ലക്നൗ ∙ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് വൻ നേട്ടം. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍.. Uttar Pradesh Local Polls, BJP, SP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് വൻ നേട്ടം. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 67ഉം ബിജെപി നേടി. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് (എസ്പി) അഞ്ച് സീറ്റുകൾ മാത്രമാണു കിട്ടിയത്. രാഷ്ട്രീയ ലോക്ദൾ, ജൻസത്ത ദൾ എന്നിവർ ഓരോ സീറ്റ് നേടി. ഒരു സീറ്റ് സ്വതന്ത്രനാണ്. കോൺഗ്രസിന് ഒരിടത്തു പോലും ജയിക്കാനായില്ല.

ചൊവ്വാഴ്ച, ആകെയുള്ള 75ൽ 22 സീറ്റുകളിലും ജില്ലാ പഞ്ചായത്ത് അധ്യക്ഷർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 എണ്ണത്തിൽ ബിജെപിയും ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 സീറ്റുകളിലാണ് ശനിയാഴ്ച തിര‍ഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷരെ വോട്ടിലൂടെ തിരഞ്ഞെടുക്കുന്നത്.

ADVERTISEMENT

പ്രത്യേക പാര്‍ട്ടി അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പെങ്കിലും വിവിധ പാര്‍ട്ടികളില്‍നിന്നുള്ള പിന്തുണ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. നാലു ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസമാണ് സമാപിച്ചത്. ഇതില്‍ ബിജെപിയും എസ്പിയും ഒപ്പത്തിനൊപ്പമായിരുന്നു.

2016ൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ 75ൽ 60ഉം എസ്പി നേടിയിരുന്നു. തൊട്ടുപിന്നാലെ 2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടി. അതിനാൽ ഈ ഫലം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നു പറയാൻ സാധിക്കില്ലെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആത്മവിശ്വാസം നൽകുന്നതാണ്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ എസ്പി പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തി.

ADVERTISEMENT

English Summary: Big Win For BJP In UP Local Body Polls, Setback For Akhilesh Yadav