കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും (ബിജെപി), തൃശൂരിൽ പത്മജ വേണുഗോപാലും (കോൺഗ്രസ്), ഹരിപ്പാട്ട് ആർ.സജിലാലും (സിപിഐ), പട്ടാമ്പിയിൽ റിയാസ് മുക്കോളിയുമാണു തോൽപിച്ച മണ്ഡലത്തെ കൈവിടാതെ തുടരുന്നവർ | Kerala Assembly Elections 2021 | PK Krishnadas | Padmaja Venugopal | Riyas Mukkoli | R Sajilal | Manorama Online

കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും (ബിജെപി), തൃശൂരിൽ പത്മജ വേണുഗോപാലും (കോൺഗ്രസ്), ഹരിപ്പാട്ട് ആർ.സജിലാലും (സിപിഐ), പട്ടാമ്പിയിൽ റിയാസ് മുക്കോളിയുമാണു തോൽപിച്ച മണ്ഡലത്തെ കൈവിടാതെ തുടരുന്നവർ | Kerala Assembly Elections 2021 | PK Krishnadas | Padmaja Venugopal | Riyas Mukkoli | R Sajilal | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും (ബിജെപി), തൃശൂരിൽ പത്മജ വേണുഗോപാലും (കോൺഗ്രസ്), ഹരിപ്പാട്ട് ആർ.സജിലാലും (സിപിഐ), പട്ടാമ്പിയിൽ റിയാസ് മുക്കോളിയുമാണു തോൽപിച്ച മണ്ഡലത്തെ കൈവിടാതെ തുടരുന്നവർ | Kerala Assembly Elections 2021 | PK Krishnadas | Padmaja Venugopal | Riyas Mukkoli | R Sajilal | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മറ്റു ജില്ലകളിൽനിന്നെത്തി മത്സരിക്കുന്നവർ പലരും തിരഞ്ഞെടുപ്പു തോൽവിയോടെ കളം വിടുന്നതാണു പതിവ്. എന്നാൽ ഈ പതിവു തെറ്റിക്കുന്ന ചിലരുണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും അതേ മണ്ഡലങ്ങളിൽ തുടരുകയാണു നാലു പ്രധാന സ്ഥാനാർഥികൾ. കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും (ബിജെപി), തൃശൂരിൽ പത്മജ വേണുഗോപാലും (കോൺഗ്രസ്), ഹരിപ്പാട്ട് ആർ.സജിലാലും (സിപിഐ), പട്ടാമ്പിയിൽ റിയാസ് മുക്കോളിയുമാണു (കോൺഗ്രസ്) തോൽപിച്ച മണ്ഡലത്തെ കൈവിടാതെ അവിടെത്തന്നെ തുടരുന്നവർ. അഞ്ചു വർഷത്തിനിടെ രാഷ്ട്രീയ കാലാവസ്ഥ മാറാം. ഈ മണ്ഡലമെന്നല്ല, ചിലപ്പോൾ മത്സരിക്കാൻ സീറ്റു തന്നെ ലഭിക്കണമെന്നില്ല. അതൊന്നും പക്ഷേ ഇപ്പോൾ ഇവരുടെ ചിന്താവിഷയമല്ല.

‘വാക്കാണ് പ്രധാനം’

ADVERTISEMENT

പട്ടാമ്പിയിൽതന്നെ അടുത്ത തിരഞ്ഞെടുപ്പിലും മത്സരിച്ചോളൂ എന്നു പാർട്ടി നേതൃത്വം പറഞ്ഞിട്ടൊന്നുമല്ല കൊണ്ടോട്ടിക്കാരൻ റിയാസ് മുക്കോളി പട്ടാമ്പിയിൽ താമസം തുടരുന്നത്. പതിനേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിച്ച മണ്ഡലം അടുത്ത തിരഞ്ഞെടുപ്പിൽ പുഷ്പംപോലെ ജയിക്കാമെന്നു കരുതിയിട്ടുമല്ല. വോട്ടർമാർക്കു കൊടുത്ത വാക്കുപാലിക്കാനാണ്, തിരഞ്ഞെടുപ്പു തോൽവിക്കുശേഷം റിയാസ് കുടുംബസമേതം പട്ടാമ്പിയിലേക്കു താമസം മാറ്റിയത്. ‘ജയിച്ചാലും തോറ്റാലും ഇവിടെയുണ്ടാകുമെന്നു പ്രചാരണസമയത്തു ജനങ്ങൾക്കു വാക്ക് കൊടുത്തിരുന്നു. വാക്കിനൊരു സത്യമുണ്ട്. അതു പാലിക്കാനാണു ഞാൻ ഇവിടെ താമസമാക്കിയത്’– റിയാസ് പറഞ്ഞു. 

റിയാസ് മുക്കോളി.

പ്രചാരണ സമയത്തു പ്രവർത്തകരെക്കൂടി ഉദ്ദേശിച്ച് വലിയൊരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇപ്പോൾ ഭാര്യ ദിൽന ഹസൻ മാത്രമാണ് ഒപ്പം താമസം. അതുകൊണ്ടു പഴയ വീട് ഒഴിവാക്കി ഒരു ചെറിയ വീട് വാടകയ്ക്കെടുത്തു. ഫലം വന്നശേഷം ഒരു തവണ മാത്രമേ കൊണ്ടോട്ടിയിലെ സ്വന്തം വീട്ടിൽ പോയിട്ടുള്ളൂ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായതിനാൽ യൂത്ത് കെയർ പ്രവർത്തനങ്ങളിൽ സജീവമാണ്. ഭക്ഷണവിതരണം, ചികിത്സാസഹായമെത്തിക്കൽ, മരണവീടുകളിലെ സന്ദർശനം എന്നിവയെല്ലാമായി പട്ടാമ്പിയിലെ ജനങ്ങൾക്കൊപ്പമുണ്ട്. സിപിഐയിലെ മുഹമ്മദ് മുഹ്സിനാണു പട്ടാമ്പിയിൽ വിജയിച്ചത്.

‘പാർട്ടി പറഞ്ഞിട്ടില്ല, ജനം വിളിക്കുന്നു’

രമേശ് ചെന്നിത്തലക്കെതിരെ മത്സരിക്കാനാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ കൊല്ലം പുനലൂരിൽനിന്ന് ആലപ്പുഴയിലെ ഹരിപ്പാട് മണ്ഡലത്തിലെത്തിയത്. ചെന്നിത്തലയുടെ ഭൂരിപക്ഷത്തിൽ അയ്യായിരത്തോളം വോട്ടിന്റെ കുറവ് വരുത്താൻ സജിലാലിനു കഴിഞ്ഞു. 13,666 വോട്ടിനായിരുന്നു പരാജയം. തോൽവിക്കു ശേഷവും അധികംസമയവും സജിലാൽ ഹരിപ്പാടുണ്ട്. ഹരിപ്പാട് മേഖലയിൽ കടൽക്ഷോഭമുണ്ടായപ്പോൾ ഇവിടെ സജീവമായ രക്ഷാപ്രവർത്തനത്തിനിറങ്ങി. പാർട്ടിയുടെയും എഐവൈഎഫിന്റെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. 

ആർ.സജിലാൽ
ADVERTISEMENT

പാർട്ടിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെത്തന്നെ തുടരുന്നതെന്നു സജിലാൽ പറഞ്ഞു. മത്സരിച്ച മണ്ഡലമെന്ന നിലയ്ക്ക് ആളുകൾ പല കാര്യങ്ങൾക്കും വിളിക്കുന്നുണ്ട്. പ്രചാരണസമയത്തുണ്ടായ ബന്ധങ്ങൾ ഒരുപാടുണ്ട്. വിളിക്കുന്നവരിൽ കൊച്ചുകുട്ടികൾ പോലുമുണ്ട്. അവരുടെയൊക്കെ പല കാര്യങ്ങൾക്കായി എത്തുന്നതാണ്. സർക്കാരിലെ വിവിധ വകുപ്പുകൾക്കു കൊടുക്കാനുള്ള നിവേദനമൊക്കെ ആളുകൾ നൽകുന്നുണ്ട്. കഴിയുന്നത്ര സഹായം ഇവിടെ ചെയ്യുക എന്നതുമാത്രമാണ് ഉദ്ദേശ്യം. ഇതിനായി പുനലൂരിൽനിന്നു മിക്കപ്പോഴും ഇവിടെ വന്നുപോകുന്നുവെന്നും സജിലാൽ പറയുന്നു. 

‘എന്നും പ്രിയപ്പെട്ട കാട്ടാക്കട’

ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിന്റെ സ്വന്തം മണ്ഡലം കണ്ണൂ‍ർ ജില്ലയിലെ തലശ്ശേരിയാണ്. വിവിധ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലായി നാലു ജില്ലകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും കൃഷ്ണദാസിനു കാട്ടാക്കടയോളം പ്രിയമുള്ള മണ്ഡലമില്ല. അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിലും മത്സരിച്ചതു കാട്ടാക്കടയിലാണ്. 2011 മുതൽ തുടർച്ചയായി. ആദ്യ രണ്ടു തവണ തോറ്റപ്പോഴും കൃഷ്ണദാസ് കാട്ടാക്കട വിട്ടു പോയില്ല. മൂന്നാമത്തെ തോൽവിക്കുശേഷവും അദ്ദേഹം കാട്ടാക്കടയിൽ തന്നെ തുടരുന്നു. ജയമോ, തോൽവിയോ അല്ല പ്രവർത്തകരും നാട്ടുകാരുമായുള്ള ബന്ധമാണു തന്നെ ഇവിടെ പിടിച്ചുനിർത്തുന്നതെന്നു കൃഷ്ണദാസ് പറയുന്നു. 

പി.കെ കൃഷ്‌ണദാസ്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ .

ഈ തിരഞ്ഞെടുപ്പിലെ ഫലം വന്നശേഷവും അധികദിവസവും കാട്ടാക്കടയിൽ തന്നെയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ചു സംഘടനാചുമതലകളും നിർവഹിക്കുന്നു. അടുത്ത തവണ മത്സരിക്കുന്നുണ്ടോയെന്നു പോലും ഉറപ്പു പറയാനാകില്ല. എന്നാലും മൂന്നു തിരഞ്ഞെടുപ്പുകളുടെ ആത്മബന്ധമുള്ള മണ്ഡലത്തിലും നാട്ടുകാർക്കിടയിലും പറ്റാവുന്ന സമയമൊക്കെ ചെലവഴിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. 34,428 വോട്ടാണ് ഇത്തവണ കൃഷ്ണദാസിനു ലഭിച്ചത്. വിജയി സിപിഎമ്മിലെ ഐ.ബി.സതീഷാണ്.

പദ്മജ പ്രിയങ്ക ഗാന്ധിക്കൊപ്പം പ്രചാരണത്തിനിടെ.
ADVERTISEMENT

അച്ഛനുറങ്ങുന്ന വീട്

കണ്ണൂരുകാരനായ കെ.കരുണാകരന്റെ വീടും പ്രവർത്തനകേന്ദ്രവും തൃശൂരായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും മകൾ പത്മജ വേണുഗോപാൽ തൃശ്ശൂരിനെ മറക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പത്മജ. സിപിഐയിലെ പി.ബാലചന്ദ്രനാണ് ഇവിടെ വിജയിച്ചത്. സ്ഥാനാർഥിയാകുന്നതിനു മുൻപും തൃശൂർ കേന്ദ്രീകരിച്ചുതന്നെയാണു പത്മജ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. പൂങ്കുന്നത്ത് കരുണാകരന്റെ സ്മൃതികുടീരമുള്ള വീടാണു കേന്ദ്രം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇവിടെയെത്തും. തിരഞ്ഞെടുപ്പ് സമയത്ത് ഏതാണ്ടു മുഴുവൻ സമയവും ഇവിടെയായിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റിട്ടും തൃശൂരേക്കുള്ള വരവ് മുടക്കുന്നില്ല. രാഷ്ട്രീയ പ്രവർത്തനം ഇപ്പോഴും ഇവിടെത്തന്നെ. ഭർത്താവ് ഡോ.വേണുഗോപാലിനും മകൻ കരുണിനുമൊപ്പം എറണാകുളത്താണു പത്മജ സ്ഥിരതാമസം. 

English Summary: Candidates Whom are Not Ready to Leave Constituency Even After Election Loss!