രാജ്യമാകെ കത്തിപ്പടർന്ന കർഷക സമരം. നിലയ്ക്കാത്ത സമരവീര്യത്തോടെ കോവിഡ് വ്യാപനത്തിനിടയിലും തുടരുന്ന പോരാട്ടം. പോരാട്ടമുഖത്തെ ഉയരക്കാരൻ ഖദർധാരിയെ നമ്മൾ കണ്ടിട്ടുണ്ട്. കർഷക ബിൽ | PT John | Congress leader | farmer strike | congress kerala | Manorama Online

രാജ്യമാകെ കത്തിപ്പടർന്ന കർഷക സമരം. നിലയ്ക്കാത്ത സമരവീര്യത്തോടെ കോവിഡ് വ്യാപനത്തിനിടയിലും തുടരുന്ന പോരാട്ടം. പോരാട്ടമുഖത്തെ ഉയരക്കാരൻ ഖദർധാരിയെ നമ്മൾ കണ്ടിട്ടുണ്ട്. കർഷക ബിൽ | PT John | Congress leader | farmer strike | congress kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യമാകെ കത്തിപ്പടർന്ന കർഷക സമരം. നിലയ്ക്കാത്ത സമരവീര്യത്തോടെ കോവിഡ് വ്യാപനത്തിനിടയിലും തുടരുന്ന പോരാട്ടം. പോരാട്ടമുഖത്തെ ഉയരക്കാരൻ ഖദർധാരിയെ നമ്മൾ കണ്ടിട്ടുണ്ട്. കർഷക ബിൽ | PT John | Congress leader | farmer strike | congress kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസ് നേതാവും കർഷക സമരത്തിന്റെ കോ–ഓർഡിനേറ്ററുമായ പി.ടി.ജോൺ സംസാരിക്കുന്നു

രാജ്യമാകെ കത്തിപ്പടർന്ന കർഷക സമരം. നിലയ്ക്കാത്ത സമരവീര്യത്തോടെ കോവിഡ് വ്യാപനത്തിനിടയിലും തുടരുന്ന പോരാട്ടം. പോരാട്ടമുഖത്തെ ഉയരക്കാരൻ ഖദർധാരിയെ നമ്മൾ  കണ്ടിട്ടുണ്ട്. കർഷക ബിൽ കർഷകർക്കു ചെയ്യുന്നതു വലിയ ദ്രോഹമാണെന്നു സമരമുഖത്തും സമൂഹമാധ്യമങ്ങളിലും നമ്മോടു വിളിച്ചുപറഞ്ഞ വയനാട്ടുകാരൻ പി.ടി.ജോൺ. ദേശീയ കർഷക ഫെഡറേഷൻ സൗത്ത് ഇന്ത്യൻ കോർഡിനേറ്റർ. രാജ്യമാകെ യാത്രചെയ്തു കർഷക സമരങ്ങൾക്കു വീര്യം കൂട്ടുന്ന ഈ ഉയരക്കാരൻ ഇന്നും അടിയുറച്ച കോൺഗ്രസുകാരനാണ്.

ADVERTISEMENT

ഒരുകാലത്തു കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകരിൽ ആവേശം നിറച്ച നേതാവ്. പ്രസംഗത്തിലും പ്രവൃത്തിയിലും കോൺഗ്രസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിക്കാതെനിന്നിട്ടും കോൺഗ്രസിലെ ഗ്രൂപ്പ് സംസ്കാരം അദ്ദേഹത്തെ അകറ്റിനിർത്തി. പാർട്ടിപ്രവർത്തകരുടെ വികാരം മാനിക്കാത്ത നേതൃത്വത്തെ ചോദ്യം ചെയ്ത് 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ വിമതനായി മത്സരിച്ചതോടെ സസ്പെൻഷനിലായി. വൈകാതെ തിരിച്ചെടുത്തെങ്കിലും ഭാരവാഹിത്വത്തിന്റെയോ ചുമതലകളുടെയോ ഏഴയലത്തുപോലും പി.ടി.ജോണിനെ നേതൃത്വം അടുപ്പിച്ചില്ല. പക്ഷേ, കോൺഗ്രസുകാരനാകുന്നത് എന്തുകൊണ്ടാണെന്നു സ്വയം ചോദിക്കുകയും അതിനുത്തരം കണ്ടെത്തുകയും ചെയ്യുന്ന അനേകായിരം കോൺഗ്രസ് പ്രവർത്തകർ രാജ്യത്തുണ്ടെന്നും ഉത്തരം കൃത്യമായി അറിയാവുന്നതിനാൽ ഇന്നും നീതിനിഷേധത്തിനെതിരായ സമരങ്ങളിൽ മുൻപന്തിയിലുണ്ടെന്നും ജോൺ പറയുന്നു. അതാണു നീതിതേടുന്ന കർഷകർക്കൊപ്പം നിൽക്കുന്നത്. കോൺഗ്രസ് കേരളത്തിൽ നേരിട്ട കനത്ത പരാജയത്തെക്കുറിച്ചു പ്രതികരണം ചോദിച്ചപ്പോൾ മനസ്സുതുറന്നു സംസാരിച്ചു കുട്ടിക്കാലംമുതൽ കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ജോൺ.

∙ എന്താണ് ഇത്തവണ കേരളത്തിൽ യുഡിഎഫ് തോൽക്കാനിടയാക്കിയത്?

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിക്കഴിയുംവരെയും യുഡിഎഫ് അധികാരത്തിൽ വരുമെന്നു വിശ്വസിച്ചിരുന്നവരാണു യുഡിഎഫിലെയും കോൺഗ്രസിലെയും നേതാക്കളെല്ലാംതന്നെ. നേതാക്കൾ മാത്രമല്ല  90% പ്രവർത്തകരും അങ്ങനെ വിചാരിച്ചുവെന്നാണെന്റെ തോന്നൽ. അവർ നോക്കുമ്പോൾ, നായർ സമുദായം ഒപ്പമുണ്ട്, മുസ്‌ലിംകളും ക്രിസ്ത്യാനികളും മറ്റു സമുദായങ്ങളും കൂടെയുണ്ട്. എൽഡിഎഫ് സർക്കാരിൽ ഒരുപാട് അഴിമതികളുണ്ടായിട്ടുണ്ട്, ഒരുപാട് ആരോപണങ്ങളുണ്ടായി,  ആക്ഷേപങ്ങളും പരാതികളുമുണ്ടായി.  മാത്രമല്ല, ഇതുപോലെ ധാർഷ്ട്യവും ധിക്കാരവും കാണിക്കുന്ന ഒരു മുഖ്യമന്ത്രിയെ എന്തായാലും ജനം വീണ്ടും അധികാരത്തിലെത്തിക്കില്ല എന്ന ധാരണയും അവരിൽ ശക്തമായിരുന്നു. ഭരണം തിരികെ പിടിക്കും–ഇതായിരുന്നു ചിന്ത. ആ ചിന്തതന്നെ അവരുടെ സാമൂഹിക–രാഷ്ട്രീയ വിശകലനവും പഠനവും അമ്പേ പരാജയമായപ്പെട്ടെന്നതിനു തെളിവാണ്.

∙ എങ്ങനെയാണ് അതൊരു പരാജയമാകുന്നത്?

ADVERTISEMENT

യാഥാർഥ്യബോധത്തോടെ വിശകലനം നടത്തിയെങ്കിൽ അങ്ങനെയൊരു ആത്മവിശ്വാസം ഒരിക്കലും യുഡിഎഫിന് ഉണ്ടാകില്ലായിരുന്നു. നിലവിലെ കേരളീയ സാമൂഹിക–രാഷ്ട്രീയ വിശകലനത്തിൽ പ്രധാന തിരിച്ചറിവാകേണ്ടത് ഇടത്തട്ടുകാരും ഇടത്തട്ടുകാരിൽ താഴേത്തട്ടിലുള്ളവരുമായ ജനസമൂഹം വലിയതോതിൽ സാമ്പത്തിക അരക്ഷിതാവസ്ഥയിലായി എന്നതാണ്. നാളെ എന്താണുണ്ടാകുക എന്നറിയാത്ത ജനവിഭാഗം. വരുമാനമില്ല, വരുമാനസ്രോതസ്സില്ല, മക്കൾക്കു തൊഴിലില്ല തുടങ്ങി ഒരുപാടു പ്രതിസന്ധികൾ നേരിടുന്നു അവർ. ആ സാമൂഹിക യാഥാർഥ്യം മനസ്സിലാക്കാനോ വിശകലനം ചെയ്യാനോ അതിനു ശ്രമിക്കാനോ ഉള്ള നീക്കം യുഡിഎഫ് നേതൃത്വത്തിൽനിന്ന് ഉണ്ടായില്ല.

ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവർ സംസ്ഥാന സർക്കാർ നൽകിയ ഭക്ഷ്യകിറ്റിനെയും പെൻഷനെയും അപഹസിക്കില്ലായിരുന്നു. കിറ്റും പെൻഷനുമെല്ലാം അവകാശംതന്നെയാണ്. പക്ഷേ, മേൽപരാമർശിച്ച ജനസമൂഹത്തിൽ എന്തെങ്കിലും കൂലിപ്പണിക്കു പോകുന്ന പുരുഷന്മാരിൽ വലിയൊരു പങ്കും  മദ്യപാനമടക്കമുള്ള കാര്യങ്ങൾക്കു പണം ചെലവിടുന്നവരാണ്. അവർ വീട്ടിലെത്തിക്കുന്നതു നാമമാത്രമായ വരുമാനമാണ്. അത്തരം വീടുകളിലെ കാര്യങ്ങൾ കൊണ്ടുനടത്തുന്നതു പാവം സ്ത്രീകളാണ്. ഇങ്ങനെ വീടു കൊണ്ടുനടത്തുന്ന സ്ത്രീകൾക്കു മാസാമാസം ഏറെ ആശ്വാസമായാണ് ഈ ഭക്ഷ്യകിറ്റുകളും ക്ഷേമപെൻഷനുമെത്തിയത്. അവരുടെ വീടും ജീവിതവും കൊണ്ടുനടത്താൻ അവ ഏറെ സഹായകമായി. അതുകൊണ്ടാണ്, ഏതു സർവേയെടുത്താലും കേരളത്തിലെ 56% സ്ത്രീസമൂഹം തുടർഭരണത്തിന് അനുകൂലമായി വോട്ടുചെയ്തെന്നു കാണുന്നത്. 

പി.ടി. ജോൺ

∙ കേരളത്തിൽ കോൺഗ്രസ് അത്തരത്തിലൊരു അപചയത്തിലാണോ?

സംശയമെന്താണ്? രാഷ്ട്രീയമെന്നത് അലക്കിത്തേച്ച ഖദർ കുപ്പായം ഇട്ടു നടന്ന് യോഗങ്ങളിൽ പ്രസംഗിച്ചു നടക്കലല്ല.  പാടത്തു പണിയെടുക്കുന്ന കൃഷിക്കാരനും തൊഴിലാളിയും പത്രപ്രവർത്തകനുമെല്ലാം ചെയ്യുന്നതും രാഷ്ട്രീയവും രാഷ്ട്രസേവനവുമാണെന്നു രാഷ്ട്രീയക്കാർ മനസ്സിലാക്കണം. രാഷ്ട്രീയക്കാർക്ക് ഇങ്ങനെ ചിന്തിക്കാനാകുന്നില്ല.  കേരളത്തിലെ കോൺഗ്രസിനെ നേതാക്കൾ അവരുടെ കുടുംബസ്വത്ത് വീതം വയ്ക്കുന്നതുപോലുള്ള ഏർപ്പാടിലേക്കു കൊണ്ടുപോയി. മുൻനിര നേതാവിന്റെ മകൻ, പാർട്ടിയിൽ ആരുമല്ലാതിരുന്നിട്ടും നടത്തിയ ഒരു പ്രസംഗം 60% ക്രിസ്ത്യാനികളുടെ വോട്ടുകളും യുഡിഎഫിൽനിന്നകറ്റി.  ഏകാധിപത്യപരമായ സംഘടനാസംവിധാനമാണു കോൺഗ്രസിലേത്. നാട്ടിൽ പ്രളയമോ കോവിഡോ പോലുള്ള ദുരന്തങ്ങൾ നടക്കുമ്പോഴും ഇനി ഒരു ദുരന്തവും നടന്നിട്ടില്ലെങ്കിലും ജനത്തിന്റെ സങ്കടങ്ങളിൽ കൈത്താങ്ങാകാൻ, പ്രതിസന്ധികൾ പരിഹരിക്കാൻ ചുമതലപ്പെട്ടവനാണു താനെന്ന തോന്നൽ രാഷ്ട്രീയക്കാർക്കുണ്ടാകണ്ടേ?  ദുരന്തങ്ങളൊന്നും ഇല്ലെങ്കിൽതന്നെ കേരളത്തിൽ ഇടത്തരം കുടുംബങ്ങളിലെ സ്ഥിതി ദുരിതപൂർണമാണെന്ന തിരിച്ചറിവുണ്ടാകണ്ടേ?

ADVERTISEMENT

∙ എങ്ങനെയാകണം രാഷ്ട്രീയപ്രവർത്തകർ?

 ആരുടെ പ്രശ്നങ്ങളെയാണു പരിഹരിക്കാൻ ശ്രമിക്കുന്നതെന്ന കൃത്യമായ ധാരണ രാഷ്ട്രീയനേതാക്കൾക്കുണ്ടാകണം. നിർഭാഗ്യവശാൽ കോൺഗ്രസിൽ അതു കാണുന്നില്ല.  ഈ രാജ്യത്തെ തൊഴിലാളിയെയാണോ കർഷകരെയാണോ ആദിവാസിയെയാണോ ദലിതനെയാണോ ഇല്ലാത്തവനെയാണോ കഷ്ടപ്പെടുന്നവനെയാണോ നിങ്ങൾ സഹായിക്കുന്നത്? അതോ കോർപറേറ്റ് കമ്പനികളുടെ ഏജൻസിപ്പണിയാണോ ചെയ്യുന്നത്? ഇതിനെക്കുറിച്ചു ധാരണ നേതാക്കൾക്കുണ്ടാകണം. ആ ധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടുകളും നയങ്ങളും ഉണ്ടാകണം. വെറുതെ വർത്തമാനം പറഞ്ഞിട്ടു കാര്യമില്ല. നിങ്ങളുടെ നയത്തിൽ ആ വ്യതിയാനം പ്രതിഫലിക്കണം.

മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെയുള്ള ഉയർന്ന നേതാക്കൾ വെറുതെ ഒരാത്മാർഥതയുമില്ലെന്നു തോന്നുന്ന തരത്തിൽ വർത്തമാനം പറയുന്നതു കേൾക്കുമ്പോൾ സങ്കടം തോന്നുകയാണ്. അടിസ്ഥാനപരമായി ഒരു കാര്യം ഓർത്താൽ പോരേ? എന്റെ തൊട്ട അയൽവാസിക്ക് എന്നെ വിശ്വാസമില്ല എങ്കിൽ എങ്ങനെയാണ് എനിക്കു നല്ല രാഷ്ട്രീയക്കാരനാകാൻ പറ്റുക?

∙ മികച്ചതായിരുന്നില്ലേ യുഡിഎഫ് പ്രകടനപത്രിക?

സംശയമൊന്നുമില്ല. കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പു പ്രകടപത്രികയിൽ മുന്നോട്ടുവച്ച ‘ന്യായ്’ പദ്ധതി എത്രയോ ഉന്നതമായിരുന്നു. യുഡിഎഫിന്റേതിന്റെ ഏഴയലത്തുപോലും എത്തുമായിരുന്നില്ല എൽഡിഎഫിന്റെ പ്രകടനപത്രിക. താരതമ്യംപോലുമില്ലാത്ത തരത്തിൽ മികച്ചത്. ‘ന്യായ്’ പദ്ധതി വളരെ ആഴത്തിൽ സമൂഹത്തെ പഠിച്ചു തയാറാക്കിയ സാമ്പത്തിക നിർദേശമാണ്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? ജനം വിശ്വസിക്കേണ്ടേ? കോൺഗ്രസുകാരനെ അയൽവാസിക്കു വിശ്വാസമില്ലെങ്കിൽപിന്നെ ആ സംഘടനയുടെ, മുന്നണിയുടെ പ്രകടന പത്രിക എങ്ങനെയാണു കേരളജനത വിശ്വസിക്കുക?

പാർട്ടി പറയുന്ന കാര്യം ജനം വിശ്വസിക്കുന്നില്ല എന്നാദ്യം മനസ്സിലാക്കേണ്ടതു പാർട്ടിയാണ്. അതു തിരിച്ചറിയുന്ന പാർട്ടി ആദ്യം ചെയ്യേണ്ടതു ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്ന നയങ്ങളും പദ്ധതികളും രൂപപ്പെടുത്തലാണ്. യഥാർഥത്തിൽ രാഹുൽ ഗാന്ധി വളരെ മനോഹരമായും ചിന്തിച്ചും ‘ന്യായ്’ പോലുള്ള പദ്ധതി ആവിഷ്കരിച്ചു. എന്നാൽ എന്താണു കാര്യം? യുഡിഎഫിനെ ജനം വിശ്വസിക്കുന്നില്ല.

∙ എന്താകണം കോൺഗ്രസിന്റെ ദൗത്യം?

സംഘപരിവാർ രാഷ്ട്രീയത്തെ തടയുകതന്നെയാണു ചരിത്രപരമായ ദൗത്യം. സംഘപരിവാർ ഉയർത്തിവിട്ടിരിക്കുന്ന വെറുപ്പിന്റെയും വിരോധത്തിന്റെയും രാഷ്ട്രീയം ഇന്നോ നാളെയോ ഇല്ലാതാകുമെന്നു കരുതാനാകില്ല. സമസ്തമേഖലകളിലേക്കും അതു വ്യാപിച്ചല്ലോ? അതിന്റെ അടിസ്ഥാനത്തിലാകാം ഇന്ന് ഓരോ രാഷ്ട്രീയപാർട്ടികളും അവരുടേതായ വർഗീയ രാഷ്ട്രീയം കളിക്കുന്നു. ഇപ്പോൾ എൽഡിഎഫ് ഉപയോഗിക്കുന്ന മുസ്‌ലിം–ക്രിസ്ത്യൻ–ദലിത്–ഈഴവ രാഷ്ട്രീയത്തിനെല്ലാം അടിസ്ഥാന കാരണം സംഘപരിവാർ ഉണ്ടാക്കിയെടുത്ത വെറുപ്പിന്റെയും വിരോധത്തിന്റെയും അന്തരീക്ഷമാണ്.  വർഗീയധ്രുവീകരണം അത്തരത്തിൽ സംഭവിച്ചുപോയിരിക്കുന്നു. രാഷ്ട്രീയം എവിടെയും പ്രധാന വിഷയമല്ലാതായി. മറിച്ചു വർഗീയതയാണു വിഷയമാകുന്നത്. ഇത് അത്യന്തം അപകടകരമാണ്.

ഈ സ്ഥിതിക്കു മാറ്റമുണ്ടാക്കാൻ കോൺഗ്രസിനാണു സാധിക്കുക. ഗൗരവമായ രീതിയിലുള്ള പൊളിച്ചെഴുത്തിന്റെ ഘട്ടമാണിത്. പൊളിച്ചെഴുത്തെന്നു പറയുമ്പോൾ അതു കൃത്യമായ രീതിയിലുള്ള പുനഃസംഘടനയാകണം. അടിസ്ഥാനപരമായി ഇത്രയേ ഉള്ളൂ, ഒരു നാട്ടിൽ ആ നാട്ടുകാർ സ്നേഹിക്കുന്നവനായിരിക്കണം അവിടുത്തെ ബൂത്ത് പ്രസിഡന്റ്. ജനത്തിന്റെ ശത്രുവാകരുത് നേതാവ്.  

തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരു കാഴ്ച പറയാം. സ്ഥനാർഥികൾക്കു വീടുകയറണമല്ലോ?  സ്ഥലത്തെ പ്രധാന നേതാവിനെയും കൂട്ടിയാകും എത്തുക. ഈ നേതാവിന്റെ മുഖം ഈച്ച കുത്തിയതു പോലെയാകുമുണ്ടാകുക. അതായതു സ്ഥാനാർഥി ജയിച്ചു കൗൺസിലറോ മെംബറോ ആയി വലിയ നിലയിലെത്തില്ലേ എന്ന ശങ്കയാണു നേതാവിന്. സ്ഥാനാർഥി എങ്ങനെയും തോൽക്കണമെന്നാണു കൂടെയുള്ള നേതാവിന്റെ ഉള്ളിലിരിപ്പ്. അത്തരം സ്വാർഥതയുടെ മുഖമായി നേതാക്കൾ മാറുമ്പോൾ ജനമെങ്ങനെ പാർട്ടിയെ വിശ്വസിക്കും. അടിസ്ഥാനപരമായി പാർട്ടിയെക്കുറിച്ചുള്ള ഒരു ധാരണയും ദർശനവും അതിനകത്തുള്ളവർക്കുതന്നെ ഇല്ലാതായിരിക്കുന്നു.

∙ കോൺഗ്രസിൽ ചരിത്രപഠനം ഇല്ലെന്നാണോ?

ചരിത്രം പറയുന്നത് എന്തെന്നു മനസ്സിലാക്കാനുള്ള ഒരു സംവിധാനവും പരിശ്രമവും കോൺഗ്രസ് സംഘടനാസംവിധാനത്തിൽ ഇപ്പോഴില്ല. മുൻപെല്ലാം പാർട്ടി ക്ലാസുകൾ സജീവമായിരുന്നു. പാർട്ടിയെക്കുറിച്ച്, സ്വാതന്ത്ര്യസമരത്തെക്കുറിച്ച്, പാർട്ടിക്കാരൻ സ്വീകരിക്കേണ്ട  മൂല്യത്തെക്കുറിച്ച്, രാജ്യത്തെക്കുറിച്ച് എല്ലാം അറിവുള്ളവർ സംസാരിക്കും. മൂല്യത്തെക്കുറിച്ചു പറയുമ്പോൾ ഒരു സമീപകാല സംഭവം ഓർമയിലെത്തുന്നു. ഒരു ഗ്രാമത്തിൽ  എല്ലാ വിഭാഗം ജനങ്ങളുമുള്ള ഒരു വാട്സാപ് ഗ്രൂപ്പിലേക്ക് ഒരു കോൺഗ്രസ് നേതാവ് അതിരാവിലെതന്നെ ഒരു അശ്ലീലചിത്രമയച്ചു. ജനം ഞെട്ടി. ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാളാണ് അയച്ചത്. പലരും അദ്ദേഹത്തെ വിളിച്ചു, ‘അയ്യോ അത് അബദ്ധം പറ്റിയതാണ്’ എന്നായിരുന്നു മറുപടി. സംഗതി വലിയ വിഷയമായി. ഒരു പത്രത്തിൽ വാർത്തയായി.

ഈ സംഭവം എന്താണു കോൺഗ്രസിനെ സ്നേഹിക്കുന്നവരോടു വിളിച്ചുപറയുന്നത്? ഒരു ദിവസം പുലരുമ്പോൾ ഒരു ഡിസിസി സെക്രട്ടറി എന്തു മുൻഗണനാക്രമമാണു സ്വന്തം പ്രവർത്തനത്തിനു നിശ്ചയിക്കുന്നത്? എന്തൊക്കെയാണു ചെയ്യാനുള്ളത്? സമൂഹത്തിൽ ആരെയെല്ലാം കാണണം? പൊതുപ്രവർത്തകനാകുമ്പോൾ, ഒരു ഭാരവാഹിയാകുമ്പോൾ സമൂഹത്തിൽ സ്വന്തം റോളെന്താണ്? സമൂഹത്തോടും പാർട്ടിയോടുമുള്ള ഉത്തരവാദിത്തമെന്താണ് തുടങ്ങിയവ മനസ്സിലാകണ്ടേ നേതാക്കൾക്കാദ്യം? പാർട്ടിയുടെ സംസ്കാരത്തിന്റെ പ്രതിനിധിയല്ലേ നേതാക്കൾ? 

∙ എന്തുകൊണ്ടു കോൺഗ്രസായി?

കോൺഗ്രസിൽ എനിക്കു മതിയായ പരിഗണന ലഭിക്കാതായിട്ടു പതിറ്റാണ്ടുകളായി. പക്ഷേ, അതിനൊന്നും എന്നെ തളർത്താനാകില്ല. കാരണം ‍ഞാൻ എപ്പോഴും സ്വയം ചോദിക്കാറുണ്ട്, എന്തുകൊണ്ടു ഞാൻ കോൺഗ്രസായി എന്ന്. അതിനുള്ള വ്യക്തമായ ഉത്തരവുമുണ്ട്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദനത്തിനായുള്ള പോരാട്ടം നയിച്ച പാർട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംഘടനയായി നിലനിന്ന പാർട്ടി.  ജനാധിപത്യപാർട്ടിയല്ലാതായി എന്നതാണു കോൺഗ്രസിലെ ദുരവസ്ഥ.

ഞാൻ കോൺഗ്രസായത് ഒരു സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായാണ്. ആത്മസമർപ്പണത്തിന്റെ ഭാഗമായിരുന്നു അത്. കോൺഗ്രസിലായതുകൊണ്ട് എനിക്കെന്തു കിട്ടി എന്നതിലുപരി ഞാൻ കോൺഗ്രസ് ചരിത്രത്തിൽ വായിച്ചിട്ടുള്ളതെല്ലാം എനിക്കെന്തു കൊടുക്കാൻ പറ്റി എന്നാണ്. അങ്ങനെയായിരുന്നു പണ്ടു കോൺഗ്രസിലെ എല്ലാ ആളുകളും. എനിക്കെന്തു കിട്ടും എന്നതായിരുന്നില്ല ഒരിക്കലും അവരുടെ ചിന്ത. സമൂഹത്തിന് എന്തു നൽകാനായി എന്നായിരുന്നു അത്. എന്തുകൊണ്ടു ഞാൻ കോൺഗ്രസുകാരനായെന്നു സ്വയം ചോദിക്കുന്ന ഒരുപാടു മനുഷ്യർ ഈ രാജ്യത്തുണ്ട് എന്നതാണ് ഈ പാർട്ടി നിലനിൽക്കുന്നതിന്റെ അടിസ്ഥാനം.

∙ ദുരവസ്ഥയ്ക്കു കാരണം?

പാർട്ടി നിലനിൽക്കുന്നത് അതിലെ നേതാക്കളുടെ ഗുണംകൊണ്ടല്ല. കോൺഗ്രസിനു സംഭവിച്ച വലിയ ദുരവസ്ഥതന്നെ അതാണ്.  അതു പ്രസ്ഥാനത്തെ വലിയതോതിൽ ക്ഷീണിപ്പിച്ചിട്ടുണ്ട്. എന്റെ കാര്യംതന്നെ ഉദാഹരിക്കാം. ജീവിതത്തിന്റെ വലിയൊരു ഭാഗവും കോൺഗ്രസിനകത്തു ചെലവഴിച്ചയാളാണു ഞാൻ. നീതി നിഷേധിക്കപ്പെട്ട ജനങ്ങൾക്കു നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാകണം കോൺഗ്രസുകാരൻ പ്രവർത്തിക്കേണ്ടത് എന്നാണ് എന്റെ ബോധ്യം. രാജ്യം നീതിനിഷേധത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യത്തിലെത്തി. സ്വാതന്ത്ര്യത്തിലെത്തിയപ്പോഴും നമുക്കൊറ്റ മുദ്രാവാക്യമേയുള്ളൂ.. ഏതൊക്കെ സമൂഹങ്ങൾക്കു നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടോ അവർക്കെല്ലാം നീതി ലഭ്യമാക്കുക.  അതിനായി സംവരണമുണ്ടാകുന്നു, പലതരം സുരക്ഷകളൊരുങ്ങുന്നു. നീതി ഇപ്പോഴും നിഷേധിക്കപ്പെട്ടു കിടക്കുന്ന ഒരു വലിയ ജനത നിൽക്കുന്നുവെന്നതിനാലാണു ഞാൻ ആദിവാസികളുടെ അവകാശസമരങ്ങളുണ്ടാകുമ്പോൾ അതിനൊപ്പവും ദലിതുകളുടെ അവകാശസമരമുണ്ടാകുമ്പോൾ അതിനൊപ്പവും ഇപ്പോൾ കർഷകരുടെ അവകാശസമരമുണ്ടായപ്പോൾ അതിനൊപ്പവും നിൽക്കുന്നത്. ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾക്ക് ആ നിലപാടെടുക്കാൻ സാധിച്ചാൽ  നീതി നിഷേധം അനുഭവിക്കുന്ന വിഭാഗങ്ങളെല്ലാം കോൺഗ്രസിനൊപ്പം നിൽക്കും. മാത്രമല്ല, അവർക്കു നീതി ലഭിക്കേണ്ടതാണെന്നു കരുതുന്ന മറ്റു വിഭാഗങ്ങളിലെ ജനങ്ങളും ഒപ്പമുണ്ടാകും.

∙ കോൺഗ്രസ് അകറ്റിനിർത്തുന്ന സമൂഹങ്ങളുണ്ടോ?

അതാണു പറഞ്ഞുവരുന്നത്. ഉദാഹരണത്തിനു കേരളത്തിലെ സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ തുടങ്ങിയ വിഭാഗങ്ങൾ. സാങ്കേതികമായി കേരളത്തിലെ കോൺഗ്രസിനു തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ഉണ്ട്, കർഷക കോൺഗ്രസ് ഉണ്ട്, മഹിളാ കോൺഗ്രസ് ഉണ്ട്. പക്ഷേ, ആ വിഭാഗത്തിലെ ജനതയെ സംബന്ധിച്ചിടത്തോളം അവരൊന്നും ഈ പാർട്ടിയുടെ നയരൂപീകരണത്തിലെവിടെയും ഇല്ല. അവർക്ക് അർഹമായ ഒരു ഇടവും പാർട്ടിയിലില്ല. ഇത്തരം വിഭാഗങ്ങളുടെ അവകാശങ്ങളൊന്നും തങ്ങളുടെ കാര്യമേയല്ലെന്ന ചിന്തയിലാണു നേതാക്കൾ.

എന്തെല്ലാം തരത്തിലുള്ള അവഗണനകളാണു നമ്മുടെ സ്ത്രീസമൂഹം നേരിടുന്നത്. ജനിച്ചതു മുതൽ മരിക്കുന്നതുവരെ നീളുന്ന പ്രശ്നങ്ങൾ. ഇവരുടെയെല്ലാം കാര്യത്തിൽ കോൺഗ്രസും മഹിളാ കോൺഗ്രസും എന്താണു ചെയ്യുന്നത്? എന്റെ കുട്ടിക്കാലത്തു നേരിൽ കണ്ടിട്ടുണ്ട് എ.വി.കുട്ടിമാളു അമ്മയെ. ഏതു നേതാവിനു മുന്നിലും കാര്യങ്ങൾ വെട്ടിത്തുറന്നു  പറയും. വ്യക്തതയും നിശ്ചയദാർഢ്യവുമുള്ള ശബ്ദം. അവർ പറയുന്നതു കേൾക്കുന്നതിൽ നേതാക്കൾ കാണിക്കുന്ന താൽപര്യം വലുതായിരുന്നു. അവരെപ്പോലുള്ളവർക്കു വലിയ ഇടം കോൺഗ്രസിൽ അന്നുണ്ടായിരുന്നു. ‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെ പാർട്ടിയിൽ കയറ്റരുത്’ എന്നു പരസ്യമായി പ്രസംഗിക്കുമായിരുന്നു കുട്ടിമാളു അമ്മ.

 അവനവന്റെ തറവാട്ടിൽനിന്ന് എന്തോ സൗജന്യമെടുത്തു പതിച്ചു നൽകുന്നതുപോലെയാണ് ഇന്നു പാർട്ടിയിലെ കാര്യങ്ങൾ. ‘നാളെ വന്നോ, ഡിസിസി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചോ, ജനറൽ സെക്രട്ടറിയായിക്കോ’ എന്നതുപോലെയാണു പറച്ചിൽ. ഗ്രൂപ്പ് മാനേജർമാർ അടിയാളന്മാരെ വിളിച്ചു സൗജന്യങ്ങളെന്ന നിലയിൽ സ്ഥാനങ്ങൾ നൽകുന്നു. ഇയാളെ നിയമിക്കുമ്പോൾ എനിക്കെന്താ പ്രയോജനമെന്നാണു ഗ്രൂപ്പ് നേതാവിന്റെ നോട്ടം. എനിക്കെന്താ ലാഭം എന്നു നിയമിക്കപ്പെടുന്നവനും ആലോചിക്കുന്നു. ഇതല്ലാതെ, പാർട്ടിക്കെന്തു പ്രയോജനം? സമൂഹത്തിനെന്തു പ്രയോജനം എന്നതു തികച്ചും അപ്രസക്തമാകുന്നു. 

∙ സ്വന്തം അനുഭവം?

കുട്ടിക്കാലം മുതൽ നടത്തിയ കോൺഗ്രസ് രാഷ്ട്രീയത്തിനിടെ ഒരിക്കൽ മാത്രം ഞാൻ വിമതനായി. അതിനുള്ള വ്യക്തമായ കാരണവുമുണ്ടായിരുന്നു. എന്റെ നാട്ടിൽനിന്ന് (വയനാട്) പ്രവർത്തകർ തിരഞ്ഞെടുത്ത കെപിസിസി അംഗമായിരുന്നു ഞാൻ. വടക്കേ വയനാട് (ഇന്നത്തെ മാനന്തവാടി) എംഎൽഎയായിരുന്ന അന്തരിച്ച കെ.രാഘവനെ പരാജയപ്പെടുത്തിയാണു കെപിസിസി അംഗമായത്. വയലാർ രവി എ.കെ.ആന്റണിയെ പരാജയപ്പെടുത്തി കെപിസിസി പ്രസിഡന്റായ ചരിത്രപരമായ സംഘടനാ തിരഞ്ഞെടുപ്പ്.

അതേ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ കെ.സി.റോസക്കുട്ടിയെ സി.പി.വർഗീസ് എന്ന  മുതിർന്ന നേതാവും പരാജയപ്പെടുത്തി. സംഘടനയ്ക്കകത്ത് അനുവദിക്കപ്പെട്ട ജനാധിപത്യ സ്വാതന്ത്ര്യമുപയോഗിച്ചു സംഘടനയ്ക്കുള്ളിൽ സംഭവിച്ച കാര്യമായിരുന്നു അത്.  സാധാരണ പ്രവർത്തകൻ ബൂത്ത്തലം മുതൽ വോട്ട് ചെയ്തു ഡിസിസി അംഗങ്ങളെയും കെപിസിസി അംഗങ്ങളെയും നേരിട്ടു തിരഞ്ഞെടുത്ത കാലം.

അന്നു കെ.സി.റോസക്കുട്ടിയെ പരാജയപ്പെടുത്തിയ സി.പി.വർഗീസ് ഇന്നും അതേ കെപിസിസി അംഗം മാത്രം. പക്ഷേ, തോറ്റ റോസക്കുട്ടി കെപിസിസി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമെല്ലാമായി. എംഎൽഎയും വനിതാ കമ്മിഷൻ അധ്യക്ഷയുമായി. ഇപ്പോഴവർ സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയും വിട്ടു. അകറ്റിനിർത്തിയിട്ടും ഞാൻ ഒരുകാലത്തും കോൺഗ്രസ് വിട്ടുപോയിട്ടില്ല. കാരണം, ‘എന്തുകൊണ്ടാണു ഞാൻ കോൺഗ്രസുകാരനായത്’ എന്ന ചോദ്യവും അതിനുള്ള ഉത്തരവും എന്റെ മനസ്സിലുണ്ട്.

1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ വിമതനായി മത്സരിച്ചതിനു പാർട്ടി എന്നെ സസ്പെൻഡ് ചെയ്തു. അന്നു കോൺഗ്രസ് ടിക്കറ്റ് ലഭിച്ചയാളുടെ യോഗ്യത ചോദ്യം ചെയ്യുകയായിരുന്നു വിമതനായതിലൂടെ ഞാൻ ചെയ്തത്. അതോടെ അന്ന് ആദ്യമായി ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു.

അന്നു കെപിസിസി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ള ഒരു കമ്മിഷനെ നിയോഗിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കമ്മിഷൻ. അദ്ദേഹം എന്നെ തിരിച്ചെടുക്കണമെന്ന നിർദേശവുമായി റിപ്പോർട്ട് നൽകി.  ഞാൻ പാർട്ടിയിൽ തിരിച്ചെത്തി. പക്ഷേ, അന്നുമുതൽ ഇന്നുവരെ കോൺഗ്രസ് പാർട്ടിയുടെ ഒരു നേതാവു പോലും എനിക്കു സംഘടനാപരമായ ചുമതലയും നൽകിയിട്ടില്ല,  പാർട്ടി സംവിധാനത്തിന്റെ നാലയലത്തുപോലും  അടുപ്പിച്ചില്ല.

പക്ഷേ, അതിലൂടെ വലിയൊരു പാഠമാണ് എനിക്കു നേതാക്കൾ നൽകിയത്. പാർട്ടിയുടെ ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. അടിമപ്പണിക്കു തയാറായാലേ പാർട്ടിക്കുള്ളിൽ നിൽക്കാനാകൂ. ആരുടെയെങ്കിലും പെട്ടി തൂക്കി നടക്കണം. അഭിപ്രായവും ന്യായങ്ങളും പറയരുത്.  ഗ്രൂപ്പ് നേതാവിന്റെ അടിമയായി ജീവിക്കണം. ആ അടിമപ്പണി വേണോ വേണ്ടയോ എന്നതാണു കോൺഗ്രസ് പ്രവർത്തകർക്കു മുന്നിലുള്ള ചോദ്യം.

∙ ഇപ്പോഴത്തെ പ്രവർത്തനം?

ഗ്രൂപ്പ് നേതാക്കൾ സ്ഥാനം തന്നില്ലെങ്കിലും നമുക്കു പ്രവർത്തിക്കാം. സ്വന്തം വഴികൾ തേടാം.  എന്റേതു വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടാണ്. അതിനാലാണ് ഓരോ വിഭാഗം നീതിനിഷേധം നേരിടുമ്പോഴും അതിനൊപ്പം നിൽക്കുന്നത്. ഇപ്പോൾ ദേശീയതലത്തിൽതന്നെ കർഷക കൂട്ടായ്മയുടെ ഭാഗമാണ്.   കോൺഗ്രസ് ഇന്ത്യയിൽ ദുർബലമായപ്പോഴും മധ്യപ്രദേശിലെ 18 എംഎൽഎമാർ ബിജെപിക്കൊപ്പം ചേർന്നതിനെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ 12 ദിവസം ഞാൻ മധ്യപ്രദേശിൽ പ്രചാരണം നടത്തി. പല കർഷക സംഘടനകളെയും കൂട്ടിയോജിപ്പിച്ചാണു പ്രവർത്തനം. ബിജെപി സ്ഥാനാർഥികളായി മത്സരിച്ച മുൻ കോൺഗ്രസ് എംഎൽഎമാരെ തോൽപിക്കാനായി പരിശ്രമിച്ചു.  രാജ്യം നിലനിന്നുപോകണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണമെന്നു വിശ്വസിക്കുന്നവനാണ് ഇന്നും ഞാൻ.  

∙ പാർട്ടി പ്രവർത്തന പാരമ്പര്യം, സ്ഥാനങ്ങൾ?

കെഎസ്‌യു കോഴിക്കോട് സിറ്റി കമ്മിറ്റി പ്രസിഡന്റ്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് യൂണിറ്റ് പ്രസിഡന്റ്, ഗുരുവായൂരപ്പൻ കോളജിൽനിന്നുള്ള യുയുസി, തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ സംസ്ഥാന ട്രഷറർ, കെ.സി.ജോസഫ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ വയനാട് ജില്ലാ പ്രസിഡന്റ്, വയനാട് ജില്ലയിലെ ആദ്യയൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നിവയായി. അതിനു ശേഷം ജി.കാർത്തികേയൻ പ്രസിഡന്റായ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലും രമേശ് ചെന്നിത്തലയുടെ കമ്മിറ്റിയിലും സംസ്ഥാന വൈസ് പ്രസിഡന്റായി. അന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ 3 പേർ മാത്രമാണു  വൈസ് പ്രസിഡന്റ്. 5 പേർ മാത്രമാണു ജനറൽ സെക്രട്ടറിമാർ.  പന്തളം സുധാകരൻ തെക്കൻ മേഖലയിൽനിന്നും കെ.പി.ധനപാലൻ മധ്യമേഖലയിൽനിന്നും ഞാൻ ഉത്തരമേഖലയിൽനിന്നുമുള്ള വൈസ് പ്രസിഡന്റുമാരായി.  കെഎസ്‌യുവിൽ പ്രവർത്തിക്കുമ്പോൾതന്നെ കോഴിക്കോട് ജില്ലാ ഐഎൻടിയുസി സെക്രട്ടറിയായിട്ടുണ്ട്. സി.എം.സ്റ്റീഫൻ സംസ്ഥാന ഐഎൻടിയുസി പ്രസിഡന്റായിരുന്നു അന്ന്.  

∙ കർഷക കൂട്ടായ്മയുടെ പ്രതീക്ഷകൾ?

വലിയ മുന്നേറ്റത്തിലാണു കർഷകരുടെ ദേശീയ കൂട്ടായ്മ. ബിജെപിയെ പരാജയപ്പെടുത്തൽതന്നെയാണു പ്രധാന ലക്ഷ്യം. കർഷകർക്കെതിരെ ഇത്രയുംവലിയ ദ്രോഹം ചെയ്യുന്ന മറ്റൊരു സർക്കാരില്ല. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ കർഷക കൂട്ടായ്മ ശക്തി തെളിയിക്കും. അടുത്ത വർഷം യുപി തിരഞ്ഞെടുപ്പു വരുന്നു. 12 പശ്ചിമമേഖലാ ജില്ലകളിൽ  ഞങ്ങൾ നിർണായക ഘടകമാണ്. ഫലത്തെ സ്വാധീനിക്കും. അതു ബിജെപിക്ക് അറിയാം. കിഴക്കൻ യുപിയിലെ കർഷക മഹാപഞ്ചായത്ത്കൂടി കഴിയുന്നതോടെ അവിടെയും ശക്തി പ്രാപിക്കും. ബംഗാളിലെ തിരഞ്ഞെടുപ്പിലും കർഷക കൂട്ടായ്മ ബിജെപിക്കെതിരെ പ്രവർത്തിച്ചു. ‍32 പേർ ബംഗാൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ഞങ്ങളുടെ അധ്വാനംകൊണ്ടാണു മമത ജയിച്ചതെന്നു പറയുന്നില്ല. എന്നാൽ, ദേശീയതലത്തിൽതന്നെ ബിജെപിക്കു കനത്ത തിരിച്ചടിയായ ബംഗാൾ തിരഞ്ഞെടുപ്പിൽ അവർക്കെതിരായ വികാരമുള്ളവരെ അണിനിരത്താനായതു നേട്ടംതന്നെയാണ്. 

English Summary: Special interview with Congress leader and farmer strike coordinator PT John