അദ്ദേഹത്തിന്റെ ഒരേറിൽ മുഖ്യമന്ത്രിയെ കണ്ണൂര്‍ രാഷ്ട്രീയത്തിലെ എതിരാളിയാക്കി എത്ര വേഗമാണ് സുധാകരന്‍ താഴെയിറക്കി നിര്‍ത്തിയത്. | K Sudhakaran | Pinarayi Vijayan | Thalassery Brennan College | Sudhakaran-Pinarayi issue | KPCC president | Kerala chief minister | Student politics | Campus politics | CM's response | Manorama Online

അദ്ദേഹത്തിന്റെ ഒരേറിൽ മുഖ്യമന്ത്രിയെ കണ്ണൂര്‍ രാഷ്ട്രീയത്തിലെ എതിരാളിയാക്കി എത്ര വേഗമാണ് സുധാകരന്‍ താഴെയിറക്കി നിര്‍ത്തിയത്. | K Sudhakaran | Pinarayi Vijayan | Thalassery Brennan College | Sudhakaran-Pinarayi issue | KPCC president | Kerala chief minister | Student politics | Campus politics | CM's response | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദ്ദേഹത്തിന്റെ ഒരേറിൽ മുഖ്യമന്ത്രിയെ കണ്ണൂര്‍ രാഷ്ട്രീയത്തിലെ എതിരാളിയാക്കി എത്ര വേഗമാണ് സുധാകരന്‍ താഴെയിറക്കി നിര്‍ത്തിയത്. | K Sudhakaran | Pinarayi Vijayan | Thalassery Brennan College | Sudhakaran-Pinarayi issue | KPCC president | Kerala chief minister | Student politics | Campus politics | CM's response | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശേരി ബ്രണ്ണൻ കോളജിൽ എന്നോ കഴിഞ്ഞുപോയ ക്യാംപസ് രാഷ്ട്രീയ സ്മരണകളുടെ കെട്ടുകളഴിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരിക്കുകയാണ്. വർത്തമാനകാല രാഷ്ട്രീയത്തിൽ ഈ ചർച്ച നൽകുന്ന സന്ദേശം എന്താണ്? ഇതിൽ ആരാണു നേട്ടമുണ്ടാക്കിയത്? ക്യാംപസ് രാഷ്ട്രീയത്തെ ഇത് എങ്ങനെയാകും സ്വാധീനിക്കുക, ഇടതു ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദ് മനോരമ ഓൺലൈനിനോടു പ്രതികരിക്കുന്നു

ആദ്യ റൗണ്ടിലെ ജയം സുധാകരന്

ADVERTISEMENT

കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിച്ച വലിയൊരു വിഭാഗമുണ്ട്. അവരുടെ അഭിലാഷങ്ങൾ ശരിയായെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വിവാദം. കെപിസിസി അധ്യക്ഷന്മാർ എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്കോ മുല്ലപ്പള്ളി രാമചന്ദ്രനോ കഴിയാതിരുന്ന ഒരു മുൻതൂക്കം തുടക്കത്തിലേ ഉണ്ടാക്കിയെടുക്കാൻ സുധാകരനു കഴിഞ്ഞുവെന്നു വേണം മനസ്സിലാക്കാൻ- തലശ്ശേരി ബ്രണ്ണൻ കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തെപ്പറ്റിയുള്ള കെ.സുധാകരന്റെ പരാമർശത്തിനു പിന്നിലുള്ള രാഷ്ട്രീയം ഇതാണ്. അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഫലത്തിൽ നേട്ടമുണ്ടാക്കിക്കൊടുക്കുന്നതു സുധാകരനാണ്. 

ഒരേറുകൊണ്ടുതന്നെ മുഖ്യമന്ത്രിയെ അതുവരെ കെട്ടിപ്പൊക്കിയ അധികാരത്തിന്റെ സകല പരിവേഷങ്ങളുമഴിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തിലെ എതിരാളിയാക്കി എത്ര വേഗമാണ് സുധാകരന്‍ താഴെയിറക്കി നിര്‍ത്തിയത്. കോളജുകാലം തൊട്ട് തനിക്കു നേരിടാന്‍ കഴിയുന്ന എതിരാളിയാണ് വിജയനെന്ന് സമർഥിക്കലായിരുന്നു സുധാകരന്റെ ലക്ഷ്യം. ആ കെണിയില്‍ പിണറായി ചെന്നു ചാടി. സമീപകാലത്തൊന്നും കോണ്‍ഗ്രസിന് പിണറായി വിജയന്റെ പരിവേഷം ഈ വിധത്തിൽ ഭേദിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കോളജ് വിദ്യാർഥിയായ കെ. സുധാകരൻ (നടുവിൽ) ഫയൽച്ചിത്രം.

അധികാര പ്രമത്തതയോട് മുൻ കെപിസിസി അധ്യക്ഷരായ രമേശ് ചെന്നിത്തലയ്ക്കോ മുല്ലപ്പള്ളി രാമചന്ദ്രനോ പറയാനാകാത്ത ഭാഷയിലാണു സുധാകരൻ പ്രതികരിച്ചത്. അങ്ങനെ കെപിസിസി പ്രസിഡന്റ്  ഒന്നാം ഇന്നിങ്സിൽ പിണറായിയോടു വിജയിച്ചുവെന്നാണു മനസ്സിലാക്കാവുന്നത്. സുധാകരൻ ആര്, നമുക്കു പിന്നെ കാണാം എന്നു പറഞ്ഞിടത്തുനിന്ന് സുധാകരൻ എന്റെ ശത്രുവാണ് എന്നു പറയിപ്പിക്കുന്നതിലേക്കും തുല്യശക്തിയാണെന്ന തോന്നൽ സൃഷ്ടിക്കുന്നതിലേക്കും അത് എത്തി.

അന്നേ പിണറായിയെ അറിയാമെന്ന് സുധാകരൻ പറഞ്ഞു. അന്നേ ശത്രുതയിലാണെന്ന് രണ്ടുപേരുടെയും സംഭാഷണത്തിൽ വ്യക്തമായി. ആ സാഹചര്യത്തിൽനിന്ന് ഇപ്പോഴും രണ്ടുപേരും പിന്നാക്കം പോയില്ലെന്ന അവസ്ഥ വരുമ്പോൾ ക്ഷീണിച്ചുവെന്നു കരുതിയ കോൺഗ്രസ് രാഷ്ട്രീയത്തെ സിപിഎം രാഷ്ട്രീയത്തിന്റെ മുന്നിൽ കൃത്യമായി അതേ വലുപ്പത്തിൽ കൊണ്ടുവന്നു നിർത്താൻ സുധാകരനു കഴിഞ്ഞിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ.
ADVERTISEMENT

തുല്യതയിലേക്കെത്തുന്ന പല വഴികളിലൊന്നാണിത്. പുറത്തുനിന്നു നോക്കുമ്പോൾ അത് അസംബന്ധമാണെന്നു തോന്നുമെങ്കിലും പ്രവർത്തകർക്ക് അതു പുതിയ ആവേശമുണ്ടാകും. ഇതിൽനിന്ന് ഒഴിഞ്ഞു മാറാനുള്ള മെയ്‌വഴക്കം മുഖ്യമന്ത്രി കാണിക്കേണ്ടതായിരുന്നു. 

അതിക്രമങ്ങൾ വലിയ മേനിപറച്ചിലാകുമ്പോൾ 

ചവിട്ടിത്താഴ്ത്തിയതും തുണിയുരിച്ചു നടത്തിയതുമുൾപ്പെടെയുള്ള  അതിക്രമങ്ങൾ വലിയ മേനിപറച്ചിലായിത്തീരുമ്പോൾ അത് ഏകാധിപത്യ മനോഭാവത്തിന്റെ പ്രകടനമാണ്. ഇതു ജനാധിപത്യത്തിനു ചേർന്നതല്ല. ഈ രണ്ടു നേതാക്കന്മാരും അവരുടെ സഹജഭാവം പുറത്തുവിടുന്നുവെന്നാണു നമ്മൾ മനസ്സിലാക്കേണ്ടത്. ഇതു വിദ്യാർഥി–യുവജന രാഷ്ട്രീയത്തിലേക്കു പകരുന്ന ഹിംസയുടെ രാഷ്ട്രീയവും നാം തിരിച്ചറിയണം.

എല്ലാ വിദ്യാർഥി സംഘടനകളും ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായാണ് ക്യാംപസുകളിൽ നിൽക്കുന്നത്. പേരറിയാത്ത അനേകം പേർ അവിടെ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇടിമുറികളിൽ കൊണ്ടുപോയി ഇടിച്ചു വീഴ്ത്തപ്പെട്ടവർ, തുണിയുരിക്കപ്പെട്ടവർ, റാഗിങ്ങിനു വിധേയരായവർ. ചാപ്പകുത്തലിന് ഇരയായവർ... ഇതിനെയൊക്കെ സാധൂകരിക്കുന്നതിലേക്കാണ് ഇതൊക്കെ എത്തിച്ചേരുന്നത്.

ADVERTISEMENT

ദിശാബോധമില്ലാത്ത രാഷ്ട്രീയ ദർശനം

ജവാഹർലാൽ നെഹ്റു, വി.കെ.കൃഷ്ണമേനോൻ തുടങ്ങിയ വലിയ വലിയ നേതാക്കന്മാർ ഇറങ്ങിവന്നതും ക്യാംപസ് പ്രവർത്തനങ്ങളിലൂടെയാണ്. ഇഎംഎസ് ഒരു സമരത്തിന്റെ പേരിലാണ്  കോളജിൽനിന്ന് ഇറങ്ങിപ്പോന്നതെന്നും നമുക്കറിയാം. അവർ മുന്നോട്ടുവയ്ക്കുന്ന ഒരു പൈതൃകം, പഠനത്തിൽ കേമന്മാർ ആയിരുന്നതിനോടൊപ്പം സമരരംഗത്തും സജീവമായിരുന്നുവെന്നതാണ്.

ഡോ. ആസാദ്

അത്തരം മഹാന്മാർ പഠിച്ച കോളജുകളെ നമ്മൾ ആദരവോടെ ഓർമിക്കാറുണ്ട്. ആ സ്ഥാനത്താണ് ചവിട്ടിവീഴ്ത്തിയതും തുണിയുരിക്കലുമൊക്കെ വിവരിക്കുന്നത്. അതു പറയാൻ ലജ്ജ തോന്നേണ്ടതല്ലേ? അങ്ങനെയുണ്ടാകാത്തത് ഇരിക്കുന്ന കസേരയുടെ പ്രശ്നമല്ല. ആദർശത്തിന്റെയും രാഷ്ട്രീയ ദർശനത്തിന്റെയും കുറവുള്ളതുകൊണ്ടാണ്. വ്യക്തിപരതയും രാഷ്ട്രീയ പ്രവർത്തനവും കൂട്ടിക്കുഴയ്ക്കരുത്. രണ്ടും രണ്ടായി കാണണം. 

വ്യക്തിഹത്യയുടെ രാഷ്ട്രീയം

നമ്മുടെ രാഷ്ട്രീയത്തിൽ വെല്ലുവിളികളും കണക്കുപറച്ചിലും കൂടി വരികയാണ്. ആശയസംവാദത്തിന്റെ അന്തരീക്ഷം ഇല്ലാതായി.  ഇഎംഎസും എ.കെ.ആന്റണിയും പരസ്പരം ചോദ്യം ചോദിക്കുമ്പോൾ, അതിന് ഉത്തരം പറയുമ്പോൾ ഒരു രാഷ്ട്രീയ സംവാദം നടന്നിരുന്നു. ഇപ്പോൾ വ്യക്തിഹത്യയാണു നടക്കുന്നത്.

ഒരു നേതാവ് ഉയർന്നുവരുന്നതിനു മുൻപ് അയാളെപ്പറ്റി സൈബർ ഇടങ്ങളിൽ മോശമായി പ്രചാരണം നടത്തുകയെന്ന ശൈലിയാണിപ്പോൾ. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം ഒട്ടേറെ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വന്നിരുന്നു. എന്നാൽ, അദ്ദേഹത്തെ തോൽപിച്ചത് സൈബർ ഇടങ്ങളിൽ നടന്ന വ്യക്തിഹത്യയാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ നേരിടാനല്ല, വിശ്വാസ്യത നശിപ്പിക്കാനാണു സൈബർ ഇടങ്ങളിലൂടെ ശ്രമം നടന്നത്.

English Summary: Interview with Dr Azad on Pinarayi Vijayan-K Sudhakaran Tug of War