സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മൂർച്ചയുള്ള നാവ് ഇനി കെപിസിസിയെ നയിക്കും. പലവട്ടം കപ്പിനും ചുണ്ടിനുമിടയിൽ ചോർന്നുപോയ പദം കെ.സുധാകരനെ തേടിയെത്തിയിരിക്കുന്നു.| New KPCC president, K Sudhakaran, Kannur, Rahul Gandhi, Ramesh Chennithala, 2021 Kerala Assembly Elections, Congress High Command, Manorama Online

സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മൂർച്ചയുള്ള നാവ് ഇനി കെപിസിസിയെ നയിക്കും. പലവട്ടം കപ്പിനും ചുണ്ടിനുമിടയിൽ ചോർന്നുപോയ പദം കെ.സുധാകരനെ തേടിയെത്തിയിരിക്കുന്നു.| New KPCC president, K Sudhakaran, Kannur, Rahul Gandhi, Ramesh Chennithala, 2021 Kerala Assembly Elections, Congress High Command, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മൂർച്ചയുള്ള നാവ് ഇനി കെപിസിസിയെ നയിക്കും. പലവട്ടം കപ്പിനും ചുണ്ടിനുമിടയിൽ ചോർന്നുപോയ പദം കെ.സുധാകരനെ തേടിയെത്തിയിരിക്കുന്നു.| New KPCC president, K Sudhakaran, Kannur, Rahul Gandhi, Ramesh Chennithala, 2021 Kerala Assembly Elections, Congress High Command, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മൂർച്ചയുള്ള നാവ് ഇനി കെപിസിസിയെ നയിക്കും. പലവട്ടം കപ്പിനും ചുണ്ടിനുമിടയിൽ ചോർന്നുപോയ കെപിസിസി അധ്യക്ഷപദം ഒടുവിൽ കെ.സുധാകരനെ തേടിയെത്തിയിരിക്കുന്നു. ആഗ്രഹിച്ചപ്പോഴെല്ലാം ഗ്രൂപ്പ് താൻപോരിമയുടെ പേരിൽ തട്ടിത്തെറിപ്പിക്കപ്പെട്ട പദവിയാണ്, പാർട്ടി ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഹൈക്കമാൻഡ് സുധാകരന്റെ ചുമലിൽ വച്ചിരിക്കുന്നത്. 70 കഴിഞ്ഞവർ കെപിസിസി അധ്യക്ഷ സ്ഥാനത്തു വേണോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, യുവാക്കളെ ആവേശം കൊള്ളിക്കുന്ന സുധാകരന്റെ ശൈലിയിൽ ഹൈക്കമാൻഡ് വിശ്വാസമർപ്പിക്കുകയായിരുന്നു. 

തലശ്ശേരി ബ്രണ്ണൻ കോളജ് ഫുട്ബോൾ ടീമിന്റെ സ്റ്റോപ്പർ ബാക്കായിരുന്ന കുമ്പക്കുടി സുധാകരൻ ഇനി കേരളത്തിൽ കോൺഗ്രസിന്റെ  മുൻനിരയിൽ കളിക്കും. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണു പ്രസിഡന്റ് സ്ഥാനത്തേക്കു കെ.സുധാകരന്റെ പേര്. വി.എം.സുധീരൻ ഒഴിഞ്ഞപ്പോഴും സുധാകരന്റെ പേരുയർന്നു. എന്നാൽ സുധാകരന്റെ വരവ് തടസ്സപ്പെടുത്താൻ ആഗ്രഹിച്ചവർ ഒന്നായപ്പോൾ എം.എം.ഹസ്സൻ പ്രസിഡന്റായി. 2018ൽ കെ.സുധാകരൻ പ്രസിഡന്റായി എന്നു തന്നെ പ്രവർത്തകർ ഉറപ്പിച്ചതാണ്. രാഹുൽഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജിൽ ‘ആരാകണം കെപിസിസി പ്രസിഡന്റ്’ എന്ന ചോദ്യവുമായി സുധാകരന്റെ ആരാധകർ അഭിപ്രായ സർവേ വരെ നടത്തി. 

കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന കെ.എം. ഷാജി, രാഹുൽ ഗാന്ധി, കെ. സുധാകരൻ.
ADVERTISEMENT

സർവേയിൽ സുധാകരൻ ജയിച്ചെങ്കിലും ആരാധകരെ ഉപയോഗിച്ചു നേതൃത്വത്തെ സ്വാധീനിക്കുന്ന രീതി ഹൈക്കമാൻഡിന് ഇഷ്ടമായില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായി. മൂന്നു വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായി സുധാകരനെ ഒതുക്കി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തനിക്കു സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കണമെന്നും സുധാകരൻ കട്ടായം പറഞ്ഞതാണ്. ആ തീരുമാനം ഒരു പരിധിവരെ ഹൈക്കമാൻഡ് അംഗീകരിച്ചതുമാണ്. എന്നാൽ സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർത്തരുത് എന്നാഗ്രഹിച്ച ചിലർ എംപിയാക്കാൻ കച്ച കെട്ടിയിറങ്ങി. 

സുധാകരന്റെ 'അയോഗ്യത' 

ഒരു നേതാവിന്റെയും ആളല്ലെന്നതാണു സുധാകരനുണ്ടായിരുന്ന ‘അയോഗ്യത’. ഹൈക്കമാൻഡിലുമില്ല പിടി. അണികളാണു കരുത്ത്. ആ അണികൾ തന്നെയാണു ദൗർബല്യവും. അവരുടെ അമിത ആവേശത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം മാത്രമല്ല, നഷ്ടങ്ങൾ പലതുമുണ്ടായിട്ടുണ്ട് ഇതുവരെ. അണികൾ ഇതുവരെ ആഗ്രഹിച്ചതെന്തോ അത്, ഒടുവിൽ പാർട്ടിയുടെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ നേതാക്കളും ആഗ്രഹിച്ചു. പതിവുപോലെ പല പേരുകൾ ഉയർന്നശേഷമാണു സുധാകരന്റെ പേര് ഉറപ്പിച്ചതെങ്കിലും ഇത്തവണ പ്രസിഡന്റാകുമെന്ന സൂചന സുധാകരനു മുൻപേ ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരമാസം മുൻപ് സുധാകരനെ കെപിസിസി പ്രസിഡന്റാക്കാൻ രാഹുൽ ഗാന്ധി ആലോചിച്ചിരുന്നു. 

രമേശ് ചെന്നിത്തല (ഇടത്), കെ. സുധാകരൻ (വലത്).

മുല്ലപ്പള്ളി രാമചന്ദ്രനെ നിയമസഭയിലേക്കു മത്സരിപ്പിക്കുകയും സുധാകരനെ പ്രസിഡന്റാക്കുകയും ചെയ്യാമെന്നായിരുന്നു ആലോചന. ക്രൗഡ് പുള്ളർ എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ ഓളമുണ്ടാക്കാൻ സുധാകരനു കഴിയുമെന്നതായിരുന്നു രാഹുലിന്റെ കണക്കുകൂട്ടൽ. ആ നിലയ്ക്ക് സുധാകരനുമായി ആശയവിനിമയം നടത്തി. എന്നാൽ തിരഞ്ഞെടുപ്പിനു മുൻപിൽ നിൽക്കുമ്പോൾ കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനെതിരെ കേരളത്തിലെ എ, ഐ ഗ്രൂപ്പ് നേതാക്കൾ ഒരുമിച്ചു. പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിനിന്നു മത്സരിക്കാനില്ലെന്നു മുല്ലപ്പള്ളി കടുത്ത നിലപാടെടുക്കുകകൂടി ചെയ്തപ്പോൾ ഹൈക്കമാൻഡ് വഴങ്ങി. എന്നാൽ ഇതുവരെ വിശ്വസിച്ചുപോന്ന ഗ്രൂപ്പ് നേതൃത്വത്തിനു നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചതോടെ ഹൈക്കമാൻഡിനു സ്വന്തം തീരുമാനം വലിയ എതിർപ്പില്ലാതെ നടപ്പാക്കാൻ ഇപ്പോൾ കഴിഞ്ഞു. 

ADVERTISEMENT

താലൂക്ക് പ്രസിഡന്റായി തുടക്കം 

കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ കെഎസ്‌യു താലൂക്ക് പ്രസിഡന്റായാണു രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. പിന്നീട് സംഘടനാ കോൺഗ്രസ് വഴി ജനതാ പാർട്ടിയിലെത്തി. രണ്ടു തിരഞ്ഞെടുപ്പുകളെ നേരിട്ടതു ജനതാ പാർട്ടിക്കാരനായാണ്. വൈകാതെ കോൺഗ്രസി‍ൽ തിരിച്ചെത്തി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ 1991ൽ ഡിസിസി പ്രസിഡന്റ് സ്ഥാനം. കെപിസിസി നിർവാഹക സമിതിയംഗം, ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ പദവികൾ വഹിച്ചശേഷം 2018 സെപ്റ്റംബറിലാണു കെപിസിസി വർക്കിങ് പ്രസിഡന്റായത്. 

കെ. സുധാകരൻ.

നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 10 തിരഞ്ഞെടുപ്പു മത്സരങ്ങൾ. നിയമസഭയിലേക്ക് ഏഴു മത്സരങ്ങളിൽ മൂന്നു ജയം. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വനം, കായികവകുപ്പ് മന്ത്രി. 2009ൽ എംഎൽഎയായിരിക്കേയാണു ലോക്സഭയിലേക്ക് ആദ്യ മത്സരം. അന്നു ജയിച്ചെങ്കിലും 2014ൽ തോൽവി. സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനായിരുന്നു താൽപര്യമെങ്കിലും ൈഹക്കമാൻഡിന്റെ നിർബന്ധത്തിനു വഴങ്ങി 2019ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മൂന്നാം മത്സരം. 94,559 വോട്ടിനാണു ജയിച്ചത്. 

കണ്ണൂരിൽ സിപിഎമ്മിന്റെ മുഖ്യശത്രു

ADVERTISEMENT

സംഘടനാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം പിടിക്കുകയും, സിപിഎമ്മിൽനിന്നു പുറത്തുപോന്ന എം.വി.രാഘവനൊപ്പം തോളോടു തോൾ നിൽക്കുകയും ചെയ്തതോടെയാണു കണ്ണൂരിൽ സുധാകരൻ കരുത്തനായത്. സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെയുള്ള വധശ്രമം, നാൽപാടി വാസു വധം എന്നിങ്ങനെ കേസുകളിൽ കുടുങ്ങിയതോടെ കണ്ണൂരിൽ സിപിഎമ്മിന്റെ മുഖ്യശത്രുവായി. സിപിഎമ്മിന് അതേ നാണയത്തിൽ സുധാകരനും മറുപടി കൊടുത്തതോടെ കണ്ണൂരിൽ ഏറെക്കാലം കലുഷിതമായിരുന്നു കോൺഗ്രസ്-സിപിഎം രാഷ്ട്രീയം. കേരളത്തിൽ കോൺഗ്രസ് ‘എ’യും ‘ഐ’യുമായി നിൽക്കുമ്പോൾ കണ്ണൂരിൽ ഗ്രൂപ്പുകൾക്കു മീതെ അവസാന വാക്കാണു സുധാകരൻ. പിന്നിൽ അണി നിരന്നവർ സുധാകര ഗ്രൂപ്പായി. 

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ആദ്യമായി പരസ്യ നിലപാടെടുത്ത കോൺഗ്രസ് നേതാവ് കെ.സുധാകരനാണ്. സുധാകരന്റെ നിലപാട് പിന്നീടു പാർട്ടിക്ക് ഏറ്റെടുത്ത് സമരം ചെയ്യേണ്ടിവന്നു. വിവാദങ്ങൾക്കൊപ്പമാണു രാഷ്ട്രീയ യാത്ര. അനുയായിയെ അറസ്റ്റ് ചെയ്ത എസ്ഐയെ സ്റ്റേഷനിൽ കയറി വിരട്ടിയും, ഇഷ്ടപ്പെടാത്ത കോടതിവിധിയെ കടുത്ത ഭാഷയിൽ വിമർശിച്ചും സുധാകരൻ വിവാദങ്ങളിൽ ചാടി. മുഖ്യമന്ത്രി പിണറായി വിജയനെ ‘ചെത്തുകാരന്റെ മകൻ’ എന്നു വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു വിവാദമുണ്ടാക്കി.

കെ. സുധാകരൻ.

പ്രധാന വെല്ലുവിളികൾ 

കെപിസിസി പ്രസിഡന്റാകുമ്പോൾ വലിയ വെല്ലുവിളിയാണു സുധാകരനെ കാത്തിരിക്കുന്നത്. അതിൽ ആദ്യത്തേത് പ്രസംഗത്തിലും പ്രസ്താവനയിലും അബദ്ധമുണ്ടാകാതെ നോക്കുകയെന്നതാണ്. തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം വളരെ പക്വതയോടെ പ്രതികരിച്ച് ഇതിന്റെ സൂചന സുധാകരൻ നൽകിയിരുന്നു. ഇക്കാലമത്രയും മുഖ്യമായി രണ്ടു ചേരികളിൽനിന്ന കോൺഗ്രസിനെ ഒരുമിച്ചു കൊണ്ടുപോവുകയാണു രണ്ടാമത്തെ വെല്ലുവിളി. പ്രസംഗംകൊണ്ടു മേൽത്തട്ടിൽ ഓളമുണ്ടാക്കുന്ന രാഷ്ട്രീയ നേതാവാണു സുധാകരൻ. എന്നാൽ ബൂത്ത് തലം മുതൽ തകർന്നു കിടക്കുന്ന കോൺഗ്രസിനെ പുനഃരുജ്ജീവിപ്പിക്കണമെങ്കിൽ തൊലിപ്പുറത്തെ ചികിത്സ പോരാതെ വരും. കെപിസിസി പ്രസിഡന്റ് ബൂത്തിലേക്കിറങ്ങണം. അതിനുള്ള ആരോഗ്യവും സഹിഷ്ണുതയുമാർജിക്കുകയെന്നതാണു പ്രധാന വെല്ലുവിളി.

 സിപിഎം വിരുദ്ധതയാണു കെ.സുധാകരന്റെ രാഷ്ട്രീയം. സിപിഎം വിരുദ്ധതയുടെ ഉപോൽപന്നമാണു സുധാകരൻ എന്ന രാഷ്ട്രീയ നേതാവ് എന്നും പറയാം. അതു പക്ഷേ കണ്ണൂരിലും, ഒരു പരിധിവരെ മലബാറിലും ചെലവാകുമെങ്കിലും സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനായി എത്തുമ്പോൾ സിപിഎം വിരുദ്ധതകൊണ്ടു മാത്രം പിടിച്ചുനിൽക്കാനാകില്ല. തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് എന്ന ഗതികേടിൽ, ബിജെപി പാളയത്തിലേക്കൊഴുകാൻ നിൽക്കുന്ന അണികളെ പിടിച്ചുനിർത്താനുള്ള പുതിയ തന്ത്രങ്ങളും വേണ്ടിവരും.

English Summary: All You Need to Know About K Sudhakaran KPCC's New President