ജൂലൈ ആദ്യം നിയമസഭാ സമ്മേളനം തുടങ്ങുന്നതോടെ ബംഗാൾ രാഷ്ട്രീയം കുടുതൽ കലങ്ങിമറിയുമെന്നാണു പ്രതീക്ഷിക്കുന്നത്. താമര ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുകുൾ റോയിയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി സ്പീക്കർക്കു കത്തുനൽകിയിട്ടുണ്ട്. ..Mamata Banerjee, Amit Shah, Mukul Roy, Trinamool Congress, BJP, West Bengal CM, Manorama Online

ജൂലൈ ആദ്യം നിയമസഭാ സമ്മേളനം തുടങ്ങുന്നതോടെ ബംഗാൾ രാഷ്ട്രീയം കുടുതൽ കലങ്ങിമറിയുമെന്നാണു പ്രതീക്ഷിക്കുന്നത്. താമര ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുകുൾ റോയിയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി സ്പീക്കർക്കു കത്തുനൽകിയിട്ടുണ്ട്. ..Mamata Banerjee, Amit Shah, Mukul Roy, Trinamool Congress, BJP, West Bengal CM, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ ആദ്യം നിയമസഭാ സമ്മേളനം തുടങ്ങുന്നതോടെ ബംഗാൾ രാഷ്ട്രീയം കുടുതൽ കലങ്ങിമറിയുമെന്നാണു പ്രതീക്ഷിക്കുന്നത്. താമര ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുകുൾ റോയിയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി സ്പീക്കർക്കു കത്തുനൽകിയിട്ടുണ്ട്. ..Mamata Banerjee, Amit Shah, Mukul Roy, Trinamool Congress, BJP, West Bengal CM, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നു രണ്ടു മാസമാകാറായിട്ടും ബംഗാൾ രാഷ്ട്രീയത്തിൽ താപനില കുറഞ്ഞിട്ടില്ല. മാത്രമല്ല, ദിനംതോറും അത് കുതിച്ചുയരുകയാണ്. ബംഗാളിനെ വിഭജിക്കണമെന്ന ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആവശ്യത്തിനൊപ്പം തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളെ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയുള്ള ആയുധമാക്കി മാറ്റാനും ശ്രമിക്കുകയാണ് ബിജെപി. പ്രത്യേക കേന്ദ്ര ഭരണപ്രദേശമായി ലക്ഷ്യമിടുന്ന വടക്കൻ ബംഗാളിലേക്ക് ഒരാഴ്ച നീളുന്ന പര്യടനത്തിനു ഗവർണർ ജഗ്ധീപ് ധൻകർ കഴിഞ്ഞ ദിവസം തുടക്കമിട്ടു കഴിഞ്ഞു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിനു തൊട്ടുപിന്നാലെയാണ് ഗവർണറുടെ സന്ദർശനം. ബംഗാൾ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ പ്രത്യേക സമിതിയെയും കഴിഞ്ഞ ദിവസം നിയോഗിച്ചു. ഇതിനെതിരെ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. ബംഗാളിൽ ഏറെ മോഹങ്ങളുണ്ടായിരുന്ന ബിജെപിയുടെ പ്രതീക്ഷയെ തല്ലിത്തകർത്താണു വൻ ഭൂരിപക്ഷത്തോടെ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ സർക്കാർ അധികാരമേറ്റത്. നന്ദിഗ്രാമിലെ അഭിമാനപ്പോരാട്ടത്തിൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സുവേൻദു അധികാരിയോടു മമത തോറ്റെങ്കിലും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു. തുടർന്നിങ്ങോട്ടു വൻ രാഷ്ട്രീയനാടകങ്ങളാണു ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്. 

‘ഞാനൊപ്പമുണ്ട്’ എന്നു വ്യക്തമാക്കുന്ന മമത ബാനർജിയുടെ പോസ്റ്ററിനു സമീപം വെൽഡിങ് ജോലി ചെയ്യുന്നയാൾ. ചിത്രം: Diptendu DUTTA / AFP
ADVERTISEMENT

തിരഞ്ഞെടുപ്പു പരാജയത്തിനു തൊട്ടുപിന്നാലെ  മമത സർക്കാറിലെ രണ്ടു മന്ത്രിമാരെ നാരദാ കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. മമതയുടെ വലംകയ്യായ ചീഫ് സെക്രട്ടറി ആലാപൻ ബൻദോപാധ്യയെ കേന്ദ്രം തിരികെ വിളിക്കുകയും തൊട്ടുപിന്നാലെ ആലാപൻ വിരമിച്ച്  മമതയുടെ മുഖ്യ ഉപദേഷ്ടാവുകയും ചെയ്തു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റും തൃണമൂലിന്റെ മുൻ സഹസ്ഥാപകനുമായ മുകുൾ റോയി വീണ്ടും മമതയ്ക്കൊപ്പമെത്തുകയും ചെയ്തു. ഒരു ഡസനോളം ബിജെപി എംഎൽഎമാർ മമത ബാനർജിക്കൊപ്പം ചേരാൻ തയാറെടുത്തു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈ ആദ്യം നിയമസഭാ സമ്മേളനം തുടങ്ങുന്നതോടെ ബംഗാൾ രാഷ്ട്രീയം കുടുതൽ കലങ്ങിമറിയുമെന്നാണു പ്രതീക്ഷിക്കുന്നത്. താമര ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുകുൾ റോയിയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി സ്പീക്കർക്കു കത്തുനൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിനു മുൻപായി കൂടുതൽ ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണു കരുതുന്നത്. മുകുൾ റോയിയെ തിരികെ പാർട്ടിയിലെടുക്കുന്നതു മമത എതിർത്തില്ലെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെയല്ല. വഞ്ചകരെയും ചതിയന്മാരെയും തിരികെയെടുക്കില്ലെന്നാണ് മമതയുടെ ഇപ്പോഴത്തെ നിലപാട്. നേതാക്കൾക്കൊപ്പം അണികളും വൻതോതിൽ തൃണമൂൽ കോൺഗ്രസിൽ ചേരുകയാണ്. തൃണമൂൽ ഓഫിസിനു മുൻപിൽ ധർണയിരുന്നാണ് ബിർബും ജില്ലയിൽ ബിജെപി പ്രവർത്തകർ തിരികെ തൃണമൂലിൽ പ്രവേശിച്ചത്.  

തൃണമൂൽ പതാകയുമായി പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദം. ചിത്രം: Diptendu DUTTA / AFP
ADVERTISEMENT

എംഎൽഎമാരെയും എംപിമാരെയും അടർത്തിയെടുക്കുന്ന ബിജെപിയുടെ രീതി മമത സമ്പൂർണമായി പിന്തുടരുന്നില്ലങ്കിലും പാർട്ടിയിലെ രണ്ടാമനായ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിക്ക് ‘ഘർ വാപസിയോട്’ അനുകൂല നിലപാടാണ്. നേതാക്കളെ തിരികെ കൊണ്ടുവരുന്നതിനോടൊപ്പം മമതയെ അനുനയിപ്പിക്കുന്ന ജോലിയും അഭിഷേക് ബാനർജി എംപിക്കാണ്. ബിജെപിയെ മാനസികമായി തളർത്താൻ നേതാക്കളുടെ തിരിച്ചുവരവിലൂടെ സാധിക്കുമെന്നാണ് അഭിഷേകിന്റെ നിലപാട്. തൃണമൂൽ കോൺഗ്രസിന്റെ ബംഗാളിനുമപ്പുറത്തേക്കുള്ള വളർച്ചയ്ക്ക് ഇത് അനിവാര്യമാണെന്നും അഭിഷേക് ബാനർജി കരുതുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ മമത ബാനർജി. ചിത്രം: West Bengal Chief Minister Office / AFP

തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിലുണ്ടായ അക്രമസംഭവങ്ങൾ സർക്കാറിനെതിരെ ആയുധമാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഗവർണർ ജഗ്ദീപ് ധൻകറും സർക്കാരും നിരന്തരമായ ഏറ്റുമുട്ടലിലാണ്. അക്രമങ്ങൾ ഭരണകൂടത്തിന്റെ അറിവോടെയാണെന്നാണ് ഗവർണർ ആക്ഷേപിച്ചത്. മുഖ്യമന്ത്രിക്കുള്ള കത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് ആഭ്യന്തരവകുപ്പാണ് അതേ നാണയത്തിൽ മറുപടി പറഞ്ഞത്. കെട്ടുകഥകളാണ് ഗവർണർ പ്രചരിപ്പിക്കുന്നതെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ മറുപടി. ഇത് ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ സർക്കാരിലെ ഒരു വകുപ്പ് മറുപടി പറഞ്ഞതിൽ ഗവർണർ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു. ബംഗാൾ അക്രമത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണവും വരാനിരിക്കുന്ന റിപ്പോർട്ടും സർക്കാറിനെതിരെ ആയുധമാകുമെന്ന് ഉറപ്പാണ്. ദേശീയ മനുഷ്യവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അരുണ്‍ കുമാർ മിശ്രയെ ഗവർണർ കഴിഞ്ഞയാഴ്ച ഡൽഹിയിൽ സന്ദർശിച്ചിരുന്നു. 

ലോക്ഡൗണിന് ഇളവു വന്നതോടെ സിലിഗുരിയിൽ കൊളുന്ത് നുള്ളുന്നവർ. ചിത്രം: Diptendu DUTTA / AFP
ADVERTISEMENT

വടക്കൻ ബംഗാളിലെ അഞ്ചു ജില്ലകൾ ചേർത്ത് പുതിയ കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. ബിജെപിയുടെ പ്രദേശിക നേതൃത്വവും എംപിമാരുമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബംഗാളിന്റെ പൊതുവികാരത്തിന് എതിരാകുമെന്നതിനാൽ ബിജെപി സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ നിലപാട് എടുത്തിട്ടില്ല. ഡാർജിലിങ് ഉൾപ്പെടെയുള്ള വടക്കൻ ബംഗാളിലെ അഞ്ചു ജി്ല്ലകളിൽ കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കാണ് ഭൂരിപക്ഷം കിട്ടിയിരുന്നത്. ബിജെപിക്ക് ശക്തിയുള്ള ഒരു പ്രദേശം രൂപപ്പെടുത്തുക എന്ന ലക്ഷ്യമാണ് പ്രാദേശിക നേതാക്കന്മാർക്കുള്ളതെങ്കിലും ബംഗാൾ പിടിച്ചടക്കുകയെന്ന ബിജെപി സ്വപ്നത്തെ ഇത് എന്നന്നേക്കുമായി ബാധിച്ചേക്കും. ബംഗാളി വികാരം ആളിക്കത്തിച്ച് വിഭജനത്തിനെതിരെ മമത മുന്നോട്ടുവന്നിട്ടുണ്ട്.  ബംഗ്ലദേശിൽനിന്നും നേപ്പാളിൽനിന്നുമുള്ള അനധികൃത കുടിയേറ്റം തടയാൻ കേന്ദ്ര ഭരണപ്രദേശം അനിവാര്യമാണെന്നാണ് പ്രദേശത്തെ എംപിമാരുടെ ആവശ്യം. അമിത് ഷായെ കണ്ടതിനു ശേഷം വടക്കൻ ബംഗാളിലേക്ക് പുറപ്പെട്ട ഗവർണറുടെ മുൻപാകെ ഈ വിഷയങ്ങളും വരും.

English Summary: Bengal Politics Heats up After Assembly Elections 2021