ടിപിആറിന്റെ പേരിലുള്ള അവകാശവാദങ്ങളും അനാവശ്യ പിടിവാശികളും മരണം മറച്ചു വയ്ക്കലുമൊക്കെ മാറ്റിവച്ച് നേരിട്ട് കളത്തിലിറങ്ങിയാണു സംസ്ഥാനം കോവിഡിന്റെ മൂർച്ച കുറച്ചത്. കോവിഡിനെ പിടിച്ചു കെട്ടാൻ തമിഴ്നാട് നടത്തിയ ഇടപെടലുകൾ കേരളത്തിനും മാതൃകയാക്കാവുന്നതേയുള്ളൂ...Tamil Nadu COVID cases latest, Kerala COVID cases today, Kerala COVID vaccine, Manorama Online

ടിപിആറിന്റെ പേരിലുള്ള അവകാശവാദങ്ങളും അനാവശ്യ പിടിവാശികളും മരണം മറച്ചു വയ്ക്കലുമൊക്കെ മാറ്റിവച്ച് നേരിട്ട് കളത്തിലിറങ്ങിയാണു സംസ്ഥാനം കോവിഡിന്റെ മൂർച്ച കുറച്ചത്. കോവിഡിനെ പിടിച്ചു കെട്ടാൻ തമിഴ്നാട് നടത്തിയ ഇടപെടലുകൾ കേരളത്തിനും മാതൃകയാക്കാവുന്നതേയുള്ളൂ...Tamil Nadu COVID cases latest, Kerala COVID cases today, Kerala COVID vaccine, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിപിആറിന്റെ പേരിലുള്ള അവകാശവാദങ്ങളും അനാവശ്യ പിടിവാശികളും മരണം മറച്ചു വയ്ക്കലുമൊക്കെ മാറ്റിവച്ച് നേരിട്ട് കളത്തിലിറങ്ങിയാണു സംസ്ഥാനം കോവിഡിന്റെ മൂർച്ച കുറച്ചത്. കോവിഡിനെ പിടിച്ചു കെട്ടാൻ തമിഴ്നാട് നടത്തിയ ഇടപെടലുകൾ കേരളത്തിനും മാതൃകയാക്കാവുന്നതേയുള്ളൂ...Tamil Nadu COVID cases latest, Kerala COVID cases today, Kerala COVID vaccine, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കേരളത്തിലെ പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരത്തിനപ്പുറത്തേക്കു നീളുമ്പോൾ അയൽപ്പക്കത്ത്, തമിഴ്നാട്ടിൽ നാലായിരത്തിൽ താഴെയാണു മിക്ക ദിവസത്തെയും പുതിയ കോവിഡ് രോഗികളുടെ എണ്ണം. ഇത്രയേറെ ജനസംഖ്യയും അടുത്തടുത്തു വീടുകളുമുള്ള തമിഴ്നാട്ടിൽ ഒരു ഘട്ടത്തിൽ കോവിഡ് കൈവിട്ടു പോയിരുന്നു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കോവിഡ് പരിശോധനയും ചികിത്സയും രക്ഷയായി.

ടിപിആറിന്റെ പേരിലുള്ള അവകാശവാദങ്ങളും അനാവശ്യ പിടിവാശികളും മരണം മറച്ചു വയ്ക്കലുമൊക്കെ മാറ്റിവച്ച് നേരിട്ട് കളത്തിലിറങ്ങിയാണു സംസ്ഥാനം കോവിഡിന്റെ മൂർച്ച കുറച്ചത്. കോവിഡിനെ പിടിച്ചു കെട്ടാൻ തമിഴ്നാട് നടത്തിയ ഇടപെടലുകൾ കേരളത്തിനും മാതൃകയാക്കാവുന്നതാണ്.

ADVERTISEMENT

വിട്ടുവീഴ്ചയില്ലാത്ത പരിശോധന

ആന്റിജൻ എന്ന ഉറപ്പില്ലാ പരിശോധന പൂർണമായി ഒഴിവാക്കിയതാണു തമിഴ്നാട് എടുത്ത ഏറ്റവും മികച്ച തീരുമാനം. എല്ലാവർക്കും ആർടി പിസിആർ പരിശോധന മാത്രം. 10 പേർ ഒരു സ്ഥലത്തു പോസിറ്റീവായാൽ ആ മേഖല പൂർണമായി അടച്ചിട്ട് എല്ലാവരെയും ആർടി പിസിആർ പരിശോധനയ്ക്കു വിധേയരാക്കും. ഓഫിസുകളിൽ ഒരാൾ പോസിറ്റീവായാൽ മുഴുവൻ പേരെയും പരിശോധിക്കും. പ്രാദേശിക തലത്തിൽ ഫീവർ ക്ലിനിക്ക് എന്ന പേരിൽ ആരംഭിച്ച സംവിധാനം വഴി കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ കൃത്യമായി കണ്ടെത്തി പരിശോധിച്ചു. 

ചെന്നൈയിൽ നടന്ന വാക്‌സിനേഷൻ ക്യാംപ്. ചിത്രം: Arun SANKAR / AFP

പ്രതിദിനം 1.90 ലക്ഷം പരിശോധനകൾ വരെ നടത്തിയ സമയങ്ങളുണ്ട്. ഇപ്പോഴും ശരാശരി 1.50 ലക്ഷം പരിശോധന പ്രതിദിനം നടക്കുന്നു. ഇതു വഴി ടിപിആർ നിരക്ക് ഗണ്യമായി കുറഞ്ഞു. കോവിഡ് ഹബ്ബായി മാറിയ ചെന്നൈയിൽ ഇപ്പോൾ ഒന്നിൽ താഴെയാണു ടിപിആർ. ഒരു കോടിക്കടുത്ത് ജനസംഖ്യയുള്ള ജില്ലയിലെ ടിപിആർ ഒന്നിൽ താഴെയെത്തിച്ചെങ്കിൽ അതിനു പിന്നിൽ കുറുക്കുവഴികളൊന്നുമില്ല. 

തരംതിരിച്ച രോഗികൾ

ADVERTISEMENT

ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ എക്സ് റേ അടക്കമുള്ള പരിശോധന നടത്തി രോഗാവസ്ഥ കണ്ടെത്തി രോഗികളുടെ ചികിത്സ തീരുമാനിക്കുകയാണു ചെയ്യുക. തീരെ ലക്ഷണമില്ലാത്തവർക്ക് ഹോം ക്വാറന്റീൻ അനുവദിക്കും. എന്നാൽ, അതിനു മുൻപ് സാനിറ്ററി ഇൻസ്പെക്ടർ വീട്ടിലെത്തി ക്വാറന്റീൻ സൗകര്യമുണ്ടെന്ന് ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകും.

സൗകര്യമില്ലാത്തവരെ സർക്കാർ കേന്ദ്രത്തിലേക്കു മാറ്റും. നേരിയ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഓക്സിജൻ സൗകര്യം വേണ്ടവർക്കും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി. ഇതുവഴി ആശുപത്രികളിലേക്കുള്ള രോഗികളുടെ പ്രവേശനം നിയന്ത്രിച്ചു. കോവിഡ് മരണങ്ങളിൽ ആദ്യം തമിഴ്നാട് വെള്ളം ചേർത്തെങ്കിലും പിന്നീട് കൃത്യമായ കണക്ക് പുറത്തുവിട്ടു തുടങ്ങി. 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചിത്രം: Arun SANKAR / AFP

ഒരു തടവൈ സൊന്നാൽ 

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നിർണായക ശക്തിയായ തമിഴ്നാടിന്റെ ‘ബാർഗെയിനിങ് പവർ’ കോവിഡ് കാലത്ത് അവർ സമർഥമായി ഉപയോഗിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടതെല്ലാം ചോദിക്കും മുൻപേ കേന്ദ്രം എത്തിച്ചു നൽകി. വാക്സീൻ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ അവസാനിപ്പിക്കുന്നു എന്നു രാവിലെ ആരോഗ്യമന്ത്രി പ്രസ്താവന ഇറക്കിയാൽ വൈകും മുൻപേ ലക്ഷക്കണക്കിനു ഡോസ് തമിഴ്നാട്ടിലേക്കു പറന്നെത്തും.

ADVERTISEMENT

വാക്സീൻ കൂടുതൽ ലഭിച്ചതിനാൽ വാക്സിനേഷനും വേഗത്തിലായി. നേരത്തേ വാക്സീനു മുന്നിൽ പിന്തിരിഞ്ഞ് ഓടിയ തമിഴ് ജനത ഇപ്പോൾ വാക്സീനു വേണ്ടി കിലോമീറ്ററുകളോളം ക്യൂ നിൽക്കുകയാണ്. 

ചെന്നൈയിൽ ലോക്ഡൗണിനെ തുടർന്ന് തിരക്കൊഴിഞ്ഞ ഫ്‌ളൈഓവർ. ചിത്രം: Arun SANKAR / AFP

ഇളവില്ലാ ലോക്ഡൗൺ

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കർശന ലോക്ഡൗണിലേക്കു തമിഴ്നാട് നീങ്ങിയത്. പച്ചക്കറി, പഴം, പലചരക്ക് അടക്കം കടകൾക്കു പോലും ഇളവില്ല. പകരം ഇവ 4380 സഞ്ചരിക്കുന്ന കടകൾ വഴി ഹോർട്ടികോർപ് വകുപ്പ് വീടുകളിൽ എത്തിച്ചു നൽകി. ചെന്നൈയിൽ മാത്രം 1610 വാഹനങ്ങൾ. പരാതി പരിഹാര സെല്ലുമുണ്ടായിരുന്നു. ഹോട്ടലുകളിൽ‍ പാഴ്സൽ മാത്രം.

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. 20,000 പൊലീസുകാരെയാണു പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്. പെട്രോൾ പമ്പ്, പാൽ, ശുദ്ധജല വിതരണം, പത്രവിതരണം, മാധ്യമ പ്രവർത്തകർ, എടിഎം, കൃഷി വസ്തുക്കളുമായി പോകുന്ന വാഹനങ്ങൾ, മരുന്നു കടകൾ, ഇ-കൊമേഴ്സ്, ബാങ്കുകൾ (മൂന്നിലൊന്നു ജീവനക്കാർ) എന്നിവയ്ക്കു മാത്രം ഇളവു നൽകി. 

ചെന്നൈയിൽ കോവിഡ് ബോധവല്‍ക്കരണ സന്ദേശവുമായി പുറത്തിറങ്ങിയ ഓട്ടോ. ചിത്രം: Arun SANKAR / AFP

വീട്ടുപടിക്കൽ ചികിത്സ

ചെന്നൈ നഗരത്തിലെ കോവിഡ് ബാധിതർക്ക് വീട്ടുപടിക്കൽ ചികിത്സാ സൗകര്യം എത്തിച്ചു നൽകി കോർപറേഷൻ. കോർപറേഷനിലെ 15 സോണുകളിലുമായി കോവിഡ് ബാധിച്ച 60 വയസ്സിനു താഴെയുള്ള 29,000 പേർക്കാണു ചികിത്സാ സൗകര്യം ഒരുക്കിയത്. കോർപറേഷന്റെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണു വീടുകളിലെത്തി ചികിത്സിക്കുന്നത്.

ഓക്സിജൻ സൗകര്യമുള്ള ആംബുലൻസോടു കൂടിയാണു വീടുകളിലെത്തുന്നത്. ആംബുലൻസ് ആക്കി മാറ്റിയ 200 കാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 251 ഡോക്ടർമാരെയും 500 പാരാമെഡിക്കൽ അംഗങ്ങളെയും ഇതിനായി നിയോഗിച്ചു.

ചികിത്സാനിരക്ക് പുതുക്കി

സർക്കാർ സംവിധാനങ്ങളിലെല്ലാം സൗജന്യ ചികിത്സയാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു കീഴിലുള്ള സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ആരോഗ്യ വകുപ്പ് പുതുക്കി. സർക്കാർ ഇൻഷുറൻസ് കാർഡുള്ള രോഗികൾക്കു സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ. അധിക നിരക്ക് ഈടാക്കിയ ആശുപത്രികളുടെ അംഗീകാരം ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ട് റദ്ദാക്കി. അമിത നിരക്ക് ഈടാക്കാനുള്ള ചില ആശുപത്രികളുടെ നീക്കത്തിനു ഹൈക്കോടതിയും തടയിട്ടു.

English Summary: How Tamil Nadu is Fighting COVID Pandemic when Kerala is Struggling?