കിഫ്ബിപോലെയുള്ള, ബാധ്യതകൾ തുടരുന്ന വായ്പകൾക്കു പിന്നിലുള്ള ഓട്ടമാണ് ഈ ബജറ്റിലും കണ്ടത്. വ്യവസായങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ പോലെയുള്ള സ്ഥാപനങ്ങളിൽനിന്നു വ്യവസായങ്ങൾക്ക് വായ്പ എത്തിക്കുമെന്നു പ്രഖ്യാപനമുണ്ട്. വിപണിയിൽ ആവശ്യം കുറയുന്ന കാലത്തോളം ഇത്തരം... Kerala Budget 2.O | KN Balagopal

കിഫ്ബിപോലെയുള്ള, ബാധ്യതകൾ തുടരുന്ന വായ്പകൾക്കു പിന്നിലുള്ള ഓട്ടമാണ് ഈ ബജറ്റിലും കണ്ടത്. വ്യവസായങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ പോലെയുള്ള സ്ഥാപനങ്ങളിൽനിന്നു വ്യവസായങ്ങൾക്ക് വായ്പ എത്തിക്കുമെന്നു പ്രഖ്യാപനമുണ്ട്. വിപണിയിൽ ആവശ്യം കുറയുന്ന കാലത്തോളം ഇത്തരം... Kerala Budget 2.O | KN Balagopal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഫ്ബിപോലെയുള്ള, ബാധ്യതകൾ തുടരുന്ന വായ്പകൾക്കു പിന്നിലുള്ള ഓട്ടമാണ് ഈ ബജറ്റിലും കണ്ടത്. വ്യവസായങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ പോലെയുള്ള സ്ഥാപനങ്ങളിൽനിന്നു വ്യവസായങ്ങൾക്ക് വായ്പ എത്തിക്കുമെന്നു പ്രഖ്യാപനമുണ്ട്. വിപണിയിൽ ആവശ്യം കുറയുന്ന കാലത്തോളം ഇത്തരം... Kerala Budget 2.O | KN Balagopal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ആദ്യ ബജറ്റ് യുക്തിയില്ലാത്ത പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ.ജോസ് സെബാസ്റ്റ്യൻ. യാഥാർഥ്യവുമായി പൊരുത്തമില്ലാത്ത ബജറ്റിൽ, തകർന്നു കിടക്കുന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ നടപടികൾ ഇല്ലാത്ത സമീപനം നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ച സ്വപ്ന പദ്ധതികളുടെ തുടർച്ചയാണ് പുതിയ ബജറ്റിലും കണ്ടത്. കൃത്യമായ ഒരു ദിശാബോധം ഇല്ലാത്ത ബജറ്റാണിത്’– ഡോ.ജോസ് സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു. ബജറ്റിനെ വിശകലനം ചെയ്തു ‘മനോരമ ഓൺലൈനി’നോടു സംസാരിക്കുകയാണ് അദ്ദേഹം.

എന്താണു കേരളം നേരിടുന്ന പ്രധാന പ്രശ്നം? വിപണി തകർന്നു കിടക്കുകയാണ്. അവിടെ ഉൽപാദനത്തിന് ആവശ്യക്കാരില്ല. മുടക്കാൻ സാധാരണക്കാരന്റെ കയ്യിൽ പണം ഇല്ല. ഉള്ള പണം വിപണിയിൽ എത്തുന്നുമില്ല. അതിനു പരിഹാരം സാധാരണക്കാരന്റെ കയ്യിൽ പണം എത്തുകയാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ കയ്യിൽ ആറുമാസം 5000 രൂപ വീതം എത്തിക്കുമെന്നു പറഞ്ഞിരുന്നെങ്കിൽ അത് വിപണിയിൽ ആത്മവിശ്വാസം വർധിപ്പിക്കുമായിരുന്നു. അതിനു ശ്രമം നടത്താതെ പദ്ധതികൾ പ്രഖ്യാപിക്കാനാണു നീക്കം. 

ഡോ. ജോസ് സെബാസ്റ്റ്യൻ
ADVERTISEMENT

ജനപ്രിയതയ്ക്കും കയ്യടിക്കും വേണ്ടിയുള്ള പ്രഖ്യാപനമായി ബജറ്റ് ചുരുങ്ങി. പാവപ്പെട്ടവരെയും കുടുംബശ്രീ പോലെയുള്ള ദുർബല വിഭാഗങ്ങളെയുമാണു ലക്ഷ്യം വയ്ക്കുന്നതെന്നാണു ബജറ്റിൽ നൽകുന്ന സൂചന. സർക്കാരിന്റെ കയ്യിൽ വരുമാനം ഇല്ലാതെ ഇവരെ എങ്ങനെയാണു സഹായിക്കാനാവുക? അവരുടെ ഉൽപന്നങ്ങൾക്കു വിപണി എവിടെ? ആരോഗ്യ മേഖലയിലേക്കു പണം നീക്കിവയ്ക്കുന്നത് സ്വാഗതാർഹമാണ്. കെഎസ്ആർടിസി പോലെയുള്ള മേഖലയിൽ പണം നീക്കിവച്ചിട്ടുണ്ടെങ്കിലും അത്തരം പ്രതിസന്ധിയിലായ മേഖലകളെ നവീകരിക്കാനുള്ള ശ്രമങ്ങളല്ലേ ഉണ്ടാകേണ്ടത്?

പദ്ധതി നടപ്പിലാക്കാ‍ൻ പണം എവിടെ?

ADVERTISEMENT

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിച്ച റവന്യൂ വരുമാനത്തിൽ 20 ശതമാനമാണു കുറവുണ്ടായത്. പുതിയ  ധനമന്ത്രി പ്രതീക്ഷിക്കുന്നത് 1.33 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ്. അതിന്റെ മൂന്നിലൊന്നെങ്കിലും കുറവുണ്ടാകുമെന്ന് ഉറപ്പാണ്. അതു സ്വാഭാവികമായി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെയെല്ലാം ബാധിക്കും. എങ്കിലും  ശമ്പളമോ പെൻഷനോ കുറയ്ക്കാൻ കഴിയുകയില്ല. പിന്നെ കുറവു വരുത്താൻ കഴിയുന്നത് ഇപ്പോഴത്തെ  പ്രഖ്യാപനങ്ങളിലാണ്. അതുകൊണ്ടുതന്നെ പല പ്രഖ്യാപനങ്ങളും നടപ്പിലാകാൻ ഇടയില്ല . 

ഡോ.തോമസ് ഐസക്

വിഭവ സമാഹരണത്തിന് മാർഗമൊന്നും ഇല്ലെന്നാണ് ധനമന്ത്രി തുറന്നു സമ്മതിക്കുന്നത്. അതിനോട് യോജിക്കാൻ കഴിയില്ല. അതിനുള്ള ധാരാളം സാധ്യതകൾ നമുക്കു മുന്നിൽ ഉണ്ടായിരുന്നു. നികുതി സമാഹരണം, അനാവശ്യ ബാധ്യതകളിൽനിന്ന് ഒഴിഞ്ഞു നിൽക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാമായിരുന്നു. സമ്പന്നരിൽനിന്നും മധ്യ വർഗത്തിൽനിന്നും നികുതി സമാഹരിക്കാനുള്ള സാധ്യതകൾ മുന്നിൽ ഉണ്ടായിരുന്നു. വസ്തു നികുതി, വൈദ്യുതി തീരുവ, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഫീസുകൾ എന്നിവയിൽ നിന്ന്  ധന സമാഹരണം നടത്താമായിരുന്നു. 

ADVERTISEMENT

കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുകയാണെങ്കിൽ സമ്പദ്‌വ്യവസ്ഥ കനത്ത പ്രതിസന്ധിയിലേക്കു നീങ്ങും. അതു മുൻകൂട്ടി കണ്ട് ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്. എന്നാൽ അതിനിടയിലും സൗജന്യ വാക്സീനായി 1000 കോടി രൂപ നീക്കി വച്ചിരിക്കുകയാണ്. ദുർബല വിഭാഗങ്ങൾക്കു മാത്രം വാക്സീൻ സൗജന്യമാക്കുകയും മറ്റു വിഭാഗങ്ങളിൽനിന്ന് പണം ഈടാക്കുകയും ചെയ്താൽ 700 കോടി രൂപയെങ്കിലും ലാഭിക്കാൻ കഴിയുമായിരുന്നു. അത്തരത്തിലുള്ള സമീപനങ്ങളല്ല ബജറ്റിലുള്ളത്. ഒരു സർക്കാർ നികുതി വർധന പോലെയുള്ള കയ്പേറിയ കഷായങ്ങൾ തുടങ്ങി വയ്ക്കേണ്ടത് ആദ്യഘട്ടത്തിലാണ്. അവസാന ഘട്ടത്തിൽ പിന്നീട് അവർക്ക് അതുമായി മുന്നോട്ടു പോകാൻ കഴിയാതെ വരും. ഗൃഹപാഠം ചെയ്യേണ്ട സമയമല്ല  ശക്തമായ നടപടികൾ സ്വീകരിക്കേണ്ട സമയമാണത്. 

വായ്പയ്ക്കു പിന്നാലെയുള്ള ഓട്ടം

കിഫ്ബിപോലെയുള്ള, ബാധ്യതകൾ തുടരുന്ന വായ്പകൾക്കു പിന്നിലുള്ള ഓട്ടമാണ് ഈ ബജറ്റിലും കണ്ടത്. വ്യവസായങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ പോലെയുള്ള സ്ഥാപനങ്ങളിൽനിന്നു വ്യവസായങ്ങൾക്ക് വായ്പ എത്തിക്കുമെന്നു പ്രഖ്യാപനമുണ്ട്. വിപണിയിൽ ആവശ്യം കുറയുന്ന കാലത്തോളം ഇത്തരം വായ്പകൾ പ്രയോജനപ്പെടുത്താൻ ആരും മുന്നോട്ടു വരുമെന്നു തോന്നുന്നില്ല. കിഫ്ബിപോലെയുള്ളവ പലിശ ബാധ്യത വർധിപ്പിക്കുന്നവയാണ്. അതിൽ നിന്നു നമുക്കു പിൻവാങ്ങാൻ കഴിയില്ല. അതു കേരളത്തെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുമെന്നും തിരിച്ചറിയണം.  

English Summary: Kerala Budget 2.O Analysis- Dr. Jose Sebastian