ജയ്പുർ∙ ബിജെപിയിൽ ചേരുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ വാദം തള്ളി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ... Sachin Pilot, Rajasthan, BJP, Rita Bahuguna Joshi, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ ബിജെപിയിൽ ചേരുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ വാദം തള്ളി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ഒരു ടിവി ചാനലിനോടാണ് ബിജെപിയിൽ ചേരുന്ന കാര്യം സച്ചിനുമായി ചർച്ച ചെയ്തെന്ന് റീത്ത പറഞ്ഞത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ റീത്തയുടെ അവകാശവാദം വലിയ ചർച്ചയായിരുന്നു.

എന്നാൽ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറോടാകാം റീത്ത സംസാരിച്ചതെന്ന നിലപാടാണ് സച്ചിൻ പൈലറ്റ് സ്വീകരിച്ചത്. റീത്തയ്ക്ക് തന്നോടു സംസാരിക്കാനുള്ള ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ഇന്ധനവില വർധനയ്ക്ക് എതിരെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെത്തിയ സച്ചിൻ മാധ്യമങ്ങളോടു പറഞ്ഞത്.

ADVERTISEMENT

കഴിഞ്ഞ ജൂലൈയിൽ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിനോടു കലഹിച്ചുള്ള സച്ചിൻ പൈലറ്റിന്റെ നിലപാട് പാർട്ടിക്കുള്ളിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഹൈക്കമാൻ‍ഡ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എന്നാൽ പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പൈലറ്റ് ക്യാംപിന്റെ നിലപാട്.

English Summary: Pilot refutes Rita Bahuguna Joshi's claim of him joining BJP