ലക്ഷദ്വീപിലെ ആയിഷ സുൽത്താന ‘ജൈവായുധം പ്രയോഗിച്ചു’ എന്നു പറഞ്ഞതാണ് ദേശദ്രോഹക്കേസ് ആയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിൽപ്പെടുത്തിയുള്ള കേസ്. 124 എയ്ക്ക് പരിധി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു ആയിഷയ്ക്കെതിരെ കേസെടുക്കുമ്പോൾ. മേയ് 31ന് ആണ് കോടതി അതു പറഞ്ഞത്... Indian Sedition Laws

ലക്ഷദ്വീപിലെ ആയിഷ സുൽത്താന ‘ജൈവായുധം പ്രയോഗിച്ചു’ എന്നു പറഞ്ഞതാണ് ദേശദ്രോഹക്കേസ് ആയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിൽപ്പെടുത്തിയുള്ള കേസ്. 124 എയ്ക്ക് പരിധി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു ആയിഷയ്ക്കെതിരെ കേസെടുക്കുമ്പോൾ. മേയ് 31ന് ആണ് കോടതി അതു പറഞ്ഞത്... Indian Sedition Laws

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷദ്വീപിലെ ആയിഷ സുൽത്താന ‘ജൈവായുധം പ്രയോഗിച്ചു’ എന്നു പറഞ്ഞതാണ് ദേശദ്രോഹക്കേസ് ആയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിൽപ്പെടുത്തിയുള്ള കേസ്. 124 എയ്ക്ക് പരിധി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു ആയിഷയ്ക്കെതിരെ കേസെടുക്കുമ്പോൾ. മേയ് 31ന് ആണ് കോടതി അതു പറഞ്ഞത്... Indian Sedition Laws

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലിവാലു പിടിച്ചു എന്നൊരാൾ പരസ്യമായി പറഞ്ഞാൽ അയാൾക്കെതിരെ കേസെടുക്കാമോ?
ഇപ്പോഴത്തെ കേസെടുപ്പുരീതികൾ കണ്ടാൽ അതു സംഭവിക്കാം. പുലി ഒരു സംരക്ഷിത വന്യമൃഗമാണ്. അതിന്റെ വാലിൽ പിടിക്കുക എന്നാൽ അതിനെ ഉപദ്രവിക്കുകയാണ്. വന്യമൃഗത്തെ ഉപദ്രവിച്ചാൽ കേസാണ്.
സാഹചര്യമിതാണ്– ‌

പരിക്ഷീണനായി നടന്നു വരുന്ന ഒരാളോട് വഴിയിൽ കണ്ട ഒരു കൂട്ടുകാരൻ ചോദിക്കുന്നു:
‘എന്താണിഷ്ടാ, എന്തുപറ്റി’?
ചങ്ങാതി മറുപടി പറയുന്നു:
‘ഹോ, രാവിലെ ഒരു പരിപാടിക്കിറങ്ങിയതാ. പുലിവാലു പിടിച്ചു’.

ADVERTISEMENT

താൻ പുലിവാലു പിടിച്ചു എന്നു പ്രതി ഇതോടെ സമ്മതിക്കുകയാണ്. പരസ്യമായി പറഞ്ഞല്ലോ! അതിന് സാക്ഷികളുണ്ട്.
എം. എം. മണി നടത്തിയ വെളിപ്പെടുത്തൽ പോലെ ഒന്നാകുകയാണ് പുലിവാൽ പ്രസ്താവനയും.
അപ്പോൾ ഉറപ്പായും കേസെടുക്കാം. വന്യമൃഗപീഡനത്തിന്.

കേസെടുക്കേണ്ടവർക്ക് ഒരു കേസെടുക്കാനുള്ള വകുപ്പ് എപ്പോഴും നമ്മുടെയൊക്കെ വർത്തമാനത്തിലുണ്ട്.

ലക്ഷദ്വീപിലെ ആയിഷ സുൽത്താന ‘ജൈവായുധം പ്രയോഗിച്ചു’ എന്നു പറഞ്ഞതാണ് ദേശദ്രോഹക്കേസ് ആയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിൽപ്പെടുത്തിയുള്ള കേസ്. 124 എയ്ക്ക് പരിധി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു ആയിഷയ്ക്കെതിരെ കേസെടുക്കുമ്പോൾ. മേയ് 31ന് ആണ് കോടതി അതു പറഞ്ഞത്.

ആന്ധ്രപ്രദേശിലെ ടിവി5 ന്യൂസ്, എബിഎൻ ആന്ധ്രജ്യോതി എന്നീ ചാനലുകൾക്കെതിരെയായിരുന്നു സർക്കാരിന്റെ കേസ്. വൈഎസ്ആർ കോൺഗ്രസിന്റെ ഒരു വിമത എംപി സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നു പറഞ്ഞതു റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു കേസ്. ദേശദ്രോഹക്കേസ് അവിടെ മാധ്യമപ്രവർത്തനത്തിനു വിലങ്ങിടാൻ വേണ്ടി കണ്ടെത്തിയ ഒരുപായമായാണ് കോടതി കണക്കിലെടുത്തത്. ഉത്തർപ്രദേശിലൊരു മൃതദേഹം നദിയിലെറിയുന്ന ദൃശ്യം കാണിച്ച ചാനലിന്റെ പേരിൽ രാജ്യദ്രോഹം വരുമോഎന്നറിയില്ല എന്നൊരു കമന്റും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അന്നു കോടതിയിൽ പറഞ്ഞിരുന്നു.

ഉത്തർപ്രദേശിൽ മൃതദേഹം നദിയിലേക്കു വലിച്ചെറിയുന്നതിന്റെ വിഡിയോ ദൃശ്യം.
ADVERTISEMENT

മറ്റൊരു ദേശദ്രോഹക്കേസ് മുതിർന്ന മാധ്യമ പ്രവർത്തകനും പത്മശ്രീ ജേതാവുമായ വിനോദ് ദുവയ്ക്ക് എതിരെ ചുമത്തിയതും കോടതി അടുത്ത ദിവസം, അതായത് ജൂൺ രണ്ടിനു തള്ളി. ദേശദ്രോഹം മുതലായ വകുപ്പുകൾ ഉപയോഗിച്ച് മാധ്യമങ്ങളിലെ അഭിപ്രായപ്രകടനം തടയാൻ ശ്രമിക്കരുതെന്നു കോടതി പറഞ്ഞു. കൂട്ടത്തിൽ മാധ്യമസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയിൽ [19 (1) (എ)] വകുപ്പു വഴി എങ്ങനെ ഭദ്രമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നു കൂടി സുപ്രീംകോടതി പറഞ്ഞു. 19 (1) എ പൗരന്റെ ഭാഷണസ്വാതന്ത്ര്യം കൂടി ഉറപ്പു നൽകുന്നതാണ്. പൗരനു ഭാഷണസ്വാതന്ത്ര്യമില്ലാതെ ഒരു ജനാധിപത്യം സ്വതന്ത്ര ജനാധിപത്യം ആവില്ലെന്നും സുപ്രീംകോടതി പലതവണ നിരീക്ഷിച്ചിട്ടുണ്ട്.

കോടതി ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം! നമ്മുടെ നാട്ടിൽ ദേശദ്രോഹക്കേസുകൾ പിന്നെയും പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കും. മാധ്യമങ്ങൾക്ക് എതിരായ കേസുകളും. ആര് എന്തു പറഞ്ഞാലും ചെയ്താലും അയാളുടെ പേരിൽ ഒരു കേസ് വരാൻ എല്ലാ സാധ്യതയും നമ്മുടെ രാജ്യത്തുണ്ട്. നിയമങ്ങൾ അങ്ങനെയാണ് ഉണ്ടാക്കുക. ഒരു നിയമത്തിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ മിനിമം 12 തരത്തിലെങ്കിലും വ്യാഖ്യാനിക്കാവുന്ന വിധത്തിലാണ് നിയമത്തിന്റെ ഭാഷ. അത് ഒരു കാര്യം.

സുപ്രീം കോടതി (Photo by Sajjad HUSSAIN / AFP)

പിന്നെയൊന്ന് ഒരു നിയമത്തിൽ ‘പാടില്ല’ എന്നുപറയുന്നൊരു സംഗതി സംബന്ധിച്ച് ആവുന്നത്ര അവ്യക്തതയും അതു വഴി ആ സംഗതിക്ക് അതിപരിധിയും ഉണ്ടാക്കി വയ്ക്കുക എന്നതാണ്. പണ്ടു ചെന്നായ് പറഞ്ഞപോലെ നീയല്ലെങ്കിൽ നിന്റച്ഛൻ കുളം കലക്കിയിട്ടുണ്ടാകും. അതിനു നിന്റെ പേരിൽ കേസെടുക്കാമല്ലോ, അതിനു വകുപ്പുണ്ടല്ലോ എന്ന മട്ടിലാണ് സംഗതികൾ പോകുക. 124 എയും അങ്ങനെയൊന്നാണ്.
ഇന്ത്യൻ പീനൽകോഡ് തന്നെ ബ്രിട്ടിഷുകാർ എഴുതിയുണ്ടാക്കിയതാണ്. ബ്രിട്ടിഷ് ഭരണത്തിനെതിരെ ആര് എന്ത് പറഞ്ഞാലും അവരെ പൂട്ടാൻ പാകത്തിൽ ഉണ്ടാക്കിയതാണത്. എതിരെ പറയണമെന്നുമില്ല. പറഞ്ഞാൽ മതി. അങ്ങനെ പറഞ്ഞതിൽ പൂട്ടാൻ പറ്റുന്ന വകുപ്പിൽപ്പെടുത്താവുന്ന കാര്യങ്ങൾ ഉണ്ടെന്ന് അധികാരികൾക്ക് തോന്നിയാൽ മതി. ഉടനെ കേസായി. തോന്നിയതായി അവർക്ക് ഉറപ്പായും തോന്നുകയും ചെയ്യും.

124 എ–ദേശദ്രോഹം എന്ന നിയമം ഇങ്ങനെയാകുന്നു:
Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards the Government established by law in India, shall be punished with imprisonment for life, to which fine may be added, or with imprisonment which may extend to three years, to which fine may be added, or with fine. Explanation 1.—The expression “disaffection” includes disloyalty and all feelings of enmity. Explanation 2.—Comments expressing disapprobation of the measures of the Government with a view to obtain their alteration by lawful means, without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section. Explanation 3.—Comments expressing disapprobation of the admin­istrative or other action of the Government without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.

ADVERTISEMENT

പറയുന്നതോ എഴുതുന്നതോ ആയ വാക്കുകളാലോ അഥവാ ആംഗ്യങ്ങളാലോ അഥവാ ദർശനീയമായ പ്രതിരൂപങ്ങളാലോ മറ്റു വിധത്തിലോ ആരെങ്കിലും ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട ഗവൺമെന്റിനു നേരെ വെറുപ്പോ നിന്ദയോ വരുത്തുകയോ വരുത്താൻ ശ്രമിക്കുകയോ അതല്ലെങ്കിൽ അപ്രീതി ഉദ്ദീപിപ്പിക്കുകയോ ഉദ്ദീപിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ...

ചെയ്താലെന്താണ്?

ശിക്ഷയുണ്ട്. അതെന്തൊക്കെയാണ്?

ജീവപര്യന്തം തടവും വേണമെങ്കിൽ കൂടെ പിഴയും. അല്ലെങ്കിൽ മൂന്നു വർഷം വരെ തടവും കൂട്ടത്തിൽ പിഴയും. അല്ലെങ്കിൽ പിഴ മാത്രം.

‘മാനേജരുടെ യുക്തം പോലെ’ ഇങ്ങനെയൊക്കയാകാം ശിക്ഷ.

ഒന്നും ചെയ്യണമെന്നില്ല; ചെയ്യാൻ തുനിഞ്ഞാൽ മതി. കേസായി!

ജംക്‌ഷനിൽ നിന്ന് സുരേഷ് ഗോപിയുടെ നടുവിരൽ ആംഗ്യത്തോടെ ‘ഷിറ്റ്’ എന്നെങ്ങാനും പറഞ്ഞുപോയാൽ... കേസായി. അതു സർക്കാരിന്റെ കാര്യം പറഞ്ഞുവരുമ്പോഴെങ്ങാനുമാകുമ്പോൾ കേൾക്കുന്നവരിൽ ആർക്കെങ്കിലും സർക്കാരിനു നേരേ അപ്രീതിയുണ്ടാകാൻ സാധ്യതയുണ്ട് എന്ന് തോന്നിയാൽ മതി!

ഇതെന്തു ബോറൻ നിയമം, ഭീകരനിയമം എന്നെങ്ങാനും തോന്നിയോ?
തോന്നേണ്ട കാര്യമില്ല. കാരണം വകുപ്പിൽ ചേർത്തു വച്ചിരിക്കുന്ന മൂന്നു വിശദീകരണങ്ങളിൽ രണ്ടും നമുക്ക് വളരെ ആശ്വാസം തോന്നുന്ന തരത്തിലുള്ളതാണ്.
ഒന്നാം വിശദീകരണം കടുപ്പത്തിലുള്ളതാണ്. അതിങ്ങനെ:
‘അപ്രീതി’ എന്നതിൽ കൂറില്ലായ്മയും എല്ലാവിധ ശത്രുതാവികാരങ്ങളും ഉൾപ്പെടുന്നു.
ഹമ്മോ!
ഇനി രണ്ടാം വിശദീകരണം
സർക്കാരിന്റെ ഏതെങ്കിലും നടപടികളെപ്പറ്റി, അവയിൽ നിയമാനുസൃതമായി മാറ്റങ്ങൾ വരണം എന്ന് ഉദ്ദേശിച്ചുകൊണ്ട്, വെറുപ്പോ നിന്ദയോ അപ്രീതിയോ ഉദ്ദീപിപ്പിക്കാത്ത വിധത്തിലും ഉദ്ദീപിപ്പിക്കാൻ ശ്രമിക്കാത്ത വിധത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ഈ വകുപ്പു പ്രകാരം കുറ്റകൃത്യമാകില്ല.
– വളരെ ആശ്വാസം!

മൂന്നാം വിശദീകരണം കൂടി കാണുക
സർക്കാരിന്റെ ഭരണപരമായതോ അല്ലാത്തതോ ആയ ഏതെങ്കിലും പ്രവൃത്തിയെപ്പറ്റി വെറുപ്പോ നിന്ദയോ അപ്രീതിയോ ഉദ്ദീപിപ്പിക്കുകയോ ഉദ്ദീപിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യാത്ത വിധത്തിൽ എതിർപ്പു പ്രകടിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഈ വകുപ്പു പ്രകാരം കുറ്റകൃത്യമാകുന്നില്ല.
– ഉദാരത തന്നെ!

എതിർപ്പ് പ്രകടിപ്പിക്കാം. അതുകൊണ്ട് മറ്റുള്ളവർക്ക് ഉദ്ദീപനം ഉണ്ടാകാൻ പാടില്ല. നമ്മൾ എത്ര സൗമ്യമായി ഒരു കാര്യം പറഞ്ഞാലും മറ്റൊരാൾക്ക് അതു കേട്ട് ഉദ്ദീപനം വരില്ല എന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാൻ പറ്റും?
ഒരാൾ മനഃപൂർവം അയാൾക്ക് ഉദ്ദീപനം വന്നെന്നു പറഞ്ഞാലോ?
നമുക്കെതിരെ കേസു വരും.
കോടതിയിൽ പോയി ഉദ്ദീപനം നമ്മുടെ ഉദ്ദേശ്യമായിരുന്നില്ല എന്നു തെളിയിക്കേണ്ടിവരും തലയൂരാൻ.

ആയിഷ സുൽത്താന

‘ജൈവായുധം പ്രയോഗിക്കുകയാണ്’ എന്നാണ് ആയിഷ സുൽത്താന പറഞ്ഞത്. അതോടെ സർക്കാരിനു നേരെ ദേ ഉളവാക്കുന്നു, വെറുപ്പ്! നിന്ദ!! അപ്രീതി!!!
ആയിഷ പറഞ്ഞതൊരു ആലങ്കാരിക പ്രയോഗം മാത്രമാണ് എന്നാണ് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നുക.
പക്ഷേ, നിയമത്തിന് അലങ്കാരം മനസ്സിലാകില്ല. അതുകൊണ്ടാണ് പുലിവാലു പിടിച്ചു എന്ന അലങ്കാരപ്രയോഗവും കേസിനു വഴിയാകാവുന്നത്.
അലങ്കാരമാണെന്നു വച്ച് ഓരോന്നു പറഞ്ഞാൽ ഉറപ്പ്, പുലിവാലു പിടിച്ചുപോകും. അലങ്കാരം ദേശദ്രോഹക്കുറ്റമായും വരും.

പുതിയ പുതിയ നിയമങ്ങൾ നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവൃത്തി തടയൽ നിയമം. ഭീകരവിരുദ്ധ നിയമം. ഇതൊക്കെ ഉണ്ടാകുമ്പോൾ വേണ്ടതാണെന്നേ നമുക്കു തോന്നൂ. അതൊക്കെ വേണ്ടതാക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടാകും. പക്ഷേ നിയമം ഉണ്ടായിക്കഴിഞ്ഞാൽ കേസുകൾ ഏതും അതിനു പാകത്തിൽ ആവുകയായി. അത് ആർക്കെതിരെയും ആകാം. അധികാരസ്ഥാനങ്ങൾ അങ്ങനെ വിചാരിച്ചാൽ മതി.
വല്ല സംഘടനയും നോട്ടീസ് അടിച്ചു വിട്ടത് നമ്മുടെ കയ്യിലെങ്ങാനും തടഞ്ഞാൽ മതി, യുഎപിഎ പ്രകാരം കേസാകും.
നോട്ടീസ് കയ്യിൽ വയ്ക്കുന്നതു കുറ്റമല്ല എന്നു കോടതിയുടെ തീർപ്പു വരുന്നതിന് യുവാവ് വൃദ്ധനാകാനെടുക്കുന്ന കാലമൊക്കെ ചിലപ്പോൾ എടുത്തെന്നു വരും. യോഗമുണ്ടെങ്കിൽ അതു വരെ ജയിലിൽത്തന്നെ കിടക്കാം.

124 എ ദേശദ്രോഹനിയമത്തിലെ രണ്ടും മൂന്നും വിശദീകരണങ്ങൾ നമുക്ക് വലിയ അവസരമാണു തരുന്നത്. നമ്മൾ സർക്കാരിന് എതിരെ പറഞ്ഞ ഒരു കാര്യം വെറുപ്പോ നിന്ദയോ അപ്രീതിയോ ഉളവവാക്കാനുദ്ദേശിച്ചല്ലായിരുന്നു എന്ന് തെളിയിച്ചാൽ ശിക്ഷയില്ലാതെ കഴിച്ചിലാകാം! അതു ചെറിയ കാര്യമല്ല!!
ആയിഷ സുൽത്താനയുടെ കോടതി കേസ് പരിഗണിക്കുകയാണ്. തീർപ്പിനു കാക്കാം. മുൻകൂർ ജാമ്യം തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത് പ്രഥമദൃഷ്ട്യാ ആയിഷ പറഞ്ഞതിൽ രാജ്യദ്രോഹം കാണുന്നില്ല എന്നാണ്. സുപ്രീംകോടതി മുൻപുണ്ടാക്കിയ തീർപ്പുകൾ കണ്ണിൽപ്പെട്ടിട്ടുള്ള ആർക്കും പ്രഥമദൃഷ്ട്യാ അങ്ങനെയേ തോന്നൂ. അതവിടെ നിൽക്കട്ടെ.

വെറുപ്പോ നിന്ദയോ അപ്രീതിയോ ഉളവാക്കണമെന്ന് ഒരു ഉദ്ദേശ്യവുമില്ല എന്നുറപ്പാക്കിക്കൊണ്ട് നമ്മൾ ഒരു കാര്യം പറഞ്ഞാൽ അധികാരികൾക്ക് അതങ്ങനെ തന്നെ തോന്നണമെന്നുണ്ടോ? ഇല്ല. കേട്ടുനിൽക്കുന്ന ഒരാൾക്ക്, ആ പറഞ്ഞ കാര്യം വെറുപ്പും നിന്ദയും അപ്രീതിയും ഉളവാക്കുന്നുണ്ടല്ലോ എന്നു തോന്നിയാൽ സംഗതി കേസാകും. ജാമ്യമില്ലാതെ അകത്താകും. കാരണം ഈ വകുപ്പിൽ ജാമ്യം നൽകാൻ മജിസ്ട്രേറ്റിനു കഴിയില്ല. മിനിമം ഹൈക്കോടതി വരെയെങ്കിലും പോകേണ്ടി വരും. അന്തിമമായി സുപ്രീം കോടതി വരെയൊക്കെ പോയിട്ടാകും വെറുപ്പും നിന്ദയും അപ്രീതിയും ഇല്ലായിരുന്നു എന്നു വിധി വാങ്ങാൻ കഴിയുക.

ഊപ്പാട് വന്നു പോകും. മുൻകൂർ ജാമ്യം, പൊലീസിന്റെ ദിവസങ്ങൾ നീളുന്ന ചോദ്യം ചെയ്യൽ അങ്ങനെയൊക്കെയുള്ള രസകരമായ ആചാരങ്ങൾ ഒഴിവാക്കാനാകില്ലല്ലോ.
അത് തന്നെയാണ് നമ്മുടെ ഭരണസംവിധാനങ്ങൾ ഉദ്ദേശിക്കുന്നതും. കോടതിയിൽ വിട്ടുപോകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവർ കേസ് ചുമത്തും. പരമോന്നതകോടതി 124 എ യെപ്പറ്റി നടത്തിയിട്ടുള്ള ഉദാരമായ മുൻ നിരീക്ഷണങ്ങൾ അവർ അറിഞ്ഞില്ലെന്നു നടിച്ചു കേസെടുക്കും

വിശ്രുത നിയമജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി. നൂറാനി പറഞ്ഞിട്ടുള്ളത് ഈ നിയമപ്രകാരം നമ്മൾ എപ്പോഴും ഗവൺമെന്റിനെ സ്നേഹിച്ചുകൊണ്ടേയിരിക്കണം എന്നാണ്!
എത്ര സ്നേഹിച്ചാലാണു സർ മതിയാകുക!

സ്വാതന്ത്ര്യസമരം ഒതുക്കാൻ ബ്രിട്ടിഷുകാർ വ്യാപകമായി ഉപയോഗിച്ച ഈ നിയമം അവർ ഗാന്ധിജിക്കെതിരെയും പ്രയോഗിച്ചിട്ടുണ്ട്. നിയമത്തെക്കുറിച്ചു ഗാന്ധിജി പറഞ്ഞിട്ടുള്ളതിങ്ങനെ: പൗരസ്വാതന്ത്ര്യം അടിച്ചമർത്താൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഉണ്ടാക്കി വച്ചിട്ടുള്ള രാഷ്ട്രീയ വകുപ്പുകളിലെ ‘കുട്ടിരാജാവ്’ (the prince among the political sections of the Indian Penal Code designed to suppress the liberty of the citizen) ആണ് ഈ നിയമം.

നെഹ്റു പറഞ്ഞത് ഇത് ‘എതിർക്കപ്പെടേണ്ടതും ഗർഹണീയവും’ (objectionable and obnoxious) ആണെന്നാണ്. ‘നമ്മളുണ്ടാക്കുന്ന ഒരു നിയമഗാത്രത്തിലും പ്രായോഗികമായും ചരിത്രപരവുമായ കാരണങ്ങളാൽ ഇതിനു സ്ഥാനമുണ്ടായിക്കൂടാ’ എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ചർച്ചാവേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പലവിധത്തിലും അതിന്റെ രുചി നന്നായി അനുഭവിച്ചവരാണു നമ്മൾ എന്നൊക്കെക്കൂടി പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. സ്വാതന്ത്ര്യം കിട്ടി 74 കൊല്ലമാകുമ്പോഴും ആ നിയമം മാറ്റാൻ ഒരു ശ്രമവും ഉണ്ടായിട്ടില്ല. ഇന്ത്യയെ ഭരിച്ച എല്ലാവരും അക്കാര്യത്തിൽ ബ്രിട്ടിഷുകാരാണ്.

ഈ നിയമം പ്രയോഗിക്കപ്പെട്ടിട്ട് തങ്ങൾക്കു മുന്നിലെത്തിയ കേസുകളിലെല്ലാം സുപ്രീംകോടതി നിയമത്തിന്റെ സൂക്ഷ്മതയില്ലാത്തതും മനഃപൂർവമായ ഉപദ്രവിക്കലിനായുള്ളതുമായ പ്രയോഗത്തിനെതിരെയാണ് വിധിപ്രസ്താവം നടത്തിയിട്ടുള്ളത്. വിനോദ് ദുവ തന്റെ യൂട്യൂബ് ഷോയിൽ കോവിഡ് പരിശോധനയ്ക്കും ചികിൽസയ്ക്കും സർക്കാർ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും നരേന്ദ്ര മോദി മരണവും ഭീകരാക്രമണങ്ങളും വോട്ടു നേടാൻ ഉപയോഗപ്പെടുത്തുന്നു എന്നും പറഞ്ഞതിനായിരുന്നു അദ്ദേഹത്തിനെതിരെ കേസ്. ശിക്ഷാനിയമത്തിലെ 124 എ (ദേശദ്രോഹം), 268 (പൊതുശല്യമുളവാക്കൽ ഉദ്ദേശ്യം), 501(അപകീർത്തി), 505(കലാപമുണ്ടാക്കൽ ഉദ്ദേശ്യം) വകുപ്പുകളും ചാർത്തി.

വിനോദ് ദുവ

കേസ് പരിഗണിക്കുമ്പോൾ കോടതി 1962 ലെ കേദാർനാഥ് സിങ് കേസ് വിധിയിലേക്കു പോയി. അതൊരു രാജ്യദ്രോഹക്കേസ് ആയിരുന്നു. ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു കേദാർനാഥ് സിങ്. 1953 മേയ് 26ന് ബിഹാറിലെ ഭരണത്തിനെതിരെ പ്രസംഗിക്കുമ്പോൾ സിങ് പൊലീസ് സിഐഡികളെ പട്ടികൾ എന്നും കോൺഗ്രസുകാരെ ഗുണ്ടകൾ എന്നും വിളിച്ചു. പിന്നെ വിപ്ലവത്തിലൂടെ സർക്കാരിനെ പുറത്താക്കാനും ആഹ്വാനം ചെയ്തു. സർക്കാരിനെ വിപ്ലവത്തിലൂടെ പുറത്താക്കണമെന്നു കൃത്യമായി പറഞ്ഞിരുന്നതിനാൽ കേദാർനാഥ് സിങ്ങിന്റെ ശിക്ഷ കോടതി ശരി വയ്ക്കുകയായിരുന്നു. എന്നുവച്ചാൽ അത്രത്തോളം നിയമത്തിനു ഭരണഘടനാപരമായി സാധുതയുണ്ടെന്നു കോടതി കരുതുന്നു.

അതേസമയം അതിന്റെ അതിരുവിട്ട എടുത്തുപ്രയോഗം ശരിയല്ലെന്നും പറയുന്നു. ഭരണഘടന 19 (1) എയിലെ സ്വാതന്ത്ര്യവും 19 (2)ലെ യുക്തിസഹമായ നിയന്ത്രണങ്ങളും ഒക്കെ നന്നേ തുലനം ചെയ്താണ് കോടതി അതു പറഞ്ഞിട്ടുള്ളത്. കാര്യങ്ങളിൽ ഗുണപരമായി മെച്ചമായ മാറ്റം വരണം എന്ന ഉദ്ദേശ്യത്തോടു കൂടി പറയുന്നതോ, എതിർപ്പു പ്രകടിപ്പിച്ചുള്ളതോ ആയ കാര്യങ്ങൾ രാജ്യദ്രോഹമാകില്ല എന്ന, നിയമത്തിൽത്തന്നെ ചേർത്തുവച്ചിട്ടുള്ള വിശദീകരണം കോടതി കൃത്യമായി പരിഗണിച്ചിട്ടുണ്ട്. (ബ്രിട്ടിഷുകാർ നിയമമുണ്ടാക്കിയതുകൊണ്ടാണ് നിയമത്തിനൊപ്പം അത്തരം ഒരു വിശദീകരണം കൂടി വന്നതെന്നു വേണം കരുതാൻ. നമ്മളുണ്ടാക്കുകയായിരുന്നെങ്കിൽ അങ്ങനൊരു പഴുത് ഇടുമായിരുന്നോ?)

അക്രമത്തിനു പ്രേരിപ്പിക്കുന്നതും ക്രമസമാധാനത്തകർച്ചയ്ക്കു വഴിവയ്ക്കുന്നതും പൊതുസമാധാനത്തിനു ഭംഗമുണ്ടാകുന്നതും ആയ വിധത്തിലുമുള്ള ഭാഷണങ്ങളുണ്ടായാലേ രാജ്യദ്രോഹം എന്നതിലേക്കു കാര്യങ്ങൾ എത്തൂ എന്ന നിലയ്ക്കാണ് അന്നു കോടതി കാര്യങ്ങൾ പറഞ്ഞത്. ‘ഒരു നിയമത്തെ വ്യാഖ്യാനിക്കുമ്പോൾ, അതിലുപയോഗിച്ചിട്ടുള്ള വാക്കുകളുടെ അക്ഷരാർഥം മാത്രമല്ല, ആ നിയമത്തിന്റെ മുൻകാലചരിത്രം, അതിന്റെ ഉദ്ദേശ്യം, അതു തടയാനുദ്ദേശിക്കുന്ന തിന്മ എന്ത്’ ഇതൊക്കെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നിയന്ത്രണങ്ങളെ മാനിക്കുമ്പോഴും അവയേക്കാൾ മൗലികാവകാശത്തിന് മുൻഗണന നൽകുന്ന സമീപനമാണ് കോടതി എപ്പോഴും കൈക്കൊണ്ടിട്ടുള്ളത്. പത്തറുപതു വർഷമായി, നമ്മുടെ നാട്ടിലെ സർക്കാരുകൾക്കും അവയുടെ അധികാരകേന്ദ്രങ്ങൾക്കും അതു മനസ്സിലാകുന്നില്ല.

ഇപ്പോ ദേ, മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി രാജ്യദ്രോഹം ഇല്ലെന്നു പറഞ്ഞപ്പോഴും ലക്ഷദ്വീപ് ഭരണകൂടം മറിച്ചു വാദിക്കുന്നു. അവരുടെ വക്കീലിനും അറിയാത്തതാകില്ല, സുപ്രീംകോടതി പറഞ്ഞ കാര്യങ്ങൾ. ഓരോ തവണ കേസ് ചാർത്തുന്ന അധികാരകേന്ദ്രങ്ങൾക്കും അതു മനസ്സിലാകാത്ത കാര്യമല്ല.

എന്നാലും, അതു മനസ്സിലായിട്ടേയില്ല എന്ന് അവർ എപ്പോഴും നടിക്കുന്നു. ആ സ്ഥിതിക്ക് വർത്തമാനത്തിനിടെ അലങ്കാരപ്രയോഗം നടത്തിയാലും കുടുങ്ങാം. അകത്താകാം.

English Summary: How Certain Laws of Indian Penal Code Getting Manipulated?