തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് ഇറക്കിയെന്നു മന്ത്രി... Kerala, Covid, Corona

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് ഇറക്കിയെന്നു മന്ത്രി... Kerala, Covid, Corona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് ഇറക്കിയെന്നു മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടു പേരും മരണപ്പെട്ട കുട്ടികള്‍ക്കും, അതോടൊപ്പം നേരത്തേ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കോവിഡ് മൂലം മരിച്ചതുമായ എല്ലാ കുട്ടികള്‍ക്കുമാണു സഹായം അനുവദിക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ 74 കുട്ടികളാണുള്ളത്.

വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ്സ് ആകുന്നതുവരെ കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കും. ഈ കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും വഹിക്കും. ഈ ധനസഹായങ്ങള്‍ക്ക് ആവശ്യമായി വരുന്ന അധികതുക ധനവകുപ്പാണ് അനുവദിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

ADVERTISEMENT

‌മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കുട്ടികളെ ബാലനീതി നിയമത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗണത്തില്‍ ഉള്‍പ്പെടുത്തി പരിഗണന നല്‍കണം. ഈ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി അടിയന്തര സഹായം നല്‍കേണ്ടതും ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. 

English Summary: Kerala government order to help covid victim's children