കൊൽക്കത്ത ∙ ബംഗാളിൽ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ നേതാക്കൾ തിരികെ തൃണമൂൽ കോൺഗ്രസിലേക്കു ചേക്കേറുന്നതിൽ ആശങ്കയോടെ ബിജെപി. തൃണമൂലിലേക്കുള്ള ‘ഘർ വാപസി’ തടയാൻ ബിജെപി പദ്ധതിയൊരുക്കുന്നു എന്നാണു റിപ്പോർട്ട്. ഇതിനിടെ ഉപാധ്യക്ഷനും മുൻ തൃണമൂൽ നേതാവുമായ മുകുൾ റോയ് പാർട്ടി യോഗം ബഹിഷ്കരിച്ചതു | BJP In Huddle | Ghar-Wapsi To Trinamool | Mamata Banerjee | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാളിൽ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ നേതാക്കൾ തിരികെ തൃണമൂൽ കോൺഗ്രസിലേക്കു ചേക്കേറുന്നതിൽ ആശങ്കയോടെ ബിജെപി. തൃണമൂലിലേക്കുള്ള ‘ഘർ വാപസി’ തടയാൻ ബിജെപി പദ്ധതിയൊരുക്കുന്നു എന്നാണു റിപ്പോർട്ട്. ഇതിനിടെ ഉപാധ്യക്ഷനും മുൻ തൃണമൂൽ നേതാവുമായ മുകുൾ റോയ് പാർട്ടി യോഗം ബഹിഷ്കരിച്ചതു ബിജെപിയുടെ തലവേദന കൂട്ടി.

ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് കൊൽക്കത്തയിൽ വിളിച്ച യോഗമാണു മുകുൾ റോയ് ബഹിഷ്കരിച്ചത്. ഇതേപ്പറ്റി മുകുൾ റോയ് ഒന്നും പ്രതികരിച്ചില്ല. തൃണമൂലിലേക്ക് മുകുൾ റോയി തിരികെ പോകാനൊരുങ്ങുന്നു എന്ന അഭ്യൂഹം മകൻ ശുഭ്രാൻശു തള്ളിക്കളയാതിരിക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. 35 ബിജെപി എംഎൽഎമാർ പാർട്ടിയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നതായി തൃണമൂൽ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

മമത ബാനർജി
ADVERTISEMENT

വിമതരും ഘർ വാപസിക്കാരും പാർട്ടിയിൽ കൂടിയതോടെ, മമതയുടെ മുൻ വിശ്വസ്തനും ഇപ്പോൾ ബിജെപി നേതാവുമായ സുവേന്ദു അധികാരി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായാണു സുവേന്ദു കാര്യങ്ങൾ ചർച്ച ചെയ്തത്. എംപിമാരായ അർജുൻ സിങ്ങും സൗമിത്ര ഖാനും കൂടുതൽ കാര്യങ്ങൾ പറയാനായി ഡൽഹിക്കു തിരിച്ചിട്ടുണ്ട്. 

സുവേന്ദു അധികാരി

ബംഗാളിൽ ബിജെപിയിലേക്കു ചേക്കേറിയതിൽ ഖേദപ്രകടനവുമായി മുൻ തൃണമൂൽ എംഎൽഎ പ്രബിർ ഘോഷാൽ രംഗത്തെത്തിയിരുന്നു. തന്റെ അമ്മ മരിച്ചപ്പോൾ തൃണമൂൽ എംപി കല്യാൺ ബന്ദോപാധ്യായ്, എംഎൽഎ കാഞ്ചൻ മുല്ലിക് എന്നിവർ വിളിച്ചു. മുഖ്യമന്ത്രി മമത ബാനർജി അനുശോചന സന്ദേശം അയച്ചു. എന്നാൽ ബിജെപിയുടെ പ്രാദേശിക നേതാക്കൾ മാത്രമാണ് അനുശോചനം അറിയിച്ചത്. അവഗണനയിൽ നിരാശയുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

അഭിഷേക് ബാനർജി
ADVERTISEMENT

‘ആളുകളെ വിഭജിച്ചു കൊണ്ടുള്ള രാഷ്ട്രീയത്തെ ബംഗാൾ സ്വീകരിക്കില്ല. ഇക്കാര്യം എനിക്കു മനസ്സിലായി. രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്–’  ശുഭ്രാൻശു അടുത്തിടെ പറഞ്ഞതും വലിയ ചർച്ചയായി. ശുഭ്രാൻശുവിന്റെ അമ്മയും മുകുൾ റോയിയുടെ ഭാര്യയുമായ കൃഷ്ണ റോയ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാൻ മമതയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജി വന്നതു ബിജെപി ക്യാംപിനെ ആശങ്കയിലാഴ്ത്തിയിരുന്നു.

മമത ബാനർജി

തൃണമൂൽ വിട്ടു പോയവരിൽ വളരെ ചെറിയ ശതമാനത്തിനാണു മത്സരിക്കാൻ സീറ്റു കിട്ടിയത്. ജയിച്ചു കയറിയത് നാലു പേർ മാത്രം. അതിൽപ്പെട്ട സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കി ബിജെപി. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നിശബ്ദനായിരിക്കുന്ന മുകുൾ റോയിയെ ചൊല്ലിയാണു ബിജെപിയുടെ ആശങ്ക മുഴുവനും. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന, പിന്നീട് ബംഗാളിൽ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവാണ് ഇദ്ദേഹം. സുവേന്ദുവിനെ കടന്നാക്രമിക്കുമ്പോഴും മുകുൾ റോയിയോട് മൃദു സമീപനമായിരുന്നു മമതയ്ക്ക് എന്നതും ശ്രദ്ധേയമാണ്.

ADVERTISEMENT

English Summary: BJP In Huddle To Stop Bengal Leaders' 'Ghar-Wapsi' To Trinamool