തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിനു മുകളിൽ ജൂൺ 11 ഓടു കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാനും സാധ്യതയെന്നു | Heavy rainfall | Rain | Rain In Kerala | Weather Forecast | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിനു മുകളിൽ ജൂൺ 11ഓടു കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താരതമ്യേന ദുർബലമായിരിക്കുന്ന മൺസൂൺ ശക്തമാവാൻ ഇത് കാരണമാകും. ജൂൺ 11 മുതൽ കേരളത്തിൽ വ്യാപകമായ മഴ ലഭിച്ചേക്കും.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം:

ADVERTISEMENT

ജൂണ്‍ 11 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 

ജൂണ്‍ 12 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ADVERTISEMENT

ജൂണ്‍ 13 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് – എന്നീ ജില്ലകളിൽ മഞ്ഞ അലർട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

കേരള തീരത്ത് ജൂൺ 10 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ജൂൺ 11 മുതൽ ജൂൺ 13 വരെ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ADVERTISEMENT

മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.

English Summary: Heavy rainfall expected in Kerala from June 11