ലക്നൗ ∙ ഉത്തർപ്രദേശ് ബിജെപിയിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ, ഗുജറാത്തിൽനിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ എ.കെ.ശർമയെ...UP, Yogi Adityanath, Narendra Modi

ലക്നൗ ∙ ഉത്തർപ്രദേശ് ബിജെപിയിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ, ഗുജറാത്തിൽനിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ എ.കെ.ശർമയെ...UP, Yogi Adityanath, Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ഉത്തർപ്രദേശ് ബിജെപിയിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ, ഗുജറാത്തിൽനിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ എ.കെ.ശർമയെ സംസ്ഥാനത്തു ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചു. അടുത്തവർഷം ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന നീക്കം. എ.കെ.ശർമയെ യുപിയിൽ നിർണായക സ്ഥാനത്തേക്കു കൊണ്ടുവരുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

നിലവിൽ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ശർമയെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം ഉൾപ്പെടെയുള്ള നടപടികളാണു ബിജെപി കേന്ദ്രനേതൃത്വം പദ്ധതിയിടുന്നതെന്നായിരുന്നു സൂചന. എന്നാൽ മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സംഘടനാതലത്തിലെ നിർണായക സ്ഥാനത്തേയ്ക്കു പ്രധാനമന്ത്രിയുടെ വിശ്വസ്തൻ എത്തുന്നത്.

ADVERTISEMENT

മോദിയുടെ മണ്ഡലമായ വാരാണസിയിലെ കോവിഡ് പ്രതിരോധ ചുമതല ശർമയ്ക്കായിരുന്നു. യുപി സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിസന്ധി ഉടലെടുത്തത്. എന്നാൽ നേതൃമാറ്റമുണ്ടാകില്ലെന്നു ബിജെപി വ്യക്തമാക്കി. യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

യുപിയില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് യോഗി കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയത്. തിരഞ്ഞെടുപ്പിന് മുൻപ് ജിതിന്‍ പ്രസാദ ബിജെപിയുടെ നിര്‍ണായക ചുമതലയിലേക്ക്് എത്തുമെന്നും സൂചനയുണ്ട്. യുപി രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തില്‍പെടുന്ന ജിതിന്‍ പ്രസാദയെയും ശര്‍മയെയും മുന്നിൽനിർത്തി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമം.

ADVERTISEMENT

English Summary: PM's Aide Made UP BJP Vice President