ന്യൂഡൽഹി∙ രാജ്യം കോവിഡിനെതിരെ എതിരെ പൊരുതുമ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ അക്ഷീണ പരിശ്രമം നടത്തുകയാണ് ഇന്ത്യയിലെ ഡോക്ടർമാരെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. Doctor’s day, Narendra Modi, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യം കോവിഡിനെതിരെ പൊരുതുമ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ അക്ഷീണ പരിശ്രമം നടത്തുകയാണ് ഇന്ത്യയിലെ ഡോക്ടർമാരെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിലാണു പ്രധാനമന്ത്രി രാജ്യത്തെ ഡോക്ടർമാർക്ക് ആശംസ അറിയിച്ചത്.

നല്ല കാര്യങ്ങൾ ചെയ്യാനായി പിറവിയെടുത്ത അവതാരങ്ങളാണു ഡോക്ടർമാർ. രാജ്യം കോവിഡിനെതിരെ പോരാടുമ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ അക്ഷീണ പരിശ്രമം നടത്തുകയാണ് അവർ. എല്ലാ ഡോക്ടർമാരുടെയും ത്യാഗസന്നദ്ധതയ്ക്ക് എന്റെ പ്രണാമം. കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ രാജ്യത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15,000 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

ADVERTISEMENT

ഈ വർഷം ഇതു 2 ലക്ഷം കോടിയിലേറെയായി വർധിപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനത്തിന് എല്ലാവരും കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമങ്ങളും സർക്കാർ നടപ്പാക്കുന്നുണ്ട്. സമീപകാലത്ത് ഒട്ടേറെ ഡോക്ടർമാർ യോഗ, മറ്റു ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ പരിപോഷിപ്പിക്കുന്നുണ്ട്. ഇതു വർഷങ്ങൾക്കു മുൻപേ ചെയ്യേണ്ടതായിരുന്നു. യോഗ ലോകത്തിന്റെ എല്ലാ കോണുകളിലേക്കു എത്തേണ്ടതുണ്ട്–’ മോദി പറ‍ഞ്ഞു.

English Summary: Doctors have given exemplary service during pandemic, says PM Modi on Doctors' Day