ഒരു പണിയുമെടുക്കാത്ത ഭാരവാഹികളെപ്പോലും മാറ്റാൻ പറ്റില്ല. അവരെ സംരക്ഷിക്കാൻ നേതാക്കളുണ്ടാകും. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമൊക്കെ ഇതു തന്നെയാണു സ്ഥിതി. എല്ലാവർക്കും ഭാരവാഹിത്വം വേണം. ചുമതലകൾ നിറവേറ്റാൻ ആർക്കും പറ്റില്ല എന്ന സ്ഥിതി മാറണം. 2017ൽ നിലവിൽ വന്ന കെഎസ്‌യു സംസ്ഥാന... KSU | KM Abjijith

ഒരു പണിയുമെടുക്കാത്ത ഭാരവാഹികളെപ്പോലും മാറ്റാൻ പറ്റില്ല. അവരെ സംരക്ഷിക്കാൻ നേതാക്കളുണ്ടാകും. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമൊക്കെ ഇതു തന്നെയാണു സ്ഥിതി. എല്ലാവർക്കും ഭാരവാഹിത്വം വേണം. ചുമതലകൾ നിറവേറ്റാൻ ആർക്കും പറ്റില്ല എന്ന സ്ഥിതി മാറണം. 2017ൽ നിലവിൽ വന്ന കെഎസ്‌യു സംസ്ഥാന... KSU | KM Abjijith

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പണിയുമെടുക്കാത്ത ഭാരവാഹികളെപ്പോലും മാറ്റാൻ പറ്റില്ല. അവരെ സംരക്ഷിക്കാൻ നേതാക്കളുണ്ടാകും. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമൊക്കെ ഇതു തന്നെയാണു സ്ഥിതി. എല്ലാവർക്കും ഭാരവാഹിത്വം വേണം. ചുമതലകൾ നിറവേറ്റാൻ ആർക്കും പറ്റില്ല എന്ന സ്ഥിതി മാറണം. 2017ൽ നിലവിൽ വന്ന കെഎസ്‌യു സംസ്ഥാന... KSU | KM Abjijith

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോൾ, തന്നെ മാറ്റണം എന്നാവശ്യപ്പെട്ടത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്താണ്. താൻ പ്രസിഡന്റായ കെഎസ്‌യു സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് അഭിജിത്ത് ദേശീയ നേതൃത്വത്തിന് കത്തും നൽകി

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മാത്രമല്ല, ബൂത്ത് പ്രസിഡന്റ് മുതൽ മുകളിലേക്കുള്ള ഓരോ ഭാരവാഹിക്കും ഉത്തരവാദിത്തമുണ്ട് എന്നാണ് അഭിജിത്തിന്റെ പക്ഷം. അതുകൊണ്ട് മാറ്റം തലപ്പത്തു മാത്രം പോരാ അടിമുടി വേണമെന്നും അഭിജിത്ത് വ്യക്തമാക്കുന്നു. തന്റെ നിലപാടുകള്‍ ‘മനോരമ ഓൺലൈനിനോടു’ തുറന്നുപറയുകയാണ് അദ്ദേഹം.

ADVERTISEMENT

നേതൃമാറ്റം വേണമെന്നു ഉത്തരവാദപ്പെട്ട ഭാരവാഹികൾ ഉൾപ്പെടെ ആവശ്യപ്പെടുമ്പോൾ, ‘എന്നെ മാറ്റൂ’ എന്നാണ് അഭിജിത്ത് ആവശ്യപ്പെട്ടത്. എന്താണു കാരണം?

കെ.എം.അഭിജിത്ത് കോഴിക്കോട് നോർത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. ചിത്രം: എം.ടി.വിധുരാജ്

ഈ തോൽവിക്ക് ഉത്തരവാദി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ  നേതാവും തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി അധ്യക്ഷനും മാത്രമല്ല. കോൺഗ്രസിലെ എല്ലാ ഭാരവാഹികളുമാണ്. കെപിസിസിക്ക് ഒരു രാഷ്ട്രീയ കാര്യസമിതിയില്ലേ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പാർട്ടിയുടെ സംഘടനാസംവിധാനം ശക്തിപ്പെടുത്താനായി ആ സമിതി ഒരു യോഗം ചേർന്നിട്ടുണ്ടോ? സ്ഥാനാർഥികളെ തീരുമാനിക്കാൻ ഒരുമിച്ചിരിക്കുന്ന നേതാക്കൾ പാർട്ടി ശക്തിപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കാനും ഒരുമിച്ചിരിക്കണം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ പാലാ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ യുഡിഎഫ് തോറ്റു. അതു കഴിഞ്ഞു തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റു. ഈ തോൽവികൾക്കു ശേഷം അതിന്റെ കാരണം വിലയിരുത്താൻ നേതൃത്വം തയാറായിരുന്നെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പരാജയം സംഭവിക്കില്ലായിരുന്നു. ഓരോ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷവും, തോൽവിയുടെ കാരണം പഠിക്കും, തിരുത്തും എന്നെല്ലാം നേതാക്കൾ പറയും. പക്ഷേ ഒന്നും പഠിക്കില്ല, ഒന്നും തിരുത്തില്ല, ഈ പഠനവും തിരുത്തലും പറഞ്ഞു പറഞ്ഞു ക്ലീഷേ ആയി. 

കെപിസിസി പ്രസിഡന്റിന് മാത്രമല്ല, ബൂത്ത് പ്രസിഡന്റ്  മുതൽ എല്ലാവർക്കും തോൽവിയിൽ ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നാണോ?

കെ.എം.അഭിജിത്ത്. ചിത്രം: എം.ടി.വിധുരാജ്
ADVERTISEMENT

തീർച്ചയായും. ഉത്തരവാദിത്തം എന്ന വാക്ക് പ്രധാനമാണ്. ഒരു നിയമസഭാ മണ്ഡലത്തിൽ ശരാശരി 10 ഡിസിസി ഭാരവാഹികൾ എങ്കിലും ഉണ്ടാകും. അവർ ആ മണ്ഡലങ്ങളിൽ എന്തു ജോലിയാണ് ചെയ്തത് എന്ന് പരിശോധിച്ചിട്ടുണ്ടോ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി  ഭാരവാഹികൾക്ക് എന്തു ചുമതലയാണ് നൽകിയത്. സത്യത്തിൽ ജംബോ കമ്മിറ്റികളാണ് കോൺഗ്രസിന്റെ ശാപം. ഇഷ്ടം പോലെ ഭാരവാഹികളുണ്ട്. പക്ഷേ ആർക്കും കാര്യമായ ഉത്തരവാദിത്തമല്ല. 

കോൺഗ്രസിൽ മാത്രമല്ല, പോഷകസംഘനകളിലും ജംബോ കമ്മിറ്റികളുടെ പ്രശ്നമുണ്ട്. കെഎസ്‌യു പ്രസിഡന്റായി ചുമതലയേറ്റിട്ടു നാലു വർഷമായി. ഇതുവരെ മുഴുവൻ അംഗങ്ങളെയും ചേർത്ത് ഒരു യോഗം ചേരാൻ പറ്റിയിട്ടില്ല. കെപിസിസിയിലും ഡിസിസികളിലുമെല്ലാം ഇതു തന്നെയല്ലേ അവസ്ഥ? തിരുവനന്തപുരത്ത് 90 ഡിസിസി ഭാരവാഹികൾ എങ്കിലും ഉണ്ട്. എന്നാൽ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അവിടെ നടത്തിയ സമരങ്ങൾക്കു പിന്തുണയുമായി 10 പേരെ പോലും കണ്ടിട്ടില്ല. കോഴിക്കോട് ജില്ലയിൽ വർഷങ്ങളായി തുടരുന്ന ബ്ലോക്ക് പ്രസിഡന്റുമാരുണ്ട്. അവരുടെ പ്രവർത്തനത്തെ ആരെങ്കിലും വിലയിരുത്തുന്നുണ്ടോ. കെപിസിസിക്ക് 15 ഭാരവാഹികളുടെ ആവശ്യമേയുള്ളു. എങ്കിലേ ഭാരവാഹിത്വത്തിന് വിലയും ഉത്തരവാദിത്തവും ഉണ്ടാകൂ. 

സംഘടനാസംവിധാനം നിർജീവമായതിൽ കെപിസിസി പ്രസിഡന്റിനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രസിഡന്റുമാർക്കുമില്ലേ? 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇക്കാര്യത്തിലും പ്രസിഡന്റുമാർക്കു മാത്രമല്ല ഉത്തരവാദിത്തം. കോൺഗ്രസിൽ പ്രസിഡന്റ് മാത്രം വിചാരിച്ചാൽ എന്തു ചെയ്യാൻ കഴിയും എന്നാലോചിക്കണം. കെഎസ്‌യു പുനഃസംഘടന നടത്താൻ ഞാൻ രണ്ടു വർഷമായി ആവശ്യപ്പെടുന്നു. നടക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറത്തു പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കണമെന്നു കെഎസ്‌യു സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനമെടുത്തിരുന്നു. എന്നാൽ ചില ബ്ലോക്ക് പ്രസിഡന്റുമാർ ഇതു നടപ്പാക്കിയില്ല. ഇവരെ മാറ്റാൻ തീരുമാനമെടുത്തെങ്കിലും തിരഞ്ഞെടുപ്പിൽ അതു ബാധിക്കുമെന്നതിനാൽ സാധിച്ചില്ല. 

ADVERTISEMENT

ഒരു പണിയുമെടുക്കാത്ത ഭാരവാഹികളെപ്പോലും മാറ്റാൻ പറ്റില്ല. അവരെ സംരക്ഷിക്കാൻ നേതാക്കളുണ്ടാകും. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമൊക്കെ ഇതു തന്നെയാണു സ്ഥിതി. എല്ലാവർക്കും ഭാരവാഹിത്വം വേണം. ചുമതലകൾ നിറവേറ്റാൻ ആർക്കും പറ്റില്ല എന്ന സ്ഥിതി മാറണം. 2017ൽ നിലവിൽ വന്ന കെഎസ്‌യു സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ പലരും ഇപ്പോൾ സജീവമല്ല, പക്ഷേ അവരെ മാറ്റി പുതിയ ആളുകളെ നിയോഗിക്കാൻ കഴിയുന്നില്ല. യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന കമ്മിറ്റി വന്നിട്ട് ഒന്നര വർഷമായെങ്കിലും പലയിടത്തും ബ്ലോക്ക് കമ്മിറ്റികളിൽ പ്രസിഡന്റ് മാത്രമേയുള്ളു. പ്രസിഡന്റുമാർ വിചാരിക്കാത്തതു കൊണ്ടല്ല ഇതൊന്നും നടക്കാത്തത്. 

ഭാരവാഹികൾ മാത്രം മാറിയാൽ മതിയോ? പ്രവർത്തനരീതികളിലും  മാറ്റങ്ങൾ വേണ്ടേ? 

കെ.എം.അഭിജിത്ത് കോഴിക്കോട് നോർത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. ചിത്രം: എം.ടി.വിധുരാജ്

തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം. ബൂത്ത് കമ്മിറ്റിയെന്നാൽ തിരഞ്ഞെടുപ്പിനു വീടുകയറാനും സ്ലിപ് കൊടുക്കാനും  വേണ്ടി മാത്രമുള്ള സംവിധാനമാണെന്ന ചിന്താഗതി നേതാക്കളും മാറ്റണം. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്നതാവണം രാഷ്ട്രീയപ്രവർത്തനം. ബൂത്ത് കമ്മിറ്റികളാണ് അതിന്റെ അടിസ്ഥാനം ഘടകം. ബൂത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപല്ല. പാർട്ടി ക്ലാസുകളും പഠന ക്യാംപുകളും സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പുകളെ പ്രഫഷണലായി സമീപിക്കണം. 

അഭിജിത്തും ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയിരുന്നു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും പക്ഷേ ജയിക്കാനായില്ല. ഈ പരാജയത്തെ എങ്ങനെ വിലയിരുത്തുന്നു?

16 ദിവസമാണ് സ്ഥാനാർഥി എന്ന നിലയിൽ പ്രവർത്തിക്കാൻ സമയം കിട്ടിയത്. കേരളത്തിൽ ഏറ്റവും അവസാനം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതു കോൺഗ്രസാണ്. അൻപതിലേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും അതിന്റെ ഗുണം കിട്ടാത്തതിന്റെ ഒരു കാരണം ഈ സമയക്കുറവാണ്. പുതുമുഖ സ്ഥാനാർഥികൾ പലരും മികച്ച പ്രകടനം നടത്തിയെങ്കിലും വിജയത്തിലെത്താൻ കഴിഞ്ഞില്ല. 16 ദിവസം കൊണ്ടു ചെയ്യാവുന്നതിന് ഒരു പരിധിയില്ലേ. തിരഞ്ഞെടുപ്പ് വരുമെന്ന് മുൻകൂട്ടി കണ്ടുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. 

ഭക്ഷ്യകിറ്റുകൾ വിതരണത്തിനു തയാറാക്കുന്നു. ചിത്രം: മനോരമ

എൽഡിഎഫ് രണ്ടു മാസം മുൻപേ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. യുഡിഎഫിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നത്. ബൂത്ത്, വാർഡ്, മണ്ഡലം കമ്മിറ്റികൾ ചേരുന്നത്. ഇതെല്ലാം സ്ഥാനാർഥിയുടെ ഉത്തരവാദിത്തവുമാണ്. തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപെങ്കിലും ഈ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം നടത്തുന്നതിന് എന്താണ് തടസ്സം? കോഴിക്കോട് ജില്ലയിൽ സംഘടന ഏറ്റവും ദുർബലമായ സ്ഥലമാണ് കോഴിക്കോട് നോർത്ത്. പലയിടത്തും ബൂത്ത് കമ്മിറ്റികൾ പോലുമുണ്ടായിരുന്നില്ല. ഇതെല്ലാം വെല്ലുവിളികളായിരുന്നു. എങ്കിലും ഈ തംരഗത്തിനിടയിലും 2016ലെ ഇടതുഭൂരിപക്ഷത്തിൽനിന്ന് പതിനാലായിരത്തോളം വോട്ട് കുറയ്ക്കാനായി. 

ഭക്ഷ്യകിറ്റും ക്ഷേമപെൻഷനും ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധങ്ങളായിരുന്നു. കാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ സജീവമാകുന്നു. ഇത്തരം ഒരു ക്ഷേമ രാഷ്ട്രീയത്തിന് സാധ്യതകളില്ലേ?

ജനങ്ങളുടെ ദൈനംദിന ജീവിത്തിൽ ഇടപെടുന്നതാണ് രാഷ്ട്രീയ പ്രവർത്തനം. ചാരിറ്റി, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടണം. ജില്ലാ തലത്തിൽ ഇത് ഏകോപിപ്പിക്കാനുള്ള സംവിധാനമുണ്ടാകണം. ഈ തോൽവിയിലും ജനങ്ങൾ കോൺഗ്രസിനെ കയ്യൊഴിഞ്ഞിട്ടില്ലെന്നു വോട്ടുവിഹിതം പരിശോധിച്ചാൽ മനസ്സിലാകും. ഇടതുപക്ഷവും ബിജെപിയും കൈകോർത്തിട്ടും പലയിടത്തും കോൺഗ്രസ് പിടിച്ചുനിന്നു. പാളിച്ചകൾ കണ്ടെത്തി തിരുത്തിയാൽ കോൺഗ്രസ് തിരിച്ചുവരും എന്നുറപ്പാണ്. 

English Summary: Interview with KSU State President KM Abhijith on Congress Election Loss and Other Party Issues