തിരുവനന്തപുരം∙ മരത്തെ സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിവസവും പട്രോളിങ് നടത്തുന്ന രാജ്യത്തെ ഏക ഫോറസ്റ്റ് ഡിവിഷനാണ് മറയൂർ. കോവിഡോ മഴയോ വൈകുന്നേരം 6 മുതൽ രാവിലെ 7 വരെയുള്ള | Sandalwood Plant, Sandalwood Smuggling, Forest, Manorama News, Marayoor Sandalwood

തിരുവനന്തപുരം∙ മരത്തെ സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിവസവും പട്രോളിങ് നടത്തുന്ന രാജ്യത്തെ ഏക ഫോറസ്റ്റ് ഡിവിഷനാണ് മറയൂർ. കോവിഡോ മഴയോ വൈകുന്നേരം 6 മുതൽ രാവിലെ 7 വരെയുള്ള | Sandalwood Plant, Sandalwood Smuggling, Forest, Manorama News, Marayoor Sandalwood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മരത്തെ സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിവസവും പട്രോളിങ് നടത്തുന്ന രാജ്യത്തെ ഏക ഫോറസ്റ്റ് ഡിവിഷനാണ് മറയൂർ. കോവിഡോ മഴയോ വൈകുന്നേരം 6 മുതൽ രാവിലെ 7 വരെയുള്ള | Sandalwood Plant, Sandalwood Smuggling, Forest, Manorama News, Marayoor Sandalwood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഒരു പ്രത്യേക മരത്തെ സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിവസവും പട്രോളിങ് നടത്തുന്ന രാജ്യത്തെ ഏക ഫോറസ്റ്റ് ഡിവിഷനാണ് മറയൂര്‍. കോവിഡോ മഴയോ വൈകുന്നേരം 6 മുതല്‍ രാവിലെ 7 വരെയുള്ള പട്രോളിങിനു തടസമല്ല. കാരണം, 15 സ്‌ക്വയര്‍ കിലോമീറ്ററിലായി നില്‍ക്കുന്നത് 58,000 ചന്ദനമരങ്ങളാണ്. ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. മറയൂരിലെ ഏറ്റവും വലിയ ചന്ദനമരത്തിന്റെ മതിപ്പുവില അഞ്ചുകോടിയോളം രൂപ. എന്തിന്, ഇല ഒഴികെ എല്ലാം ഉപയോഗിക്കാവുന്ന ചന്ദനമരത്തിന്റെ തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് വില.

മരം മുറി വിവാദങ്ങളുണ്ടായാലും ഇല്ലെങ്കിലും കേരളത്തിലെ ഏക ചന്ദന ഡിപ്പോ സ്ഥിതി ചെയ്യുന്ന മറയൂര്‍ ഡിവിഷന്‍ നിതാന്ത ജാഗ്രതയിലാണ്. 2004ല്‍ 2660 മരങ്ങളും 2005ല്‍ 2490 മരങ്ങളുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷം 13 മരം നഷ്ടപ്പെട്ടു. ഈ വര്‍ഷം ഇതുവരെ മരങ്ങളൊന്നും കൊള്ളക്കാര്‍ കൊണ്ടുപോയിട്ടില്ല. 12 അടി ഉയരമുള്ള മതിലിനുള്ളിലാണ് ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണ്‍. എല്ലായിടത്തും സിസിടിവി ക്യാമറ നിരീക്ഷണമുണ്ട്. രാത്രിയും പകലും വാച്ചര്‍മാര്‍. 3 ഗോഡൗണുകളിലായി സൂക്ഷിക്കാന്‍ കഴിയുന്നത് 200 ടണ്‍ ചന്ദനം.

ADVERTISEMENT

ചന്ദനമരം വീട്ടില്‍ വളര്‍ത്താമോ?

ചന്ദനം സര്‍ക്കാരിന്റെ മരമാണെന്നും വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് മിക്കവരുടേയും ധാരണ.  ഈ ധാരണ തെറ്റാണെന്നു മറയൂര്‍ ചന്ദന ഡിവിഷന്റെ ചുമതലയുള്ള ഡിഎഫ്ഒ രഞ്ജിത്ത് പറയുന്നു. സര്‍ക്കാര്‍ മരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമില്ല. പ്ലാന്റേഷനായും വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം.

ഇപ്പോഴത്തെ നിയമം അനുസരിച്ച്, മരം ഭീഷണിയാണെങ്കിലോ ചരിഞ്ഞു വീണുകിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്ക് മരം മുറിക്കാം. ഇതിനു ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്കു നിവേദനം നല്‍കണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കി മറയൂരിലേക്കു കൊണ്ടുവരും.

കേരളത്തില്‍ എവിടെ ചന്ദനമരം മുറിച്ചാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുവരുന്നത്. മറയൂരില്‍ മാത്രമാണ് വനംവകുപ്പിനു ചന്ദന ഡിപ്പോയുള്ളത്. മറയൂരിലെത്തിച്ചാല്‍ മരത്തിന്റെ തൂക്കം നോക്കും.  മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിലാണ് ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത്.

ADVERTISEMENT

വീട്ടിലെ ചന്ദന മരം; കിട്ടിയത് 34 ലക്ഷംരൂപ

മരത്തിനോ  സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം.

ചന്ദനത്തില്‍ 15 വിഭാഗങ്ങളുണ്ട്. ഓരോന്നിനും ഓരോ വിലയാണ്. ഫസ്റ്റ് ക്ലാസിനു 16000രൂപയും സെക്കന്‍ഡ് ക്ലാസിനു 14,000 രൂപയുമാണ് വില. 23% നികുതിയുണ്ട്. ഉദാഹരണത്തിന്, ഒരു മരത്തിനു 100 കിലോ ഭാരമുണ്ടെങ്കില്‍ ഏകദേശം 20 കിലോ ഫസ്റ്റ് ക്ലാസില്‍ പോകും ബാക്കി സെക്കന്‍ഡ് ക്ലാസിലും മറ്റു വിഭാഗങ്ങളിലും പോകും. ഇതനുസരിച്ചായിരിക്കും വിലയും നല്‍കുക. 

പണം നല്‍കുന്നതിനു മുന്‍പ് ബന്ധപ്പെട്ട ഡിഎഫ്ഒയും സ്ഥലം ഉടമയുമായി റെക്കോര്‍ഡ് എല്ലാം കൃത്യമാണെന്നു കരാര്‍ വയ്ക്കും. 2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു. ഇപ്പോള്‍, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.

ADVERTISEMENT

മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം. മറയൂരിലെ സ്വകാര്യ ഭൂമിയില്‍നിന്നും  ഡിപ്പോയിലേക്കു മരം വരുന്നുണ്ട്. ഒന്നരവര്‍ഷം മുന്‍പ് മറയൂരിലെ സ്വകാര്യ വ്യക്തിയുടെ ചന്ദന മരത്തിനു 34 ലക്ഷം കിട്ടി. തടി ലേലം ചെയ്യുമ്പോള്‍ ഉടമസ്ഥനു ട്രഷറി വഴി പണം നല്‍കും.

മറയൂരിലെ വലിയ ചന്ദന മരം; വില 5 കോടി

മുപ്പതോളം ഇനം ഉണ്ടെങ്കിലും സന്റാലം ആല്‍ബം ആണ് കേരളത്തിലെ മികച്ച ചന്ദന ഇനം. ഓസ്‌ട്രേലിയ ഈ ഇനം ഇവിടെനിന്ന് കൊണ്ടുപോയി പ്ലാന്റേഷന്‍ ആരംഭിച്ചു. ചന്ദനമരങ്ങള്‍ ഏറെയുണ്ടായിരുന്ന മൈസൂരിലും തമിഴ്‌നാട്ടിലും അസുഖം കാരണം ഏറെ മരങ്ങള്‍ നശിച്ചപ്പോള്‍ കൂടുതല്‍ മരങ്ങള്‍ മറയൂരിലായി.

പുതിയ മരങ്ങള്‍ വയ്ക്കുന്ന നടപടികളും മറയൂരില്‍ പുരോഗമിക്കുന്നു. ചന്ദനം അര്‍ധ പരാദ സസ്യമായതിനാല്‍ ഒറ്റയ്ക്കു ജീവിക്കാനാകില്ല. ഇത്തിള്‍ കണ്ണിയുടെ സ്വഭാവമാണ്. ചെറിയ ചെടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്കു നടാതെ തൊട്ടാവാടി, കാറ്റാടി മരം പോലുള്ളവ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി  ആഹാരം ഇതു നല്‍കും. 2 വര്‍ഷമായി മറയൂരില്‍ പുതിയ ചന്ദനതൈകള്‍ നടന്നുണ്ട്. 4800 തൈകള്‍ കഴിഞ്ഞ വര്‍ഷം വച്ചു.

'പ്ലസ് ട്രീ' എന്നതാണ് മികച്ച മരത്തെ പറയുന്നത്. വണ്ണം കൂടുതലുള്ള ഒത്തൊരു മരമെന്നാണ് വിശേഷണം.  ഒരുമീറ്റര്‍ വണ്ണത്തില്‍ മുറിച്ചാല്‍ 5 കിലോയില്‍ കുറയാത്ത ഭാരം ഉണ്ടായിരിക്കണം, ചെത്തിയാല്‍ ഭംഗി വേണം. ഇതു രണ്ടും ചേര്‍ന്നാല്‍ ലക്ഷണമൊത്ത ചന്ദനമായി.

2013 വരെ ചന്ദനത്തിന്റെ തടിയിലെ വെള്ളയ്ക്കു വിലയില്ലായിരുന്നു. വെള്ളയ്ക്കു മണം ഇല്ലാത്തതായിരുന്നു കാരണം. വെള്ളയും തൊലിയും ക്ലാസിഫിക്കേഷനില്‍ വന്നതോടെ ഇല ഒഴികെ എല്ലാത്തിനും വിലയാണ്. മറയൂരിലെ വലിയ ചന്ദന മരത്തിനു ഏകദേശം 5 കോടിരൂപ വിലവരുമെന്നു വനം വകുപ്പ് അധികൃതര്‍ പറയുന്നു.

ചന്ദനം മുറിക്കാന്‍ പ്രത്യേകിച്ച് കാലാവധിയൊന്നുമില്ല. ഉണങ്ങിയ മരമോ മൃഗങ്ങള്‍ കുത്തിമറിക്കുന്ന മരമോ കാറ്റത്ത് ഒടിഞ്ഞ ശിഖരമോ ചന്ദനഡിപ്പോയിലേക്ക് എടുക്കാം. ഫോറസ്റ്റ് കോഡില്‍ മരം എടുക്കുന്നതിനു നടപടിക്രമം ഉണ്ട്. ഏതു സ്ഥലത്തുനിന്നാണ് മരം എടുക്കുന്നതെന്ന് റെയ്ഞ്ച് ഓഫിസറും ഡിഎഫ്ഒയും രേഖപ്പെടുത്തണം.

ഫീല്‍ഡില്‍ പോകുമ്പോള്‍ സ്റ്റാഫ് ഉണ്ടായിരിക്കണം. എങ്ങനെ മരം മുറിക്കണം, എപ്പോള്‍ മറിക്കണം, ഏതു ഭാഗങ്ങളെല്ലാം ഉപയോഗിക്കണം എന്നെല്ലാം രേഖപ്പെടുത്തും. എല്ലാമരവും മൂന്നു വര്‍ഷം കൂടുമ്പോള്‍ നമ്പര്‍ ചെയ്യും. മറയൂരില്‍ വനം വകുപ്പ് ചന്ദന മരത്തിന്റെ വിത്തും വില്‍പ്പന നടത്തുന്നുണ്ട്.

കന്നഡക്കാരെ മോഹിപ്പിക്കുന്ന മറയൂര്‍ ചന്ദനം

കര്‍ണാടക സോപ്പ് ആന്‍ഡ് ഡിറ്റര്‍ജന്‍സ് (മൈസൂര്‍ സാന്‍ഡല്‍ സോപ്പ് നിര്‍മിക്കുന്ന കമ്പനി) ആണ് മറയൂരിലെ ചന്ദനം 98 ശതമാനവും വാങ്ങുന്നതെന്നു ഡിഎഫ്ഒ രഞ്ജിത്ത് പറയുന്നു. കേരളത്തിലെയും പുറത്തെയും ക്ഷേത്രങ്ങളും ചന്ദനം വാങ്ങിക്കുന്നുണ്ട്.

മറയൂരില്‍ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനു തൈലം നിര്‍മിക്കുന്ന ഫാക്ടറി ഉണ്ട്. തൈലം 10 എംഎല്ലിനു 5000 രൂപയാണ് വില. ഇപ്പോള്‍ പ്രവര്‍ത്തനം ഇല്ല. തൈലത്തിനുവില കൂടുതലായതിനാല്‍ ആവശ്യക്കാര്‍ കുറവാണ്.

വിശാഖപട്ടണത്തും കൊല്‍ക്കത്തയിലുമുള്ള ക്ഷേത്രങ്ങള്‍ മറയൂരില്‍ ചന്ദനം വാങ്ങാനെത്താറുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു എല്ലാവര്‍ഷവും ചന്ദനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. അവര്‍ കൂടുതല്‍ വില നല്‍കണം. സ്റ്റോക്ക് ഉള്ളതിനാല്‍ 2017ന് ശേഷം ഗുരുവായൂര്‍ക്ഷേത്രം ചന്ദനം എടുത്തിട്ടില്ല. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളിലെ ക്ഷേത്രങ്ങളും ലേലത്തില്‍ പങ്കെടുക്കാറുണ്ട്. ലേല വിവരം മെയിലിലൂടെ അറിയിക്കും.

ഓയില്‍ കണ്ടന്റ് കൂടുതല്‍ മറയൂര്‍ ചന്ദനത്തിലാണെന്നത് മറ്റൊരു പ്രത്യേകതയാണ്. കര്‍ണാടകയിലുണ്ടാകുന്ന ചന്ദനം 100 കിലോ വാറ്റിയാല്‍ 3 കിലോ ഓയില്‍ കിട്ടുമെങ്കില്‍ മറയൂര്‍ ചന്ദനം വാറ്റിയാല്‍ 5 മുതല്‍ 8 കിലോ വരെ ഓയില്‍ ലഭിക്കും. 1 കിലോ ഓയിലിന് 3 ലക്ഷം രൂപയാണ് വില.

മണ്ണും കാലാവസ്ഥയും മറയൂര്‍ ചന്ദനത്തിന്റെ പ്രത്യേകത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. മറയൂരില്‍ മഴ കുറവാണ്. ഭൂമിയുടെ ചരിവും പ്രത്യേകതയാണ്. ആനമുടിയുടെ താഴെയാണ് മറയൂര്‍. മറയൂരിന്റെ അതിര്‍ത്തി സമുദ്രനിരപ്പില്‍നിന്ന് 580 മീറ്റര്‍ ഉയരത്തിലാണ്. 64 സ്‌ക്വയര്‍ കിലോമീറ്ററാണ് മറയൂര്‍ ഡിവിഷന്‍. 2005വരെ റെയ്ഞ്ച് ആയിരുന്നു. ഡിവിഷനാക്കിയപ്പോള്‍ സൗകര്യം കൂടി. 2 റെയ്ഞ്ചും 4 ഫോറസ്റ്റ് സ്റ്റേഷനും വന്നു.

English Summary: Is it illegal to grow sandalwood tree in a private property in Kerala