തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ പോസിറ്റിവ് കേസുകൾ ഉയരാനുള്ള സാധ്യത മുൻനിർത്തിയും ആദിവാസി ജനവിഭാഗം കൂടുതലായുള്ള പ്രദേശമായതിനാലും ഈ പദ്ധതി കൂടുതൽ പ്രയോജനകരമാവുമെന്നും കെട്ടിടം മറ്റു ജനവാസ–വ്യാപാര മേഖലകളിൽനിന്നും മാറി ഒറ്റപ്പെട്ട് നിൽക്കുന്നത് ചികിത്സയ്ക്ക് ഗുണകരമാണെന്നും അധികൃതർ... Coca Cola Plachimada

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ പോസിറ്റിവ് കേസുകൾ ഉയരാനുള്ള സാധ്യത മുൻനിർത്തിയും ആദിവാസി ജനവിഭാഗം കൂടുതലായുള്ള പ്രദേശമായതിനാലും ഈ പദ്ധതി കൂടുതൽ പ്രയോജനകരമാവുമെന്നും കെട്ടിടം മറ്റു ജനവാസ–വ്യാപാര മേഖലകളിൽനിന്നും മാറി ഒറ്റപ്പെട്ട് നിൽക്കുന്നത് ചികിത്സയ്ക്ക് ഗുണകരമാണെന്നും അധികൃതർ... Coca Cola Plachimada

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ പോസിറ്റിവ് കേസുകൾ ഉയരാനുള്ള സാധ്യത മുൻനിർത്തിയും ആദിവാസി ജനവിഭാഗം കൂടുതലായുള്ള പ്രദേശമായതിനാലും ഈ പദ്ധതി കൂടുതൽ പ്രയോജനകരമാവുമെന്നും കെട്ടിടം മറ്റു ജനവാസ–വ്യാപാര മേഖലകളിൽനിന്നും മാറി ഒറ്റപ്പെട്ട് നിൽക്കുന്നത് ചികിത്സയ്ക്ക് ഗുണകരമാണെന്നും അധികൃതർ... Coca Cola Plachimada

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക ജനതയുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടവേദി, പാലക്കാട് ജില്ലയിലെ പ്ലാച്ചിമട, ഇനി മുതൽ കോവിഡ് അതിജീവനത്തിനുള്ള വേദിയാകും. ജലചൂഷണത്തിന്റെ പേരിൽ ജനകീയ സമരത്തെത്തുടർന്ന് അടച്ചുപൂട്ടിയ കോക്കകോള ക്യാംപസ് ഇനി മുതൽ കോവിഡ് ചികിത്സാ കേന്ദ്രമാണ്. ക്യാംപസിലെ ഭീമൻ കെട്ടിടത്തിലാണ് ജില്ലയിലെതന്നെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഒന്ന് സജ്ജീകരിച്ചിരിക്കുന്നത്.

പ്ലാച്ചിമട കോക്ക കോള ക്യാംപസ്. ചിത്രം: മനോരമ

2000ലാണു പ്ലാച്ചിമടയിൽ കോള പ്ലാന്റ് തുടങ്ങിയത്. ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2002ൽ പ്രദേശവാസികൾ സമരമാരംഭിക്കുകയും കമ്പനി പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. തുടർന്ന് പെരുമാട്ടി പഞ്ചായത്ത് കമ്പനിക്ക് ലൈസൻസ് നിഷേധിച്ചു. ഇതിനെതിരായ ഹർജിയിൽ 2003 ഡിസംബറിൽ, കമ്പനിയുടെ വ്യാവസായിക ഉൽപാദനത്തിനായി പ്രദേശത്തെ ഭൂഗർഭജലം ഉപയോഗിക്കാൻ പാടില്ലെന്നും കമ്പനിക്ക് മറ്റ് ജലസ്രോതസ്സുകൾ കണ്ടെത്തി പ്രവർത്തനം തുടരാവുന്നതാണെന്നും കോടതി വിധിച്ചു.

പാലക്കാട് പ്ലാച്ചിമട കോക്ക കോള ക്യാംപസിലെ കോവിഡ് ചികിത്സാ കേന്ദ്രം.
ADVERTISEMENT

കമ്പനി പ്രദേശത്തെ ഭൂഗർഭജലം ഉപയോഗിക്കുന്നതു തടയാൻ മാത്രമേ പഞ്ചായത്തിന് അധികാരമുള്ളൂവെന്നും കമ്പനിക്ക് ലൈസൻസ് നിഷേധിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഇതിനെതിരെ കമ്പനിയും പഞ്ചായത്തും വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് ശീതളപാനീയ ഉൽപാദനത്തിനായി പ്രദേശത്തെ ഭൂഗർഭജലം പ്രതിദിനം 5 ലക്ഷം ലീറ്റർ വരെ ഉപയോഗിക്കാമെന്ന് 2005 ഏപ്രിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തുടർന്ന് പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കമ്പനിയുടെ ലൈസൻസ് സംബന്ധിച്ച വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.

35,000 ചതുരശ്ര അടി, 550 കിടക്കകൾ

ADVERTISEMENT

മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് കമ്പനിയുടെ കെട്ടിടത്തിൽ ചികിത്സാ കേന്ദ്രത്തിന് സൗകര്യമൊരുങ്ങുന്നത്. പ്ലാച്ചിമടയിലെ പൂട്ടിക്കിടക്കുന്ന കമ്പനിയുടെ കെട്ടിടം ചികിത്സാ കേന്ദ്രമായി സജ്ജീകരികുന്നതിനോട് കമ്പനി അധികൃതർ പൂർണമായും സഹകരിച്ചു. മാത്രമല്ല കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിനു വേണ്ടി വരുന്ന ചെലവിന്റെ പകുതി തുക നൽകാമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. 34 ഏക്കർ വരുന്ന ക്യാപംസിനകത്തെ 35,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ 580 ബെഡുകളാണ് സജ്ജീകരിക്കുന്നത്.

പാലക്കാട് പ്ലാച്ചിമട കോക്ക കോള ക്യാംപസിലെ കോവിഡ് ചികിത്സാ കേന്ദ്രം.

പുരുഷന്മാരുടെ വാർഡിൽ 320 കിടക്കകളും സ്ത്രീകളുടെ വാർഡിൽ 260 കിടക്കകളും ഉൾപ്പെടെ ആകെ 580 കിടക്കകളുണ്ട്. ഇതിനു പുറമേ, കുട്ടികൾക്കുളള 8 ഐസിയു, മുതിർന്നവർക്കുള്ള 12 ഐസിയു, 30 ഹൈഡിപ്പന്റസി യൂണിറ്റുകൾ ഉൾപ്പെടെ 50 ഐസിയു കിടക്കകളുമുണ്ട്. 100 കിടക്കകൾക്ക് സെൻട്രലൈസ്ഡ് ഓക്‌സിജൻ ലൈൻ ഉണ്ട്.
കൂടാതെ എല്ലാ കിടക്കകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടർ, ഉയർന്ന ശേഷിയുള്ള ഓക്‌സിജൻ ടാങ്ക്, ലബോറട്ടറി, ഫാർമസി, പോർട്ടബിൾ എക്‌സ്-റേ കൺസോൾ, മുഴുവൻ സമയവും പ്രവർത്തിക്കുന്ന കോവിഡ് ഒപി സൗകര്യം, ജനറേറ്റർ, ജലവിതരണം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്ലാച്ചിമട കോക്ക കോള ക്യാംപസിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ്. ചിത്രം: മനോരമ
ADVERTISEMENT

ജില്ലാ ഭരണകൂടവും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പെരുമാട്ടി, നല്ലേപ്പിള്ളി, വടകരപ്പതി, പൊൽപ്പുള്ളി, എലപ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നിവയും കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള പട്ടഞ്ചേരി പഞ്ചായത്തും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുഖേന ജില്ലാ ഭരണകൂടം 30 ലക്ഷം രൂപയും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും 8 പഞ്ചായത്തുകൾ 10 ലക്ഷം വീതവുമാണ് പദ്ധതിക്കായി അനുവദിച്ചത്. വിവിധ സ്ഥാപനങ്ങളും സംഘടനകളും ഒപ്പം സഹായിച്ചു. 75 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ബാക്കി തുക അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും അറ്റകുറ്റപണികൾക്കായും മാറ്റിവച്ചിട്ടുണ്ട്.

പ്ലാച്ചിമട കോക്ക കോള ക്യാംപസിലെ കോവിഡ് ചികിത്സാ കേന്ദ്രം.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ പോസിറ്റിവ് കേസുകൾ ഉയരാനുള്ള സാധ്യത മുൻനിർത്തിയും ആദിവാസി ജനവിഭാഗം കൂടുതലായുള്ള പ്രദേശമായതിനാലും ഈ പദ്ധതി കൂടുതൽ പ്രയോജനകരമാവുമെന്നും കെട്ടിടം മറ്റു ജനവാസ–വ്യാപാര മേഖലകളിൽനിന്നും മാറി ഒറ്റപ്പെട്ട് നിൽക്കുന്നത് ചികിത്സയ്ക്ക് ഗുണകരമാണെന്നും അധികൃതർ പറയുന്നു.

റോണോ, ഈ സീനൊക്കെ പാലക്കാട് പണ്ടേ വിട്ടതാ..!

യൂറോ കപ്പ് മത്സരത്തിനു മുൻപു നടന്ന വാർത്താസമ്മേളത്തിൽ കോക്കകോള കുപ്പികൾ എടുത്തുമാറ്റി പകരം വെള്ളം കുടിക്കാൻ ആഹ്വാനം ചെയ്ത പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയ ചർച്ചകൾ മുഴുവൻ. എന്നാൽ പാലക്കാട്ടുകാർക്ക് ഇതിൽ തീരെ പുതുമയില്ല. പ്ലാച്ചിമട സമരവും തുടർന്നുണ്ടായ സംഭവവികാസങ്ങളും കണ്ട പാലക്കാട്ടുകാർ റോണോയോടു പറഞ്ഞു, ‘ ഈ സീനൊക്കെ നമ്മൾ പണ്ടേ വിട്ടതാ..’.

പാലക്കാട് ട്രോൾ പേജുകളിൽ മുഴുവൻ ഇന്നലെ ഇതായിരുന്നു ചർച്ചാ വിഷയം. ഫുട്ബോൾ ലോകത്തെ ഫിറ്റ്നസ് ഫ്രീക്കായ റൊണാൾഡോ ശീതളപാനിയങ്ങളോടും ജങ്ക് ഫുഡ്സിനോടും വിട പറഞ്ഞിട്ടു വർഷങ്ങളായി. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം കോളയോടു റോണോ ‘നോ’ പറഞ്ഞത്. എന്നാൽ റോണോയുടെ ആഹ്വാനം കോള കമ്പനിക്കു ചില്ലറ നഷ്ടമല്ല വരുത്തിവച്ചത്. കമ്പനിയുടെ വിപണി മൂല്യത്തിൽ 400 കോടി ഡോളറിന്റെ ഇടിവാണ് ഈ സംഭവത്തോടെ ഉണ്ടായത്.

English Summary: Palakkad Plachimada Coca Cola Campus Turned into Covid Treatment Center