ് ജനം എതിരേറ്റത്. ബൈഡന്റെ വാക്കുകൾ യു.എസിലെ കോവിഡ് പോരാട്ടം നിര്‍ണായകഘട്ടം പിന്നിട്ടെന്ന സൂചനയാണ് നൽകിയത്. മാസ്‌ക് വേണ്ടെന്ന്....Americ covid, US covid, America Manorama enws, Joe Biden, Joe Biden mask news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ കരഘോഷത്തോടെയാണ് ജനം എതിരേറ്റത്. ബൈഡന്റെ വാക്കുകൾ യു.എസിലെ കോവിഡ് പോരാട്ടം നിര്‍ണായകഘട്ടം പിന്നിട്ടെന്ന സൂചനയാണ് നൽകിയത്. മാസ്‌ക് വേണ്ടെന്ന്....Americ covid, US covid, America Manorama enws, Joe Biden, Joe Biden mask news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 യുഎസിൽ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ കരഘോഷത്തോടെയാണ് ജനം എതിരേറ്റത്. മാസ്‌ക് വേണ്ടെന്ന് വയ്ക്കുന്ന രാജ്യം ആ പ്രദേശത്ത്  കോവിഡ് വെല്ലുവിളി കുറവാണ് എന്ന സന്ദേശമാണ് നൽകുന്നത്. അതനുസരിച്ചാണ് അവർ പിന്നീടുള്ള നയങ്ങൾ രൂപീകരിക്കുന്നത്. ബൈഡന്റെ വാക്കുകൾ യു.എസിലെ കോവിഡ് പോരാട്ടം നിര്‍ണായകഘട്ടം പിന്നിട്ടെന്ന സൂചനയാണ് നൽകിയത്.

എന്നാൽ  കോവിഡ് വെല്ലുവിളിയിൽ നിന്ന് യുഎസ് മുക്തമാണോ? മാസ്‌കുകൾ വെടിയാൻ ബൈഡനെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം? ട്രംപിന്റെ കോവിഡ് നയം പിന്തുടരുകയാണോ ബൈഡൻ ചെയ്യുന്നത്? ബൈഡൻ ' മഹത്തായ നിമിഷം' എന്ന വിശേഷിപ്പിച്ച നയത്തിന്റെ പ്രസക്തി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. 

ADVERTISEMENT

യുഎസിലെ വാക്സീൻ വിതരണം

2020 ഡിസംബർ 14നാണ് യുഎസിൽ ഫൈസർ വാക്സീൻ വിതരണം തുടങ്ങുന്നത്. വാക്സീൻ ക്ഷാമം പോലെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി മനസ്സിലാക്കി, ആവശ്യത്തിന് കരുതൽശേഖരം സൂക്ഷിച്ചതിന് ശേഷമാണ് വിതരണത്തിന് തുടക്കം കുറിച്ചത്. 1.60 കോടി രോഗബാധിതരാണ് ഡിസംബറിൽ യുഎസിൽ  ഉണ്ടായിരുന്നത്.

നാലു മാസത്തിനിടെ വാക്സീൻ വിതരണത്തിൽ കാര്യമായ പുരോഗതി കൈവരിക്കാൻ യുഎസിന് സാധിച്ചു. ആകെ ജനസംഖ്യയുടെ 35 ശതമാനം പേർ ഇതിനകം രണ്ട്  ഡോസ് വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. 45 ശതമാനം പേർ ഒരു ഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ വേഗം തുടർന്നാൽ  2021 ഡിസംബർ 31ന് മുൻപ് രാജ്യത്തെ എല്ലാവർക്കും വാക്സീൻ ഡോസ് ഉറപ്പാക്കാനാകുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.  12 മുതൽ 15 വയസ്സ് വരെയുള്ള കൗമാരപ്രായക്കാർക്ക് നൽകാവുന്ന വാക്സീന് അനുമതി ലഭിച്ചുകഴിഞ്ഞു.

കോവിഡ് കണക്കുകളിലെ രാഷ്ട്രീയം

ADVERTISEMENT

പ്രതിദിനം ശരാശരി 36,000 കേസുകൾ രേഖപ്പെടുത്തുന്ന രാജ്യമാണ് യുഎസ്. കോവിഡിന്റെ ആദ്യഘട്ടത്തിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ച രാജ്യത്ത് വാക്സീൻ വിതരണം കാര്യക്ഷമമായതോടെ മരണനിരക്ക് കുറഞ്ഞുവെന്നാണ് കണക്കുകൾ. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ്കാലത്ത്  ജനത്തിൽ ശ്വസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതലായി കണ്ടെത്താൻ തുടങ്ങി. ഇതിന് കാരണം മാസ്കുകളുടെ ഉപയോഗമാണെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പ്‌ റാലികളിൽ ആവർത്തിച്ചതോടെ യുഎസിൽ മാസ്‌ക് ഉപയോഗത്തിന് എന്നാണ് ഇളവുകൾ പ്രഖ്യാപിക്കുക എന്ന ചർച്ചകൾക്ക് തുടക്കമായിരുന്നു.

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപിനുണ്ടായ വീഴ്ച തിരഞ്ഞെടുപ്പ് ആയുധമായി പ്രയോഗിച്ചാണ്  ബൈഡൻ  അധികാരത്തിലെത്തിയത്. കോവിഡ് നയത്തിൽ ജനസുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുക എന്നദ്ദേഹം ആവർത്തിച്ചു. അധികാരത്തിൽ പ്രവേശിച്ച ശേഷം കോവിഡ് പോരാട്ടത്തിലെ  ചെറുതും വലുതുമായ നേട്ടങ്ങളെ ജനത്തിനു മുന്നിൽ അവതരിപ്പിക്കാൻ ബൈഡൻ പ്രത്യേക  ശ്രദ്ധ കാട്ടി. എന്നാൽ യുഎസിൽ മാസ്കുകൾ വേണ്ടായെന്ന തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. തീരുമാനം പ്രഖ്യാപിക്കും വരെ അദ്ദേഹം അത് രഹസ്യമായി സൂക്ഷിച്ചു.        

മാസ്ക് ഒഴിവാക്കൽ ജനപ്രീതിക്കോ?

ജനപ്രീതിയിൽ ട്രംപിന്റെ ആദ്യനാളുകളെ മറികടക്കാനുള്ള ബൈഡന്റെ കരുനീക്കമായി മാസ്ക് വെടിഞ്ഞതിനെ കാണാനാകുമെന്നാണ് സൂചന. എന്നാൽ വൈറസ് വിഷയത്തെ ലാഘവത്വത്തോടെ കണ്ട ട്രംപിന്റെ നയങ്ങളുടെ പിന്തുടർച്ചയാണോ ബൈഡൻ ഭരണകൂടം  നടപ്പാക്കുന്നത് എന്ന ചോദ്യവും പ്രസക്തം.

ADVERTISEMENT

ഇത്തരം ആശങ്കകളെ ബൈഡൻ പുഞ്ചിരിച്ചുതള്ളുന്നു. ‘‘ജനത്തെ എനിക്ക് വിശ്വാസമാണ്. വാക്സീൻ സ്വീകരിച്ച  ജനം വൈറസ് പരത്തുമെന്ന ഭീതി അനാവശ്യമാണ്. അമേരിക്കയിലെ ജനം രാജ്യത്തെ നിയമ,  ആരോഗ്യവ്യവസ്ഥകളെ അനുസരിക്കുന്നവരാണ്. ഇപ്പോഴുള്ള കോവിഡ് കേസുകളിൽ ആശങ്ക വേണ്ട. വാക്സീൻ വിതരണം കൂടുതൽ പേരിൽ എത്തുന്നതോടെ  ആശങ്ക അടങ്ങും.’’ - ബൈഡൻ പറയുന്നതിങ്ങനെ. 

ജനപ്രീതിയോ ജനസുരക്ഷയോ വലുത്?

യുഎസിലെ ഭരണസംവിധാനത്തിൽ ജനവികാരങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ജനത്തിന്റെ കൈയ്യടി നേടാനാവാതെ സ്വസ്ഥഭരണം കാഴ്ചവെയ്ക്കാൻ കഴിയില്ലെന്ന ചരിത്രമാണ് യുഎസിനുള്ളത്. അഫ്ഗാനിസ്ഥാനിലെ സൈനികനടപടികൾ, ഒബാമയുടെ നയങ്ങൾ, ട്രംപിന്റെ മെക്സിക്കൻ നയം - ഇവയിലെല്ലാം പൊതുസ്വീകാര്യത എന്നത് ഒരു പ്രധാനഘടകമാണെന്ന് രാഷ്ട്രീയപരമായി വിലയിരുത്താനാവും. ഒരു വിഷയത്തിൽ 'സാധാരണ അമേരിക്കൻ പൗരന്റെ വികാരം' എന്തെന്ന്  തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. പ്രസംഗങ്ങൾക്ക് പൊതുസമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് അവയിൽ പ്രധാനം.

പൊതുജനത്തിന്റെ കയ്യടി ഏറ്റുവാങ്ങി കോവിഡ് യുദ്ധത്തിൽ വിജയിച്ച രാജ്യത്തിന്റെ പടനായകൻ എന്ന് ലോകചരിത്രത്തിൽ പേര് രേഖപ്പെടുത്താനാണോ ബൈഡന്റെ ശ്രമം? അതോ കോവിഡ് പോരാട്ടം ശരിയായ ദിശയിലായതിന് ജനത്തിനു നൽകുന്ന പ്രത്യുപകാരമോ?

വാക്സീൻ പരിരക്ഷ ലഭിക്കുന്നതോടെ കോവിഡ് ജാഗ്രത ഘട്ടം ഘട്ടമായി കുറച്ചു സ്ഥിതിഗതികൾ പഴയ നിലയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമ്പോഴും  കോവിഡ് മൂന്നാം വ്യാപനം സംഭവിച്ചാൽ യുഎസ് അതിജീവിക്കുമോ എന്ന സംശയമാണ് ആരോഗ്യവിദഗ്ധർ ഉയർത്തുന്നത്. ജനങ്ങളുടെ കയ്യടി നേടാനുള്ള നയങ്ങൾക്ക് ജനതയുടെ സുരക്ഷയെകൊണ്ട് പന്താടാൻ അനുവദിക്കാമോ? മാസ്ക് ഉപേക്ഷിക്കുന്ന ഈ ആഘോഷവേളയിലും ആശങ്കകൾക്ക് പഞ്ഞമൊന്നുമില്ല.  

English Summary: US relaxes mask rules for fully vaccinated people