സംഘടനാ പ്രവർത്തനം ജോസ് കെ. മാണിയുടെ ഇഷ്ടവിഷയമാണ്. യൂത്ത് ഫ്രണ്ടിൽ സംഘടനാ മികവ് ജോസ് തെളിയച്ചതുമാണ്. എങ്കിലും ഇപ്പോഴത്തെ സംഘടനാ ശാക്തീകരണത്തിന്റെ ലക്ഷ്യങ്ങൾ പലതാണ്. അതിൽ പ്രധാനം പാർട്ടി ശക്തിപ്പെടുത്തൽ തന്നെയാണ്. കെ.എം. മാണിയുടെ മരണ ശേഷം ജോസിന് ലഭിച്ച | Kerala Congress M | Jose K Mani | Kerala Congress- CPM deal

സംഘടനാ പ്രവർത്തനം ജോസ് കെ. മാണിയുടെ ഇഷ്ടവിഷയമാണ്. യൂത്ത് ഫ്രണ്ടിൽ സംഘടനാ മികവ് ജോസ് തെളിയച്ചതുമാണ്. എങ്കിലും ഇപ്പോഴത്തെ സംഘടനാ ശാക്തീകരണത്തിന്റെ ലക്ഷ്യങ്ങൾ പലതാണ്. അതിൽ പ്രധാനം പാർട്ടി ശക്തിപ്പെടുത്തൽ തന്നെയാണ്. കെ.എം. മാണിയുടെ മരണ ശേഷം ജോസിന് ലഭിച്ച | Kerala Congress M | Jose K Mani | Kerala Congress- CPM deal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘടനാ പ്രവർത്തനം ജോസ് കെ. മാണിയുടെ ഇഷ്ടവിഷയമാണ്. യൂത്ത് ഫ്രണ്ടിൽ സംഘടനാ മികവ് ജോസ് തെളിയച്ചതുമാണ്. എങ്കിലും ഇപ്പോഴത്തെ സംഘടനാ ശാക്തീകരണത്തിന്റെ ലക്ഷ്യങ്ങൾ പലതാണ്. അതിൽ പ്രധാനം പാർട്ടി ശക്തിപ്പെടുത്തൽ തന്നെയാണ്. കെ.എം. മാണിയുടെ മരണ ശേഷം ജോസിന് ലഭിച്ച | Kerala Congress M | Jose K Mani | Kerala Congress- CPM deal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേരള കോൺഗ്രസ് (എം) കേഡർ പാർട്ടിയാകുമ്പോൾ എന്തു സംഭവിക്കും? എന്തിനാണ് കേഡർ പാർട്ടിയാക്കുന്നത്? ചെയർമാൻ ജോസ് കെ.മാണി ലക്ഷ്യമിടുന്നത് എന്തൊക്കെ? രാഷ്ട്രീയ കേരളത്തിൽ അടുത്തിടെ ചർച്ചയായ കാര്യങ്ങളാണിതെല്ലാം. പാർട്ടിയെ കേഡർ സ്വഭാവത്തിലേക്കു മാറ്റുന്നതിനുള്ള ആദ്യപടി അടുത്തു ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ എടുക്കുമെന്നാണ് അറിവ്. പാർട്ടിയുടെ ഘടനയും സ്വഭാവവും അടിമുടി മാറ്റുന്നതിനുള്ള രൂപരേഖ ഏകദേശം തയാറായി. പുനഃസംഘടനയിൽ ഉടനീളം സിപിഎം–സിപിഐ ബന്ധത്തിന്റെ സ്വാധീനം കാണാം. 

ഓഫിസ് ഇനി 24 മണിക്കൂർ

ADVERTISEMENT

കോട്ടയം വയസ്കരക്കുന്നിലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ്. ഓഫിസ് കോട്ടയത്താണെങ്കിലും കെ.എം.മാണി എവിടെയായിരുന്നോ അവിടെയായിരിക്കും പണ്ട് ഓഫിസ്. പാലാ കരിങ്ങോഴയ്ക്കൽ വീടും മാണി മന്ത്രിയായിരിക്കുമ്പോൾ തിരുവനന്തപുരത്തെ വസതിയും പാർട്ടി ഓഫിസുകളായി മാറുന്നതാണ് പതിവ്. പാർട്ടിയുടെ നിർണായക യോഗങ്ങളുണ്ടെങ്കിൽ മാത്രമാണ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ പ്രവർത്തകർ ഒത്തുചേരുന്നത്. ആ രീതി മാറ്റാനാണ് ജോസിന്റെ തീരുമാനം. 

മുൻ മന്ത്രി കെ.എം മാണിയുടെ ഛായാചിത്രത്തിനു സമീപം ജോസ് കെ മാണി, റോഷി അഗസ്റ്റിൻ. ചിത്രം: മനോരമ

ചെയർമാൻ ദിവസവും ഓഫിസിൽ വരും. ചെയർമാനില്ലെങ്കിൽ മുതിർന്ന നേതാക്കൾ ദിവസവും ഓഫിസിലുണ്ടാകും. ചെയർമാനു പ്രത്യേക മുറിയും സന്ദർശകർക്ക് ഇരിക്കാൻ പ്രത്യേക മുറിയും ഒരുക്കിത്തുടങ്ങി. ഇവിടെയും മാതൃക സിപിഎമ്മും സിപിഐയുമാണ്. പാർട്ടി സെക്രട്ടറിമാർ ദിവസവും വരുന്നതു പോലെ കേരള കോൺഗ്രസ്(എം) ചെയർമാനും ഓഫിസിൽ എത്തും. സി.എഫ്.തോമസ് അടക്കമുള്ള ചെയർമാൻമാർ ദിവസവും ഓഫിസിൽ വരുന്ന പതിവുണ്ടായിരുന്നില്ല. 

തീരുമാനങ്ങൾക്ക് അവെയ്‌ലബിൾ കമ്മിറ്റി

പാർട്ടിയുടെ ഭരണപരവും രാഷ്ട്രീയപരവുമായ തീരുമാനങ്ങൾ എടുക്കുക അവെയ്‌ലബിൾ കമ്മിറ്റിയാണ്. നിലവിൽ സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, പാർലമെന്ററി പാർട്ടി, ഉന്നതാധികാര സമിതി എന്നിവയാണ് പ്രധാന കമ്മിറ്റികൾ. പി.ജെ.ജോസഫുമായുള്ള ലയനത്തിനു മുൻപ് സെക്രട്ടേറിയറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ഇവയ്ക്കു പുറമെ പ്രധാനപ്പെട്ട നേതാക്കൾ ഉൾപ്പെടുന്ന പുതിയ കമ്മിറ്റിയും രൂപീകരിക്കും. കമ്മിറ്റിക്ക് ഇതുവരെ പേരിട്ടിട്ടില്ല. ഇവരിൽ അന്ന് ലഭ്യമായവർ ചേർന്നാകും തീരുമാനങ്ങൾ. 

ADVERTISEMENT

കോൺഗ്രസിൽനിന്നും ആളെത്തും!

അംഗത്വം കൊടുക്കാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും. അതോടൊപ്പം പാർട്ടിയുടെ ലെവി പുനഃസ്ഥാപിക്കും. കോൺഗ്രസിൽനിന്നും കേരള കോൺഗ്രസുകളിൽനിന്നും നിരവധി പേർ പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്താനാണിത്. 

കേരളാ കോൺഗ്രസ് (എം) പാർട്ടി ഓഫിസിൽ സ്ഥാപകനേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ ചിത്രം. മനോരമ

ബോർഡിലും കോർപറേഷനിലും ഊഴം

സിപിഎം, സിപിഐയുടെ മാതൃക നടപ്പാക്കുന്ന മറ്റൊരു മേഖല ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളാണ്. 25 കോർപറേഷൻ അധ്യക്ഷ സ്ഥാനമാണ് പാർട്ടി ചോദിക്കുന്നത്. ബോർഡ് അംഗത്വം അതിൽ കൂടുതൽ വരും. പതിവായി മുതിർന്ന നേതാക്കൾക്കാണ് പദവികൾ നൽകുക. ഈ പദവികളിലും ഊഴം കൊണ്ടുവരും. പുതിയ തലമുറയിലെ നേതാക്കൾക്ക് അവസരം നൽകും. ഒരാൾക്ക് ഒരു പദവി എന്ന നയവും നടപ്പാക്കും. 

ADVERTISEMENT

കേഡർ പാർട്ടിയുടെ ലക്ഷ്യങ്ങൾ എന്തൊക്കെ?

സംഘടനാ പ്രവർത്തനം ജോസ് കെ.മാണിയുടെ ഇഷ്ടവിഷയമാണ്. യൂത്ത് ഫ്രണ്ടിൽ സംഘടനാ മികവ് തെളിയിച്ചതുമാണ്. എങ്കിലും ഇപ്പോഴത്തെ സംഘടനാ ശാക്തീകരണത്തിന്റെ ലക്ഷ്യങ്ങൾ പലതാണ്. അതിൽ പ്രധാനം പാർട്ടി ശക്തിപ്പെടുത്തൽ തന്നെയാണ്. മാണിയുടെ മരണശേഷം ജോസിന് ലഭിച്ച പാർട്ടിക്ക് സംഘടനാ തലത്തിൽ ഏറെ ബലഹീനതകളുണ്ട്. പ്രത്യേകിച്ചും പാർട്ടിയിലെ പിളർപ്പിനു ശേഷം നിർണായക തസ്തികകളിൽ ഒഴിവുണ്ട്. ഇവ നികത്തുകയാണ് ലക്ഷ്യം. അതിനു പുറമെയും ചില ലക്ഷ്യങ്ങൾ ഇല്ലാതില്ല. 

മാണിയുടെ കാലത്ത് ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറും ഒന്നായിരുന്നു. അതിനാൽ അധികാരത്തർക്കം ഉണ്ടായിരുന്നില്ല. ഇപ്പോൾ ചെയർമാൻ ജോസ് കെ.മാണിയും പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിനുമാണ്. ഇതുവരെ ഇവർ തമ്മിൽ തർക്കമില്ല. എങ്കിലും പാർട്ടി ശക്തിപ്പെട്ടാൽ അതിന്റെ ഗുണം പാർട്ടി ചെയർമാനു ലഭിക്കും. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഫലത്തിൽ പാർട്ടിക്കാണ്. അതോടെ സർക്കാരിനെ പാർട്ടി നയിക്കുന്ന കമ്യൂണിസ്റ്റ് രീതി കേരള കോൺഗ്രസിലും വരും. തർക്കങ്ങളില്ലാതെ മുന്നോട്ടു പോകാനും ഇവ ജോസിനെ സഹായിക്കും.

English Summary: Kerala Congress (M) to Transform into Cadre Party Soon