ഏറെനാളായി സച്ചിൻ വാസെ കോടികൾ ആവശ്യപ്പെട്ടു എന്റെ പുറകെയുണ്ട്. 25 കോടി വരെയായിരുന്നു ആവശ്യം. ഇല്ലെങ്കിൽ 15 എഎഫ്ഐആർ വരെ എനിക്കെതിരെ ചുമത്തുമെന്നും പറഞ്ഞു. മൂന്നു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. 2020 നവംബറിൽ കമ്പനിയിലെ എന്റെ പാർട്‌ണർക്കെതിരെ ഞാൻ | Dilip Chhabria case, Sachin Vaze, NIA arrest

ഏറെനാളായി സച്ചിൻ വാസെ കോടികൾ ആവശ്യപ്പെട്ടു എന്റെ പുറകെയുണ്ട്. 25 കോടി വരെയായിരുന്നു ആവശ്യം. ഇല്ലെങ്കിൽ 15 എഎഫ്ഐആർ വരെ എനിക്കെതിരെ ചുമത്തുമെന്നും പറഞ്ഞു. മൂന്നു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. 2020 നവംബറിൽ കമ്പനിയിലെ എന്റെ പാർട്‌ണർക്കെതിരെ ഞാൻ | Dilip Chhabria case, Sachin Vaze, NIA arrest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെനാളായി സച്ചിൻ വാസെ കോടികൾ ആവശ്യപ്പെട്ടു എന്റെ പുറകെയുണ്ട്. 25 കോടി വരെയായിരുന്നു ആവശ്യം. ഇല്ലെങ്കിൽ 15 എഎഫ്ഐആർ വരെ എനിക്കെതിരെ ചുമത്തുമെന്നും പറഞ്ഞു. മൂന്നു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. 2020 നവംബറിൽ കമ്പനിയിലെ എന്റെ പാർട്‌ണർക്കെതിരെ ഞാൻ | Dilip Chhabria case, Sachin Vaze, NIA arrest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലോകം ആരാധിക്കുന്ന ഇന്ത്യൻ കാർ ഡിസൈനർ ദിലീപ്് ഛബ്രിയ 2020 ഡിസംബറിലാണ് മുംബൈയിൽ അറസ്റ്റിലായത്. ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരും വാഹനപ്രേമികളുമെല്ലാം ആരാധനയോടെ കാണുന്ന ആഡംബര കാർ ഡിസൈനറാണ് ദിലീപ് ഛബ്രിയ. ഒരു കാർ കാണിച്ച് പല വായ്പകളെടുക്കുന്നവിധം ഒട്ടേറെ വാഹനങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി. അറസ്റ്റ്‌വാർത്ത അദ്ദേഹത്തിന്റെ ആരാധകർക്കിടയിലുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല.

എന്നാൽ, ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ അറസ്റ്റ് ചെയ്ത സച്ചിൻ വാസെയെന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ അദ്ദേഹം നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് പുതിയ ചർച്ചാവിഷയം. വാസെ 25 കോടി രൂപ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും തുക നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ഒാരോരുത്തരെ അറസ്റ്റ് ചെയ്ത് അകത്തിടുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ഛബ്രിയയുടെ അവകാശവാദം. ഭയന്ന് 25 ലക്ഷം രൂപ കൈമാറിയെന്നും ദിലീപ് ഛബ്രിയ പറയുന്നു. താനല്ല പൊലീസ് ഉദ്യോഗസ്ഥനാണു തട്ടിപ്പുകാരനെന്ന് അദ്ദേഹം ആരോപിക്കുമ്പോൾ കഥ കീഴ്മേൽ മറിയുകയാണ്.

ദിലീപ് ഛബ്രിയയെ അറസ്റ്റ് ചെയ്തപ്പോൾ. ചിത്രം: PTI
ADVERTISEMENT

ഇതിനിടെ, സച്ചിൻ വാസെയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റു ചെയ്തത് അപ്രതീക്ഷിത ട്വിസ്റ്റായി. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി വാഹനം ഉപേക്ഷിച്ച കേസിലാണ് മുംബൈ ക്രൈം ഇന്റലിജൻസ് യൂണിറ്റ് മേധാവിയായ സച്ചിൻ വാസെ അറസ്റ്റിലായത്. പിന്നാലെ, മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തെ സർവീസിൽ നിന്നു പുറത്താക്കി. വാസെ ഇപ്പോൾ ജയിലിലാണ്; ദിലീപ് ഛബ്രിയയാകട്ടെ ജാമ്യത്തിലും.

സ്വന്തം ബ്രാന്‍ഡായ ഡിസി അവന്തി കാറുകളുടെ േപരിൽ ദിലീപ് ഛബ്രിയ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്നു വൻതുക വായ്പയെടുത്ത ശേഷം അതേ കാർ വിൽപന നടത്തുകയും വായ്പ തിരിച്ചടക്കാതിരിക്കുകയും ചെയ്തു തട്ടിപ്പു നടത്തിയെന്നും സച്ചിൻ വാസെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആരോപിച്ചിരുന്നു. ഒാട്ടമൊബീൽ സ്പെയർ പാർട്സ് വ്യാപാരിക്കു പണം നൽകാതെ കോടികൾ തട്ടിച്ചെന്നായിരുന്നു ഛബ്രിയയ്ക്കെതിരെയുണ്ടായിരുന്ന മറ്റൊരു കേസ്.

കപിൽ ശർമ (ചിത്രം: Netflix)

പിന്നാലെ, ഹാസ്യകലാകാരൻ കപിൽ ശർമയടക്കമുള്ളവർ അദ്ദേഹത്തിനെതിരെ തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തി. വാനിറ്റി വാനിനായി 5.7 കോടി രൂപ വാങ്ങിയ ശേഷം വാഹനം കൈമാറാതെ വഞ്ചിച്ചെന്നാണ് കപില്‍ ശർമ പൊലീസിൽ നൽകിയ പരാതി. ഇത്തരത്തിൽ ആഡംബര കാർ രൂപകൽപനാരംഗത്തെ ഇന്ത്യൻ മുഖമായ ഛബ്രിയയുടെ തട്ടിപ്പുകഥകൾ കേന്ദ്രീകരിച്ചു ചർച്ച കൊഴുക്കുന്നതിനിടെയായിരുന്നു സച്ചിൻ വാസെയുടെ അറസ്റ്റ്.

ഛബ്രിയയുടെ ആരോപണങ്ങൾ

ADVERTISEMENT

‘ഏറെനാളായി സച്ചിൻ വാസെ കോടികൾ ആവശ്യപ്പെട്ടു എന്റെ പുറകെയുണ്ട്. 25 കോടി വരെയായിരുന്നു ആവശ്യം. ഇല്ലെങ്കിൽ 15 എഎഫ്ഐആർ വരെ എനിക്കെതിരെ ചുമത്തുമെന്നും പറഞ്ഞു. മൂന്നു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. 2020 നവംബറിൽ കമ്പനിയിലെ എന്റെ പാർട്‌ണർക്കെതിരെ ഞാൻ നൽകിയ പരാതി പരിഗണിച്ചതു പോലുമില്ല, പകരം അയാൾക്കൊപ്പം ചേർന്ന് എനിക്കെതിരെ കേസെടുത്തു. ഭീഷണി കുടുംബാംഗങ്ങൾക്കും നേരെ നീണ്ടതോടെ, മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് 25 ലക്ഷം നൽകിയത്.

ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ കാർ പാർക്കിങ് കേന്ദ്രത്തിൽവച്ച് റിയാസുദീൻ കാസിയെന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പക്കലാണ് ഇൗ തുക ഏൽപിച്ചത്. അന്വേഷണത്തിനായി വിളിപ്പിച്ച തന്നെ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ മൂന്നു മണിക്കൂറോളം നിർത്തി. ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാതെയായിരുന്നു പീഡനം. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആശിർവാദത്തോടെയായിരുന്നു വാസെയുടെ നീക്കങ്ങൾ. വാനിറ്റി വാനിന്റെ ഡിസൈനിങ് പൂർത്തിയാക്കി നൽകിയിട്ടും കപിൽ മറുപടിയൊന്നും പറഞ്ഞില്ലെന്നും ഛബ്രിയ വ്യക്തമാക്കുന്നു. വാസെക്കൊപ്പം ചേർന്നു തന്നെ കുടുക്കാൻ കപിൽ കൂട്ടുനിന്നെന്നും ഛബ്രിയ ആരോപിച്ചു.

വാറന്റ് പോലുമില്ലാതെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. തന്റെ അറസ്റ്റിനു മുൻപ് പരാതിക്കാരൻ പലവട്ടം സച്ചിൻ വാസെയുടെ ഒാഫിസിൽ സന്ദർശിച്ചിട്ടുണ്ട്. വാസെയും പരാതിക്കാരനും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട് - ദിലീപ് ഛബ്രിയ പറയുന്നു. ഇൗ ആരോപണങ്ങൾ സഹിതം മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് കമ്മിഷണർക്കും ഛബ്രിയ പരാതി നൽകിയിട്ടുണ്ട്.

ആരാണ് ദിലീപ് ഛബ്രിയ?

ADVERTISEMENT

ഇന്ത്യൻ നിർമിതമായ ആദ്യത്തെ സ്പോർട്സ് കാറായി അറിയപ്പെടുന്ന ഡിസി അവന്തി രൂപകൽപന ചെയ്തത് ദിലീപ് ഛബ്രിയയാണ്. ലോകത്തിലെ പ്രശസ്ത വാഹനങ്ങളുടെ രൂപത്തിലേക്ക് ഉപയോക്താക്കളുടെ ആവശ്യപ്രകാരം വാഹനങ്ങൾ രൂപമാറ്റം വരുത്തി നൽകുന്നതിലൂടെയും പ്രശസ്തൻ. ഏത് ആംഡബര വാഹനങ്ങളെയും പുതിയ രൂപത്തിലും ഭാവത്തിലുമാക്കി ഒറിജിലിനെ വെല്ലുംവിധം പുറത്തിറക്കും.

ദിലീപ് ഛബ്രിയ

മുംബൈയിൽ ജനിച്ചുവളർന്ന ദിലീപ് ഛബ്രിയ കലിഫോർണിയയിലെ ഒാട്ടമോട്ടിവ് ഡിസൈൻ ആർട്സ് സെന്ററിൽ പഠനത്തിനു ശേഷം ജനറൽ മോട്ടോഴ്സിൽ ജോലി ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാണ് സ്വന്തം കമ്പനി സ്ഥാപിക്കുന്നതും കാർ രൂപകൽപനകളിലേക്കു കടക്കുന്നതും. എയർക്രാഫ്റ്റ് ഇന്റീരിയർ നിർമാണം, ആംഡബര ബസ് നിർമാണം തുടങ്ങിയ മേഖലകളിലും കൈവച്ചു. ഒട്ടേറെ സിനിമാ താരങ്ങളും വൻകിട ബിസിനസുകാരും ഛബ്രിയയുടെ ഡിസി ഡിസൈൻ കമ്പനിയുടെ ഉപയോക്താക്കളാണ്. പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇലക്ട്രിക് കാർ നിർമാണത്തിലേക്കു കടക്കാൻ ആലോചിക്കുന്നതിനിടെയാണ് അറസ്റ്റും നിയമനടപടികളും.

അഴിയെണ്ണി പൊലീസ്

മുകേഷ് അംബാനിക്കു ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ സച്ചിൻ വാസെയും കൂട്ടാളികളും നവിമുംബൈ തലോജ ജയിലിലാണുള്ളത്. കുറ്റപത്രം സമർപ്പിക്കാൻ എൻഐഎക്കു കോടതി 60 ദിവസത്തെ സമയം കൂടി അനുവദിച്ചിരിക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് അന്വേഷണം വേഗത്തിൽ നടത്താനാകുന്നില്ലെന്നും സാക്ഷികളുടെയടക്കം മൊഴിയെടുപ്പു നീളുകയാണെന്നുമാണ് കുറ്റപത്രത്തിനു സമയം നീട്ടിച്ചോദിച്ച എൻഐഎ അഭിഭാഷകൻ കോടതിൽ പറഞ്ഞത്.

ദിലീപ് ഛബ്രിയയുടെ കമ്പനി പുറത്തിറക്കിയ സ്പോർട്സ് കാർ. ചിത്രം: ട്വിറ്റർ

സച്ചിൻ വാസെയടക്കമുള്ള അഞ്ചു പ്രതികൾക്കെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളാണ് എൻഐഎ ആരോപിച്ചിരിക്കുന്നത്. ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ വാസെയുടെ സഹപ്രവർത്തകനായിരുന്ന റിയാസുദീൻ കാസി, പൊലീസ് ഇൻസ്പെക്ടർ സുനിൽ മാനെ, കോൺസ്റ്റബിൾ വിനായക് ഷിൻഡെ എന്നിവരും ക്രിക്കറ്റ് വാതുവയ്പുകാരനായ നരേഷ് ഗോറുമാണ് അംബാനിക്കു ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. ജൂൺ 11ന് മലാഡിൽനിന്ന് രണ്ടു പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അംബാനിയുടെ വീടിനു മുന്നിൽ കണ്ടെത്തിയ എസ്‌യുവിയുടെ ഉടമയായ ഹിരണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവരെന്ന് എൻഐഎ വ്യക്തമാക്കുന്നു. മുംബൈ പൊലീസിലെ ഇൗ ക്രിമിനല്‍ സംഘത്തെക്കുറിച്ച് ഓരോ ദിവസവും കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദിലീപ് ഛബ്രിയ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചാൽ അത് വാസെ സംഘത്തിനു പുതിയ കുരുക്കാകും.

English Summary: Fight Between Dilip Chhabria and Mumbai Cop Sachin Vaze; What Next?