കൊൽക്കത്ത ∙ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ കൊൽക്കത്ത പൊലീസ് ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര പ്രചാരകരിൽ ഒരാളായിരുന്നു | Mithun Chakraborty | Kolkata Police | BJP | TMC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ കൊൽക്കത്ത പൊലീസ് ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര പ്രചാരകരിൽ ഒരാളായിരുന്നു 71കാരനായ മിഥുൻ. ഈ വർഷം മാർച്ച് 7ന് പാർട്ടിയിൽ ചേർന്ന ശേഷം നടത്തിയ പ്രസംഗത്തിനെതിരെയാണു കേസ്.

വിഡിയോ കോൺഫറൻസ് വഴിയായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ വ്യാപകമായുണ്ടായ ആക്രമണങ്ങൾക്കു പ്രേരണ നൽകുന്നതിൽ പ്രസംഗത്തിനു പങ്കുണ്ടെന്നാണു പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പൊലീസ് ആരോപിക്കുന്നത്.

ADVERTISEMENT

എഫ്‌ഐ‌ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മിഥുൻ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടനെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥരോടു കോടതി നിർദേശിച്ചു. സിനിമ ഡയലോഗ് മാത്രമാണു പറഞ്ഞതെന്നും അവ അക്ഷരാർഥത്തിൽ എടുക്കേണ്ടതല്ലെന്നും താരം വാദിച്ചു. 2006ൽ പുറത്തിറങ്ങിയ ‘എം‌എൽ‌എ ഫതാകെഷ്ടോ’ സിനിമയിലെ ‘മാർബോ എഖനേ ലാഷ് പോർ‌ബെ ഷോശനേ’ (ഞാൻ നിങ്ങളെ ഇവിടെ അടിച്ചാൽ ശ്മശാനത്തിൽ മൃതദേഹം കണ്ടെത്താം) എന്നതടക്കമുള്ള ഡയലോഗാണു താരത്തിനു വിനയായത്.

English Summary: Mithun Chakraborty Questioned By Kolkata Police Over Election Speech