ഇത്യോപ്യയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ ടിഗ്രെ മേഖലയിൽ ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന 37കാരിയായ ആ ഗർഭിണിയിൽനിന്ന് ആദ്യമായി ഭക്ഷണം കവർന്നെടുത്തത് എറിട്രിയയുടെ സൈനികരാണ്... Ethiopia, Tigray Food Crisis, Famine, Eritrea, Malayala Manorama, Manorama Online, Manorama News

ഇത്യോപ്യയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ ടിഗ്രെ മേഖലയിൽ ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന 37കാരിയായ ആ ഗർഭിണിയിൽനിന്ന് ആദ്യമായി ഭക്ഷണം കവർന്നെടുത്തത് എറിട്രിയയുടെ സൈനികരാണ്... Ethiopia, Tigray Food Crisis, Famine, Eritrea, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്യോപ്യയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ ടിഗ്രെ മേഖലയിൽ ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന 37കാരിയായ ആ ഗർഭിണിയിൽനിന്ന് ആദ്യമായി ഭക്ഷണം കവർന്നെടുത്തത് എറിട്രിയയുടെ സൈനികരാണ്... Ethiopia, Tigray Food Crisis, Famine, Eritrea, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്യോപ്യയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ ടിഗ്രെ മേഖലയിൽ ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന 37കാരിയായ ആ ഗർഭിണിയിൽനിന്ന് ആദ്യമായി ഭക്ഷണം കവർന്നെടുത്തത് എറിട്രിയയുടെ സൈനികരാണ്. പ്രസവമടുത്തിരുന്ന ആ യുവതിയെ അവർ‌ പിന്നീട് ചെക്ക്പോയിന്റിൽനിന്ന് ഓടിച്ചുവിട്ടു. വീട്ടിൽ പ്രസവിക്കേണ്ടിവന്ന അവർ, വല്ലാതെ വിശന്നുകരഞ്ഞ കുഞ്ഞുമായി 12 ദിവസം നടന്നാണ് ടിഗ്രെയിലെ ഒരു ക്ലിനിക്കിനു മുന്നിലെത്തിയത്.

വയറിനോടു ചേർത്തു കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചും ഒളിച്ചിരുന്നും മറ്റുമാണ് ടിഗ്സിയെന്ന കുഞ്ഞുമായി ഗെറ്റ്സ്കിമിലെസ്‌ലിയിൽനിന്നുള്ള അബേബ ഗെബ്രു ക്ലിനിക്കിലെത്തിയത്. 20 ദിവസം പ്രായമായ ആ കുഞ്ഞിന്റെ വിറയാർന്ന കാലുകളും ജീവനറ്റ കണ്ണുകളുമാണ് ഇന്ന് ടിഗ്രെയുടെയും അവസ്ഥ. അബേബയ്ക്ക് അഭയകേന്ദ്രത്തിലെത്താൻ കഴിഞ്ഞെങ്കിലും അതിനുപോലും സാധിക്കാത്ത ആയിരക്കണക്കിനു ഹതഭാഗ്യരാണ് ടിഗ്രെയിൽ ഇന്നുള്ളത്.

ADVERTISEMENT

മേഖലയിലെ സാഹചര്യത്തെക്കുറിച്ചുള്ള യുഎൻ പിന്തുണയോടെ നടത്തിയ വിശകലനം പുറത്തുവന്നതിനു പിന്നാലെ യുഎന്നിന്റെ അടിയന്തര ദുരിതാശ്വാസ വിഭാഗത്തിന്റെ കോ ഓർഡിനേറ്റർ മാർക് ലോകോക്ക് പറഞ്ഞതിങ്ങനെ – ‘‘ടിഗ്രെയിൽ ഇപ്പോൾ ഭക്ഷണം കിട്ടാനില്ല. യുദ്ധത്തിന്റെ ആയുധമായി ക്ഷാമത്തെ അവർ ഉപയോഗിക്കുന്നു. ഇതു മഹാദുരിതത്തിലേക്കാണ് പോകുക.’’

ടിഗ്രെയിൽനിന്ന് രക്ഷപ്പെട്ടെത്തിയവർ സുഡാനിലെ അഭയാർഥി ക്യാംപിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച ശേഷം തിരികെ വരുന്നു. (Photo by Ebrahim HAMID / AFP)

ആഭ്യന്തര കലാപം രൂക്ഷമായ ടിഗ്രെയിൽ മൂന്നര ലക്ഷത്തോളം പേർ കനത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇന്റഗ്രേറ്റഡ് ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) പഠനം കണ്ടെത്തിയത്. എന്നാൽ മൂന്നര ലക്ഷമല്ല, ഒൻപതു ലക്ഷത്തോളം പേരാണ് മേഖലയിൽ ക്ഷാമത്തെ അഭിമുഖീകരിക്കുന്നതെന്നാണ് യുഎസ് വെളിപ്പെടുത്തിയത്.

ട്രിഗെയിലെ പ്രാദേശിക സംഘർഷങ്ങളിൽനിന്ന് ഇത്യോപ്യയും അയൽ രാജ്യമായ എറിട്രിയയും പിന്മാറിയില്ലെങ്കിൽ, ലോകം ഇടപെട്ടില്ലെങ്കിൽ ഭക്ഷണം ഇല്ലാതെ മരിക്കാനാണ് അവരുടെ വിധി. ട്രിഗെയിലെ പ്രാദേശിക ഭരണകൂടവും ഇത്യോപ്യയിലെ അബി അഹമദ് ഭരണകൂടവും തമ്മിലുള്ള സംഘർഷമാണ് സ്ഥിതി ഗുരുതരമാക്കിയത്.

ഗോത്രവർഗ അടിസ്ഥാനത്തിൽ സ്വയംഭരണാധികാരമുള്ള പത്ത് ഇത്യോപ്യൻ മേഖലകളിൽ ഒന്നാണ് ടിഗ്രെ. ഇത്യോപ്യയിൽ ആറു ശതമാനം മാത്രമാണ് ടിഗ്രെ ഗോത്രക്കാരെങ്കിലും രാജ്യത്തെ പ്രധാന പദവികളിൽ അവർ സജീവമായിരുന്നു. ഇതിനിടെ ഒറോമോ വിഭാഗത്തിൽ ഉൾപ്പെട്ട അബി അഹമദ് 2018ൽ ഇത്യോപ്യയിലെ പ്രധാനമന്ത്രിയായതോടെ ടിഗെകൾക്ക് ഭരണരംഗത്തുള്ള സ്വാധീനം മങ്ങി. ഇതാണ് ടിഗ്രെയിൽ ആഭ്യന്തര കലാപത്തിന് ഇടയാക്കിയത്.

ടിഗ്രെയിൽനിന്ന് രക്ഷപ്പെട്ടെത്തിയവർ സുഡാനിലെ അഭയാർഥി ക്യാംപിൽ (Photo by Ebrahim HAMID / AFP)
ADVERTISEMENT

2020 നവംബറിൽ ഇത്യോപ്യൻ സർക്കാർ സേനയും വിമതരും തമ്മിലാരംഭിച്ച ഈ ആഭ്യന്തര കലാപത്തിന്റെ ബാക്കിപത്രമാവട്ടെ ടിഗ്രെയിൽ ഇന്നുണ്ടാകുന്ന ക്ഷാമം ഉൾപ്പെടെയുളള ദുരിതവും. 17 ലക്ഷത്തോളം പേരാണ് ഈ കലാപംമൂലം നട്ടംതിരിയുന്നത്. ടിഗ്രെയിൽ ക്ഷാമം ഉണ്ട് എന്ന വാക്കുപയോഗിക്കുന്നതിനു പകരം ‘അത്യാപത്ത്’ (catastrophe) എന്ന വാക്കാണ് ഐപിസി ഉപയോഗിച്ചിരിക്കുന്നത്. ഫേസ് 5 അത്യാപത്ത് എന്ന കാറ്റഗറിയിൽ (Phase 5 catastrophe) വരുന്ന മേഖല ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായി ക്ഷാമത്തിന് അടിമപ്പെടും എന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, രാജ്യത്ത് ക്ഷാമം ഉണ്ടെന്ന് ഇത്യോപ്യ അംഗീകരിച്ചിട്ടില്ല. ക്ഷാമം എന്നത് യുഎൻ തലത്തിൽ അംഗീകരിക്കപ്പെടുന്നത് കൃത്യമായ മാനദണ്ഡം പ്രകാരമായിരിക്കണം എന്നതാണ് ലോകരാജ്യങ്ങൾ അംഗീകരിച്ച നിബന്ധന.

എന്താണ് ഇന്റഗ്രേറ്റഡ് ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി)?

ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കെതിരെ പോരാടുന്നതിയിൽ രാജ്യാന്തര സമൂഹം ഒന്നാകെ അംഗീകരിച്ചിട്ടുള്ള ഒരു അളവുകോലാണ് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ അഥവാ ഐപിസി സ്കെയിൽ. ഭക്ഷ്യ സുരക്ഷ വിശകലനം ചെയ്യാനും തീരുമാനം എടുപ്പിക്കാനുമുള്ള ഒരു രീതിയാണത്.

യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ഫുഡ് സെക്യൂരിറ്റി അനാലിസിസ് യൂണിറ്റ് (എഫ്എസ്എയു) സൊമാലിയയിലെ സ്ഥിതി മനസ്സിലാക്കുന്നതിനായാണ് ഐപിസി ആദ്യം വികസിപ്പിച്ചെടുത്തത്. പിന്നീട് വിവിധ രാജ്യങ്ങളും രാജ്യാന്തര സംഘടനകളും ഭക്ഷ്യ സുരക്ഷയെക്കുറിച്ച് വ്യക്തത വരുത്താൻ ഈ മാർഗം സ്വീകരിച്ചുപോരുന്നു.

ADVERTISEMENT

വലിയൊരു മേഖലയിൽ പലയിടത്തായി കൂട്ടംകൂടി ജീവിക്കുന്നവർക്ക് ഇടയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ ഉണ്ടെന്ന തരത്തിൽ വേണം ഫേസ് 5 അത്യാപത്ത് എന്നതു കൊണ്ട് വിലയിരുത്തപ്പെടേണ്ടത്. എന്നാൽ ഒരു മേഖലയിൽ വലിയൊരു കൂട്ടം ജനത്തിനിടയിൽ ഭക്ഷണമില്ലായ്മയും അതുമൂലമുണ്ടാകുന്ന മരണവും സംഭവിക്കുമ്പോഴാണു ക്ഷാമം എന്ന വാക്ക് ഔദ്യോഗികമായി ഉപയോഗിക്കാനാകൂ. അതുകൊണ്ട് തന്നെയാണ് ഐപിസിയുടെ റിപ്പോർട്ടിൽ ഫേസ് 5 അത്യാപത്ത് എന്ന് പറയുമ്പോഴും അതിനെ മാർക്ക് ലോകോക്കിനെപ്പോലുള്ളവർ ക്ഷാമം എന്നുതന്നെ വിശേഷിപ്പിക്കുന്നത്. അതായത് വാക്കുകൾ ഉപയോഗിച്ച് സർക്കാരുകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നതിൽ മാത്രമാണ് ഇതിലെ വസ്തുത. യഥാർഥത്തിൽ പട്ടിണിയും അതിനോടനുബന്ധിച്ച മരണവും ഈ മേഖലകളിൽ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

ടിഗ്രെ തലസ്ഥാനമായ മെക്കെലെയില്‍ സന്നദ്ധ സംഘടന ഏർപ്പെടുത്തിയ പ്രഭാത ഭക്ഷണം കഴിക്കാനായി എത്തിയ കുട്ടികൾ. (Photo by Yasuyoshi CHIBA / AFP)

‘ക്ഷാമം’ പ്രഖ്യാപിക്കുന്നത് എപ്പോൾ?

ഭക്ഷണത്തിന്റെ കുറവു വലിയൊരു വിഭാഗം ജനത്തിനിടയിൽ പോഷകാഹാരക്കുറവിന് കാരണമാകും. എന്നാൽ അവിടെ ക്ഷാമമുണ്ടെന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടണമെങ്കിൽ ചില അളവുകോലുകളുണ്ട്. മേഖലയിലെ കുറഞ്ഞത് 20% വീടുകളിലെങ്കിലും മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയുണ്ടാകണം, അതിഗുരുതര പോഷകാഹാരക്കുറവിന്റെ നിരക്ക് 30% കവിയണം, 10,000 പേരിൽ ദിവസവും ശരാശരി രണ്ടു പേർ വീതം മരണമടയണം – യുഎന്നിന്റെ അളവുകോൽ ഇങ്ങനെ.

എന്താണ് ടിഗ്രെയിലെ ആഭ്യന്തര യുദ്ധത്തിനു പിന്നിൽ?

വംശീയമായി വിഘടിച്ചുനിന്ന ഇത്യോപ്യയിൽ 2018ലാണ് പ്രധാനമന്ത്രിയായി അബി അഹമ്മദ് അധികാരമേറ്റെടുക്കുന്നത്. ഭരണത്തിന്റെ ആദ്യനാളുകളിൽ സമാധാന ദൂതനായിരുന്ന അബി രാഷ്ട്രീയ എതിരാളികളിലേക്ക് ഇറങ്ങിച്ചെല്ലുകയും മാധ്യമങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തു. അയൽ രാജ്യമായ എറിട്രിയയുമായി സമാധാനം ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സമാധാന നൊബേൽ പുരസ്കാരവും അബിയെത്തേടിയെത്തി.

ഇത്യോപ്യയുടെ 11 കോടി ജനത്തിൽ ആറു ശതമാനത്തോളമാണ് ട്രിഗ്രെ മേഖലയിൽനിന്നുള്ളവർ. ടിഗ്രെയൻ, ഇറോബ്, കുമാന വിഭാഗത്തിൽപ്പെട്ടവരാണ് ഇവിടെയുള്ളത്. 2020ലെ സെൻസസ് അനുസരിച്ച് 70 ലക്ഷത്തിൽപ്പരം പേരാണ് ടിഗ്രെയിൽ. ഇതിൽ 80 ശതമാനവും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. വടക്ക് എറിട്രിയയുമായും പടിഞ്ഞാറ് സുഡാനുമായും തെക്ക് ഇത്യോപ്യയിലെ അംഹാറ മേഖലയുമായും കിഴക്കും തെക്കു കിഴക്കും അഫാർ മേഖലയുമായും ടിഗ്രെ അതിർത്തി പങ്കിടുന്നു.

എന്നാൽ ഇത്യോപ്യൻ ഭരണത്തിൽ നിർണായക സ്ഥാനങ്ങളിൽ ടിഗ്രെ വിഭാഗത്തിൽനിന്നുള്ളവർ മേധാവിത്തം പുലർത്തിപ്പോന്നു. ഇതിനോട് രാജ്യത്തെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോകൾക്ക് എതിർപ്പുണ്ടായിരുന്നു. അബി അഹമ്മദ് ഒറോമോ വിഭാഗത്തിൽനിന്നുള്ളയാണ്. അധികാരത്തിൽ കയറിയതിനു പിന്നാലെ അബി തങ്ങളുടെ അധികാരം കയ്യടക്കുമെന്ന് ടിഗ്രെ വിഭാഗം ഭയന്നു. ടിഗ്രെ മേഖലയിൽന്ന് അധികാരസ്ഥാനങ്ങൾ കയ്യാളിയിരുന്ന പ്രബലരെന്നു വിശേഷിപ്പിക്കപ്പെട്ട പലരെയും അബി നീക്കി. ഈ ‘ശുദ്ധിക്രിയ’ 30 വർഷത്തോളം നീണ്ട ട്രിഗെ മേധാവിത്തത്തിന് അന്ത്യം കുറിച്ചു. പ്രാദേശികമായി ടിഗ്രെയിലെ ഭരണകൂടം നടത്തിയിരുന്ന പല പ്രവർത്തനങ്ങളും അബിയുടെ കേന്ദ്ര ഭരണകൂടം നടത്താൻ തുടങ്ങിയതും ആഭ്യന്തര സംഘർഷത്തിലേക്കു വഴിയിട്ടു.

െബൽജിയത്തിലെ യൂണിവേഴ്സിറ്റി ഓഫ് ഘെന്റ് ഗവേഷകര്‍ പ്രസിദ്ധീകരിചച് ടിഗ്രെ ഹ്യുമാനിറ്റേറിയൻ അറ്റ്‌ലസ് പ്രകാരം ടിഗ്രെ ജനസംഖ്യയിൽ മൂന്നിലൊന്നുപേർ ഇത്യോപ്യൻ സർക്കാരിനു നിയന്ത്രണമുള്ള മേഖലയിലാണ് കഴിയുന്നത്. മറ്റൊരു മൂന്നിലൊന്ന് എറിട്രിയൻ സൈന്യം കൈവശപ്പെടുത്തിയ മേഖലയിലും. നിലവിൽ ഇത്യോപ്യയുടെ സൈനിക സഖ്യമാണെങ്കിലും എറിട്രിയ മനുഷ്യാവകാശ സംഘടനകളുമായി സഹകരിക്കാറില്ല. ബാക്കിയുള്ളവർ ടിഗ്രെ വിമതരുടെ അധീനതയിലുള്ള മേഖലകളിലാണ് കഴിയുന്നത്. ഇവിടേക്കും സന്നദ്ധ പ്രവർത്തകർക്ക് കടന്നുചെല്ലാനാകുന്നില്ല. മാത്രമല്ല, മൊബൈൽ ഫോണ്‍ കവറേജും റദ്ദാക്കിയിരിക്കുകയാണ്.

ടിഗ്രെയിൽനിന്ന് രക്ഷപ്പെട്ടെത്തിയവർ സുഡാനിലെ അഭയാർഥി ക്യാംപിൽ (Photo by Ebrahim HAMID / AFP)

കാത്തിരുന്ന് ഒടുക്കം തിരഞ്ഞെടുപ്പ്

കോവിഡിന്റെ പേരിൽ രണ്ടുതവണ മാറ്റിവച്ച തിരഞ്ഞെടുപ്പ് ജൂൺ 21ന് നടന്നു. 2020 ഓഗസ്റ്റ് 29ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കോവിഡ‍ിന്റെ പേരിൽ ആദ്യം ജൂൺ അഞ്ചിലേക്കും പിന്നീട് 21ലേക്കും മാറ്റിവയ്ക്കുകയായിരുന്നു. 2018ലെ സ്ഥാനാരോഹണത്തിനുശേഷം അബി ആദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഭക്ഷണവും യുദ്ധത്തിന്റെ ആയുധം

വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ വരുതിയിലാഴ്ത്താൻ ഇത്യാപ്യൻ സൈന്യവും സഖ്യകക്ഷികളായ എറിട്രിയൻ സൈന്യവും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്. അതിനവർ ആയുധമാക്കുന്നത് ഭക്ഷണത്തെയും. കൃഷിയിടങ്ങളിൽ കടന്നുകയറി ആക്രമണം നടത്തി കൃഷി നശിപ്പിക്കുന്നതും വീടുകളിൽ ശേഖരിച്ചുവച്ചിരിക്കുന്നവ കവർന്നെടുക്കുന്നതും ടിഗ്രെയിൽ നിത്യ സംഭവമാണ്.

കന്നുകാലികളെ കൊന്നൊടുക്കുകയും കാർഷിക ഉപകരണങ്ങൾ കൊള്ള ചെയ്യുകയും ചെയ്യുന്നതോടെ പുതിയതായി കൃഷി ഇറക്കാനും ഇന്നവർ ഭയക്കുന്നു. നിലം ഉഴുന്നതിൽനിന്നും വിത്തുകൾ വിതരണം ചെയ്യുന്നതിൽനിന്നും ജനത്തെ ആയുധധാരികൾ വിലക്കുന്നു. ടിഗ്രെ നിവാസികളിൽ 20 ലക്ഷത്തോളം പേർ മേഖലയിൽനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

മനുഷ്യാവകാശ പ്രവർത്തകരെ അകത്തേക്കു കടത്തിവിടാതെയും ഭക്ഷ്യവസ്തുക്കൾ നൽകാതെയും ഒരു ജനതയെ അവർ കൊല്ലാക്കൊല ചെയ്യുന്നുവെന്നാണ് ആക്ഷേപം. മാധ്യമങ്ങൾക്കു മേഖലയിലേക്കു പ്രവേശനമില്ലെങ്കിലും ഭക്ഷ്യവസ്തുക്കളുമായി വന്ന വാഹനങ്ങൾ പോലും ഇത്യോപ്യൻ സൈനികർ തിരിച്ചയയ്ക്കുന്നത് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങളിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ വൻതോതിൽ ക്ഷാമം ഉണ്ടാവുമെന്ന് ഉറപ്പാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇതൊരു മനുഷ്യനിർമിത ദുരന്തമാണെന്നും അവർ അഭിപ്രായപ്പെടുന്നു.

അബി അഹമ്മദ് നൊബേൽ പുരസ്കാരവുമായി.

സമാധാന കാലത്തുപോലും അത്രയും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിക്കാൻ സന്നദ്ധ സംഘടനകൾക്കു കഴിഞ്ഞിരുന്നില്ല. അതിനാൽത്തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ യഥാർഥത്തിൽ അവിടെ സംഭവിക്കുന്നത് എന്തെന്ന് വ്യക്തമാകുന്നില്ല. സായുധ സംഘങ്ങൾ പലപ്പോഴും ഭക്ഷ്യവസ്തുക്കൾ തിരിച്ചയയ്ക്കുന്നതായി യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമും പറയുന്നു.

‘പോഷകാഹാര കുറവുള്ള കുട്ടികൾ ഇവിടെ മരിച്ചുവീഴുകയാണ്. ഈ ദുരന്തം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്’ – മെക്കെലെ മേഖലയിലെ അയ്‍ഡർ ആശുപത്രി ചീഫ് മെഡിക്കൽ ഡയറക്ടറായ ഡോ. കിബ്രോം ഗെബ്രെസെലാസ്സി പറയുന്നു.

എന്നാൽ ഭക്ഷ്യ പ്രതിസന്ധിയില്ലെന്നാണ് ഇത്യോപ്യയുടെ ഔദ്യോഗിക നിലപാട്. 13.5 കോടി യുഎസ് ഡോളറിന്റെ ഭക്ഷ്യ സഹായം നൽകിയിട്ടുണ്ടെന്നാണ് ഇത്യോപ്യയുടെ അവകാശവാദം. എന്നാൽ ഇതു സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വാർത്താ ഏജൻസികളുടെ നിലപാട്.

തന്നെയും പശുക്കളെയും കൊല്ലാൻ എറിട്രിയൻ സൈനികർ ശ്രമിച്ച സംഭവമാണ് ടിഗ്രെ സ്വദേശിയായ തെക്‌ലെമറിയം ഗെബ്രെമൈക്കിൾ ഒരു വാർത്താ ഏജൻസിയോടു പറഞ്ഞത്. അദ്ദേഹത്തിനും അയൽക്കാർക്കും കൃഷിസ്ഥലത്തേക്ക് ഇറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ഒരുദിവസം വിളവെടുത്തുകൊണ്ടിരുന്ന അദ്ദേഹത്തെത്തേടി എറിട്രിയയുടെ സൈനികരെത്തി. ഗെബ്രെമൈക്കിളിനെയും കന്നുകാലികളെയും വെടിവച്ചു. അദ്ദേഹം രക്ഷപ്പെട്ടു. എന്നാൽ പശുക്കൾ ചത്തുപോയി. ഭക്ഷണത്തിന്റെ കുറവുകൊണ്ട് അദ്ദേഹത്തിന്റെ മുറിവുകൾ സുഖം പ്രാപിക്കുന്നത് വൈകിയാണെന്നു മാത്രം. സ്വന്തം നാട്ടിൽ ഇത്തരത്തിൽ ജീവിക്കാനാകാത്ത അവസ്ഥയാണെന്നും ലോകം ഇടപെടേണ്ട സാഹചര്യമാണ് രാജ്യത്തെന്നും അദ്ദേഹം പറയുന്നു.

മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്നാണ് ഏറ്റവുമൊടുവിൽ വന്ന റിപ്പോർട്ട്. എറിട്രിയൻ സൈന്യം ടിഗ്രെ മേഖലയിൽനിന്നു പിൻവാങ്ങിയെന്നും വിമതരെ ടിഗ്രെയിൽത്തന്നെ നിർത്താനാണ് സൈന്യത്തെ പിൻവലിച്ചതെന്നും ഇത്യോപ്യ അറിയിച്ചു. വെടിനിർത്തൽ യാഥാർഥ്യമാണെങ്കിൽ ടിഗ്രെയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തുമെന്ന് പ്രതീക്ഷിക്കാം. ഭക്ഷണം കിട്ടാതെ ആളുകൾ മരിക്കുന്നത് കുറച്ചെങ്കിലും കുറയുമെന്ന പ്രതീക്ഷയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്.

English Summary: Famine in Ethiopia, food is often a weapon of war