തിരുവനന്തപുരം ∙ മരംമുറി വിവാദത്തിൽ സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചേക്കും. റവന്യു വകുപ്പ് ഇത്തരത്തിൽ അന്വേഷണം വേണമെന്ന് നിർദേശിച്ചു. ഉന്നത തല അന്വേഷണത്തിൽ വകുപ്പുകളുടെ... Muttil Rosewood Smuggling, Muttil Rosewood Case, Kerala Government

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മരംമുറി വിവാദത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും. റവന്യു വകുപ്പ് ഇത്തരത്തിൽ അന്വേഷണം വേണമെന്ന് നിർദേശിച്ചു. ഉന്നതതല അന്വേഷണത്തിൽ വകുപ്പുകളുടെ സംയുക്ത അന്വേഷണ സംഘം ആകാമെന്ന നിലപാടും ഉയരുന്നുണ്ട്. റവന്യു, പൊലീസ്, ഫോറസ്റ്റ്, വിജിലൻസ് വകുപ്പുകളുടെ സംയുക്ത സംഘത്തെ ചുമതലപ്പെടുത്താനാണ് നീക്കം.

മരംമുറി വിവാദത്തിൽ ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. വിവാദ ഉത്തരവിന്റെ മറവിൽ ഏതൊക്കെ വനമേഖലയിൽ നിന്നും മരങ്ങൾ മുറിച്ചുമാറ്റിയെന്ന് പരിശോധിക്കുകയാണ് വനംവകുപ്പ്. ഇതിന്റെ റിപ്പോർട്ട് തിങ്കളാഴ്ച ലഭ്യമാകും. ഇതോടെ കൂടുതൽ ആരോപണങ്ങളുമുയരുമെന്ന് സർക്കാർ കരുതുന്നു.

ADVERTISEMENT

കൂടുതൽ വനമേഖലയിൽ നിന്നും വ്യാപകമായി മരം മുറിച്ചിരുന്നുവെന്ന പരാതി ഉയരുന്നുണ്ട്. ആസൂത്രിതമായ നീക്കങ്ങളാണ് നടന്നതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കും വിധമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളും.

ഉത്തരവ് തയാറാക്കുന്നതിനു മുൻപുതന്നെ കേരളത്തിലെ ഏറ്റവും പ്രഫഷനലായ മരംമുറി സംഘത്തിനെ മരംമുറിക്കുന്നതിന് ചുമതലപ്പെടുത്തുന്നു. അവർ അവരുടെ പണി പൂർത്തിയായ ശേഷം മുറിക്കുന്നതിനുള്ള ഉത്തരവ് പിൻവലിക്കുന്നു. ഇതാണ് ആസൂത്രിതമായി കാര്യങ്ങൾ നടത്തിയെന്ന അനുമാനത്തിലെത്താൻ കാരണം.

ADVERTISEMENT

ഇൗ വൻ തട്ടിപ്പിന് പിന്നിൽ െബംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന സൂചനകളാണ് പൊലീസിന്റെയും വനംവകുപ്പിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഇൗ സംഘം കേരളത്തിലെ രാഷ്ട്രീയ –ഉദ്യോഗസ്ഥ ബന്ധങ്ങൾ ഏതൊക്കെ തലത്തിൽ ഉപയോഗിച്ചുവെന്നതാണ് ഇനി പുറത്തുവരാനുള്ളത്.

English Summary: Muttil Rosewood Smuggling - Government may order high level enquiry