ക്യാപ്റ്റൻ, ദാദാ, ജോയ്, ടാർസൻ, വണ്ടർ, പഞ്ച്, സ്പാർക്ക് എന്നിങ്ങനെ അനവധി ബ്രാൻഡ് നാമത്തിൽ ബംഗ്ല ലഭ്യമാണ്. ബംഗാളിലെ മദ്യവിപണിയുടെ 40 ശതമാനത്തോളം ബംഗ്ലയാണ്. bengla liquor brand, country liquor, west bengal, excise department, illegal liquor, branded country liquor,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ കപ്പയിൽനിന്നു പ്രാദേശികമായി മദ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ കേരളം തുടരുമ്പോൾ ബംഗാളിൽ നാടൻ മദ്യമായ ‘ബംഗ്ല’യുടെ കച്ചവടം പുതിയ ഉയരങ്ങളിൽ. കാലങ്ങളിലായി ബംഗാളിലുണ്ടായിരുന്ന വാറ്റ് മദ്യമാണ് ആധുനികവൽക്കരിച്ച് ‘ബംഗ്ല’ എന്ന പൊതു ബ്രാൻഡിൽ വിൽക്കുന്നത്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും പ്രാപ്യമായ മദ്യം എന്ന നിലയിൽ ബംഗാളിൽ സൂപ്പർഹിറ്റാണ് ഈ മദ്യത്തിന്റെ വിൽപ്പന. എല്ലാ ലൈസൻസ്ഡ് മദ്യ ഔട്ട്‌ലെറ്റുകളിലും ബംഗ്ല ലഭിക്കും.

പ്രാദേശിക മദ്യത്തെ മാർക്കറ്റ് ചെയ്യുന്നത് ഇന്ത്യയിലെ വിരലില്ലെണ്ണാവുന്ന സംസ്ഥാനങ്ങൾ മാത്രമാണ്. ഗോവയിൽ കശുമാങ്ങയിൽ നിന്നുള്ള ഫെനി പോലെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ ഗോത്രങ്ങൾക്കു പ്രത്യേകം റൈസ് ബീയറുകൾ ഉണ്ടെങ്കിലും ഇത് പൊതുവിപണിയിൽ ലഭ്യമല്ല. അപോങ് ഉൾപ്പെടെയുള്ള ജനപ്രിയ റൈസ് ബീയറുകൾ വിപണം നടത്താൻ ചർച്ച നടന്നെങ്കിലും യാഥാർഥ്യമായിട്ടില്ല.

ADVERTISEMENT

ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്നാണ് ബംഗ്ല തയ്യാറാക്കുന്നത്. 650 എംഎൽ കുപ്പിക്കു ശരാശരി 120 രൂപയാണ് വില. കപ്പയിൽ നിന്നെന്നപോലെ സ്റ്റാർച്ചിൽ നിന്നാണ് മദ്യനിർമാണം. ക്യാപ്റ്റൻ, ദാദാ, ജോയ്, ടാർസൻ, വണ്ടർ, പഞ്ച്, സ്പാർക്ക് എന്നിങ്ങനെ അനവധി ബ്രാൻഡ് നാമത്തിൽ ബംഗ്ല ലഭ്യമാണ്. ബംഗാളിലെ മദ്യവിപണിയുടെ 40 ശതമാനത്തോളം ബംഗ്ലയാണ്. സർക്കാറിന്റെ മുഖ്യവരുമാനങ്ങളിലൊന്നും ബംഗ്ല വിൽപനയിലൂടെയുള്ള നികുതിയാണ്.

ബംഗാളിലെ ഗ്രാമങ്ങളിൽ കാലാകാലങ്ങളിലായി നാടനായി വാറ്റിയിരുന്ന ബംഗ്ല ആധുനിക ഡിസ്‌ലറികളിലാണ് ഇപ്പോൾ നിർമിക്കുന്നത്. മറ്റു മദ്യങ്ങളേക്കാൾ വീര്യം കൂടിയ ബംഗ്ല കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും കൂടുതൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കുകയാണ് സർക്കാർ ചെയ്തത്.

ADVERTISEMENT

ചെറിയ വരുമാനത്തിൽ ജീവിക്കുന്ന റിക്ഷക്കാർ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്കുള്ള മദ്യം എന്ന നിലയിൽ ബംഗ്ലയെ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് സർക്കാറും നയപരമായി കരുതുന്നു. വ്യാജ മദ്യദുരന്തങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. നേരത്തേ ബംഗാളിലെ പ്രധാന പട്ടണങ്ങളിൽ ഓൺലൈനിൽ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ലോക്ഡൗണ്‍ സമയത്തും മറ്റും അനവധി പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്. 

ആചാരങ്ങളുമായും ഉൽസവങ്ങളുമായും ബന്ധപ്പെട്ടാണ് ബംഗ്ല മുൻപ് ഗ്രാമങ്ങളിൽ നിർമിച്ചിരുന്നത്. കാളീപൂജയ്ക്കായി ഉപയോഗിക്കുന്ന ബംഗ്ലയിൽ 75 % വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടാകും. നീളത്തിൽ അരിഞ്ഞ ഇഞ്ചി ഉപ്പിൽ മുക്കി ബംഗ്ലാ കുടിച്ച് രാഷ്ട്രീയം പറയുന്ന നാടൻ മനുഷ്യർ ബംഗാളി സിനിമകളിലെ നിത്യചിത്രമാണ്.

ADVERTISEMENT

English Summary: Bengla brand country liquor superhit in Bengal