രഘുറാം രാജൻ എന്ന പ്രശസ്തനായ സാമ്പത്തിക ശാസ്ത്രഞ്ജനിൽ തുടങ്ങിയ യാത്ര പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീലിന്റെ രാജിയിൽ എത്തിനിൽക്കുകയാണ്. | Shahid Jameel Resignation, Narendra Modi, COVID-19 in India, Raghuram Rajan, Experts in Modi Government, Data Manipulation, Manorama Online

രഘുറാം രാജൻ എന്ന പ്രശസ്തനായ സാമ്പത്തിക ശാസ്ത്രഞ്ജനിൽ തുടങ്ങിയ യാത്ര പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീലിന്റെ രാജിയിൽ എത്തിനിൽക്കുകയാണ്. | Shahid Jameel Resignation, Narendra Modi, COVID-19 in India, Raghuram Rajan, Experts in Modi Government, Data Manipulation, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഘുറാം രാജൻ എന്ന പ്രശസ്തനായ സാമ്പത്തിക ശാസ്ത്രഞ്ജനിൽ തുടങ്ങിയ യാത്ര പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീലിന്റെ രാജിയിൽ എത്തിനിൽക്കുകയാണ്. | Shahid Jameel Resignation, Narendra Modi, COVID-19 in India, Raghuram Rajan, Experts in Modi Government, Data Manipulation, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദിക്കുന്ന ക്ഷണത്തിൽ ഉത്തരം നൽകുന്നയാളാണ് (‘പൃഷ്ടോത്തര ക്ഷണോത്തര വദാന്യത’) പണ്ഡിതൻ അഥവാ വിദഗ്ധൻ എന്ന് ഇന്ത്യൻ പാരമ്പര്യം വ്യക്തമാക്കുന്നു. വിദഗ്ധർ ആണ് ഒരു ഭരണാധികാരിയുടെ ബലം. അതേസമയം പുഷ്പക വിമാനത്തിൽ തുടങ്ങി ഗോമൂത്രത്തിൽ വരെ ഇന്ത്യയുടെ ഭൂതകാലമേന്മ ഒരു ഭാഗത്ത് അന്വേഷിച്ചുപോകുമ്പോൾ മറുവശത്തുകൂടി രാജ്യാന്തര പ്രശസ്തിയുള്ള വിദഗ്ധർ രാജ്യംതന്നെ വിട്ടുപോകുന്നു. രഘുറാം രാജൻ എന്ന രാജ്യാന്തര പ്രശസ്തനായ സാമ്പത്തിക ശാസ്ത്രഞ്ജനിൽ തുടങ്ങിയ യാത്ര ഏറ്റവും ഒടുവിൽ പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീലിന്റെ രാജിയിൽ എത്തിനിൽക്കുകയാണ്. 

കൊറോണവൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനും പഠനത്തിനുമായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ അധ്യക്ഷനായിരുന്നു ഷാഹിദ് ജമീൽ. തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള നയരൂപീകരണമെന്ന ആവശ്യത്തോടുള്ള സർക്കാരിന്റെ എതിർപ്പാണ് ഷാഹിദിന് മനംമടുപ്പുണ്ടാക്കിയത്. കോവിഡ് വിഷയത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഠനങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്നതായിരുന്നു തെളിവുകൾ കൈമാറാനുണ്ടായ തടസ്സം. രാജ്യത്ത് കോവിഡ് വ്യാപനം പിടിവിട്ടുപോയെന്നും വിവരങ്ങളുടെ (ഡേറ്റ) അടിസ്ഥാനത്തിൽ‍‍‌‌‌‌‌ തീരുമാനമെടുക്കാനാവാത്തതു മറ്റൊരു അത്യാഹിതമാണെന്നും അദ്ദേഹം എഴുതി. അങ്ങനെ ഭരണകൂടത്തിനു ചുറ്റും ഉണ്ടാകേണ്ട പ്രഫഷനൽ വിദഗ്ധരുടെ അഭാവത്തെയും കോവിഡ് വൈറസ് പുറത്തുകൊണ്ടുവന്നു. 

ഷാഹിദ് ജമീൽ.
ADVERTISEMENT

ഒരു ഭരണാധികാരി വിഭാവനം (Envisage) ചെയ്യുന്ന കാര്യങ്ങൾക്ക് ബൗദ്ധിക പിന്തുണ കൊടുക്കുകയാണ് വേണ്ടത് എന്ന ഘട്ടം എത്തുമ്പോഴാണ് വിദഗ്ധർ രാജ്യം വിട്ടുപോകുന്നത്. അങ്ങനെ വരുമ്പോൾ അതിനുവേണ്ട ഡേറ്റ കൃത്രിമമായി സൃഷ്ടിച്ചുകൊടുക്കേണ്ടിവരും. ഇതിനായി രാജ്യാന്തര തലത്തിൽ നിലവിലുള്ള സിദ്ധാന്തങ്ങളെപ്പോലും ലംഘിക്കേണ്ടിവരും എന്നുവരുമ്പോൾ വിദഗ്ധർക്ക് ശ്വാസംമുട്ടും, അവർ പടിയിറങ്ങും. 

ധാരാവിയിലെ പാഠം

കോവിഡ് ബാധയുടെ തുടക്കക്കാലം. മുംബൈയിലെ ധാരാവി അടക്കമുള്ള ചേരിപ്രദേശങ്ങളിൽ എന്തുസംഭവിക്കും എന്നത് എല്ലാവരുടേയും ആധിയായിരുന്നു. ഒരു ബോംബാണ് ധാരാവി എന്നായിരുന്നു വിലയിരുത്തൽ. ലക്ഷക്കണക്കിന് ആൾക്കാർ തിങ്ങിപ്പാർക്കുന്ന ചേരികളിൽ വൈറസ് പിടിമുറുക്കിയാൽ മരണവും ആകാശത്തോളം കുതിക്കും എന്നായിരുന്നു ആശങ്ക. ഈ ഘട്ടത്തിലാണ് വിവിധ മേഖലകളിലെ വിദഗ്ധർ നേരിട്ടുതന്നെ ഇറങ്ങിയത്. ഫലം അദ്ഭുതകരമായിരുന്നു. വൈറസ് മൂലമുള്ള അപകടത്തെ മെരുക്കാൻ കഴിഞ്ഞു. അടുത്ത പരീക്ഷണഘട്ടം ബെംഗളൂരുവിലായിരുന്നു. ആദ്യഘട്ടത്തിൽ അപകടകരമായ വിധം രോഗം പടർന്ന ബെംഗളൂരിലും വിദഗ്ധരുടെ നേരിട്ടുള്ള ഇടപെടലുകൾ രക്ഷയായി. 

മുംബൈ ധാരാവിയിൽ ആരോഗ്യ ക്യാംപിനിടെ പ്ലാസ്മ ദാനം നടത്തുന്ന വനിത. ചിത്രം: INDRANIL MUKHERJEE / AFP

ഈ അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും മഹാമാരിയുടെ രണ്ടാം ഘട്ടത്തിനെപ്പറ്റിയുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകൾ ഭരണകൂടം ഗൗരവത്തിലെടുത്തില്ല. പകർച്ചവ്യാധി വിദഗ്ധർ, ആരോഗ്യ വിദഗ്ധർ എന്നിവരുടെ അറിവ് സ്വീകരിച്ചില്ല. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ 2 പോരായ്മകളാണ് ഉണ്ടായത്. പ്രഫഷനൽ വിദഗ്ധരിൽനിന്നുള്ള ഉപദേശം രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടത്ര ലഭിച്ചില്ല അഥവാ അവർ സ്വീകരിച്ചില്ല. രണ്ടാമതായി മറ്റു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥർ വിദഗ്ധരായി മാറി. ദീർഘകാലമായി മഹാമാരികളെപ്പറ്റി പഠിക്കുന്നവർ ഈ സന്ധിഗ്ധ ഘട്ടത്തിൽ സർക്കാരിന്റെ മുഖമായി മാറേണ്ടിയിരുന്നു. അതിനുപകരം മറ്റു വിഷയങ്ങൾ പഠിച്ചവരും പ്രയോഗിച്ചവരും ഒറ്റ ദിവസം കൊണ്ട് സ്പെഷ്യലിസ്റ്റുകളായി മാറി!

ADVERTISEMENT

കാരണം ‘വ്യക്തിപരം’

പ്രമുഖ സ്ഥാനങ്ങളിൽനിന്ന് വിട്ടുപോകുന്നവർ വ്യക്തിപരമായ കാരണങ്ങളാലാണ് പോകുന്നതെന്ന് പറയും. എന്നാൽ മുകളിൽ നിന്നുള്ള ‘ഓർഡർ’ അനുസരിച്ച് പ്രവർത്തിക്കാനാവാതെ പോകുകയാണെന്ന് അധികം വൈകാതെ വ്യക്തമാകും. പെർഫോം ചെയ്യാൻ വേണ്ട ക്രിയേറ്റിവ് സ്പെയ്സ് ഇല്ലാതെ വരുമ്പോഴാണ് ഈ മടക്കയാത്ര. പകരം സർക്കാർ ഉദ്യോഗസ്ഥർ വരും. ‘പറഞ്ഞാൽ കേൾക്കുന്ന’ വിദഗ്ധർ ഭരണാധികാരികൾക്കും സൗകര്യമാണ്. ആർബിഐ ഗവർണർ പദവിയിലേക്കു വരെ വിദഗ്ധർക്കു പകരം ഉദ്യോഗസ്ഥരെത്തി. 

അരവിന്ദ് പനഗാരിയ.

ആർബിഐ ഗവർണർ എന്ന സുപ്രധാന പദവിയിൽനിന്ന് വിട്ടുപോയ വിദഗ്ധരാണ് രഘുറാം രാജൻ, ഉർജിത് പട്ടേൽ എന്നിവർ. നിതി ആയോഗ് വൈസ് ചെയർമാൻ ആയ അരവിന്ദ് പനഗാരിയ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം എന്നിവരും ഇടക്കാലത്ത് വിട്ടുപോയി. പോകുന്നവരെപ്പറ്റിയെല്ലാം പ്രധാനമന്ത്രി അടക്കമുള്ളവർ അവരുടെ സേവനങ്ങൾക്ക് നന്ദി പറയും. എന്നാൽ എന്തുകൊണ്ട് ഇവർ വിട്ടുപോകുന്നു എന്നതിനെപ്പറ്റി മൗനംപാലിക്കും. 

രാജ്യത്ത് 2020–21 വർഷത്തിൽ സാമ്പത്തിക വളർച്ച 5 ശതമാനത്തിലേക്ക് താഴുമെന്നാണ് സൂചനകൾ. ഇതിനു മുൻപ് 1979–80 കാലഘട്ടത്തിലാണ് സമാനമായ തകർച്ച ഉണ്ടായിട്ടുള്ളത്. 1991–92 കാലത്തും 2008–09 കാലത്തും സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നുപോയിരുന്നു. ഈ കാലങ്ങളിൽ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ച പല സാമ്പത്തിക വിദഗ്ധരുടേയും അനുഭവ സമ്പത്ത് ഉപയോഗിക്കുന്നതിനു പകരം ഉദ്യോഗസ്ഥരെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഇവരെപ്പോലെതന്നെ  രാമചന്ദ്രഗുഹ, ശിവ വിശ്വനാഥ്, ഭാനുപ്രതാപ് മേത്ത തുടങ്ങിയ സാമൂഹിക ചിന്തകരും ഭരണകൂടത്തിന്റെ ഭ്രഷ്ടിന്റെ ചൂടറിഞ്ഞവരാണ്. 

ADVERTISEMENT

രഘുറാം രാജൻ

ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽനിന്നാണ് രഘുറാം രാജൻ വന്നത്. 2013–16 കാലത്തെ സേവനത്തിനുശേഷം കാലാവധി നീട്ടിക്കിട്ടാൻ അദ്ദേഹം ശ്രമിച്ചില്ല. തന്നെ ദേശവിരുദ്ധനാക്കാൻ നടത്തുന്ന ശ്രമം അദ്ദേഹം അറിയുന്നുണ്ടായിരുന്നു. താ‍ൻ വിദേശത്തേക്ക് സാമ്പത്തികമേഖലയിലെ വിവരങ്ങൾ ചോർത്തുന്നു എന്ന് ഡോ. സുബ്രഹ്മണ്യൻ സ്വാമി നടത്തിയ ആരോപണം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതിനിടെ അടുത്ത ആർബിഐ ഗവർണറെ ഇന്റർവ്യൂ നടത്തിയാവും നിയമിക്കുക എന്ന പത്രവാർത്തയും വന്നു. അതായത് തുടരണമെങ്കിൽ രഘുറാം രാജനും അഭിമുഖത്തിന് എത്തണം. സർക്കാരിന് രഘുറാം രാജൻ തുടരുന്നതിൽ താൽപര്യമില്ല എന്ന സൂചന നൽകുകയായിരുന്നു ആ വാർത്തയിലൂടെ.  

രഘുറാം രാജൻ.

പ്രധാനമന്ത്രി മോദി ഈ വാർത്തകളിലെല്ലാം മൗനം പാലിച്ചു. അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലിക്ക് വലിയ മതിപ്പാണ് രഘുറാം രാജനോട് ഉണ്ടായിരുന്നതെങ്കിലും പ്രധാനമന്ത്രിയെ മറികടന്ന് സംസാരിക്കാൻ അദ്ദേഹം തയാറായില്ല. ഒരു രാജ്യത്തിന്റെ വികസനത്തിന് സാമൂഹികമായ സഹിഷ്ണുത കൂടി വേണം എന്ന് ഒരിക്കൽ രഘുറാം രാജൻ പറഞ്ഞതാണ് അദ്ദേഹത്തെ ചിലരുടെ കണ്ണിലെ കരടാക്കിയത്. ബീഫ് കഴിക്കുന്നതിന്റെ പേരിൽ ന്യൂനപക്ഷങ്ങളിൽ പെടുന്നവർ ആക്രമിക്കപ്പെടുന്നതു കണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.  

 

അരവിന്ദ് പനഗാരിയ

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സാമ്പത്തിക വിദഗ്ധനായ അരവിന്ദ് പനഗാരിയ എത്തിയത്. പ്ലാനിങ് ബോർഡ് ഒഴിവാക്കി നിതി ആയോഗിന് രൂപം കൊടുത്ത ശേഷം അതിന്റെ തലപ്പത്തിരുത്താൻ പ്രധാനമന്ത്രി മോദി തന്നെയാണ് പനഗാരിയയെ കണ്ടെത്തിയത്. 2015 മുതൽ 2017 വരെ അവിടെ തുടർന്നെങ്കിലും നിതി ആയോഗ് നോക്കുകുത്തിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. കാബിനറ്റ് റാങ്കുണ്ടെങ്കിലും ചെയർമാന് മന്ത്രിസഭാ യോഗത്തിലേക്കു പ്രവേശനമില്ല. വെറുതെ നിർദേശങ്ങൾ സമർപ്പിച്ച് ഒതുങ്ങും തന്റെ ജീവിതം എന്നു മനസ്സിലാക്കിയപ്പോൾ അക്കാദമിക് രംഗത്തേക്കു പോകാൻ എന്ന ന്യായം പറഞ്ഞ് അദ്ദേഹം തിരിച്ചുപോയി. പരാജയപ്പെട്ട് പുറത്തുപോകാൻ ഒരു വിദഗ്ധനും തയാറല്ല. അല്ലെങ്കിൽ മറ്റ് അവസരങ്ങൾ ലഭിക്കില്ല എന്ന അന്തരീക്ഷമെങ്കിലും വേണം. പനഗാരിയയെപ്പോലുള്ളവരാകട്ടെ രാജ്യാന്തര തലത്തിൽ ഏറെ വിലയേറിയവരും. 

അരവിന്ദ് സുബ്രഹ്മണ്യം

അരവിന്ദ് സുബ്രഹ്മണ്യം.

രാഷ്ട്രീയമായ എതിർപ്പു മൂലമായിരുന്നില്ല അരവിന്ദ് സുബ്രഹ്മണ്യം എന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് വിട്ടുപോയത്. 2013 മുതൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു ഈ പദവി. രാഷ്ട്രീയമായി യോജിച്ചുപോകാവുന്നവരെ കിട്ടാനായി കാത്തിരിക്കുകയായിരുന്നു സർക്കാർ. ബിജെപി ആഭിമുഖ്യമുള്ള അരവിന്ദ് സുബ്രഹ്മണ്യം 2014ൽ എത്തി. 2018ൽ ‘കുടുംബപരമായ അത്യാവശ്യങ്ങൾ’ കാരണം അദ്ദേഹം രാജിവച്ചു. കന്നുകാലി കശാപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണം സമ്പദ്‌വ്യവസ്ഥയെ ബാധിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ ഇക്കണോമിക്സിൽനിന്ന് അവധിയെടുത്തു വന്ന അരവിന്ദ് അവിടേക്കു തിരിച്ചുപോയി. 2016ൽ നടന്ന നോട്ടുനിരോധനം ഭീകരമായ ഷോക്ക് ആയിരുന്നു എന്ന് പിന്നീട് അദ്ദേഹം പുറത്തിറക്കിയ പുസ്തകത്തിൽ എഴുതി. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുന്നത് ‘ഷോക്ക്’ അല്ലാതാകുന്നത് വിഷയം അറിയാത്തവർക്കു മാത്രമായിരിക്കുമെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. 

ഉർജിത് പട്ടേൽ

പ്രധാനമന്ത്രി മോദിയുടെ ആൾ എന്ന നിലയിലാണ് റിസർവ് ബാങ്ക് ഗവർണർ ആയി ഉർജിത് പട്ടേൽ വന്നത്. നോട്ടുനിരോധനം പോലുള്ള വമ്പൻ നീക്കങ്ങൾ നടക്കുമ്പോൾ പോലും സർക്കാരിനെതിരേ സംസാരിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാൽ ആർഎസ്എസ് നിയോഗിച്ച സാമ്പത്തിക വിദഗ്ധൻ എസ്. ഗുരുമൂർത്തി ആർബിഐയുടെ ബോർഡിൽ വന്നതും ഇടപെടാൻ തുടങ്ങിയതും അദ്ദേഹത്തെ അസ്വസ്ഥനാക്കി. റിസർവ് ബാങ്കിന്റെ സ്വയംഭരണ അധികാരം ഇല്ലാതാക്കാനുള്ള നീക്കം വന്നതോടെ അതു വർധിച്ചു. ആർബിഐ നിയമത്തിലെ (1934) സെക്‌ഷൻ 7 അനുസരിച്ച് സർക്കാരിന് ഇടപെടാമെന്ന വകുപ്പുണ്ട്. അത് ഉപയോഗിച്ച് നിർദേശങ്ങൾ നൽകാൻ തുടങ്ങി. തിരഞ്ഞെടുപ്പിനു മുന്നോടിയായി പല പദ്ധതികൾ നടപ്പാക്കാനും വിവിധ ബാങ്കുകളുടെ കടം മാറ്റിയെഴുതാനും ഉള്ള നീക്കങ്ങൾക്ക് പണം വേണ്ടിയിരുന്നു. ഒഴിയുന്നതാണ് നല്ലതെന്ന് ഉർജിത് പട്ടേലും മനസ്സിലാക്കി. 

ഡോ. ഗഗൻദീപ് കാംഗ്

ഡോ. ഗഗൻദീപ് കാംഗ്.

സർക്കാർ പറയുന്നത് ഉപ്പുതൊടാതെ വിഴുങ്ങരുത്– ഈ മുന്നറിയിപ്പ് നൽകിയത് ഡോ. ഗഗൻദീപ് കാംഗ് എന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖ വൈറോളജിസ്റ്റും വാക്സീൻ രംഗത്തെ വിദഗ്ധയുമാണ്. വാക്സീൻ ക്ഷാമം പരിഹരിക്കുമെന്നും വരുന്ന 5 മാസത്തിനുള്ളിൽ 200 കോടി ഡോസ് വാക്സീൻ ഉൽപാദിപ്പിക്കും എന്നും ആയിരുന്നു സർക്കാരിന്റെ അറിയിപ്പ്. സംശയിക്കാനുള്ള കാരണവും ഡോ. ഗഗൻദീപ് തന്നെ പറഞ്ഞു– മുൻകാലങ്ങളിൽ നടത്തിയ പല അറിയിപ്പുകളും തട്ടിപ്പായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതിയിലെ അംഗമാണ് ഡോ. ഗഗൻദീപ്. മൂക്കിൽ ഒഴിക്കുന്ന വാക്സീൻ എന്നതും തട്ടിപ്പാണെന്ന് അവർ തുറന്നുപറഞ്ഞു. 

ലണ്ടൻ റോയൽ സൊസൈറ്റി ഫെലോ ആയ ആദ്യ ഇന്ത്യൻ വനിതയാണ് ഗഗൻദീപ്. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലെ ട്രാൻസലേഷനൽ ഹെൽത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽനിന്നാണ് കഴിഞ്ഞവർഷം ജൂലൈയിൽ രാജിവച്ചത്. ഇഴഞ്ഞുനീങ്ങുന്ന വാക്സീൻ പദ്ധതിയെയും വാക്സീൻ ദൗർലഭ്യത്തെപ്പറ്റിയും പുറത്തുപറഞ്ഞതാണ് ഷാഹിദ് ജമീലിനെ നോട്ടപ്പുള്ളിയാക്കിയത്. എന്നാൽ നയങ്ങളിലെ ശാസ്ത്രീയതയുടെ ഇല്ലായ്മ നേരത്തെതന്നെ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. 

സ്വതന്ത്ര യൂണിവേഴ്സിറ്റി പദവിയുള്ള അശോക യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബയോ സയൻസ് ഡയറക്ടർ ആയിരുന്നു ജമീൽ. മനുഷ്യനെ ബാധിക്കുന്ന വൈറസുകളെപ്പറ്റി ദീർഘകാലമായി ഗവേഷണം നടത്തുന്നയാൾ. ഇന്ത്യയിൽ കാണപ്പെടുന്ന എച്ച്ഐവി വൈറസ് വകഭേദത്തിന് വാക്സീൻ വികസിപ്പിച്ചെടുക്കുന്ന ഗവേഷണത്തിനും നേതൃത്വം നൽകി. ഇന്ത്യയിലെ ശാസ്ത്രജ്ഞർക്കുള്ള ഏറ്റവും വലിയ പുരസ്കാരമായ ശാന്തിസ്വരൂപ് ഭട്നഗർ അവാർഡു നൽകി രാജ്യം ആദരിച്ച വ്യക്തി. 

കെട്ടിപ്പടുക്കൽ, തട്ടിത്തെറിപ്പിക്കൽ

തട്ടിത്തെറിപ്പിക്കാൻ എളുപ്പമാണ്, കെട്ടിപ്പടുക്കാൻ ഏറെ ബുദ്ധിമുട്ടും– ആർബിഐ ഗവർണർമാരുടെ കൊഴിഞ്ഞുപോക്ക് കണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആണ് ഇങ്ങനെ വിലപിച്ചത്. ഒരുപാട് കാലത്തെ അധ്വാനവും ക്ഷമയും കൊണ്ടാണ് റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ സൃഷ്ടിച്ചെടുക്കുന്നതെന്ന് മുൻ ആർബിഐ ഗവർണർ കൂടിയായ സിങ് പ്രധാനമന്ത്രി മോദിയെ ഓർമിപ്പിച്ചു. താൽക്കാലികമായ രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ഇത്തരം സ്ഥാപനങ്ങളെ നശിപ്പിക്കരുത്. എന്നാൽ കൊഴിഞ്ഞുപോക്ക് തുടർന്നുകൊണ്ടേയിരുന്നു. 2019 ജനുവരിയിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലെ രണ്ട് അംഗങ്ങൾ രാജിവച്ചത്. വിവിധ വിഷയങ്ങളിൽ കമ്മിഷനെ മറികടക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു എന്നാണ് പി.സി. മോഹനൻ, ജെ.വി. മീനാക്ഷി എന്നിവർ പറഞ്ഞത്. നോട്ടുനിരോധനം മൂലം ഉണ്ടായ തൊഴിൽ നഷ്ടം പഠിച്ചു റിപ്പോർട്ട് നൽകിയതാണ് കമ്മിഷൻ ചെയ്ത കുറ്റം. 

എന്തുകൊണ്ട് സ്ഥലംവിടുന്നു?

ന്യൂഡൽഹിയിലെ എയിംസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുന്നു. ചിത്രം: AFP

വിദഗ്ധർ (Experts) തങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് രാജ്യാന്തര തലത്തിലാണ് എന്ന ഉത്തമബോധ്യം ഉള്ളവരാണ്. അതിനാൽ തങ്ങളുടെ നേട്ടങ്ങളും വീഴ്ചകളും വിലയിരുത്തപ്പെടുന്നതും രാജ്യാന്തര തലത്തിൽതന്നെയാണെന്ന് അവർക്ക് അറിയാം. ‘നല്ലതും ചീത്തയും തിരിച്ചറിയാത്ത’ ഭരണാധികാരികളുടെ ഒപ്പം നിന്നാൽ തങ്ങളുടെ സൽപ്പേര് നഷ്ടപ്പെടും എന്നതും വിദഗ്ധരെ അലട്ടുന്ന പ്രശ്നമാണ്. സാമ്പത്തിക വളർച്ച, പകർച്ചവ്യാധി തടയൽ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ രാജ്യാന്തര തലത്തിലുള്ള സിദ്ധാന്തങ്ങളുണ്ട്. ദീർഘകാലത്തെ പഠത്തിനും പ്രയോഗത്തിനും പിന്നാലെ ഉരുത്തിരിഞ്ഞു വന്ന നിയമങ്ങളെ ലംഘിക്കാൻ ആവശ്യപ്പെടുമ്പോഴാണ് വിദഗ്ധർ അസ്വസ്ഥരാവുന്നത്. 

വിദഗ്ധരുടെ സേവനവും ഡേറ്റയും ലഭിക്കുന്നതിന് ദൗർലഭ്യമുണ്ടായതിൽ സർക്കാർ നയത്തിനും പങ്കുണ്ട്. ഏറ്റവും കൂടുതൽ സർക്കാരിതര സംഘടനകൾ (എൻജിഒ) പ്രവർത്തിച്ചിരുന്നതു പൊതുജനാരോഗ്യ മേഖലയിലായിരുന്നു. എൻജിഒകളെ നിയന്ത്രിക്കാനുള്ള തീരുമാനം ഈ മേഖലയിൽ രാജ്യത്തിന് തിരിച്ചടിയായി. സേവന മേഖലകളിൽ എന്ന പോലെ ഗവേഷണത്തിന്റെ മേഖലകളിലും ഒരു പണിയും നടക്കുന്നില്ല എന്ന അവസ്ഥയുണ്ടായി. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് ദോഷമാകും ഈ നയം എന്നും വിദഗ്ധർ ഉറപ്പിച്ചുപറയുന്നു.

English Summary: Why Many Of The Experts Are Not Satisfied With Indian Government's Decisions And Policies?