ലോക്ഡൗൺ നീണ്ടതോടെ പല വഴി തേടി സ്ഥിരം മദ്യപർ. മദ്യഷോപ്പുകൾ പൂട്ടിയതോടെ പകരം സംവിധാനം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചിലർ. Hand Sanitizer, Liquor, Kerala Lockdown, Kerala Local Liquor, Lockdown Problems in Kerala, Covid Deaths in Kerala, Covid Problems in Kerala, Manorama Online

ലോക്ഡൗൺ നീണ്ടതോടെ പല വഴി തേടി സ്ഥിരം മദ്യപർ. മദ്യഷോപ്പുകൾ പൂട്ടിയതോടെ പകരം സംവിധാനം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചിലർ. Hand Sanitizer, Liquor, Kerala Lockdown, Kerala Local Liquor, Lockdown Problems in Kerala, Covid Deaths in Kerala, Covid Problems in Kerala, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ നീണ്ടതോടെ പല വഴി തേടി സ്ഥിരം മദ്യപർ. മദ്യഷോപ്പുകൾ പൂട്ടിയതോടെ പകരം സംവിധാനം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചിലർ. Hand Sanitizer, Liquor, Kerala Lockdown, Kerala Local Liquor, Lockdown Problems in Kerala, Covid Deaths in Kerala, Covid Problems in Kerala, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ നീണ്ടതോടെ പല വഴി തേടി സ്ഥിരം മദ്യപർ. മദ്യഷോപ്പുകൾ പൂട്ടിയതോടെ പകരം സംവിധാനം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചിലർ. അപകടമായ വഴികളിൽ പലരും മരിച്ചു വീഴുന്നുണ്ടെങ്കിലും പുറത്തറിയുന്നില്ല. ഏറ്റവും ഒടുവിൽ കോഴിക്കോട് ജില്ലയിൽ 3 സുഹൃത്തുക്കളുടെ മരണം മദ്യത്തിനു പകരം സാനിറ്റൈസർ കുടിച്ചാണെന്നു പൊലീസ് കണ്ടെത്തി. ബന്ധുക്കളാരും പൊലീസിൽ പരാതി നൽകാത്തതിനാൽ പുറത്തറിഞ്ഞത് ഏറെ വൈകിയാണെന്നു മാത്രം. ആലപ്പുഴ ചാവടിയിൽ മേയ് 24നു രണ്ടു സുഹൃത്തുക്കൾ മരിച്ചത് സാനിറ്റൈസർ കഴിച്ചാണെന്നും ആരോപണമുണ്ട്. ഇൻഡസ്ട്രിയൽ സ്പിരിറ്റ് കൊണ്ടു വന്ന ലോറിയിൽനിന്നു സ്പിരിറ്റ് ഊറ്റിക്കുടിച്ച ഒരാൾ തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സാനിറ്റൈസർ കഴിച്ചതു മൂലമുള്ള മരണങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

പുറത്തറിയാതെ ദുരൂഹ മരണങ്ങൾ

ADVERTISEMENT

സുഹൃത്തുക്കളായ 3 പേർ കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് മേയ് 9നാണ്. ആദ്യത്തെയാൾ വായിൽനിന്നു നുരയും പതയും വന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീടു മരിച്ചു. അന്നു രാവിലെയാണു രണ്ടാമത്തെയാളെയും കട്ടിലിൽ കുഴഞ്ഞു കിടക്കുന്നതു കണ്ടു മെഡിക്കൽ കോളജിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. അതേ ദിവസംതന്നെ വൈകിട്ടു മൂന്നോടെയാണ് തളർച്ച വന്നതിനെതുടർന്നു മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാനിറ്റൈസർ കഴിച്ചിരുന്നതായി ഇദ്ദേഹം പറഞ്ഞതിനെ തുടർന്നു മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇതിൽ രണ്ടാമത്തെയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിലും ഹൃദയാഘാതമാണു മരണകാരണമായി സൂചിപ്പിച്ചിരുന്നത്. 

അസ്വാഭാവിക മരണമായിട്ടും ബന്ധുക്കൾ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീടു ലഭിച്ച പരാതിയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണു മരണം സാനിറ്റൈസർ കുടിച്ചതിനു ശേഷമാണെന്നു വ്യക്തമായത്. സ്ഥിരം മദ്യപാനികളായ ഇവർ ബവ്റിജസ് ഷോപ്പുകൾ അടച്ചു പൂട്ടിയതിനെ തുടർന്നു സാനിറ്റൈസർ കഴിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മരിച്ചവരിൽ ഒരാൾ റേഷൻകട ജീവനക്കാരനായിരുന്നു. ഇയാളുടെ റേഷൻ കടയുടെ പുറകിലിരുന്നു തലേ ദിവസം 3 പേരും ഒരുമിച്ചിരുന്നു സാനിറ്റൈസർ കഴിച്ചിരുന്നുവെന്നാണു വിവരം. 

ലോക്ഡൗണിൽ ചികിത്സ തേടിയവർ ഏറെ

കഴിഞ്ഞ വർഷത്തെപ്പോലെ തീർത്തും അപ്രതീക്ഷിതമായിരുന്നില്ല ഇപ്രാവശ്യത്തെ ലോക്ഡൗൺ. അതിനാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് അത്യാവശ്യമായി മദ്യം വാങ്ങിവച്ചവർ ഏറെയുണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയതോടെ പലരുടെയും നീക്കിയിരിപ്പു കുറഞ്ഞു. ഇതാണ് മറ്റു പകരം വഴികൾ കണ്ടെത്താൻ ഇവരെ പ്രേരിപ്പിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ തിരിഞ്ഞത് നാടൻവാറ്റിലേക്കാണ്. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് ഉൽപാദിപ്പിക്കുന്ന നാടൻ വാറ്റ് മലയോരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സജീവമാണെങ്കിലും നഗരം കേന്ദ്രീകരിച്ച് വ്യാപകമായിരുന്നില്ല. ഈ  സാഹചര്യത്തിലാണു പലരും സാനിറ്റൈസർ എന്ന കടുംകയ്യിലേക്കു തിരിഞ്ഞത്. 

ADVERTISEMENT

കുടലിലെ ചർമം കരിയും, രക്തം ഛർദിക്കും

മദ്യത്തിലെ ഏറ്റവും പ്രധാന ഘടകം ആൽക്കഹോൾ ആണ്. സാനിറ്റൈസറിലെയും പ്രധാന ഘടകം ആൽക്കഹോൾ തന്നെയാണ്. വോഡ്കയിൽ 45 ശതമാനമാണ് ആൽക്കഹോൾ അളവെങ്കിൽ ഹാൻഡ് സാനിറ്റൈസറിൽ 60–95% വരെ ആൽക്കഹോൾ ഉപയോഗിക്കുന്നു. എഥനോൾ (ഈഥൈൽ ആൽക്കഹോൾ), ഐസോ പ്രൊപ്പനോൾ, എൻ–പ്രൊപ്പനോൾ എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് ആൽക്കഹോൾ സാനിറ്റൈസറിൽ ഉപയോഗിക്കുന്നത്. ഇതിനു പുറമേ പതഞ്ഞു പൊങ്ങാനും സുഗന്ധത്തിനും വേണ്ടി ഹൈഡ്രജൻ പെറോക്സൈഡ് , ഗ്ലിസറിൻ പോലുള്ള മറ്റു രാസപദാർഥങ്ങളും ചേർക്കും. എന്നാൽ മെഥനോൾ (മീഥൈൽ ആൽക്കഹോൾ) ചേർത്ത് തയാറാക്കുന്ന സാനിറ്റൈസറുമുണ്ട്. 

ആൽക്കഹോളിന്റെ അളവു നോക്കിയാൽ യഥാർഥ മദ്യത്തിന്റെ അതേ ലഹരി നൽകാൻ സാനിറ്റൈസറിനും കഴിയും. പക്ഷേ സാനിറ്റൈസർ അകത്തു ചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതിഭീകരമാണ്. മെഥനോൾ കലർന്ന സാനിറ്റൈസറാണെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. കരളിലെ കോശങ്ങൾ ഗുരുതരമായി നശിക്കും. നാഡീ വ്യവസ്ഥയെ തന്നെ തകർക്കാൻ മീഥൈൽ ആൽക്കഹോളിനു ശേഷിയുണ്ട്. കുടലിന്റെ ഉൾഭാഗത്തെ ചർമം കരിയും. കനത്ത വയറുവേദനയ്ക്കൊപ്പം ചോര ഛർദിക്കും. തലകറക്കം, രക്തസമ്മർദം കുറയൽ, വായിൽനിന്നു നുരയും പതയും വരൽ, അപൂർവ അവസരങ്ങളിൽ കോമ സ്റ്റേജ് വരെ സംഭവിക്കും. വിഷമദ്യം പോലെ സാനിറ്റൈസർ കുടിച്ച ഉടൻ മരിക്കണമെന്നില്ല. ഒരാഴ്ച വരെ പിന്നിട്ടു മരിച്ചവരുമുണ്ട്.

മദ്യം കഴിക്കുന്നതിനേക്കാൾ വളരെയേറെ അപകടകരമാണ് സാനിറ്റൈസർ ഉപയോഗമെന്നും എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’ ചുമതലയിലുള്ള കോഴിക്കോട്ടെ ഡോക്ടർ പറയുന്നു. എങ്കിലും കഴിഞ്ഞ ലോക്ഡൗണിനെ അപേക്ഷിച്ചു വിമുക്തിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറവാണ്. തദ്ദേശീയമായി കൂടുതൽ നാടൻ വാറ്റ് ലഭ്യമാകുന്നതു കൊണ്ടാണോ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കുറയുന്നതെന്ന് ഡോക്ടർമാർ സംശയിക്കുന്നുണ്ട്. 

ADVERTISEMENT

വീട്ടിലും വാറ്റ് കൂടുന്നു 

ലോക്ഡൗണിൽ വാറ്റിന്റെ ഉപയോഗം കുത്തനെ കൂടിയതായി എക്സൈസ് വകുപ്പ് ഓരോ ദിവസവും റജിസ്റ്റർ ചെയ്യുന്ന കേസുകൾ വ്യക്തമാക്കുന്നു. ശരാശരി ദിവസവും 1000 ലീറ്റർ വരെ വാറ്റ് എക്സൈസ് സ്ക്വാഡുകൾ പിടികൂടുന്നുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങളിൽ വൻതോതിലും വീടുകൾ കേന്ദ്രീകരിച്ചും വാറ്റ് നടക്കുന്നു. വാട്സാപ്പിലും യുട്യൂബിലും പ്രചരിപ്പിക്കുന്ന വാറ്റിന്റെ വിഡിയോ നോക്കിയാണു വീട്ടിൽ വാറ്റ് നടത്തുന്നത്. എക്സൈസ് വകുപ്പ് ഇത്തരക്കാർക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഇത്തരം കേസുകൾക്കുള്ള ശിക്ഷ

സഹായത്തിനുണ്ട് വിമുക്തി, വിളിക്കാം 14405 

മദ്യം ലഭിക്കാത്തതതിനെ തുടർന്നു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് എക്സൈസ് വകുപ്പിന്റെ വിമുക്തി സെന്ററിൽ ചികിത്സ തേടിയെത്തുന്നവർ ഏറെ. വിറയൽ, ഉറക്കക്കുറവ്, ദേഷ്യം, ശരീരം അമിതമായി വിയർക്കുക തുടങ്ങിയവയാണ് മിക്കവരുടെയും ലക്ഷണങ്ങൾ. അതീവ ഗുരുതരാവസ്ഥയിൽ ഉള്ളവരിൽ അപസ്മാരവും വിഭ്രാന്തിയും പിച്ചുംപേയും പറയുക തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്. ഇത്തരത്തിൽ മദ്യപാനത്തിനു തീർത്തും അടിമപ്പെട്ടവരാണ് സാനിറ്റൈസർ പോലെയുള്ള വഴികൾ തേടുന്നതെന്നും എക്സൈസ്  ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വിമുക്തിക്കു കീഴിൽ ഫോൺ കൗൺസലിങ്ങും ലഹരിവിമുക്ത ചികിത്സയുമുണ്ട്. ശരാശരി 50 കോളുകളാണ് ഒരാഴ്ച വിമുക്തിയുടെ ഓരോ കേന്ദ്രത്തിലേക്കും എത്തുന്നത്.  14405 എന്ന ടോൾഫ്രീ നമ്പറിൽ ഇത്തരം സേവനങ്ങൾക്കു വേണ്ടി വിളിക്കാം. 

English Summary: Hand Sanitizer Used in 'Liquor' at the time of Covid Lockdown; Serious Threats