എംഎൽഎ ആയതിനു ശേഷം വി.എസ്.അച്യുതാനന്ദനെ കാണാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന് വയ്യാതെ ഇരിക്കുന്നതിനാലും കോവിഡ് കാലം ആയതിനാലും പോയി കാണാൻ കഴിഞ്ഞില്ല. കണ്ടാലും ഇപ്പോൾ അദ്ദേഹത്തിന് എന്നെ തിരിച്ചറിയാ‍ൻ കഴിയുമോ എന്ന് ഉറപ്പില്ലല്ലോ... KK Rema

എംഎൽഎ ആയതിനു ശേഷം വി.എസ്.അച്യുതാനന്ദനെ കാണാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന് വയ്യാതെ ഇരിക്കുന്നതിനാലും കോവിഡ് കാലം ആയതിനാലും പോയി കാണാൻ കഴിഞ്ഞില്ല. കണ്ടാലും ഇപ്പോൾ അദ്ദേഹത്തിന് എന്നെ തിരിച്ചറിയാ‍ൻ കഴിയുമോ എന്ന് ഉറപ്പില്ലല്ലോ... KK Rema

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംഎൽഎ ആയതിനു ശേഷം വി.എസ്.അച്യുതാനന്ദനെ കാണാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന് വയ്യാതെ ഇരിക്കുന്നതിനാലും കോവിഡ് കാലം ആയതിനാലും പോയി കാണാൻ കഴിഞ്ഞില്ല. കണ്ടാലും ഇപ്പോൾ അദ്ദേഹത്തിന് എന്നെ തിരിച്ചറിയാ‍ൻ കഴിയുമോ എന്ന് ഉറപ്പില്ലല്ലോ... KK Rema

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ അരും കൊലകൾക്കെതിരെയുള്ള കേരള മനസ്സാക്ഷിയുടെ പ്രതീകമാണ് കെ.കെ. രമ. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹത്തിന്റെ ജീവിത സഹയാത്രിക എത്തിയപ്പോൾ കേരളമാകെ ആ കടന്നുവരവ് ശ്രദ്ധിച്ചു. രമ ബാഡ്ജ് ധരിച്ചത് പെരുമാറ്റ ചട്ട ലംഘനമാണെന്നു വിലയിരുത്തി താക്കീത് ചെയ്യാൻ ഒരുങ്ങുകയാണ് നിയമസഭ. വടകരയിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തി കീഴടങ്ങാനില്ലെന്ന സന്ദേശം സിപിഎമ്മിന് നൽകിയ രമ നിയമസഭയിൽ ഇനി ഭരണകക്ഷിക്ക് അസുഖകരമായ സാന്നിധ്യമായി മാറും. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’കെ.കെ.രമ സംസാരിക്കുന്നു:

ടി.പി. ചന്ദ്രശേഖരന്റെ ചിത്രം ഉള്ള ബാഡ്ജ് ധരിച്ച കേരള നിയമസഭയിലേക്ക് ആദ്യമായി കടന്നു വന്നപ്പോഴുള്ള വികാര വിചാരങ്ങൾ എന്തായിരുന്നു?

ADVERTISEMENT

ടിപി തന്നെയായിരുന്നു മനസ്സിൽ. വിയോജിക്കുന്നവരെ കൊന്നു തള്ളുന്നതിനെതിരെയുള്ള സന്ദേശം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നൽകണമെന്ന് ആഗ്രഹിച്ചു. അതിന് നേതൃത്വം നൽകിയ രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖരായ ആളുകൾ ഇരിക്കുന്ന ഇടത്ത് അവസരം ലഭിച്ചപ്പോൾ ആ കടമ നിർവഹിക്കുക എന്നത് പ്രധാനമായിരുന്നു.ടിപി തന്നെയാണ് സഭയിൽ അവരുടെ മുന്നിലേക്ക് എത്തിയത്.

ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്യുന്ന കെ.കെ.രമ. ചിത്രം: പിആർഡി

സത്യപ്രതിജ്ഞ ചെയ്തശേഷം തിരിച്ചിറങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേക്കു നോക്കാതെ തൊട്ടടുത്തിരുന്ന മന്ത്രി എം.വി.ഗോവിന്ദൻ തൊട്ടുള്ളവരെ താങ്കൾ അഭിവാദ്യം ചെയ്യുന്നതായാണ് മാധ്യമ ഗാലറിയിൽ ഉണ്ടായിരുന്ന ഞങ്ങൾക്ക് മനസ്സിലായത്. അങ്ങനെതന്നെ ആയിരുന്നോ? അതു ബോധപൂർവം ചെയ്തതാണോ?

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വണങ്ങാനാണ് ഞാൻ തീരുമാനിച്ചത്. അല്ലാതെ ഏതെങ്കിലും വ്യക്തിയെ അല്ല. സഭാ നേതാവായ കേരളത്തിന്റെ മുഖ്യമന്ത്രിയോട് എനിക്ക് ബഹുമാനമുണ്ട്. പിണറായി വിജയനെ അല്ല ‍ഞാൻ അവിടെ കണ്ടത്, മുഖ്യമന്ത്രിയെ ആണ്. അദ്ദേഹം കൂടി ഉൾപ്പെടുന്ന ഭരണപക്ഷത്തെ ഞാൻ വണങ്ങിയിരുന്നു.

നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സിപിഎം നേതാക്കളോ മന്ത്രിമാരോ അഭിനന്ദിക്കുകയുണ്ടായോ?

ADVERTISEMENT

സിപിഎമ്മിന്റെ നേതാക്കളും പ്രവർത്തകരും ആയ ധാരാളം പേർ എന്നെ അനുമോദിച്ചിട്ടുണ്ട്. പേരു പറഞ്ഞ് അവരെ പ്രയാസപ്പെടുത്താനില്ല. ഉന്നതരായ നേതാക്കൾ വിളിച്ചിട്ടില്ല, പക്ഷേ പ്രധാനപ്പെട്ട ചിലർ സംസാരിച്ചിരുന്നു.

നിയമസഭ രണ്ടു ദിവസം ചേർന്നിരുന്നല്ലോ. ഈ അവസരത്തിൽ സിപിഎം ബഞ്ചുകളിലെ മനോഭാവം എന്തായിരുന്നു? ആരെങ്കിലും നേരിട്ടു വന്നു കണ്ടോ?

അവർ ആരും ബോധപൂർവം മാറി നിന്നതായി തോന്നിയില്ല. പലരും വന്നു സംസാരിച്ചു. സിപിഎമ്മിന്റെ പല മന്ത്രിമാരെയും ഓഫിസിൽ പോയി കാണുകയും ചെയ്തു. അവരിൽ നിന്നെല്ലാം നല്ല പ്രതികരണമാണ് ഉണ്ടായത്.

കെ.കെ.രമ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

2016 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഉള്ള ഒരു അഭിമുഖത്തിൽ പിണറായി വിജയനെ എക്കാലവും എതിർക്കും എന്നു പറഞ്ഞിരുന്നു. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നോ?

ADVERTISEMENT

പിണറായി വിജയൻ ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കേണ്ട ഇടത്ത് ബഹുമാനിക്കും. എന്നാൽ പിണറായി വിജയൻ എന്ന സിപിഎം നേതാവിനെ എതിർക്കാൻ എന്റെ അടുത്ത് തീർച്ചയായും ഒരു പാട് കാരണങ്ങളുണ്ട്. മുഖ്യമന്ത്രിയും ജനപ്രതിനിധിയും ആകുമ്പോൾ എന്റെ ഭാഗത്തു നിന്നു സ്വീകരിക്കേണ്ട രീതിയും ഉണ്ട്. ഞാൻ ഇപ്പോൾ ആർഎംപിയുടെ പ്രവർത്തക മാത്രമല്ല,വടകരയിൽ നിന്നുള്ള നിയമസഭാംഗമാണ്. ആ നിലയിൽ മണ്ഡലത്തോടും ജനങ്ങളോടും എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനു ചേരാത്ത പെരുമാറ്റം തെറ്റായിപ്പോകും. അതുകൊണ്ടു ജനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയോട് ഇടപെടാൻ ശ്രമിക്കുകയും പറയേണ്ട കാര്യങ്ങൾ അദ്ദേഹത്തോടു പറയാൻ ശ്രമിക്കുകയും ചെയ്യും.

അതായത് മുഖ്യമന്ത്രിയും എംഎൽഎയും എന്ന നിലയിൽ ഒരു പ്രായോഗിക ബന്ധം ഉണ്ടാക്കാൻ താങ്കൾ ശ്രമിക്കും എന്ന് അല്ലേ?

ബോധപൂർവം ഉണ്ടാക്കും എന്നല്ല. അതു വേണ്ടി വരുന്ന സാഹചര്യത്തിൽ ചെയ്യും. ജനങ്ങൾക്കു വേണ്ടി നിൽക്കേണ്ടി വരുമ്പോൾ മറ്റു പരിഗണനകൾ ഉണ്ടാകില്ല.അതു ശരിയും അല്ല.

ടിപി ചിത്രമുള്ള ബാഡ്ജ് ധരിച്ചത് നിയമസഭയുടെ പെരുമാറ്റച്ചട്ട ലംഘനം ആണെന്നു ചൂണ്ടിക്കാട്ടി താങ്കളെ സഭയിൽ താക്കീത് ചെയ്യാനുള്ള നീക്കത്തോട് എന്താണ് പ്രതികരണം? ആ നടപടിക്കും പിന്നിലും രാഷ്ട്രീയമുണ്ടോ?

വളരെ വ്യക്തമായ രാഷ്ട്രീയം അതിനു പിന്നിലുണ്ട്. സഭയിൽ പ്ലക്കാർഡ് ഉയർത്തിപ്പിടിക്കാറുണ്ട്, കറുത്ത തുണി പ്രദർശിപ്പിക്കാറുണ്ട്, കെ.എം.മാണിയുടെ ബജറ്റ് അവതരണ ദിനത്തിൽ കണ്ടതു പോലെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാൻ കഴിയാത്ത ഒരു പാട് പ്രകടനങ്ങൾ കേരള നിയമസഭയിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള പല സന്ദർഭങ്ങളിലും ഇത്തരം അച്ചടക്ക നടപടികൾക്ക് മുതിർന്നതായി തോന്നുന്നില്ല. ആ ബാഡ്ജ് എന്റെ സാരിയിലാണ് ഉണ്ടായിരുന്നത്. ശരീരത്തിന്റെ ഭാഗമായാണ് കുത്തിക്കൊണ്ടു പോയത്. അത് എങ്ങനെയാണ് അച്ചടക്ക ലംഘനമായി മാറുന്നത്? അവർക്ക് അതു ശ്രദ്ധിക്കാതെ ഇരിക്കാമായിരുന്നു. ശ്രദ്ധിച്ചു എന്നതിൽനിന്നു മനസ്സിലാകുന്നത് ഇതു രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് എന്നു തന്നെയാണ്. ഇനി സഭയും സ്പീക്കറും തീരുമാനിക്കട്ടെ. എന്തു തീരുമാനിച്ചാലും എനിക്ക് പ്രശ്നമില്ല. അതുകൊണ്ട് ഇതിൽനിന്നെല്ലാം പിന്നോട്ടു പോകുന്ന പ്രശ്നവുമില്ല.

ടിപിയുടെ ചിത്രമുളള ബാഡ്ജ് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി നേരത്തെ എപ്പോഴെങ്കിലും ധരിച്ചിട്ടുണ്ടോ? അതോ നിയമസഭാ പ്രവേശവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനമാണോ?

നേരത്തെ അങ്ങനെ ചെയ്തിട്ടില്ല. കെ.കെ.രമ കേരള നിയമസഭാംഗമായി സത്യ പ്രതിജ്​ഞ ചെയ്യുമ്പോൾ ടി.പി.ചന്ദ്രശേഖരൻ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ടിപിയുടെ കൂടെയാണ് ഞാൻ സത്യ പ്രതിജ്ഞ ചെയ്തത്. സഭയിൽ എത്തിയത് ടിപിയാണ്. വടകരയിലെ വോട്ടർമാർ സഖാവ് ടി.പി. ചന്ദ്രശേഖരനെ കൂടിയാണ് വിജയിപ്പിച്ചത്. അതിക്രൂരമായി ആ മനുഷ്യനെ കൊന്നത് അവരുടെ മനസ്സിൽ എന്നും നീറുന്ന സങ്കടമാണ്. ആ മുഖം അവർക്ക് ആർക്കും മറക്കാൻ കഴിയില്ല. അതിനു നേതൃത്വം നൽകിയ ആളുകൾ ഉള്ള നിയമസഭയിൽ ആദ്യമായി വന്നപ്പോൾ അദ്ദേഹത്തെയും ഒപ്പം കൂട്ടാൻ ഞാൻ തീരുമാനിച്ചു. അതു സഭയ്ക്ക് ശരിയോ തെറ്റോ ആകട്ടെ. അതിന്റെ പേരിൽ എന്തു ശിക്ഷ കിട്ടിയാലും സ്വീകരിക്കാൻ ഞാൻ തയാറാണ്.

ബാഡ്ജ് ധരിച്ചത് പ്രതീകാത്മകമായി ഒരു ദിവസത്തേക്കു മാത്രമാണെന്നും ഇനിയുള്ള ദിവസങ്ങളിൽ അങ്ങനെ ഉണ്ടാകില്ല എന്നും അല്ലേ കരുതാവുന്നത്?

അങ്ങനെ വീണ്ടും അതു ധരിക്കാനുള്ള ഉദ്ദേശ്യം എനിക്കില്ല. പക്ഷേ ഇതിന്റെ പേരിൽ നടപടിയിലേക്കും മറ്റുമാണ് പോകുന്നതെങ്കിൽ എന്റെ മാലയിലും താലിയിലും എല്ലാം ടി.പി. ഉണ്ടാകും. അങ്ങനെ തീരുമാനിച്ചു എന്നല്ല, പക്ഷേ ടി.പി എന്ന പേരു കേൾക്കുന്നത്, അദ്ദേഹത്തിന്റെ ചിത്രം പോലും കാണുന്നത് അവർക്ക് അസഹിഷ്ണുത ആണെങ്കിൽ അതു ചെയ്യേണ്ടി വരും.ഒരു ചെറിയ ബാഡ്ജ് വരെ വലിയ അസഹിഷ്ണുത അവരിൽ ഉണ്ടാക്കി എന്നാണല്ലോ ഇതിൽനിന്നു മനസ്സിലാകുന്നത്.

ടിപിയുടെ ശിൽപത്തിനു സമീപം കെ.കെ.രമ.

വടകരയിൽ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു ഉദ്ഘാടനത്തിന് താങ്കളെ ക്ഷണിച്ചില്ല. ബോധപൂർവം രാഷ്ട്രീയ വിലക്ക് കൽപിക്കാൻ നീക്കമുണ്ടോ?

ശരിയാണ്. നിയുക്ത എംഎൽഎ ആയ സമയത്തും വടകര ഗവ. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടാ‍ൻ ശ്രമിച്ചിരുന്നു. കലക്ടർ, ഡിഎംഒ എന്നിവരെ എല്ലാം ബന്ധപ്പെട്ടു. ഉദ്ഘാടനം നടക്കുന്നതിന് തൊട്ടു തലേന്നും ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങൾ എവിടെ വരെ ആയി എന്നു ചോദിച്ചു. പിറ്റേദിവസം ഞങ്ങളെ അറിയിക്കാതെ ഉദ്ഘാടനം നടത്തി. പെട്ടെന്ന് അതു ചെയ്യേണ്ടി വന്നതാണെന്നാണ് ചോദിച്ചപ്പോൾ സൂപ്രണ്ട് എന്നോട് പറഞ്ഞത്. പക്ഷേ നാട മുറിച്ചുള്ള ഔദ്യോഗിക ഉദ്ഘാടനം തന്നെ ആണ് നടന്നത്.

വടകര മുനിസിപ്പാലിറ്റി സിപിഎമ്മിന്റെ കയ്യിലാണ്എന്നതിനാൽ എംഎൽഎയെ പങ്കെടുപ്പിക്കാതെ ചെയ്തതാണ്. അവിടുത്തെ കൗൺസിലറെയും അറിയിച്ചില്ല. ഇതെല്ലാം കൃത്യമായ രാഷ്ട്രീയക്കളിയാണ്. ഇനി അങ്ങോട്ടും ഇങ്ങനെ തന്നെ ആയേക്കാം. കേരളം ഭരിക്കുന്ന പാർട്ടി ആണല്ലോ അപ്പുറത്ത്. ജനങ്ങളുടെ കൂടെ നിന്നു സാധ്യമായതു ചെയ്യാൻ മാത്രമെ നമുക്ക് കഴിയൂ.

വടകരയും കോഴിക്കോടും കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനു ശേഷം താങ്കളും ആർഎംപിയും കേരള നിയമസഭയിൽ എത്തി. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിനെപ്പറ്റി എന്താണ് പറയാനുളളത്?

അതൊരു വലിയ രാഷ്ട്രീയ മാറ്റമാണ്. ഞങ്ങൾക്ക് മുന്നോട്ടു പോകാനുള്ള വലിയ ഇടം കിട്ടി. തിരഞ്ഞെടുപ്പിലൂടെ ആർഎംപിക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്. ടി.പി ആഗ്രഹിച്ച ബദൽ രാഷ്ട്രീയം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.

2016ൽ ലെഫ്റ്റ് യുണൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥിയായാണ് വടകരയിൽ താങ്കൾ മത്സരിച്ചത്. വലതു പക്ഷ സ്വഭാവമുള്ള യുഡിഎഫിന്റെ ഭാഗമാകുമ്പോൾ ചേരാത്തതു തമ്മിൽ ചേരുന്നു എന്ന ആശങ്കയുണ്ടോ?

ഒരിക്കലും ഇല്ല. യുഡിഎഫ് ഞങ്ങൾക്ക് പൂർണ പിന്തുണയാണ് നൽകിയത്. ഞാൻ ജയിച്ചത് അവരുടെ ശക്തമായ പ്രവർത്തനത്തിന്റെ ഭാഗമായാണ് എന്നത് വിസ്മരിക്കാനാവില്ല. പക്ഷേ അതുകൊണ്ടു മുന്നണിയുടെ ഭാഗമാകുകയോ സ്വന്തം നയത്തിൽ നിന്നു മാറുകയോ ചെയ്യില്ല. ഞങ്ങളുടെ സ്വതന്ത്രമായ അസ്തിത്വം ഉയർത്തിപ്പിടിക്കുന്നതിനോട് യുഡിഎഫ് നേതൃത്വത്തിനും എതി‍ർപ്പില്ല. അതിൽ അവർ കൈകടത്തിയിട്ടില്ല. സിപിഎമ്മിന്റെ സോഷ്യൽ ഫാഷിസത്തിനെതിരെ 13 വർഷമായി ഞങ്ങൾ‍ പോരാടുകയാണ്. യുഡിഎഫ് ഉൾപ്പെടെ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പൂർണ പിന്തുണയോടെയാണ് പിടിച്ചു നിൽക്കുന്നത്. യഥാർഥത്തിൽ ഇതു ജീവിക്കാനുള്ള പോരാട്ടം കൂടിയാണ്.

യുഡിഎഫിന്റെ ഭാഗമായോ ഘടകകക്ഷിയായോ ആർഎംപി മാറില്ല എന്നാണോ? യുഡിഎഫ് നിയമസഭാ കക്ഷിയുടെ ഒരു യോഗത്തിൽ‍ താങ്കൾ പങ്കെടുത്തില്ലേ?

ഒരിക്കലുമില്ല. യുഡിഎഫിന്റെ ഭാഗമാകാൻ ആലോചന പോലുമില്ല. നിയമസഭാ കക്ഷിയിൽ അല്ല പങ്കെടുത്തത്. സ്പീക്കർ സ്ഥാനാർഥി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ നിലപാട് ചർച്ച ചെയ്യാൻ വേണ്ടി നേതാക്കളുടെ യോഗം വിളിച്ചപ്പോൾ ഞാനും പങ്കെടുത്തു. ഇഷ്ടമുള്ള സമീപനം ആർഎംപിക്ക് എടുക്കാമെന്ന് അവർ പറയുകയും ചെയ്തു. പിന്നീട് യുഡിഎഫ് എംഎൽഎമാരുടെയും മറ്റും യോഗം നടന്നപ്പോൾ ഞാൻ പങ്കെടുത്തിട്ടില്ല. പക്ഷേ സഭയിൽ ചില യോജിച്ച നിലപാടുകൾ എടുക്കേണ്ടി വരും. പ്രതിപക്ഷം എന്ന നിലയിൽ സഹകരിച്ചു പ്രവർത്തിക്കും.

രാഹുൽ ഗാന്ധിക്കൊപ്പം കെ.കെ.രമ.

അപ്പോൾ പ്രത്യേക ബ്ലോക്ക് ആയി സഭയിൽ ഇരിക്കാനാണോ ഉദ്ദേശിക്കുന്നത്?

അതെ. അതിനായി ഉള്ള അപേക്ഷയാണ് സ്പീക്കർക്കു നൽകിയത്. നിയമസഭയിൽ സംസാരിക്കാനും മറ്റും കക്ഷി നേതാവ് എന്ന നിലയിൽ സമയവും ലഭിക്കുമല്ലോ. ഞങ്ങൾ യുഡിഎഫിന്റെ ഭാഗം അല്ലാത്തതു കൊണ്ടുതന്നെയാണ് ആ തീരുമാനം.

ടിപിയോട് ഏറെ അടുപ്പം ഉണ്ടായിരുന്ന വിഎസ് അച്യുതാനന്ദനെ തലസ്ഥാനത്ത് എത്തിയശേഷം കണ്ടോ?

കാണാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന് വയ്യാതെ ഇരിക്കുന്നതിനാലും കോവിഡ് കാലം ആയതിനാലും പോയി കാണാൻ കഴിഞ്ഞില്ല. കണ്ടാലും ഇപ്പോൾ അദ്ദേഹത്തിന് എന്നെ തിരിച്ചറിയാ‍ൻ കഴിയുമോ എന്ന് ഉറപ്പില്ലല്ലോ.

വിഎസിന്റെ പുതിയ ആത്മകഥയിൽ ടിപി വധത്തിലുള്ള അദ്ദേഹത്തിന്റെ സങ്കടം വിവരിക്കുന്നുണ്ട്. പാർട്ടിയുടെ പങ്ക് വിഎസ് തുറന്നു പറയണമെന്ന് രമ നേരത്തെ ആവശ്യപ്പെട്ടിരുന്നു.വിഎസ് അതിനു തയാറായില്ലെന്ന വിഷമം ഉണ്ടോ?

ആ ചെയ്തിക്ക് പിന്നിലെ അവസാനത്തെ ആളിലേക്ക് വിഎസിന്റെ പോരാട്ടങ്ങൾക്ക് എത്തിച്ചേരാൻ കഴി‍ഞ്ഞില്ല. എല്ലാം തുറന്നു പറയാൻ വിഎസിനു സാധിച്ചില്ല എന്ന വിഷമം അന്നും ഇന്നും എനിക്കുണ്ട്.

ടിപി വധത്തിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള താങ്കളുടെ പോരാട്ടത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?

ഹൈക്കോടതിയിലാണ് ആ കേസ് ഉള്ളത്. ഒന്നു രണ്ടു വട്ടം എടുത്തപ്പോൾ സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തതോടെ മുന്നോട്ടു പോയില്ല. ഇനി നിയമസഭയിൽ അടക്കം അവരെ തുറന്നു കാട്ടാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആഗ്രഹമുണ്ട്. ടി.പി വധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടു വരാ‍ൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും. അവസാനം വരെ, മരണം വരെ ആ പോരാട്ടത്തിന്റെ പിന്നിൽ ഉണ്ടാകും.

വധം ആസൂത്രണം ചെയ്തത് പിണറായി വിജയനും പി.ജയരാജനും ആണെന്ന താങ്കളുടെ പ്രസ്താവന വലിയ വിവാദമായി. പിന്നീട് വടകരയിൽ ജയരാജൻ മത്സരിച്ചപ്പോൾ ‘കൊലയാളി’ എന്നു വിശേഷിപ്പിച്ചതിനെതിരെ സിപിഎം പൊലീസിനോട് പരാതിപ്പെട്ടു. നിയമസഭാംഗമായ കെ.കെ. രമയ്ക്ക് അതേ നിലപാട് തന്നെയാണോ?

ആ നിലപാടിൽ ഒന്നും ഒരു മാറ്റവും ഇല്ല. ആരോപിച്ചത് അല്ലാതെ തെളിവുകൾ സഹിതം അതു പുറത്തു കൊണ്ടു വരാനോ അങ്ങനെ തെളിയിക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്.

നിയമസഭയിൽ ഒരിക്കൽ ഒഞ്ചിയത്തെ സിപിഎം–ആർഎംപി സംഘർഷം ചർച്ചയ്ക്കു വന്നപ്പോൾ ആർഎംപി ശോഷിച്ച് വരുന്നതിന് ഞങ്ങൾ എന്തു ചെയ്യാനെന്ന് പരിഹസിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ആണോ ഈ സഭാപ്രവേശം?

ഒരു സംശയവുമില്ല. ഇതു മുഖ്യമന്ത്രിക്കുള്ള മറുപടി തന്നെയാണ്. ആ ബാഡ്ജ് ധരിച്ചതും അതു കൊണ്ടു തന്നെയാണ്. ‘കുലംകുത്തി, കുലംകുത്തി തന്നെ’ എന്ന് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെ ആക്ഷേപിച്ച പാർട്ടി സെക്രട്ടറി ആയിരുന്നു പിണറായി വിജയൻ. അന്ന് അതു കേട്ട് ഞാൻ ഞെട്ടിപ്പോയി. അങ്ങനെ ഉള്ള വ്യക്തിക്ക് നൽകിയ മറുപടി തന്നെയാണ് ഈ നിയമസഭാ പ്രവേശം. ‍ഞാൻ സഭയിൽ നിൽക്കുമ്പോൾ സഖാവ് ടിപിയാണ് പിണറായി വിജയനു മുന്നിൽ നിൽക്കുന്നത്.

English Summary: Crossfire Exclusive Interview with RMP Leader and MLA KK Rema