വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പഠനത്തിനു കൊണ്ടു വന്ന് ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസ് പുറത്തേക്കു ചോർന്നതാണെന്ന സംശയമാണു ബലപ്പെടുന്നത്. | COVID-19, China, Wuhan Institute of Virology, Dr Shi Zhengli, Origin of COVID-19, Joe Biden, USA, China Virology labs, Mojiang, COVID crisis, Manorama Online

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പഠനത്തിനു കൊണ്ടു വന്ന് ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസ് പുറത്തേക്കു ചോർന്നതാണെന്ന സംശയമാണു ബലപ്പെടുന്നത്. | COVID-19, China, Wuhan Institute of Virology, Dr Shi Zhengli, Origin of COVID-19, Joe Biden, USA, China Virology labs, Mojiang, COVID crisis, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പഠനത്തിനു കൊണ്ടു വന്ന് ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസ് പുറത്തേക്കു ചോർന്നതാണെന്ന സംശയമാണു ബലപ്പെടുന്നത്. | COVID-19, China, Wuhan Institute of Virology, Dr Shi Zhengli, Origin of COVID-19, Joe Biden, USA, China Virology labs, Mojiang, COVID crisis, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വുഹാൻ നഗരത്തിലെ മാംസച്ചന്തയിൽനിന്നു ചോർന്നതാണ് കോവിഡ്19 സാംക്രമിക രോഗം പരത്തിയ കൊറോണ വൈറസ് എന്നു ലോകത്തെ വിശ്വസിപ്പിക്കാൻ ചൈന എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. വന്യമൃഗങ്ങളുടെയും വവ്വാലുകളുടെയും മാംസം വിൽക്കുന്ന ചന്തയിൽനിന്നു വൈറസ് ചോരാനുള്ള സാധ്യതയ്ക്കു മനുഷ്യൻ ഇടിവെട്ടേറ്റു മരിക്കാനുള്ള സാധ്യതയുടെ അംശം പോലുമില്ലെന്ന് ലോകമാകെ വിദഗ്ധർ പറയുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പഠനത്തിനു കൊണ്ടു വന്ന് ജനിതക മാറ്റം വരുത്തിയ വൈറസ് പുറത്തേക്കു ചോർന്നതാണെന്ന സംശയമാണു പകരം ബലപ്പെടുന്നത്. 

വെറും സംശയമല്ല, തെളിവുകളും ഗവേഷണ പ്രബന്ധങ്ങളും ഓരോന്നായി ചുരുളഴിയുന്നു. അന്വേഷണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ലോകമാകെ രഹസ്യാന്വേഷണ ഏജൻസികളും ശാസ്ത്രജ്ഞരും ഒരു പോലെ ഈ പരമരഹസ്യത്തിനു പിറകെയാണ്. പുണെയിലെ ദമ്പതികളായ ശാസ്ത്രജ്ഞരും ഇതു സംബന്ധിച്ച നിരവധി വസ്തുതകൾ കണ്ടെത്തി. വുഹാൻ ലാബിൽനിന്നു ചോർന്നതാണെങ്കിൽ ലോകത്തിനുണ്ടായ നഷ്ടത്തിനു പരിഹാരമായി 10 ലക്ഷം കോടി ഡോളർ ചൈന നഷ്ടപരിഹാരം നൽകണമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നതു വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ. ഇന്നു ലോകത്തെ ഏറ്റവും ഗൂഢമായ ആ രഹസ്യത്തിന്റെ ഉള്ളറകളിലേക്കാണിനി പോകുന്നത്. യുന്നാൻ പ്രവിശ്യയിലെ മോജിയാങ്ങിലുള്ള ഭൂഗർഭഖനി ഗുഹയിലേക്ക്...!!!

ADVERTISEMENT

രംഗം ഒന്ന് 

ഖനിഗുഹ ഏപ്രിൽ 2012 

മോജിയാങ്ങിലുള്ള ഖനിയിലെ ഗുഹ (ഷാഫ്റ്റ്) വൃത്തിയാക്കാൻ 2012 ഏപ്രിലിൽ 6 പേർ കയറുന്നിടത്താണ് അപസർപ്പക കഥകളെ വെല്ലുന്ന രഹസ്യങ്ങൾ ചുരുളഴിയുന്നത്. ഗുഹയ്ക്കു പുറത്തു വന്നവരിൽ 3 പേർ അതുവരെ കണ്ടിട്ടില്ലാത്ത ശ്വാസകോശ രോഗം വന്നു മരിച്ചു. ന്യുമോണിയ എന്നാണു കരുതിയത്. പ്രായക്കൂടുതലുള്ളവരും കരൾ രോഗവും മറ്റും ഉള്ളവരുമാണു മരിച്ചത്. സാർസ് വൈറസിനു സമാനമായ രോഗാണുക്കളെ അവരിൽ കണ്ടെത്തുകയും ചെയ്തു.

ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ഖനികളിലൊന്ന്. ചിത്രം: STR/ AFP

അതേക്കുറിച്ച് അന്വേഷിക്കാൻ 2013ൽ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ.ഷി ഷെംഗ്‌ലിയുടെ നേതൃത്വത്തിൽ ഒരു സംഘം വന്നു. വവ്വാലുകളുടെ കാഷ്ഠം ഉൾപ്പടെ നിരവധി സാംപിളുകൾ ശേഖരിച്ച് വുഹാൻ ലാബിൽ എത്തിച്ചു. ഗുഹയിലെ ഫംഗസ് ആണ് മൂന്നു പേരുടെ മരണത്തിനിടയാക്കിയതെന്ന് ഡോ. ഷി പറഞ്ഞു. പക്ഷേ അതു കളവായിരുന്നുവെന്ന് കൊറോണ വൈറസ് രഹസ്യം അന്വേഷിക്കുന്ന ഇന്റർനെറ്റ് കൂട്ടായ്മയായ ‘ഡ്രാസ്റ്റിക്’ കരുതുന്നു. അന്ന് അവർ കണ്ടെത്തിയത് RaBtCoV/4991 എന്ന് അന്നു പേരിട്ട കൊറോണ വൈറസ് ശൃംഖലയാണ്!

ADVERTISEMENT

രംഗം രണ്ട് 

വുഹാൻ ലാബിലെ വൈറസ്

വുഹാൻ ലാബിൽ ഇതെപ്പറ്റി പഠനവും പരീക്ഷണവും നടന്നുവെന്നതിനു തെളിവ് 2020 ഫെബ്രുവരിയിൽ ഡോ.ഷി തന്നെ ലോകപ്രശസ്ത ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച പ്രബന്ധമാണ്. വവ്വാൽ കാഷ്‌ഠത്തിൽ കണ്ടെത്തിയ വൈറസിനെ അവർ RaTG13 എന്നു പേരിട്ടിരുന്നു. കോവിഡ്19 പകർച്ചവ്യാധി പരത്തിയ വൈറസിനോട് 96.2% സാമ്യമുള്ള വൈറസ്! ഇതു നേരത്തെ ഗുഹയിലിറങ്ങി മരിച്ചവരിൽ കണ്ടെത്തിയ വൈറസ് തന്നെയാണോ അതോ ലാബിൽ ജനിതക മാറ്റം വരുത്തിയതോ? അതാണു ചൈന മറച്ചു പിടിക്കുന്ന രഹസ്യം.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ചിത്രം: Hector Retamal / AFP

ലാബിൽ 2017 വരെയുള്ള ഗവേഷണ പ്രബന്ധങ്ങളിൽ  ഇതേക്കുറിച്ചുള്ള പഠനത്തെക്കുറിച്ചു പറയുന്നുണ്ട്– ‘ഗെയ്ൻ ഓഫ് ഫംക്‌ഷൻ’ ഗവേഷണം. എന്നുവച്ചാൽ വൈറസ് പോലുള്ള സൂക്ഷ്മ ജീവികളിൽ ജനിതക മാറ്റം വരുത്തി അവയുടെ പകരൽ ശേഷിയും പ്രതിരോധശക്തിയും മറ്റൊരു ജീവിയിൽ അതിജീവിക്കാനുള്ള കഴിവുമൊക്കെ പഠനവിധേയമാക്കുന്ന ഗവേഷണമാണിത്. CRISPR എന്ന ജനിതക എഡിറ്റിങ് സാങ്കേതികവിദ്യയും ഇതിനായി ഉപയോഗിക്കാറുണ്ട്. 

ADVERTISEMENT

ലാബിൽ അങ്ങനെ ജനിതക മാറ്റം വരുത്തിയ മാരക വൈറസ് പുറത്തു കടന്നിരിക്കുമോ? മനുഷ്യനിൽനിന്നു മനുഷ്യനിലേക്ക് പകരാൻ കഴിയുന്ന ശേഷിയോടെ ലാബിൽ സൃഷ്ടിച്ച വൈറസ്! വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഏറ്റവും സുരക്ഷാക്രമീകരണങ്ങളുള്ള ബിഎസ്എൽ 4 ലാബിൽനിന്നാണു ചോർന്നിരിക്കുന്നത്. ഗവേഷണം നടന്ന കാലത്ത് യോഗ്യതയും പരിശീലനവും സിദ്ധിച്ച ടെക്നീഷ്യന്മാർക്ക് ലാബിൽ ക്ഷാമമായിരുന്നു. വേണ്ട യോഗ്യതകൾ ഇല്ലാത്തവർ ജോലി ചെയ്തിരുന്നു എന്നതും പുറത്തായിട്ടുണ്ട്.

ഞെട്ടിപ്പിക്കുന്ന സത്യം

ഗുഹയിൽ കയറി രോഗം വന്നു മരിച്ചവരിൽനിന്ന് ആർക്കും അതേ രോഗം പകർന്നില്ല. മാസ്കും സാനിറ്റൈസറും ഇല്ലാതിരുന്നിട്ടും അവർ ഇടപഴകിയ ഗ്രാമീണരും കൂടെയുണ്ടായിരുന്ന 3 പേരും സുരക്ഷിതർ. പക്ഷേ ലാബിൽനിന്നു പുറത്തായ വൈറസ് മനുഷ്യരിലൂടെ പകരും. വളരെ വേഗം. അപ്പോൾ ജനിതക മാറ്റം വരുത്തിയെന്നു തെളിഞ്ഞു. ഇത്തരം അപകടം പിടിച്ച ഗവേഷണങ്ങൾ ചൈനീസ് ബയോടെക്നോളജി ലാബുകളിൽ നടക്കുന്നുണ്ട്. ചെറിയൊരു കൈത്തെറ്റ് മതി പിടിച്ചാൽ കിട്ടാതാകാൻ.

രംഗം മൂന്ന്

കുൺമിങ് മെഡിക്കൽ സർവകലാശാല

ഗുഹയിലിറങ്ങിയ ഖനിത്തൊഴിലാളികൾക്ക് എന്താണു സംഭവിച്ചതെന്നതിനെക്കുറിച്ച് കുൺമിങ് മെഡിക്കൽ സർവകലാശാലയിലെ യുവ പിജി വിദ്യാർഥി ലി ഷു 60 പേജുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 2013ൽ ചൈനീസ് ഭാഷയിലുള്ള പ്രബന്ധം ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് തർജമ ചെയ്തപ്പോഴാണ് അതിലെ കണ്ടെത്തലുകൾ ലോകത്തെ ഞെട്ടിച്ചത്. കൊറോണ വൈറസ് പോലുള്ള വൈറസിൽനിന്നാണു രോഗം പകർന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. മരിച്ച രോഗികളുടെ ശ്വാസകോശ സിടി സ്കാനുകൾ അതിലുണ്ട്. സ്കാനുകൾ കണ്ടാൽ അസ്സൽ കോവിഡ് രോഗം വന്നു മരിച്ച രോഗിയുടെ സിടി സ്കാൻ പോലിരിക്കും.

കുൺമിങ് ആശുപത്രിയിൽ പരിചരണത്തിൽ കഴിയുന്ന രോഗികൾ. ചിത്രം: Frederic J. BROWN / AFP.

ഈ വസ്തുതകളെല്ലാം ചൈന ഒളിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷേ ഇന്റർനെറ്റിന്റെ ഇന്ദ്രജാലം അതാണ്. ഗൂഗിൾ സേർച്ച് കൊടുത്താൽ കീ വേഡ് കൃത്യമാണെങ്കിൽ ഏതു രഹസ്യവും പുറത്തെത്തും. അക്കാദമിക് പ്രബന്ധങ്ങൾ സൂക്ഷിക്കുന്ന ‘ചൈന നാഷനൽ നോളജ് ഇൻഫ്രാസ്ട്രക്ചർ’ എന്ന ഡേറ്റ ബേസിൽനിന്നാണ് ലി ഷുവിന്റെ പ്രബന്ധം കണ്ടെടുത്തത്. രഹസ്യം പറുത്താകുന്നത് അറിഞ്ഞു പരിഭ്രാന്തരായ ചൈനീസ് അധികൃതർ മോജിയാങ് ഖനി ഗുഹയിലേക്കുള്ള വഴികൾ അടച്ചു. ആരെയും കയറ്റാതായി. ലോകമാകെനിന്ന് ന്യൂസ് വീക്ക്, ബിബിസി, എപി, എൻബിസി തുടങ്ങിയ മാധ്യങ്ങളുടെ ലേഖകരും ഫൊട്ടോഗ്രാഫർമാരും ചെല്ലുമ്പോൾ മരങ്ങൾ മുറിച്ചിട്ടും ലോറി കുറുകെ നിർത്തിയും വഴിമുടക്കി. അന്വേഷിച്ചു പോയ വോൾ സ്ട്രീറ്റ് ജേണലിന്റെ ലേഖകനെ ലോക്കപ്പിലാക്കുക വരെ ചെയ്തു.

രംഗം നാല്

പുണെ ദമ്പതികളുടെ ‘നെറ്റ് ഗവേഷണം’

പുണെയിലെ ശാസ്ത്രജ്ഞരും ഗവേഷകരുമായ ഡോ.രാഹുൽ ബാഹുലികറും ഭാര്യ ഡോ.മോണാലി രഹാൽക്കറും വുഹാൻ ലാബിലെ ചോർച്ചയെക്കുറിച്ചു ഗവേഷണം നടത്തുന്നവരാണ്. ഇന്റർനെറ്റിലൂടെ നടത്തിയ ഗവേഷണം കുൺമിങ് മെഡിക്കൽ സർവകലാശാലയിലെ ഡോ. ലി ഷുവിന്റെ ഗവേഷണപ്രബന്ധം കണ്ടെത്തലിൽ എത്തിയപ്പോൾ അവർ അതു പ്രസിദ്ധീകരിച്ചു. അതോടെ ഇക്കാര്യം അന്വേഷിക്കുന്ന ഇന്റർനെറ്റ് കൂട്ടായ്മയായ ഡ്രാസ്റ്റിക്കിൽനിന്ന് സീക്കർ എന്ന പേരുള്ള അജ്ഞാതൻ ബന്ധപ്പെട്ടു. ഇപ്പോൾ ഗവേഷക ദമ്പതികളും ഡ്രാസ്റ്റിക്കിന്റെ ഭാഗമാണ്. 

ഡോ.രാഹുൽ ബാഹുലികറും ഭാര്യ ഡോ.മോണാലി രഹാൽക്കറും. ചിത്രം: Anirudha Karmarkar/The Week

ഏതു തരം വൈറസുകളാണെങ്കിലും അവയില്‍ മാറ്റം വരുത്താനുള്ള സാങ്കേതികത സ്വായത്തമാക്കിയവരാണ് വുഹാൻ ലാബിലുള്ളതെന്ന് ഈ ദമ്പതികള്‍ പറയുന്നു. എന്നാൽ പുതിയ കൊറോണവൈറസിനു പിന്നിലെ സത്യം അറിയണമെങ്കിൽ ലാബ് റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിക്കണം. മാത്രവുമല്ല, ലാബിൽ അത്തരമൊരു ‘കയ്യബദ്ധം’ പറ്റി എന്നു കണ്ടെത്തിയാൽ ഒട്ടേറെ നിയന്ത്രങ്ങളും പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ വരും. അതിനാലാണ് മിക്ക ലാബുകളും ഇത്തരമൊരു ‘ലാബ് എസ്കേപ്’ തിയറിയെ അംഗീകരിക്കാൻ മടിക്കുന്നതെന്നും ദമ്പതികൾ ‘ദ് വീക്കിനു’ നൽകിയ അഭിമുഖത്തിൽ പറയുന്നു.

സാർസ് കോവ് 2 വൈറസിനെ ഗുഹയിൽനിന്നു ലഭിച്ച വൈറസിൽ ജനിതക പരിവർത്തനം നടത്തി സൃഷ്ടിച്ചതാണെങ്കിൽ സാർസ് കോവ് 3യും 4മെല്ലാം ലാബിലുണ്ടായിരിക്കാമെന്നും ഇവർ പറയുന്നു. അതിനാല്‍ത്തന്നെ എന്തിന്റെ പേരില്‍ നടത്തുന്നതാണെങ്കിലും ഇത്തരം ഗവേഷണങ്ങൾക്കു തടയിടണം. ഹോഴ്‌സ്ഷൂ ബാറ്റ്സ് എന്നറിയപ്പെടുന്ന കുഞ്ഞൻ വവ്വാലുകൾ (15 ഗ്രാം മാത്രമാണു ഭാരം) ഏറ്റവുമധികം കാണപ്പെടുന്നത് ചൈനയിലാണ്. അവയിലൂടെയാണ് കൊറോണവൈറസ് പ്രധാനമായും പരക്കുന്നതും. അതിനാൽത്തന്നെ സാർസ് കോവ് വൈറസുമായി ബന്ധപ്പെട്ട് ഈ വവ്വാലുകളെ ഉപയോഗിച്ച് വൻ ഗവേഷണങ്ങളാണു ചൈനയിൽ നടക്കുന്നത്. കഴിഞ്ഞ 18 വർഷമായി അതു തുടരുന്നു. 

‘ചൈനയുടേത് ഒരു ജൈവായുധമാണോയെന്നു പറയാനാകില്ല. ഒരു ഗവേഷകന്‍ എന്ന നിലയ്ക്ക് ഒരു കാര്യം പറയാം. എല്ലായിനം സാർസ് കോവ് വൈറസുകളെയും പ്രതിരോധിക്കുന്ന വാക്സീന്‍ നിർമിക്കുന്നതിനു വേണ്ടി ജനിതക പരിവർത്തനം നടത്തി തയാറാക്കിയ ഒരു വൈറസായിരിക്കാം വുഹാനിലെ ലാബിലെ അശ്രദ്ധ കാരണം പുറത്തേക്കു ചാടിയത്. ലോകത്ത് പലയിടത്തും സാർസ് കോവ് വൈറസിൽ ഗവേഷണം നടക്കുന്നുണ്ടെങ്കിലും വുഹാനില്‍ ഉള്ളയത്ര അത്യന്താധുനിക സൗകര്യങ്ങൾ എവിടെയും ലഭ്യമല്ലെന്നും ഓർക്കണം’– ഡോ.രാഹുൽ ബാഹുലിക്കർ പറഞ്ഞു നിർത്തി.

വിടില്ല, ചൈനയുടെ കള്ളം കണ്ടുപിടിക്കും

ഗുഹയിലെ വൈറസിന് ഗെയ്ൻ ഓഫ് ഫംക്‌ഷൻ ഗവേഷണത്തിലൂടെ ജനിതക മാറ്റം വുഹാൻ ലാബിൽ വരുത്തിയെന്നത് ഇപ്പോൾ തീർച്ചയാണ്. പക്ഷേ വൈറസ് എങ്ങനെ പുറത്തെത്തി? ബിഎസ്എൽ 4 അതീവ സുരക്ഷ ലാബിൽ അശ്രദ്ധമായി കൈകാര്യം ചെയ്ത ആരോ എത്തിച്ചതാണോ? ലാബിലെ ജീവനക്കാർക്കു രോഗം പകർന്നതിനെക്കുറിച്ചുള്ള വസ്തുത ചൈന വെളിപ്പെടുത്തുന്നില്ല. വുഹാൻ ലാബ് രഹസ്യങ്ങൾ ചൂഴ്ന്നു നിൽക്കുന്ന ഡ്രാക്കുളക്കോട്ട പോലെയാണിന്ന്. ഈച്ചയെ പോലും അവിടേക്ക് അടുപ്പിക്കുന്നില്ല. പക്ഷേ ഉഗ്ര സ്ഫോടക ശേഷിയുള്ള ആ രഹസ്യവും ഒരു നാള്‍ പുറത്തു വരുമെന്നതിൽ സംശയമില്ല.

English Summary: China's Secret Story Behind the Origin of Coronavirus