സംസ്ഥാന സർക്കാരുകളും പെട്രോൾ, ഡീസൽ വിൽപനയിൽനിന്നു മോശമല്ലാത്ത വരുമാനം ഉണ്ടാക്കുന്നുണ്ട്. കേരളത്തിൽ പെട്രോളിന് വിൽപന നികുതിയായി 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും പിരിക്കുന്നു. സാധാരണ വ്യക്തികളിൽനിന്നുള്ള വരുമാന നികുതിയേക്കാൾ കൂടിയ തുകയാണ് നികുതിയായി... Petrol Diesel Price . Corporate Tax India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ വികസനത്തിന് സാധാരണക്കാർ നൽകുന്ന സംഭാവന ചെറുതല്ല. എന്നാൽ, അതിസമ്പന്നർക്ക് ഇതിലൊന്നും വലിയ താൽപര്യമില്ല. വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് പെട്രോൾ, ഡീസൽ വില അടിക്കടി കൂട്ടുന്നതെന്നാണ് കേന്ദ്ര സർക്കാർ നിരന്തരം പറയുന്നത്. അതിലേറെയും ഊറ്റിയെടുക്കപ്പെടുന്നതാകട്ടെ സാധാരണക്കാരുടെ കയ്യിൽനിന്നും. എന്നാൽ രാഷ്ട്രവികസനത്തിൽ ‘ഇടപെടാൻ’ അതിസമ്പന്നർക്ക് കേന്ദ്രം വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണു കണക്കുകൾ.

2014ൽ മോദി സര്‍ക്കാർ ആദ്യമായി അധികാരത്തിലേറുമ്പോൾ ഒരു ലീറ്റർ പെട്രോൾ വിറ്റാൽ കേന്ദ്ര സർക്കാരിന് എക്സൈസ് നികുതിയായി ലഭിച്ചിരുന്നത് 9.48 രൂപ. ഇന്നത് 30.90 രൂപ. 2014ൽ ഒരു ലീറ്റർ ഡീസലിൽനിന്ന് കേന്ദ്രത്തിനു ലഭിച്ചിരുന്നത് 3.56 രൂപ. ഇന്ന് 31.80 രൂപ. കഴിഞ്ഞ ആറു വർഷത്തിനിടെ പെട്രോളിന്റെ എക്സൈസ് നികുതിയിൽ വരുത്തിയ വർധന 206%. ഡീസലിന്റെ നികുതിയിൽ വരുത്തിയ വർധന 377 ശതമാനം. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ പെട്രോൾ, ഡീസൽ വിൽപനയിലൂടെ സർക്കാരിനു ലഭിച്ച നികുതി വരുമാനം 2.94 ലക്ഷം കോടി രൂപ!

ADVERTISEMENT

ADVERTISEMENT

ഇനി, അതിസമ്പന്നർക്കു ചുമത്തുന്ന കോർപറേറ്റ് നികുതി എത്രയെന്നു നോക്കാം. 2015ൽ കോർപറേറ്റ് ടാക്സ് 34.61%. നിലവിലെ ടാക്സ് 25.17%. കോർപറേറ്റ് ടാക്സ് കുറച്ചതുവഴി വർഷം 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. കോർപറേറ്റ് ടാക്സ് പോലുള്ള പ്രത്യക്ഷ നികുതിയിൽനിന്നുള്ള വരുമാനം 2019–20 കാലയയളവിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.2% ആയിരുന്നത് 2020–21 ആയപ്പോഴേക്കും 4.7% ആയി കുറഞ്ഞു. ഇതേ കാലയളവിൽ പരോക്ഷ നികുതി (പെട്രോളിയം ഉൽപന്നങ്ങളടക്കമുള്ളവയുടെ വിൽപനയിൽനിന്നു ലഭിക്കുന്നത്) ജിഡിപിയുടെ 4.7ശതമാനത്തിൽനിന്ന് 5.1 ശതമാനമായി കൂടി. 

ADVERTISEMENT

സംസ്ഥാന സർക്കാരുകളും പെട്രോൾ, ഡീസൽ വിൽപനയിൽനിന്നു മോശമല്ലാത്ത വരുമാനം ഉണ്ടാക്കുന്നുണ്ട്. കേരളത്തിൽ പെട്രോളിന് വിൽപന നികുതിയായി 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും പിരിക്കുന്നു. സാധാരണ വ്യക്തികളിൽനിന്നുള്ള വരുമാന നികുതിയേക്കാൾ കൂടിയ തുകയാണ് കോർപറേറ്റുകളിൽനിന്നുള്ള വരുമാന നികുതിയായി സർക്കാരിനു ലഭിക്കാറുള്ളത്. നിലവിൽ ആ കണക്കുകളും തകിടംമറിഞ്ഞു. 2020ൽ കോർപറേറ്റ് ടാക്സിൽനിന്ന് 4.57 ലക്ഷം കോടി രൂപ സർക്കാരിന് ലഭിച്ചപ്പോൾ വ്യക്തികളിൽനിന്നുള്ള വരുമാനനികുതിയിനത്തിൽ ലഭിച്ചത് 4.69 ലക്ഷം കോടി രൂപ.

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ തയാറാണെന്നും അതിനു ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം ആവശ്യമുണ്ടെന്നുമാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. സംസ്ഥാന ധനമന്ത്രിമാർകൂടി ഉൾപ്പെട്ട കൗൺസിലിന്റെ അനുമതി ലഭിക്കാത്തതിനാലാണത്രെ നിലവിലെ രീതി തുടരുന്നത്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തിയാൽ എന്തു സംഭവിക്കുമെന്നു നോക്കാം. നിലവിൽ 28 ശതമാനമാണ് ഇന്ത്യയിലെ ഉയർന്ന ജിഎസ്ടി നിരക്ക് ആ നിരക്ക് ചുമത്തിയാൽ പോലും പെട്രോളിയം ഉൽന്നങ്ങളുടെ വിലയിൽ കാര്യമായ ഇടിവുണ്ടാകും. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പ്രതിവർഷം 2 ലക്ഷം കോടി രൂപയുടെയെങ്കിലും വരുമാന നഷ്ടവുമുണ്ടാകും. പെട്രോളിൽനിന്നും ഡീസലിൽനിന്നും നിലവിലെ വരുമാനമെങ്കിലും ലഭിക്കണമെങ്കിൽ 100 ശതമാനമെങ്കിലും ജിഎസ്ടി ചുമത്തേണ്ടിവരും. പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാരുകൾക്കും താൽപര്യമുണ്ടാവില്ല. നിലവിൽ ലഭിക്കുന്ന വരുമാനം ഇല്ലാതാക്കാൻ ഒരു സംസ്ഥാനവും ആഗ്രഹിക്കുന്നുണ്ടാകില്ല എന്നതുതന്നെ കാരണം; വില കൂടുന്നതിന്റെ പഴി കേന്ദ്രത്തിനുമേൽ ചുമത്തുകയും ചെയ്യാം.

English Summary: Petrol and Disel Prices Touch New Heights in India, Corporate Tax Decreases!