കോട്ടയം ∙ Dear customer your SIM card is suspended today due to incomplete of EKYC. For activation contact customer care no. within 24hours. Ph: 6294539130. ഇത്തരത്തിൽ ഒരുപിടി സന്ദേശങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടോ? നിങ്ങളുടെ സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും എന്ന തരത്തിലുള്ള സന്ദേശങ്ങൾ .... | BSNL Fraud | KYC | Manorama News

കോട്ടയം ∙ Dear customer your SIM card is suspended today due to incomplete of EKYC. For activation contact customer care no. within 24hours. Ph: 6294539130. ഇത്തരത്തിൽ ഒരുപിടി സന്ദേശങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടോ? നിങ്ങളുടെ സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും എന്ന തരത്തിലുള്ള സന്ദേശങ്ങൾ .... | BSNL Fraud | KYC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ Dear customer your SIM card is suspended today due to incomplete of EKYC. For activation contact customer care no. within 24hours. Ph: 6294539130. ഇത്തരത്തിൽ ഒരുപിടി സന്ദേശങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടോ? നിങ്ങളുടെ സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും എന്ന തരത്തിലുള്ള സന്ദേശങ്ങൾ .... | BSNL Fraud | KYC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ Dear customer your SIM card is suspended today due to incomplete of EKYC. For activation contact customer care no. within 24hours. Ph: 6294539130. ഇത്തരത്തിൽ ഒരുപിടി സന്ദേശങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടോ? നിങ്ങളുടെ സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും എന്ന തരത്തിലുള്ള സന്ദേശങ്ങൾ കണ്ട് നിങ്ങൾ അവർ അയച്ചു തന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് നോക്കിയിട്ടുണ്ടോ? ബിഎസ്എൻഎൽ നമ്പറുകൾ കേന്ദ്രീകരിച്ചു പുതിയ തരം തട്ടിപ്പ് ആണിത്. നിങ്ങളുടെ മൊബൈൽ നമ്പർ കെവൈസി (വ്യക്തിഗത വിവരം) ഇല്ലാത്തതിനാൽ ഉടന്‍ സസ്പെൻഡ് ആകുമെന്ന് പറഞ്ഞാണു മെസേജ് എത്തുക. ഇതിൽ വിശ്വസിക്കുന്നവരുടെ അക്കൗണ്ടിൽ നിന്ന് പണം ചോർത്തുകയാണ് രീതി. 

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പ് നടന്നു കഴിഞ്ഞു. പണം പോയവർ ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററുകളെ ബന്ധപ്പെടുമ്പോഴാണു പലപ്പോഴും തട്ടിപ്പാണെന്നു മനസ്സിലാക്കുന്നത്. വിവിധ നമ്പറുകളിൽനിന്നും എസ്എംഎസ് ഹെഡുകളിൽ നിന്നുമാണു തട്ടിപ്പ് മെസേജ് എത്തുന്നത്. പല നമ്പറുകളാണ് കസ്റ്റമർ കെയർ നമ്പര്‍ എന്ന നിലയിൽ നൽകുന്നത്. ഈ നമ്പറിൽ വിളിക്കുമ്പോൾ ഇത്തരം തട്ടിപ്പുകളിൽ പതിവായി കാണാറുള്ള പൊതുസ്വഭാവം കാണാം. ഹിന്ദി കലർന്ന ഇംഗ്ലിഷിൽ ആകും സംസാരം. കൂടുതലും ഹിന്ദിയിൽ സംസാരിക്കാനാണ് താൽപര്യപ്പെടുക. 

ADVERTISEMENT

തട്ടിപ്പിന്റെ പൊതു രീതി ഇങ്ങനെ:

1. നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് സിം കാർഡ് ബ്ലോക്ക് ആകും വ്യക്തിഗത വിവരങ്ങൾ നൽകണമെന്ന സന്ദേശം എത്തുന്നു. ഇതിൽ ഒരു കസ്റ്റമർ കെയർ നമ്പർ ഉണ്ടാകും. 

2. ഈ നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ മൊബൈല്‍ നമ്പർ ഇപ്പോൾ ഡീആക്ടിവേറ്റ് ആകുമെന്നും ആധാർ അടക്കമുള്ള വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെടും. 

3. നേരില്‍ വരേണ്ടതില്ലെന്നും ഒരു ലിങ്ക് അയക്കാം അതിൽ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മതിയെന്നും അറിയിപ്പ് എത്തും. 

ADVERTISEMENT

4. ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതു ഫോൺ മറ്റ് സ്ഥലങ്ങളിൽ നിന്നു നിയന്ത്രിക്കാൻ സാധിക്കുന്ന റിമോട്ട് ആപ്ലിക്കേഷനുകൾ ആകും. ഇതിന്റെ ആക്സസ് നൽകുന്നതു വഴി മൊബൈൽ ഫോണിലെ ആക്ടിവിറ്റികൾ തട്ടിപ്പുകാര്‍ക്ക് കാണാൻ സാധിക്കും. 

5. അടുത്തതായി 10 രൂപയ്ക്ക് ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടും. 

6. ഇങ്ങനെ റീചാർജ് ചെയ്യുമ്പോൾ റിമോട്ട് ആക്സസ് ആപ്പു വഴി കാർഡ് നമ്പർ, ഒടിപി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽനിന്ന് തുക തട്ടിയെടുക്കും. 

7. ഫോണിന്റെ പ്ലാന്‍ അവസാനിക്കും എന്നു പറ‍ഞ്ഞും ഇതേ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്. 

ADVERTISEMENT

ഇത്തരത്തില്‍ വന്ന സന്ദേശത്തിലെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചപ്പോഴുണ്ടായ പ്രതികരണമാണിനി. കസ്റ്റമർ കെയർ നമ്പർ എന്നു പറഞ്ഞു വന്ന നമ്പറിലേക്കാണു വിളിച്ചത്. ഹിന്ദി കലർന്ന ഇംഗ്ലിഷിലായിരുന്നു മറുപടി:

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: ഇതിലേക്ക് ഒരു മിസ് കോൾ വന്നിരുന്നല്ലോ ആരാണ് ? 

∙ ഉപയോക്താവ്: സർ ബിഎസ്എന്നിൽനിന്നാണോ? എനിക്ക് ഒരു മെസേജ് വന്നിരുന്നു. വേരിഫിക്കേഷൻ തീർപ്പാകാതെ കിടക്കുകയാണ് എന്നാണ് മെസേജിൽ. 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: അതെ, എറണാകുളത്തു നിന്നല്ലേ വിളിക്കുന്നത്? 

∙ ഉപയോക്താവ്: അതെ. 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: പറയൂ..

∙ ഉപയോക്താവ്: കാർഡ് വേരിഫിക്കേഷൻ ചെയ്തിട്ടില്ല എന്നാണു മെസേജ് 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: അതെ മാഡം, നിങ്ങളുടെ ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യണം. 

∙ ഉപയോക്താവ്: ഏത് മെയിൽ ഐഡിയിലാണ്? 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: ഞാൻ ഒരു ലിങ്ക് അയച്ചു തരാം. അതിൽ അപ്‌ലോഡ് ചെയ്യൂ. രണ്ട് സിംകാർഡ് ഒരേ മൊബൈലിൽ ഉണ്ടോ ? 

∙ ഉപയോക്താവ്: അറിയില്ല, ഇത് എന്റെ പ്രായമായ അച്ഛന്റെ നമ്പറാണ്. 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഇപ്പോൾ കയ്യിലുണ്ടോ ? 

∙ ഉപയോക്താവ്: അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലാണ്. ബിഎസ്എൻഎല്ലിൽ നിന്ന് ഫോൺ ഡീആക്ടിവേറ്റ് ആകുമെന്ന് അറിയിച്ചതിനെ തുടർന്ന് ‍ഞാന്‍ വിളിച്ചത്. 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: അച്ഛൻ അടുത്തുണ്ടോ ? 

∙ ഉപയോക്താവ്: ഇല്ല മറ്റൊരു വീട്ടിലാണ്. താങ്കൾ ബിഎസ്എന്‍എല്ലിന്റെ ഏത് ഓഫിസിലാണ്. ഡൽഹിയിലോ, എറണാകുളത്തോ ? 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: എറണാകുളം.

∙ ഉപയോക്താവ്: എറണാകുളത്ത് എവിടെയാണ്. 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: താങ്കൾക്ക് അച്ഛന്റെ വീട്ടിൽപ്പോകൂ. അപ്പോൾ ഞാൻ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കാം.

∙ ഉപയോക്താവ്: ഓഫിസ് എവിടെയാണെന്ന് പറയു. അങ്ങോട്ട് നേരിട്ട് എത്താം. 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: എല്ലാ കാര്യങ്ങളും താങ്കളുടെ അച്ഛന്റെ മൊബൈലിലേക്ക് എസ്എംഎസ് ആയി അയക്കാം. 

∙ ഉപയോക്താവ്: ഞാൻ അച്ഛനുമായി നേരിട്ട് ഓഫിസിൽ എത്താം. അതല്ലേ കൂടുതൽ നല്ലത്. 

∙ കസ്റ്റമർ കെയര്‍ എന്നു പറയുന്ന നമ്പർ: ഫോൺ കട്ട് ചെയ്യുന്നു. 

തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണം 

∙ ബിഎസ്എന്‍എൽ ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ ഫോണ്‍ വഴിയോ എസ്എംഎസ് വഴിയോ ആപ്പുകൾ വഴിയോ അന്വേഷിക്കില്ല,. ആധാർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകിയാണ് ഇപ്പോൾ നമ്മൾ സിം കാർഡ് എടുക്കുന്നത്. അതിനാല്‍ വീണ്ടും വേരിഫിക്കേഷന്റെ ആവശ്യമില്ല. 

∙ വരുന്ന മെസേജുകൾ എല്ലാം ശരിയാകണമെന്നില്ല. വ്യക്തമായി വായിച്ച് മനസ്സിലാക്കുക. 

∙ വ്യക്തിഗത വിവരങ്ങൾ ഫോൺ വഴി പങ്കുവയ്ക്കരുത്. 

∙ മറ്റുള്ളവരുടെ നിർദേശം അനുസരിച്ച് ഒരു ആപ്പുകളും ഫോണിൽ ഇന്‍സ്റ്റാൾ ചെയ്യരുത്. 

∙ റിമോട്ട് ആപ്പുകൾ വല്ലതും ഫോണില്‍ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കുക 

∙ സിം വാലിഡിറ്റി മനസ്സിലാക്കാന്‍ *123# എന്നു ടൈപ്പ് ചെയ്ത് ഡയൽ ചെയ്യുക. അപ്പോൾ നിങ്ങളുടെ പ്രീപെയ്ഡ് സിമ്മിലെ ബാലന്‍സ് എന്ന് സിം കാലാവധി തീരും സിം ആക്ടീവ് ആണോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ സാധിക്കും. 

∙ ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഓപറേറ്ററുമായി പങ്കു വയ്ക്കുമ്പോൾ അവർക്ക് നമ്പർ മെസേജ് ആയി (ഡയറക്ട് മെസേജ്) നൽകുക. പൊതു ഇടത്തിൽ നമ്പർ പങ്കുവയ്ക്കരുത്. ഇത് തട്ടിപ്പുകാർക്ക് നമ്പർ മനസ്സിലാക്കാൻ സഹായിക്കുകയും പ്രശ്നം തീർക്കാൻ എന്ന പേരിൽ വിളിക്കാൻ സഹായമാകുകയും ചെയ്യും. 

∙ 1503 ആണ് ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക കസ്റ്റമർ കെയര്‍ നമ്പർ. 

∙ ഫോൺ ഓൺലൈനായി റീചാർജ് ചെയ്യുമ്പോൾ portal.bsnl.co.in എന്ന സൈറ്റ് മാത്രം ഉപയോഗിക്കുക. 

English Summary: BSNL Users Beware; Another Call Fraud in the Name of KYC